തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, October 27, 2010

തട്ടത്തുമലയിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ


തട്ടത്തുമലയിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ

തട്ടത്തുമല, ഒക്ടോബർ 27: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തട്ടത്തുമലയിൽ വാർഡ് 1-ൽ യു.ഡി.എഫും, വാർഡ് 2-ലും 3-ലും എൽ.ഡി.എഫും വിജയിച്ചു. ഷെഡ്ഡിൽക്കട, കുളപ്പാറ വാർഡുകളും എൽ.ഡി.എഫ് നേടി. ആകെ പതിനേഴ് വാർഡുകളാണുള്ളത്.

പഴയകുന്നുമ്മേൽ ഒന്നാം വാർഡിൽ (തട്ടത്തുമല) യു.ഡി.എഫ് സ്ഥാനാർത്ഥി അംബികാകുമാരി (കോൺഗ്രസ്സ്) വിജയിച്ചു. രണ്ടാം വാർഡിൽ (പറണ്ടക്കുഴി) എൽ.ഡി.എഫിലെ റെഹിയാനത്ത് ബീവി (സി.പി.ഐ.എം) വിജയിച്ചു. മൂന്നാം വാർഡിൽ എൽ.ഡി.എഫിലെ സുമ (സി.പി.ഐ.എം) വിജയിച്ചു. ഈ മൂന്നുവാർഡും തട്ടത്തുമല ജംഗ്ഷനിൽ സന്ധിക്കുന്നവയാണ്.

തൊട്ടടുത്ത വാർഡുകളായ കുളപ്പാറയിൽ എൽ.ഡി.എഫിലെ രതീഷും (സി.പി.ഐ.എം), ഷെഡ്ഡിൽക്കട വാർഡിൽ എൽ.ഡി.എഫിലെ ഹരീഷും (സി.പി.ഐ.എം) വിജയിച്ചു.

ചെറുനാരകംകോട് വാർഡിൽ യു.ഡി.എഫിലെ ജോണി (കോൺഗ്രസ്സ്) വിജയിച്ചു.

പതിനാറാം വാർഡിൽ (പാപ്പാല) യു.ഡി.എഫ് സ്ഥാനാർത്ഥി എ.ഷിഹാബുദീൻ (കോൺഗ്രസ്സ്) വിജയിച്ചു.

പതിനേഴാം വാർഡിൽ (മണലേത്തുപച്ച-പാപ്പാല) എൽ.ഡി.എഫിലെ ജി.എൽ. അജീഷ് (സി.പി.ഐ) വിജയിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് വന്ന സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൽ ഖലാമിനോടായിരുന്നു ഇഞ്ചോടിഞ്ച് മത്സരം. കോൺഗ്രാസ് സ്ഥാനാർത്ഥി ശോഭ മൂന്നാം സ്ഥാനത്തേയ്ക്കു പോയി.

എൽ.ഡി.എഫിലെ ജനനി-സി.പി.ഐ.എം (അടയമൺ), ലീല-സി.പി.ഐ-എം (വണ്ടന്നൂർ), സരളമ്മ-സി.പി.ഐ.എം (മഞ്ഞപ്പാറ), രഘുനാഥൻ-സി.പി.ഐ.എം(കാനാറ), ആരാധന-സി.പി.ഐ, സ്വതന്ത്രചിഹ്നം (പുതിയകാവുഭാഗം), സുജിത്ത്-സി.പി.ഐ (പുതിയകാവ്) എന്നിവരും യു.ഡി.എഫിലെ പ്രസന്ന-കോൺഗ്രസ്സ് (അടയമൺ), ഗായത്രീദേവി -കോൺഗ്രസ്സ് (മഹാദേവേശ്വരം), യു.ഡി.എഫ് റിബൽ അനിൽകുമാർ (കുന്നുമ്മേൽ) എന്നിവരും വിജയിച്ചു. ആകെ പതിനേഴു സീറ്റിൽ പതിനൊന്നെണ്ണം എൽ.ഡി.എഫും ആറെണ്ണം യു.ഡി.എഫും ഒരെണ്ണം യു.ഡി.എഫ് റിബലും നേടി. പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ.ഡി.എഫിന്.

ബ്ലോക്ക് പഞ്ചായത്ത്

തട്ടത്തുമല ഉൾപ്പെടുന്ന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പഴയകുന്നുമ്മേൽ ഡിവിഷനിൽ എൽ.ഡി.എഫിലെ ബിന്ദു രാമചന്ദ്രൻ-സി.പി.ഐ.എം വിജയിച്ചു. കോൺഗ്രസ്സിലെ ലളിതയായിരുന്നു മുഖ്യ എതിരാളി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ.ഡി.എഫിനാണ്.

ജില്ലാപഞ്ചാ‍യത്ത്

തട്ടത്തുമല ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കിളിമാനൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാജേന്ദ്രൻ-സി.പി.ഐ.എം വിജയിച്ചു. യു.ഡീഫിലെ സുഗതൻ-ജെ.എസ്.എസ്- ആയിരുന്നു മുഖ്യ എതിരാളി. ഇക്കുറി ജില്ലാപഞ്ചായത്ത് ഭരണം യു.ഡി.എഫിനാകാനാണ്.