മുഹമ്മദ് മുസ്തഫ വൈദ്യർ മരണപ്പെട്ടു
തട്ടത്തുമല, നവംബർ 2: തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ എ. മുഹമ്മദ് മുസ്തഫ (75) മരണപ്പെട്ടു. ഇന്ന് പുലർച്ചെ സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. കിളിമാനൂരിലി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ദീർഘകാലമായി ശ്വാസംമുട്ട് രോഗം ആയിരുന്നു
ജമീലാ ബീവിയാണ് ഭാര്യ.
പിതാവ് പരേതനായ അബ്ദുൽഖാദർ. മാതാവ് പരേതയായ ബീവിക്കുഞ്ഞ്.
മക്കൾ: റജിലാ ബീവി, സാജിറാ ബീവി, നസീം (മുത്തു നുജൂം), ഷജിലാ ബീഗം ( ടീച്ചർ, ഗവ. എച്ച്.എസ്.എസ് തട്ടത്തുമല), റഫീക്ക് (സൌദി), റിയാസ് (ദുബൈ).
മരുമക്കൾ: ഹാഷിം (സൌദി-ഇപ്പോൾ നാട്ടിൽ)), ജാഫർ (മരണപ്പെട്ടുപോയി), ഹാക്കിമുദീൻ (സൌദി), നസീലാ ബീഗം, ഷൈമ.
സഹോദരങ്ങൾ : എ.ഇബ്രാഹിം കുഞ്ഞ് (റിട്ടയേർഡ് ടീച്ചർ), ഷംസുദീൻ വൈദ്യർ, ജുബൈറാ ബീവി, ജലാലുദീൻ ( റിട്ടയേർഡ് ട്രഷറി ഉദ്യോസ്ഥൻ), ഷാഹിദാ ബീവി, ഷറഫുദീൻ വൈദ്യർ (ദുബായി)
മൂത്ത പുത്രൻ നസീം വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഇളയ മകൻ റിയാസ് നിലമേൽ എൻ.എസ്.എസ്. കോളേജിലെ എസ്.എഫ്.ഐ നേതാവും തട്ടത്തുമലയിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. ചെറുമകൻ ഹിജാസ് ഇപ്പോൾ ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകനും ഡി.വൈ.എഫ്.ഐ തട്ടത്തുമല യൂണിറ്റ് പ്രസിഡന്റും ആണ്
മറ്റുവിവരങ്ങൾ: തട്ടത്തുമലയിൽ റിട്ടയേർഡ് അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ നേരെ ഇളയ അനുജനാണ് മരിച്ച മുസ്തഫ. ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമലയുടെ പിതൃസഹോദരനുമാണ് (കൊച്ചുവാപ്പ) പരേതനായ മുസ്തഫ.
പരേതനായ പ്രശസ്ത വൈദ്യൻ പാപ്പാല പുളിമൂട്ടിൽ കുടുംബാംഗമായ ഇസ്മായിൽ പിള്ള വൈദ്യരുടെ അനന്തിരവനാണ് മുഹമ്മദ് മുസ്തഫ. തട്ടത്തുമലയിൽ പരേതനായ അബ്ദുൽ റഹീം (സിംഗപ്പൂർ) മരിച്ച മുഹമ്മദ് മുസ്തഫയുടെ സഹോദരീ ഭര്‍ത്താവാണ്.
1 comment:
വായിച്ചു. ആദരാഞ്ജലികൾ!
Post a Comment