തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, April 13, 2011

നിയമസഭാ തെരഞ്ഞെടുപ്പ്- 2011


നിയമ സഭാ തെരഞ്ഞെടുപ്പ്- 2011

തട്ടത്തുമല, 2011 ഏപ്രിൽ 13 : കേരള നിയമസഭയിലേയ്ക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട തട്ടത്തുമലയിലും പരിസര പ്രദേശങ്ങളിലും സമാധാനപരമായി നടന്നു. ഫല പ്രഖ്യാപനം വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 13 നാണ് നടക്കുക. ഇത്തവണ വോട്ടർമാർക്ക് സ്ലിപ്പ് കൊടുക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷൻ ഓരോ ബൂത്തിലും നിയോഗിച്ച ഉദ്യോഗസ്ഥർക്കായിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ മുഖാന്തരം നൽകുന്ന വോട്ടറുടെ ഫോട്ടോ പതിപ്പിച്ച സ്ലിപ്പോ, തിരിച്ചറിയൽ കാർഡോ ആവശ്യമായിരുന്നു. ഓരോ ബൂത്തിനു മുന്നിലും സ്ലിപ്പ് നൽകുന്ന ഉദ്യോഗസ്ഥർ വോട്ടർമാർക്ക് വേണ്ട സഹായങ്ങൾ നൽകാൻ ഉണ്ടായിരുന്നു.

പ്രവാസികൾക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേർ ചേർക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ആദ്യമായി അവസരം ലഭിച്ചു എന്ന പ്രത്യേകത തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങളാൽ കുറച്ച് പ്രവാസികൾക്ക് മാത്രമേ ഇത്തവണ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാനും വോട്ടു ചെയ്യാനും സാധിച്ചുള്ളൂ. തെരഞ്ഞെടുപ്പിൽ നല്ല പോളിംഗ് ശതമാനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിയന്ത്രണങ്ങൾക്ക് കീഴിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ടുതന്നെ മുൻ തെരഞ്ഞെടുപ്പുകളെ പോലെ തങ്ങൾ ആഗ്രഹിക്കും വിധം പ്രചരണം കൊഴുപ്പിക്കാൻ സ്ഥാനാർത്ഥികൾക്കോ പാർട്ടികൾക്കോ മുന്നണികൾക്കോ കഴിഞ്ഞില്ല.

തങ്കമണി ദിവാകരൻ തട്ടത്തുമല ബൂത്തിൽ എത്തിയപ്പോൾ

ആറ്റിങ്ങൽ നിയമസഭാ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തങ്കമണി ദിവാകരൻ തട്ടത്തുമല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പൊളിംഗ് ബൂത്തുകൾ സന്ദർശിക്കാനെത്തുന്നു.

എൽ.ഡി.എഫ് ബൂത്ത് ഓഫീസിൽ നിന്നൊരു ദൃശ്യം
കുരുന്നിന്റെ കൌതുകം

No comments: