Monday, August 8, 2011
"രമ്യ ആന്റണി: കവിതയും ജീവിതവും"; കൂട്ടുകാര്‍ ഒത്തുചേര്‍ന്നു
"രമ്യ ആന്റണി: കവിതയും ജീവിതവും"; കൂട്ടുകാര്‍ ഒത്തുചേര്‍ന്നു
തിരു: പ്രതികൂല ജീവിത സാഹചര്യങ്ങളിലും അര്‍ബുദത്തിന്റെ വേദനകളിലും ജീവിതഗന്ധിയായ കവിതകളിലൂടെ ലോകത്തോടു സംവദിച്ച കവയിത്രി രമ്യ ആന്റണിയുടെ ഓര്‍മകളില്‍ കൂട്ടുകാര്‍ ഒത്തുചേര്‍ന്നു. (2011 ആഗസ്റ്റ് 7) തിരുവനന്തപുരം മ്യൂസിയം ഗ്രൗണ്ടിലായിരുന്നു കൂട്ടായ്മ. രമ്യയെ പലപ്പോഴായി പലയിടത്ത് പിന്തുണച്ച നിരവധി സുഹൃത്തുക്കള്‍ അനുഭവം പങ്കുവച്ചു. രമ്യ കവിതയും ജീവിതവും എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ഫ്രണ്ട്സ് ഓഫ് രമ്യയും സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഫ്രണ്ട്സ് ഓഫ് രമ്യ കണ്‍വീനര്‍ കെ ജി സൂരജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ടി എന്‍ സീമ എംപി, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ സന്ദേശത്തിലൂടെ പങ്കുചേര്‍ന്നു. രമ്യയുടെ രണ്ടാമതു കവിതാസമാഹാരം സ്പര്‍ശം സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ക്ക് കെ ജി സൂരജ് 9447025877 നമ്പരില്‍ ബന്ധപ്പെടണം.
http://deshabhimani.com/newscontent.php?id=46521
(ദേശാഭിമാനി വാര്‍ത്ത )
Subscribe to:
Post Comments (Atom)
1 comment:
പങ്കെടുക്കാൻ കഴിഞ്ഞില്ല. രമ്യയ്ക്ക് സ്മരണാഞ്ജലി!
Post a Comment