തട്ടത്തുമല, 2012 ഫെബ്രുവരി 24: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഉത്സവവും ഗജമേളയും ഇന്നായിരുന്നു. ഇരുപത്തിരണ്ട് ആന. രാത്രി ക്ഷേത്രവളപ്പിൽ നാടകവും ബാലേയും.
സി.എൻ.ദേവദാസ് അന്തരിച്ചു
കിളിമാനൂർ, 2012 ഫെബ്രുവരി 19: കെ. എസ്. ടി. എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന സി.എൻ.ദേവദാസ് (ദേവന്‍ സാര്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുമ്പ് തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. പിന്നീട് സ്ഥലം മാറി പോയ അദ്ദേഹം വിവിധ സ്കൂളുകളിൽ സേവനം നടത്തി. തിരുവനന്തപുരം നഗരത്തിലെ വലിയതുറയിലുള്ള ഒരു കടൽത്തീര സർക്കാർസ്കൂളിൽനിന്നാണ് അദ്ദേഹം പെൻഷനായത്. സാറിന്റെ അദ്ധ്യാപകജീവിതം മാതൃകാപരവും സംഭവഹഹുലയമായിരുന്നു.
അദ്ധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുള്ള ആളാണ് സി.എൻ.ദേവദാസ്. മികച്ച സംഘാടകനും വാഗ്‌മിയും കലാകാരനും ആയിരുന്ന സി.എൻ.ദേവദാസ് അദ്ധ്യാപകപ്രസ്ഥാനത്തിന്റെ രൂപീകരണകാലം മുതൽ അതിൽ സജീവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് അന്യായമായി ഒരു സ്കൂൾ അദ്ധ്യാപകനെ പിരിച്ചു വിട്ടതിനെതിരെ അദ്ദേഹം ആറ്റിങ്ങൽ ഡി.ഇ.ഓ ഓഫീസിൽ നടത്തിയ നിരാഹാരസമരവും തുടർന്നുണ്ടായ സമരസംഭവവികാസങ്ങളും ഐതിഹാസികമായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ വച്ച് അദ്ധ്യാപകർ വനിതാ ഡി.ഇ.ഓയെ തടഞ്ഞുവച്ച് സ്ഥലം മാറ്റ ഉത്തരവ് ക്യാൻസൽ ചെയ്യിക്കുന്നതുവരെയെത്തിയിട്ടാണ് സി.എൻ. നിരാഹാരസമരം അവസാനിപ്പിച്ചത്. സി.എൻ. ദേവദാസിന്റെ ആ നിച്ഛയ ദാർഢ്യം ഇന്നും ജനിപ്പിക്കുന്നതാണ്. അദ്ധ്യാപകർ മാത്രമല്ല, കുട്ടികളും രക്ഷകർത്താക്കളും ആ സമരത്തിന് അന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ എത്തിയിരുന്നു. സി.എൻ. തട്ടത്തുമല സ്കൂളിൽ അദ്ധ്യാപകനായിരിക്കേയാണ് ഐതിഹാസികമായ ആ സമരം നടന്നത്.
കെ.ജി.ടി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് കെ.ജി.ടി.എയും എയിഡഡ് സ്കൂൾ അദ്ധ്യാപക സംഘടനയായ കെ.പി.റ്റി.യുവും ഒന്നുചേർന്ന് കെ.എസ്.ടി.എ രൂപീകരിച്ചത്. തുടർന്ന് അദ്ദേഹം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റാവുകയും തത്സ്ഥാനത്തിരികവേ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇരു സംഘടനകളുടെയും ലയനം നടന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം കെ.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയോ സംസ്ഥാന പ്രസിഡന്റോ ആകുമായിരുന്നു.ചെറുപ്പകാലത്ത് നാടകനടനും സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. സർവീസിൽ നിന്നും വിരമിച്ചശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സർവീസ് ജീവിതം അവസാനിച്ചതോടെ തിരുവനന്തപുരത്തുന്ന് വീണ്ടും ജന്മനാടായ കിളിമാനൂരിലേയ്ക്ക് താമസം മാറി.
തുടർന്ന് കേരളത്തിൽ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുമ്പോൾ അദ്ദേഹം കിളിമാനൂർ ബ്ലോക്കിന്റെ ചുമതലയുള്ള സംസ്ഥാന റിസോഴ്സ് പേഴ്സൺ ( കെ.ആർ.പി) ആയി സേവനമനുഷ്ടിച്ചു. അപ്പോൾ ഈ ലേഖകൻ അദ്ദേഹത്തിന്റെ വീടുൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയുള്ള ജില്ലാ റിസോഴ്സ് പേഴ്സൺ (ഡി.ആർ.പി) ആയിരുന്നു. അതിനാൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാൻ കഴിഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ചശേഷം അദ്ദേഹം സി.പി.ഐ.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയിയിലായി. അസുഖബാധിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരിക്കാൻ അദ്ദേഹത്തിനു കഴിയാതായി. എങ്കിലും കഴിഞ്ഞ ടേം വരെയും അദ്ദേഹം പാർട്ടിയുടെ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
സ്കൂള്‍ അദ്ധ്യാപികയായിരുന്ന ഭാര്യ രാധയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം.കേരളഭൂഷണം പത്രത്തിൽ ജോലിനോക്കുന്ന മൂത്തമകൻ ശരത്ത് നിയമ ബിരുദധാരിയും, ലണ്ടനിലുള്ള ഇളയമകൻ സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയുമാണ്. പിറ്റേന്ന് (ഫെബ്രുവരി 20) വിദേശത്തുള്ള (ലണ്ടൻ) രണ്ടാമത്തെ മകൻ നാട്ടിലെത്തിയശേഷം തിരുവനന്തപുരം തൈയ്ക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതുദേഹം സംസ്കരിക്കുന്നത്. ആചാരങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. റീത്തുപോലും സമർപ്പിക്കേണ്ടതില്ലെന്നും കാലേക്കൂട്ടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ഇക്കാര്യങ്ങൾ ബന്ധുക്കളും പാർട്ടി പ്രവർത്തകരും പാലിച്ചു. ഇതറിയാതെ കൊണ്ടുവന്ന റീത്തുകൾ വീട്ടുവളപ്പിൽ ഒരറ്റത്ത് നിരത്തി വച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കിളിമാനൂരിലിള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മരണം
തട്ടത്തുമല മനാസ് അന്തരിച്ചു
തട്ടത്തുമല, ഫെബ്രുവരി 4: തട്ടത്തുമല ശസ്താം പൊയ്കയിൽ റിട്ടയേർഡ് അദ്ധ്യാപകനും - രാഷ്ട്രീയ-സാമൂഹ്യ നേതാവുമായിരുന്ന തട്ടത്തുമല മനാസ് ( മനാസ് സാർ) 2012 ഫെബ്രുവരി 4 ന് അന്തരിച്ചു. അസുഖം ബാധിച്ച് കുറച്ചു കാലമായി ചികിത്സയിലും വീട്ടിൽ വിശ്രമത്തിലുമായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. രണ്ട് അണും രണ്ട് പെണ്ണും.
തട്ടത്തുമല മനാസ് ദളിദ് രാഷ്ട്രീയ പാർട്ടിയായിരുന്ന ഐ.എൽ.പിയുടെ നേതാവായിരുന്നു. പ്രസ്തുത സംഘടന പിളർന്നപ്പോൾ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം വിഘടിത വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് തന്റെ നേതൃത്വത്തിലുള്ള ഐ.എൽ.പിയെ കോൺഗ്രസിൽ ലയിപ്പിച്ചു. നിലമേൽ ലൂഥർ മിഷൻ സ്കൂളിലെ അധ്യാപകനായിരുന്നു. സ്കൂൾ നടത്തിപ്പിന്റെ ചുമതലയും ഇദ്ദേഹം നിർവ്വഹിച്ചിരുന്നു.
വിവാഹം
തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല ഓടിട്ടകടയിൽ വീട്ടിൽ പരേതനായ അബ്ദുൽ വാഹിദിന്റെയും, മണിയുടെയും മകൾ അഡ്വ. ഷീനയും തട്ടത്തുമല മാവിളയിൽ ബദറുദീന്റെ മകൻ നിസാമും തമ്മിലുള്ള വിവാഹം 2012 ഫെബ്രുവരി 5 -ന് വൈകുന്നേരം ലളിതമായ ചടങ്ങുകളോടെ വധൂഗൃഹത്തിൽ നടന്നു.
വിവാഹം
തട്ടത്തുമല, ഫെബ്രുവരി 5: തട്ടത്തുമല നെടുമ്പാറ പരേതനായ ഗോപി സാറിന്റെ ചെറുമകനും ചന്ദ്രശേഖരൻ നായർ - പ്രേമചന്ദ്രിക (എമ്പ്ലോയ്മെന്റ് ഓഫീസർ) ദമ്പതികളുടെ മകനുമായ ജിതിൻ ശേഖറിന്റെ വിവാഹം 2012 ഫെബ്രുവരി 5 ന് ഹരിപ്പാട്ട് നടന്നു.
സി.പി.ഐ.എം പതാകജാഥയ്ക്ക് തട്ടത്തുമലയിൽ വമ്പിച്ച സ്വീകരണം
തട്ടത്തുമല, 2012 ഫെബ്രുവരി 6 : 2012 ഫെബ്രുവരി 7 മുതൽ പത്ത് വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള പതാക ജാഥയ്ക്ക് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഗംഭീര വരവേല്പ് നൽകി. കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ആനാവൂർ നാഗപ്പൻ, വി.കെ.മധു, കോലിയക്കോട് കൃഷ്ണൻ നായർ, എ. സമ്പത്ത് എം.പി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവേശത്തിമിർപ്പിലായിരുന്ന വൻജനാവലിയെ സാക്ഷിനിർത്തി ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിക്കുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ വച്ച് കഥകളിയാചാര്യൻ മടവൂർ വാസുദേവൻ ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജന് സ്വീകരണം നൽകി.
ആറാം തീയതി രാവിലെ എട്ട് മണിയോടെതന്നെ നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും തട്ടത്തുമല ജംഗ്ഷനിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. പത്ത് മണിയായപ്പോഴേയ്ക്കും വൻജനാവലിയായി. വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ട് സ്വീകരണ പരിപാടി ശ്രദ്ധേയമായി. റെഡ് വാളണ്ടിയർ മാർച്ച്, കായിക വേഷം ധരിച്ച് അത്‌ലറ്റുകളുടെ കൂട്ട ഓട്ടം, ബാൻഡ് മേളം, ചെണ്ടമേളം, കഥകളിവേഷങ്ങൾ, മറ്റ് നാടൻ കലാരൂപങ്ങൾ മുതലായവ പരിപാടിക്ക് ഉത്സവച്ഛായ പകർന്നു. കൊല്ലം ജില്ലയിലെ നിലമേൽ നിന്ന് ബൈക്ക് റാലിയോടെയും മറ്റ് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയുമാണ് പതാക ജാഥയെ തിരുവനന്തപുരം ജില്ലയിലേയ്ക്ക് ആനയിച്ചു കൊണ്ടുവന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കടയ്ക്കൽ ഏരിയകളിലെ പ്രവർത്തകരും നേതാക്കളും തട്ടത്തുമലവരെ ജാഥയെ അനുഗമിക്കുകയായിരുന്നു. ഇതോടെ അതിർത്തിഗ്രാമമായ തട്ടത്തുമല ജംഗ്ഷൻ അസാമാന്യമായ തിക്കിലും തിരക്കിലും ആവേശത്തിമിർപ്പിലുമായി.കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാലും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
എം.സി റോഡിൽ ഇരുവശത്തുനിന്നുമായി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഭാഗത്തുനിന്നും കൊല്ലം ജില്ലയിലെ നിലമേൽ ഭാഗത്തുനിന്നും വിവിധ വാഹനങ്ങളിൽ പ്രവർത്തകർ വന്നുനിറയുകയായിരുന്നു. അഭൂതപൂർവ്വമായ ഈ തിക്കിനും തിരക്കിനുമിടയിൽ പാർട്ടി പ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചതിനാൽ റോഡ് ഗതാഗതത്തിനു കാര്യമായ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് എടുത്തു പറയേണ്ടതാണ്. ജാഥ തട്ടത്തുമലയിൽ എത്തുമ്പോൾ ജനം ആർത്തിരമ്പുകയായിരുന്നു.
സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് നേരത്തെ അലങ്കരിച്ച് സ്വീകരണ വേദിയാക്കി നിർത്തിയിരുന്ന വാഹനത്തിനു മുകളിൽ കയറി നിന്ന് ജാഥാക്യാപ്റ്റൻ ഇ.പി.ജയരാജൻ നടത്തിയ ആവേശകരമായ പ്രസംഗം കരഘോഷങ്ങളുയർത്തിണ് ജനം സശ്രദ്ധം കേട്ടുനിന്നത്. നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പതാക ജാഥ തട്ടത്തുമലയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പ്രയാണം തുടരുമ്പോൾ തട്ടത്തുമല ജംഗ്ഷനിൽ ഒരു വന്മഴ പെയ്തു തോർന്ന പ്രതീതി അനുഭവപ്പെട്ടു.
പതാകജാഥയ്ക്ക് ഗംഭീര വരവേല്പു നൽകുവാൻ ഏതാനും ദിവസങ്ങളായി തട്ടത്തുമല ജംഗ്ഷനിഉൽ കിളിമാനൂർ ഏരിയയിലെയും പഴയകുന്നുമ്മേൽ, അടയമൺ ലോക്കൽ കമ്മിറ്റികളിലെയും നേതാക്കളും പ്രവർത്തകരും ഊണുമുറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. തട്ടത്തുമല- മറവക്കുഴി ബ്രാഞ്ച് കമ്മിറ്റികളുടെ കീഴിൽ വരുന്ന തട്ടത്തുമലജംഗ്ഷനിൽ ഈ ബ്രാഞ്ചുകൾക്കു പുറമേ അലങ്കാരപ്പണികൾക്കും മറ്റുമായി സമീപ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തിരുന്നു.അഞ്ചാം തീയതി രാത്രി പുലർച്ചയോടെ തട്ടത്തുമല ജംഗ്ഷൻ അക്ഷരാർത്ഥത്തിൽ ചുവപ്പണിഞ്ഞു “ചുവന്നമല”യായി മാറി. മുൻ കാലങ്ങളിലും ഇത്തരം പരിപാടികൾക്ക് തട്ടത്തുമലയിൽ ആവേശകരമായ പ്രവർത്തനങ്ങളും ജന പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഈ പരിപാടിയിലും അതിന് ഒട്ടുംതന്നെ കുറവുവന്നില്ല.

സി.പി.ഐ എം സംസ്ഥനസമ്മേളനത്തോടനുബന്ധിച്ചുള്ള പതാകജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ
No comments:
Post a Comment