തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, May 2, 2012

മെയ്ദിന ചർച്ച


മെയ്ദിനത്തെക്കുറിച്ച് ചർച്ചാക്ലാസ്സ് നടത്തി

തട്ടത്തുമല, 2012 മെയ് 2:   പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം തട്ടത്തുമല കെ.എം ലൈബ്രറിയിൽ മെയ്ദിനം എന്ന വിഷയത്തെ ആസ്പദമാക്കി  ചർച്ച നടന്നു. പു.ക.സ മേഖലാ സെക്രട്ടറി സജ്ജനൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു മോഡറേറ്ററായിരുന്നു. ഇ.എ.സജിം, ജയതിലകൻ നായർ എന്നിവർ സംസാരിച്ചു. ഇ.എ.സജിം തയ്യാറാക്കിയ പ്രബന്ധം അഭിലാഷ് വായിച്ചു. സജീവമായ ചർച്ച നടന്നു. തൊഴിലാളി എന്നതിന്റെ നിർവ്വചനം അഥവാ ആരാണ് തൊഴിലാളി എന്നതു  സംബന്ധിച്ച് ചൂടേറിയ സംവാദമുണ്ടായി. മെയ്ദിനം ഒരു അവധി ദിവസം എന്നതിനപ്പുറം അതിന്റെ ചരിത്ര പശ്ചാത്തലം ഉൾക്കൊള്ളാൻ ഈ ചർച്ചാക്ലാസ്സ് ഉപകരിച്ചതായി പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു. പി.എസ്.എസിയ്ക്ക് പഠിക്കുമ്പോഴാണ് മെയ്ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആദ്യമായി ചിന്തിക്കുന്നതെന്ന് ചർച്ചയിൽ  ഒരു വിദ്യാർത്ഥി തുറന്നുപറഞ്ഞിരുന്നു. ഇതുപോളുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിച്ച് അറിവുകൾ പങ്കുവയ്ക്കണമെന്ന് ഇതിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. അടുത്ത ചർച്ചയുടെ വിഷയം സിനിമയെക്കുറിച്ചാകണമെന്ന് ഒരു പൊതു ധാരണയിൽ എത്തിയിട്ടുണ്ട്. അന്ന് പു.ക.സയുടെ പുതിയ  യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുവാനും ധാരണയായി.

No comments: