തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, May 9, 2012

കെ.ഇ.എൻ തട്ടത്തുമലയിൽ പ്രസംഗിച്ചു


സാംസ്കാരിക സമ്മേളനം

തട്ടത്തുമല, 2012 മേയ് 8: തട്ടത്തുമല പ്രീമിയർ ലീഗിന്റെയും കെ.എം.ലൈബ്രറി & സ്റ്റാർ തിയേറ്റേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള  ക്രിക്കറ്റ് പരമ്പരയ്ക്ക് സമാപനം കുറിച്ചുകൊണ്ട് തട്ടത്തുമലയിൽ സാംസ്കാരിക സമ്മേളനവും  കവിയരങ്ങും സമ്മാന വിതരണവും നടന്നു. വൈകുന്നേരം അഞ്ച് മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന  സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.ഇ.എൻ കുഞ്ഞഹമ്മദ് സംസാരിച്ചു. ഇ.എ.സജിം അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷറഫുദീൻ, അഡ്വ.എസ് ജയച്ചന്ദ്രൻ, അഡ്വ.എസ്.ജയച്ചന്ദ്രൻ, ബിന്ദു രാമ ചന്ദ്രൻ, ജി.എൽ.അജീഷ്, അംബികാ കുമാരി, സുമ, പി.റോയ്, കെ.ജി.ബിജു, എം.റഹിം, ജി.ജയതിലകൻ നായർ, ആർ.വിജയകുമാർ(പള്ളം ബാബു), ജി.രാജേന്ദ്രകുമാർ (ബോംബെ ബാബു), എസ്.സലിം, എസ്. സുലൈമാൻ,  വൈ.അഷ്‌റഫ്, എം.ആർ. അഭിലാഷ്, ജാസിം (തപസ് യു.എ.ഇ) തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ മടവൂർ കൃഷ്ണൻ കുട്ടി, ഗണപൂജാരി, ബേബി അനഘ എന്നിവർ പങ്കെടുത്തു.  ജി.ജയശങ്കർ സ്വാഗതവും മിഥുൻ നന്ദിയും പറഞ്ഞു. തുടർന്ന് അഡ്വ. എസ്. ജയച്ചന്ദ്രൻ ട്രോഫികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് സിനിമാറ്റിക്ക് ഡാൻസും കിളിമാനൂർ രാജീവും സംഘവും അവതരിപ്പിച്ച മിമിക്സ് പരേഡും നടന്നു.

2 comments:

Anonymous said...

Clowns win in Italy too! (Election Italy 2012 May)

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വന്‍പ്രചാരണം നടത്തിയ ഹാസ്യതാരം ബെപ്പി ഗ്രില്ലോയുടെ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ വോട്ടു നേടിയത്. (mathrubhumi)

ചാർ‌വാകൻ‌ said...

ധൈഷണിക കേരളത്തിന്റെ അഗ്രഗാമിയായ സാംസ്കാരികപ്രതിഭ കെ.ഇ.എൻ ..
thanne..thanne