അനുസ്മരണയോഗം നടന്നു
തട്ടത്തുമല, 2013 മേയ് 29: നമ്മെ ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഇക്കഴിഞ്ഞ മേയ് 23-ന് വെഞ്ഞാറമൂടിനു സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട തട്ടത്തുമലയിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ജി.രാജേന്ദ്രകുമാറിന് (ബോംബെ ബാബു) അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തട്ടത്തുമല കെ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 29-5-2013 ബുധനാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തട്ടത്തുമല ജംഗ്ഷനിൽ അനുശോചനയോഗം നടന്നു. അഡ്വ.എസ്.ജയച്ചന്ദ്രൻ, പി.ജി മധു, ബി.ഹീരലാൽ, എസ്. സുലൈമാൻ, ആർ. വാസുദേവൻ പിള്ള, പള്ളം ബാബു, വൈ. അഷ്‌റഫ്, എസ്.യഹിയ, കെ.ജി.ബിജു, ഇ.എ.സജിം, ലക്ഷ്മി എന്നിവർ സംസാരിച്ചു. ബി. ജയതിലകൻ നായർ അദ്ധ്യക്ഷത വഹിച്ചു.
No comments:
Post a Comment