മരണം
തട്ടത്തുമല പ്രദേശത്ത് ഇന്നും ഇന്നലെയുമായി രണ്ട് മരണം
വട്ടപ്പാറ-വിലങ്ങറ ചെറുനോട് ജമാൽ ഇന്ന് മരണപ്പെട്ടു. ജെയ്സ് ലാൽ, ജസിം ലാൽ, ജാസി മോൾ എന്നിവരുടെ പിതാവ്. പനിബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം വൈകുന്നേരം അഞ്ച് മണിയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാഅത്ത് ഖബർ സ്ഥാനിൽ നടന്നു.
പി.റോയിയുടെ ജ്യേഷ്ഠൻ ശശി അവർകൾ ഇന്നലെ രാത്രി (15-5-2013) മരണപ്പെട്ടു. പുല്ലയിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം നടന്നത്. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം തട്ടത്തുമലയിലുള്ള സ്വവസതിയിൽ ഇന്ന് രാവിലെ പത്ത് മണിയ്ക്ക് നടന്നു.
No comments:
Post a Comment