കണ്ടതും കേട്ടതും
മദനിയും പി.ഡി.പിയും മറ്റും; ചില ക്രിയാത്മക ചിന്തകൾ
പോസ്റ്റിന്റെ ചുരുക്കം:
പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമായ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല.
(മുൻ കുറിപ്പ്: ഞാൻ മദനിയുടെ പാർട്ടിക്കാരനല്ല. എനിയ്ക്കു എന്റേതായ രാഷ്ട്രീയം ഉണ്ട്. എന്നാൽ എന്റെ സത്യമായ പേരും വിലാസവും വെളിപ്പെടുത്തിയുള്ള ഈ ബ്ലോഗ് എന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിയ്ക്കാൻ ഞാൻ സാധാരണ ഉപയോഗിയ്ക്കുന്നില്ല. അതിനു വേറെ ബ്ലോഗ് എനിയ്ക്കുണ്ടെന്നും കൂട്ടിക്കൊള്ളുക . ഈ ബ്ലോഗിൽ എഴുതുന്നതെല്ലാം എന്റെ വ്യക്തി പരമായ അഭിപ്രായങ്ങളോ നിലപാടുകളോ ആയിരിയ്ക്കണമെന്നില്ല. എന്റെ രാഷ്ട്രീയ വിശ്വാസങ്ങളുമായും ഇതിലെ പോസ്റ്റുകൾ പൊരുത്തപ്പെടണം എന്നില്ല. എന്റേതിനു വിരുദ്ധമായ അഭിപ്രായങ്ങളും നിലപാടുകളും പോലും ഞാൻ എഴുതിയെന്നും വരാം. അപ്പപ്പോഴുള്ള എന്റെ ചിന്തകളെ ഏതാണ്ട് അതേപടി അക്ഷരങ്ങളാൽ ആവാഹിച്ചു വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്.
അതായത് ഞാൻ കാണുകയും കേൾക്കുകയും വായിക്കുകയും അറിയുകയും ചെയ്യുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് അപ്പപ്പോൾ തോന്നുന്ന കാര്യങ്ങൾ അതു പോലേ കോറിയിടുന്നു. അതിൽ ബന്ധപ്പെട്ട വിഷയത്തിലെ എന്റെ നിലപാടുകൾ ഉണ്ടായെന്നും ഉണ്ടായില്ലെന്നും വരാം ബ്ലോഗിന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉപയോഗിയ്ക്കുന്നുവെന്നു സാരം. വ്യത്യസ്ഥ അഭിപ്രായങ്ങളോടും നിലപാടുകളോടും ഉള്ള സഹിഷ്ണുതയും അവയൊക്കെയും ചർച്ച ചെയ്യപ്പെടണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. വ്യത്യസ്ഥമായ ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും കൂലംകഷമായ ചർച്ചകൾക്കു വിധേയമാക്കി മാറ്റുരയ്ക്കുന്നതിലൂടെ കൂടുതൽ ശരിയേത് തെറ്റേത് എന്നു കണ്ടെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പോസ്റ്റ് മറ്റു തെറ്റിദ്ധാരണകൾക്കിടയാക്കാതിരിയ്ക്കാൻ ഈ മുൻ കുറിപ്പ് ചേർക്കുന്നുവെന്നു മാത്രം.)
ഇനി വിഷയത്തിലേയ്ക്ക് വിശദമായി:
ഒക്ടോബർ 10 : ഒരു യാത്രാമദ്ധ്യേ ആണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ജംഗ്ഷനിൽ എത്തിയത്. അവിടെ നല്ല ഒരാൾകൂട്ടം. മൈക്കും റിക്കാർഡും കൊടികളും സ്റ്റേജും ഒക്കെ. ഒരു യോഗത്തിന്റെ ഒരുക്കുകൾ. അവിടവിടെ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്നുതന്നെ കാര്യം മനസ്സിലായി. പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മദനി അവിടെ പ്രസംഗിയ്ക്കുകയാണ്. എന്നിലെ വായി നോക്കി ഉണർന്നു. എവിടെ ഒരു ആൾകൂട്ടം കണ്ടാലും അവിടെ ചെന്ന് എത്തിനോക്കുന്ന ജന്മസ്വഭാവം മൂലം ഇനി യോഗം കഴിഞ്ഞു പോയാൽ മതിയെന്നു തീരുമാനിച്ചു. എം.സി. റോഡായതുകൊണ്ട് ഏറെ ഇരുട്ടിയാലും വീട്ടിലേയ്ക്കു ബസ്സും കിട്ടും. മുക്കാൽ മണിക്കൂർകൊണ്ട് വീട്ടിൽ എത്താവുന്നതേയുള്ളു. മുൻപും മദനിയുടെ പ്രസംഗം ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. സത്യത്തിൽ പഴയ മദനിയും പുതിയ മദനിയും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുകകൂടിയായിരുന്നു എന്റെ ലക്ഷ്യം.
എന്തായാലും നല്ല ആൾക്കൂട്ടം. മഅദനി ചെല്ലുന്നിടത്ത് ഇപ്പോഴും ആളുകൂടുമെന്ന യാഥാർത്ഥ്യം മൂടി വയ്ക്കാൻ ആകില്ലതന്നെ. മ അ ദനി വരും മുൻപു തന്നെ യോഗം തുടങ്ങി. പ്രദേശത്തെ പ്രവർത്തകർ കൂടുതലും മുസ്ലീങ്ങൾ എന്നു തോന്നിച്ചു. എന്നാൽ നേതാക്കളിൽ നല്ലൊരു പങ്ക് മറ്റു മതസ്ഥരാണ്. ജാതിയും മതവും തിരിയ്ക്കുകയല്ല. പി.ഡി.പി ആയതുകൊണ്ടും അത് ഒരു മുസ്ലിം സംഘടനയാണെന്ന ധാരണ പരക്കെ ഉള്ളതുകൊണ്ടുമാണ് അങ്ങനെ പറയുന്നത്. മാ നിഷാദാ എന്ന പേരിൽ അവർ നടത്തുന്ന കാമ്പെയിന്റെ ഭാഗമായിരുന്നു വെമ്പായത്തെ പൊതുയോഗവും. പി.ഡി.പി ഒരു വർഗീയ സംഘടനയോ തീവ്രവാദ സംഘടനയോ അല്ലെന്നുള്ള ഉറച്ച പ്രഖ്യാപനങ്ങളായിരുന്നു നേതാക്കന്മാരുടെ പ്രസംഗങ്ങളിൽ ഓരോന്നിലും.
കേരളത്തിൽ തെക്കു മുതൽ വടക്കുവരെയുള്ള ഏതെങ്കിലും ജയിലുകളിൽ ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടിയ്ക്കപ്പെട്ട ഏതെങ്കിലും പി.ഡി.പി ക്കാരുണ്ടെങ്കിൽ തെളിയിക്കാൻ അവർ വെല്ലു വിളിയ്ക്കുകയാണ്. പി.ഡി.പി ക്കാർ ഭീകരപ്രവർത്തകരാകില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിയ്ക്കുന്നു. എന്നാൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പി.ഡി.പിക്കാർ എന്ന് ആരോപിയ്ക്കപ്പെടുന്ന ഒന്നോ രണ്ടോ പേർ തിരുവനന്തപുരത്തെ ഏതോ ജയിലിൽ ഉള്ള കാര്യം അവർ മറച്ചു വയ്ക്കുന്നുമില്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ദളിദ് വിമോചനവും ദളിതന്റെ അധികാരവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ ആവർത്തിയ്ക്കുന്നു.
അല്പസമയങ്ങൾക്കുള്ളീൽ മദനി എത്തിച്ചേർന്നു. വരവും പോക്കുമൊക്കെ പണ്ടത്തെപ്പോലെ രാജകീയമായിത്തന്നെ. മുൻപിലും പുറകിലും കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ അത്യാധുനിക ആമ്പുലൻസ് സൌകര്യങ്ങളുള്ള ഒരു വാനിലാണ് മദനി വന്നിറങ്ങിയത്. മദനി വന്നതും കാഴ്ചക്കാർ അവേശം കൊണ്ടു. പാർട്ടി പ്രവർത്തകർ തക്ബീർ ധ്വനികൾ മുഴക്കിത്തന്നെയാണു അദ്ദേഹത്തെ വരവേറ്റത്. മദനി വന്നതോടെ യോഗം നടക്കുന്ന വേദിയ്ക്കരികിലൂടെയുള്ള നെടുമങ്ങാട് റോഡിൽ ട്രാഫിക്ക് ബ്ലോക്കായി. അല്പസമയം എം.സി.റോഡും ബ്ലോക്കായി. അതായത് മദനിയുടെ സാന്നിദ്ധ്യം കൊണ്ടാണെങ്കിലും ഒരു തിരക്കേറിയ ഒരു റോഡു ബ്ലോക്കാക്കാനുള്ള ശക്തിയൊക്കെ പി.ഡി.പിയ്ക്കും ഉണ്ടെന്നു സാരം.
കക്ഷി രാഷ്ട്രീയ- ജാതിമത ഭേദമന്യേ മദനിയുടെ പ്രസംഗം ശ്രവിക്കാൻ വൻ ജനാവലി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. തീർച്ചയായും മദനിയുടെ പാർട്ടിയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും മാത്രം ചില സ്വാധീന മേഖലകളുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇത്ര ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന വൈഭവം മദനിയ്ക്കുണ്ടെങ്കിൽ അവർക്ക് വേറെയും ശക്തമായ സ്വാധീന മേഖലകൾ കേരളത്തിൽ പല ഭാഗങ്ങളിലും ഉണ്ടായിരിയ്ക്കും എന്നതിൽ സംശയം ഇല്ല. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ അവർ പിന്തുണച്ച എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തോടെ പി.ഡി.പി യ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു കരുതുവാൻ വരട്ടെ. യു.ഡി.ഡി എഫായാലും എൽ.ഡി.എഫ് ആയാലും ബി.ജെ.പി ആയാലും. അതു കൊണ്ട് പി.ഡി.പിയെ അത്ര കുറച്ചുകാണാൻ സമയമായിട്ടില്ല.
മദനിയുടെ ആവേശ്വോജ്ജ്വലമായ പ്രസംഗം കാര്യ ഗൌരവം നിറഞ്ഞതായിരുന്നു. പി.ഡി.പി യുടെ മൂല രൂപം പഴയ ഐ.എസ്.എസ് ആയിരുന്നു എന്നതും അത് തീവ്രവാദ സ്വഭാവത്തിലുള്ള അക്രമോത്സുക സംഘടനയായിരുന്നു എന്നുള്ളതുകൊണ്ടും അതിന്റെ ചില അംശങ്ങളെങ്കിലും പി.ഡി.പിയിൽ ഉണ്ടായിരിയ്ക്കില്ലേ എന്നു ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ ഒരു സംശയം ദൂരീകരിയ്ക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു മദനിയുടെ പ്രസംഗം. ഇനി അഥവാ മദനി മുൻപ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള ശിക്ഷകൾ ഇതിനകം മദനിയ്ക്കു കിട്ടിക്കഴിഞ്ഞു. അന്യായമായിട്ടാണ് മദനിയെ ഒൻപതുവർഷത്തിലധികം തടവിലിട്ട് പീഡിപ്പിച്ചതെങ്കിലും ആ നീണ്ട ജയിൽ വാസവും തുടർന്ന് ആദേഹത്തിന്റെ പ്രായച്ഛിത്തവും തെറ്റു തിരുത്തലും മദനിയുടെ മുൻ കാല പ്രവർത്തനങ്ങളോട് പൊറുക്കാൻ ധാരാളമാണ്.
കൊലപാതകമടക്കം ഏതെങ്കിലും കുറ്റകൃത്യത്തിനു ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവരുന്ന ഒരു കുറ്റവാളി മനസാന്തരപ്പെട്ട് പിന്നീട് നല്ല ജീവിതം നയിക്കാൻ ശ്രമിയ്ക്കുമ്പോൾ സമൂഹം അതിനെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യാറുള്ളത്. അതാണു വേണ്ടതും. അല്ലാതെ അവരെ സംശയത്തോടെ വീണ്ടും കാണുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല. അതുപോലെ മദനിയും മാനസാന്തരപ്പെട്ടു പുതിയ നല്ലവഴിയേ സഞ്ചരിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിയ്ക്കുന്നതിനു പകരം പഴയ കണ്ണുകളോടെ വീണ്ടും അദ്ദേഹത്തെയും ആ പാർട്ടിയെയും നോക്കിക്കാണുന്നതു ശരിയല്ല.
കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു എന്നതാണ് മദനിയുടെ തെറ്റു തിരുത്തൽ പ്രക്രിയയെ ഇവിടുത്തെ ഒരു വിഭാഗം മാദ്ധ്യമങ്ങളും പാർട്ടികളും അംഗീകരിയ്ക്കാത്തതിനു കാരണം. ചില പ്രസ്ഥാനങ്ങളൊക്കെ എൽ.ഡി.എഫിനെതിരെ യു.ഡി.എഫിനു പിന്തുണ കൊടുത്തുകൊള്ളണമെന്ന ഒരു അലിഖിത നിയമം ഇവിടെ ചിലർ കൊണ്ടു നടക്കുന്നുന്നുണ്ട്. അതുകൊണ്ടാണല്ലോ കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ മതതീവ്രവാദ- അക്രമോത്സുക സംഘടനയെന്നു പറയാവുന്ന എൻ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണച്ചതിൽ ഒരു കുറ്റവും കണ്ടെത്താത്തവർ പി.ഡി.പിയെയും മദനിയെയും തീവ്രവാദികൾ ആക്കിയത്.
മദനി പറയുന്നത്; പണ്ടു താൻ രാഷ്ട്രീയക്കാരെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിൽ കൂടി മാത്രമേ ഇവിടെ ദളിതരുടെ മോചനവും സാമൂഹ്യ നീതിയും കൈവരുത്താനാകൂ എന്ന് തുടർന്നുള്ള തന്റെ ചിന്തയും വായനയും പഠിപ്പിച്ചപ്പോൾ തന്റെ നിലപാടുകൾ മാറി . അതാണ് പി.ഡി.പി രൂപീകരിയ്ക്കുവാൻ കാരണം. പി.ഡി.പി യ്ക്കു തീവ്രവാദം ഇല്ല. പി.ഡി.പി മുസ്ലീങ്ങളുടെ മാത്രം പാർട്ടിയല്ല. എല്ലാ മത വിഭാഗത്തിൽ ഉള്ളവരും പി.ഡിപിയിൽ ഉണ്ട്. സദസ്സിലെ നേതാക്കളെത്തന്നെ ഉദാഹരിച്ച് മദനി പറഞ്ഞു. അക്രമത്തിന്റെ മാർഗ്ഗം പി.ഡി.പിയ്ക്ക് ഇല്ല. എന്നാൽ അധ:സ്ഥിതന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ജനാധിപത്യമാർഗ്ഗങ്ങൾ ഉപായോഗിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിൽ വിട്ടു വീഴ്ചയുമില്ലെന്ന് മദനി പറയുന്നു. ദളിദ് വിമോചനമാണ് പാർട്ടിയുടെ ലക്ഷ്യം.
തന്റെ പാർട്ടിയ്ക്ക് അതിന്റെ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ കഴിയാത്ത കാലത്തോളം കാലാനുസൃതമായും വിഷയാധിഷ്ഠിതമായും നിലപാടുകൾ എടുക്കുകയും കൂട്ടു കെട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായതുകൊണ്ടു കൂടിയാണ് അവർക്ക് പിന്തുണ നൽകാൻ തയ്യാറായത്. നിഷ്ഠുര കൃത്യങ്ങളിലൂടെ ലോകത്തെ വിറങ്ങലിപ്പിയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ തിന്മകളോട് നിസ്സംഗത പുലർത്താൻ കഴിയില്ല. അമേരിക്കയുടെ സഖ്യരാഷ്ട്രമായ ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ പാലസ്തീൻ ജനതയ്ക്കു നേരെ നടത്തുന്ന ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. വെടിയേറ്റു പിടയുന്ന കുഞ്ഞിനെ വേട്ടനായ്ക്കളെ വിട്ടു കടിച്ചുകൊല്ലിയ്ക്കുന്ന ഇസ്രായേൽ ഭീകരത ഹൃദയഭേദകമാണ്. അങ്ങനെ എത്രയെത്ര ക്രൂരതകൾക്കാണ് അമേരിക്കൻ സാമ്രാജ്യത്വം ചൂട്ടു പിടിയ്ക്കുന്നത്. ഈ സാമ്രാജ്യത്ത്വ ഭീകരതയെ എതിർക്കേണ്ടത് ഏതൊരു ഭാരതീയന്റെയും കടമയാണ്.
സാമ്രാജ്യത്തത്തിനെതിരെ യുള്ള പോരാട്ടങ്ങളിൽ സമാനമനസ്കരുമായി തോളുരുമ്മും. ഇടതുപക്ഷം സാമ്രാജ്യവിരുദ്ധ പോരാട്ടം തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി കാണുന്നതിനാൽ അക്കാര്യത്തിൽ അവരോട് യോജിപ്പാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയത്തിൽ അധ:സ്ഥിത ജനവിഭാഗത്തോട് സ്വീകരിയ്ക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിയ്ക്കും ആർക്കെങ്കിലും പിന്തുണ നൽകുന്നതും നൽകാതിരിയ്ക്കുന്നതും. ബാബറി മസ്ജിദ് തകർത്ത സംഭവം മറക്കാനാകില്ല. തകർത്തത് ഒരു പള്ളിയെന്നത് മാത്രമല്ല പ്രശ്നം. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവാണ് അത്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നു പറഞ്ഞാൽ മാത്രം തീവ്രവാദിയാകില്ല. അതു മുസ്ലീങ്ങൾ മാത്രം പറയുന്നതല്ല. മതേതരത്വത്തിൽ വിശ്വസിയ്ക്കുന്ന ഏതൊരു ഇന്ത്യക്കാരനും പറയുന്നതാണ്.
താൻ മുസ്ലിം ആണ്. അതിൽ അഭിമാനിയ്ക്കുന്നു. എന്നാൽ പി.ഡി.പി എന്ന പാർട്ടി ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതല്ല. മതവും രാഷ്ട്രീയവും രണ്ടായി കാണണം. ഭീകരപ്രവർത്തവത്തിലൂടെ ആർക്കും ഒന്നും നേടാൻ കഴിയില്ല. പി.ഡി.പി ക്കാർ ആരെങ്കിലും തീവ്രവാദ-ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നു തെളിയിച്ചാൽ പി.ഡി.പി പിരിച്ചുവിട്ട് രാഷ്ട്രീയം ഉപേക്ഷിച്ച് താൻ ഏതെങ്കിലും പള്ളിയിൽ പ്രാർത്ഥനകളുമായി ഒതുങ്ങി കഴിഞ്ഞുകൂടുമെന്ന് മദനി പ്രഖ്യാപിയ്ക്കുന്നു. ആരെയൊക്കെയോ തീവ്രവാദത്തിന്റെ പേരിൽ അറസ്റ്റു ചെയ്റ്റിട്ട് അതു തന്റെ അംഗരക്ഷകരാണെന്നുവരെ അടിച്ചു വിടുന്നു. അതൊക്കെ തെളിയിക്കുവാൻ വെല്ലുവിളിയ്ക്കുന്നു. ഇവിടുത്തെ മാധ്യമങ്ങളും കോൺഗ്രസ്സും യു.ഡി.എഫും തനിയ്ക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുകയാണ്. കോൺഗ്രസ്സിനു പിന്തുണ നൽകിയിരുന്നെങ്കിൽ തങ്ങൾ അവർക്കു നല്ല പിള്ളകളായേനെ. അല്പം വോട്ടു ബാങ്കുകൾ ഉള്ളവരൊക്കെ കോൺഗ്രസ്സിനും യു.ഡി.എഫിനും വോട്ടു ചെയ്യണമെന്ന് നിയമമൊന്നുമില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് തെറ്റായി പി.ഡി.പി കരുതുന്നില്ല.
സമാനതകളില്ലാത്ത പീഡനങ്ങൾക്കു ശേഷം ജയിലിൽനിന്നും മോചിതനായ താൻ തന്നെ പീഡിപ്പിച്ചവർക്കെതിരെ വാളെടുക്കാൻ പറഞ്ഞില്ല. എന്നെ കൊല്ലാൻ ശ്രമിച്ച ഒരു പ്രതിയെ പോലും ശിക്ഷിച്ചിട്ടില്ല. എന്നാൽ താൻ അവർക്കൊക്കെ മാപ്പു കൊടുത്തു. ഒൻപതര വർഷത്തെ ജയിൽ പീഡനം നൽകിയ ശേഷമാണ് തന്നെ വിട്ടയക്കുന്നത്. എന്നാൽ തനിയ്ക്കെതിരെയുള ഒരു കേസുകളും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ ഒരു അക്രമത്തിനും ജയിനുള്ളിൽ വച്ചോ പുറത്തു വന്നിട്ടോ താൻ ആഹ്വാനം ചെയ്തിട്ടില്ല. ഇനി ഒരിയ്ക്കലും ചെയ്യുകയുമില്ല. തന്നെയും തന്റെ പാർട്ടിയെയും തീവ്രവാദവുമായി ബന്ധിപ്പിയ്ക്കുന്നവർക്ക് ദുഷ്ടലാക്കാണുള്ളത്. ഇന്ത്യക്കാരൻ എന്ന അഭിമാനമാണ് തന്നെയും തന്റെ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും നയിക്കുന്നത്. എന്നും പാവങ്ങൾക്കൊപ്പമായിരിയ്ക്കും പി.ഡി.പി...............
അതെ, ഇപ്രകാരം നീണ്ടതായിരുന്നു മദനിയുടെ പ്രസംഗം. എന്തു കൊണ്ട് മദനിയുടെ വാക്കുകളെ ഇപ്പോൾ നാം അവിശ്വസിയ്ക്കണം? അപകടകരായ ആശയങ്ങളും ആയുധങ്ങളും ഭീകര സ്വഭാവവും ഉപേക്ഷിച്ചുവെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് തെറ്റുതിരുത്തലുമായി നമുക്കു മുന്നിൽ വന്നു നിന്ന് തങ്ങളെ ഇനിയും തീവ്രവാദികൾ എന്നു വിളിയ്ക്കരുതേ, നമ്മളെ പഴയകണ്ണുകളിലൂടെ നോക്കരുതേ, നമ്മളെ തെറ്റിദ്ധരിയ്ക്കരുതേ എന്നു യാചിയ്ക്കുന്നവരോട് നാം മുഖം തിരിയ്ക്കണോ? അവരുടെ വാക്കും പ്രവൃത്തിയും തമ്മിൽ യോജിയ്ക്കുന്നുണ്ടോ എന്നു നിരീക്ഷിയ്ക്കുവാനെങ്കിലും നാം സമയം നൽകരുതോ? ജയിൽ മോചിതനായി വന്നതല്ലേയുള്ളു. ഒരു എൽ.ഡി.എഫിനെ പിന്തുണച്ചു പോയി എന്നതുകൊണ്ടുമാത്രം മദനിയെ അപമാനിയ്ക്കണോ? മദനിയും സംഘവും വീണ്ടും തീവ്രവാദികളായി, അതായത് പഴയ ഐ.എസ്.എസുകാരായി മാറണം എന്നു ആരെങ്കിലും ആഗ്രഹിയ്ക്കുന്നതു ശരിയോ? ചിലരൊക്കെ അതായിരിയ്ക്കാം ആഗ്രഹിയ്ക്കുന്നത്!
ഈയുള്ളവൻ ഈ ലേഖനം എഴുതാൻ കാരണം മദനിയുടെ പാർട്ടി പ്രസക്തമോ അപ്രസക്തമോ നാളെയും അതു നിലനിൽക്കുമോ എന്നീ കാര്യങ്ങളൊന്നും കണക്കിലെടുത്തുകൊണ്ടല്ല. ജനാധിപത്യത്തിൽ പല പ്രസ്ഥാനങ്ങളും രൂപം കൊള്ളും. അതിൽ ചിലതൊക്കെ അപകടകരങ്ങളും ആയിരിയ്ക്കും. സർക്കാരിനോ നിയമങ്ങൾക്കോ മറ്റു സംഘടനകൾക്കോ അവയെ ചിലപ്പോൾ വേണ്ടവിധം നിയന്ത്രിയ്ക്കാനോ ഇല്ലാതാക്കാനോ കഴിഞ്ഞെന്നിരിയ്ക്കില്ല. ഇപ്പോഴും നമ്മുടെ രാജ്യത്ത് അപകടകരമായ ആശയങ്ങളും പ്രവർത്തനങ്ങളും കൊണ്ടു നടക്കുന്ന പല പ്രസ്ഥാനങ്ങളും ഉണ്ട്. അവർക്ക് അതൊക്കെ ഉപേക്ഷിച്ച് തെറ്റു തിരുത്തി മാനസാന്തരപ്പെട്ട് നല്ല മാർഗ്ഗത്തിലേയ്ക്ക് കടന്നുവരാനുള്ള ഒരു ചെറിയ പ്രേരണയെങ്കിലും ചെലുത്താൻ, മദനിയെപ്പോലുള്ളവരുടെ ആശാസ്യമായ ഇത്തരം മാതൃകകൾ നമുക്ക് ചൂണ്ടിക്കാണിയ്ക്കാനെങ്കിലുമാകില്ലേ? എത്രയോ തട്ടുമുട്ടു പാർട്ടികൾ കേരളത്തിലുണ്ട്. കൂട്ടത്തിൽ ഒരു മദനിയും ഒരു പി.ഡി.പിയും കൂടി അങ്ങു കഴിഞ്ഞുകൂടട്ടെ! അല്ലപിന്നെ!
ബി.ജെ.പിയിൽ നിന്നു വിട്ടു വന്ന് മതേതരത്വം പ്രഖ്യാപിച്ച രാമൻപിള്ളടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും നിലപാടുമാറ്റത്തെയും നല്ല മനസ്സോടെ സ്വീകരിയ്ക്കേണ്ടതാണ്. കഴിഞ്ഞ പാർളമെന്റു തെരഞ്ഞെടുപ്പിൽ രാമൻപിള്ളയും സംഘവും എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. അവർ യു.ഡി.എഫിനെയാണ് പിന്തുണച്ചതെങ്കിലും കുഴപ്പമില്ലായിരുന്നു. ഒരു വർഗീയ സംഘടന വിട്ട് വരുന്നവർ യു.ഡി.എഫിനെ പിന്തുണച്ചാലും എൽ.ഡി.എഫിനെ പിന്തുണച്ചാലും അതിനെ നല്ലതെന്നു തന്നെ പറയണം. ഇനിയിപ്പോൾ മദനിയും രമൻപിള്ളയും എല്ലാം എൽ.ഡി.എഫിനെ വിട്ട് യു.ഡി.എഫിനെ പിന്തുണയ്ക്കുകയാണെങ്കിലും അവരുടെ പൂർവ്വകാലത്തെ കരുതി അവരെ കുറ്റം പറയരുത്. ഏതെങ്കിലും ഒരു വർഗീയ-അക്രമോത്സുക പ്രസ്ഥാനത്തിൽ നിന്ന് വിട പറഞ്ഞ് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും പാതയിലേയ്ക്കു വരുന്നെങ്കിലിൽ അവരുടെ അനുഭാവം എൽ.ഡി.എഫിനോടായാലും യു.ഡി.എഫിനോടായാലും അവരുടെ മാറ്റം നല്ലതു തന്നെ എന്നു വേണം പറയാൻ!
പി.ഡി.പി താരതമ്യേന ഒരു ചെറിയ പാർട്ടിയാണ്. എന്നാൽ അതിന്റെ ചെയർമാനായ അബ്ദുൽ നാസർ മദനിയുടെ വ്യക്തിപ്രഭാവം നിസാരമല്ല. അതുകൊണ്ടുതന്നെ അണ്ണാൻ കുഞ്ഞും തന്നാലായതുപോലെ എന്ന തരത്തിൽ മദനിയുടെ പാർട്ടിയ്ക്ക് കേരള രാഷ്ട്രീയത്തിൽ അല്പം ചില സ്വാധീനമൊക്കെ ചെലുത്താൻ ഇനിയും സാധിയ്ക്കും. മദനി കഴിഞ്ഞാൽ ആ പാർട്ടിയ്ക്ക് ഇന്ന് എടുത്തു പറയത്തക്ക ഒരു നേതൃനിരതന്നെയില്ല. എന്നാൽ മദനി പ്രസംഗിയ്ക്കുന്നിടത്തൊക്കെ ആൾക്കൂട്ടമുണ്ട്. അതിൽ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്. അപാരമായ പ്രസംഗപാഡവമുള്ള മദനിയുടെ വാക്കുകൾ കേൾക്കുന്നവരിൽ അത് ചില്ലറ സ്വാധീനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രകോപനപരമായ പ്രസംഗത്തിന് അറസ്റ്റിലായ ഒരാൾക്ക് വാക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിയ്ക്കാൻ തീരെ കഴിയാതിരിയ്ക്കില്ലല്ലോ. മദനിയ്ക്കു ശേഷം ഇങ്ങനെയൊരു പാർട്ടി നിലനിൽക്കുമോ എന്നത് ഇന്നത്തെ ചിന്താവിഷയം അല്ല. ഈ പോസ്റ്റിന്റെ രത്നച്ചുരുക്കം ഇങ്ങനെ ഒന്നു കൂടി ആവർത്തിച്ചുകൊണ്ട് തൽക്കാലം ചുരുക്കുന്നു.
(പിൻ കുറിപ്പ്: മദനിയുടെ പ്രസംഗം കേട്ട ഒരു സാധാരണക്കാരൻ ഇങ്ങനെയൊക്കെയും ചിന്തിച്ചിരിയ്ക്കാം!)
Sunday, October 11, 2009
Tuesday, October 6, 2009
ജോനവന് ആദരാഞ്ജലികൾ

ജോനവന് ആദരാഞ്ജലികൾ
മെയിൽ ചെക്കു ചെയ്യാൻ തുറന്നപ്പോൾ പകൽകിനാവന്റെ സന്ദേശം വഴിയാണ് ബൂലോക കവിയും കഥാകാരനുമായ ജോനവന്റെ മരണം ഞാൻ അറിഞ്ഞത് . കുറച്ചു ദിവസമായി ബ്ലോഗത്ത് എത്താത്തതുകൊണ്ട് അപകട വിവരങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ ബൂലോകത്തു വന്നിട്ട് ഒരു ബ്ലോഗറുടെ മരണം അറിയുന്നത് ഇതാദ്യം.
ഉടൻ തന്നെ ജോനവന്റെ ബ്ലോഗിലേയ്ക്കു യാത്രയായി. കാരണം ജോനവന്റെ ബ്ലോഗ് എന്റെ ശ്രദ്ധയിൽ ഇതിനു മുമ്പ് വന്നിരുന്നില്ല. ഈ ബ്ലോഗ് ഞാൻ മുമ്പും സന്ദർശിച്ചിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ പ്രൊഫൈലും പേരുമൊന്നും നോക്കിയിട്ടൂണ്ടാവില്ല. ആയിരക്കണക്കിന് ബ്ലോഗുകളുള്ളതിനാൽ പല മികവുറ്റ ബ്ലോഗുകളും ഇതു പോലെ എന്റെയും ശ്രദ്ധയിൽ വരാതെ പോയിട്ടുണ്ട്`. ജോനകന്റെ ബ്ലോഗിൽ എത്തിയപ്പോഴാണ് ജോനകനെ ശരിയ്ക്കും അറിയുന്നത്. തീർച്ചയായും മലയാള ബ്ലോഗത്തിന് ഇത് കനത്ത നഷ്ടം തന്നെ. ജോനവന് ഈ എളിയ ബൂലോകന്റെയും ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു.
|
ജോനവന്റെ മരണത്തെ കുറിച്ച് ഒരു പോസ്റ്റിടണമെന്നുണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന്റെ ദേശാഭിമാനി പത്രത്തിൽ ശ്രീ. എം. എസ്. അശോകൻ ജോനവന്റെ മരണം നന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . അതുകൊണ്ട് തൽക്കാലം ദീർഘമായ മറ്റൊരു കുറിപ്പിനു പകരം ആ ദേശാഭിമാനി റിപ്പോർട്ടും കൂടി അതേപടി ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. ജോനകന്റെ ഓർമ്മയ്ക്ക് എന്റെ ബ്ലോഗിൽ ഒരിടം അങ്ങനെ ഞാൻ സൂക്ഷിയ്ക്കട്ട; ജോനവന് അശ്രു പൂജയായി!
‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി
എം എസ് അശോകൻ
(ദേശാഭിമാനി വാർത്ത, 2009-ഒക്ടോബർ 5 തിങ്കൾ)
കൊച്ചി : ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.
‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.
സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.
ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.
കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.
Friday, October 2, 2009
ഒക്ടോബർ വാർത്തകൾ
ഒക്ടോബർ വാർത്തകൾ
വട്ടപ്പച്ച, ഒക്ടോബർ 30: തട്ടത്തുമല- ചാറയം റോഡിന്റെ വികസന പ്രവർത്തനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ വട്ടപ്പച്ചയിൽ നിർവ്വഹിച്ചു.
പനപ്പാംകുന്ന്, ഒക്ടോബർ 28: ജില്ലാ ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന സാംസ്കാരിക ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം പനപ്പാംകുന്ന് ജനതാ വായന ശാലയിൽ നടന്നു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് കെ. ഗോപാലപിള്ള, താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജഗതീഷ് ചന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ സംബന്ധിച്ചു.
ചന്ദ്രി വൈദ്യർ മരണപ്പെട്ടു
തട്ടത്തുമല, ഒക്ടോബർ 27: തട്ടത്തുമല വാഴോട് മാവിള വീട്ടിൽ ചന്ദ്രി വൈദ്യൻ (90) അവർകൾ മരണപ്പെട്ടു. വൈകുന്നേരം നാലു മണിയോടടുത്താണ് മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് കുറച്ചു നാളായി കിടപ്പിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രിതന്നെ ഏകദേശം ഒൻപതു മണിയോടെ നടക്കും
തിരുവനന്തപുരം, 2009 ഒക്ടോബർ 22: അന്തരിച്ച പ്രശസ്ത യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായിരുന്ന ബി.പ്രേമാനന്ദ് അനുസ്മരണ യോഗവും സെമിനാറും തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്നു. കേരളാ യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സംഘം ജില്ലാ പ്രസിഡന്റ് എൻ. ദാമോദരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ബി. പ്രേമാനന്ദ് അനുസ്മരണക്കുറിപ്പ് വായിച്ചു. ഡോ. തോമസ് വർഗീസ്, എൻ. രാമാനുജൻ, ധനുവച്ചപുരം സുകുമാരൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് സെമിനാർ നടന്നു. “ സുപ്രീം കോടതി വിധിയും പുറമ്പോക്കു ദൈവങ്ങളും” എന്നതായിരുന്നു സെമിനാറിന്റെ വിഷയം. സെമിനാർ പ്രമുഖ പത്ര പ്രവർത്തകൻ മുൻ മാതൃഭൂമി ലേഖകൻ പി. രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാവ് കരകുളം കൃഷ്ണപിള്ള, സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ആർ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സംഘം ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും എൻ.കെ. ഇസ്ഹാക്ക് നന്ദിയും പറഞ്ഞു. വിശദാംശങ്ങൾ പിന്നാലെ പ്രസിദ്ധീകരിയ്ക്കുന്നതാണ്
ബൈക്ക് അപകടത്തിൽ മരണം
ചടയമംഗലം മഞ്ഞപ്പാറ, ഒക്ടോബർ 6: തട്ടത്തുമല ഫാൻസി യൂനുസിന്റെ മകൾ ചടയമംഗലം മഞ്ഞപ്പാറ താമസിയ്ക്കുന്ന ജാൻസിയുടെ ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചു പോയി. അവിടെ അവരുടെ വീട്ടിനടുത്തു വച്ച് ബൈക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞാണ് മരനം സംഭവിച്ചത്.
വിവാഹം
തട്ടത്തുമല, ഒക്ടോബര്‍ 5: പരേതനായ തട്ടത്തുമല അബ്ദുൽ റസാക്കിന്റെ (അത്ത്രുസാക്കു കാക്ക) മൂന്നാമത്തെ മകനും, തട്ടത്തുമല യത്തീം ഖാനയ്ക്കു സമീപം താമസിയ്ക്കുന്ന നസീറിന്റെ (സൌദി) ഇളയ സഹോദരനുമായ സുധീറിന്റെ വിവാഹം നിലമേൽ ഷാലിമാർ ആഡിറ്റോറിയത്തിൽ വച്ചു നടന്നു. പെണ്ണ് നിലമേൽ കണ്ണൻകോട് ചേറാട്ടുകുഴിയിൽ നിന്ന്)
മരണം
പാപ്പാല, ഒക്ടോബർ 2: തട്ടത്തുമല ന്യൂസ്റ്റാറിൽ അദ്ധ്യാപകനായ പാപ്പാല കടമ്പ്രവാരത്തു സുനിലിന്റെ അനുജന്‍ മരണപ്പെട്ടു. കുറച്ചു നാളായി ക്യാൻസറിനു ചികിത്സയിൽ ആയിരുന്നു. നന്നേ ചെറുപ്പമായിരുന്നു. അടുത്തിടെയാണ് വിവാഹം കഴിച്ചത്.
മനുഷ്യച്ചങ്ങല
തട്ടത്തുമല, ഒക്ടോബർ 2:ഒക്ടോബർ 2: ഇന്ന് നാഷണൽ ഹൈവേയിൽ ആസിയാൻ കരാറിൽ പ്രതിഷേധിച്ച് സി.പി.എം മനുഷ്യച്ചങ്ങല നടന്നു.
തേക്കടി ബോട്ടു ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അല്പ സമയം മൌനം ആചരിച്ച ശേഷമാണ് ചങ്ങല കോർത്തു ആസിയാൻ വിരുദ്ധ പ്രതിജ്ഞയെടുത്തത്.
തട്ടത്തുമലക്കാർ നാവായിക്കുളം കടമ്പാട്ടുകോണം ഭാഗത്താണ് കൈ കോർത്തത്. പലയിടത്തും ചങ്ങല കോട്ടയായി.
പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെയാണ് ചങ്ങലയ്ക്ക് ആളുകൾ എത്തിയത്. ഇന്നലെ ഉച്ചമുതൽ ഇന്നു രാവിലെ വരെയും പെരു മഴയായിരുന്നു. ചങ്ങല കോർക്കുന്ന സമയത്ത് മഴ അല്പം മാറിനിന്നിരുന്നത് സൌകര്യമായി.
തട്ടത്തുമലയിൽ നിന്ന് രണ്ട് ട്യൂറിസ്റ്റു ബസ്സുകളിലായി നൂറില്പരം ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തു.
മനുഷ്യച്ചങ്ങല വൻ വിജയമായിരുന്നുവെന്നു പറയാം. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമായിരുന്നുവെന്ന് ചാനലുകൾ അടക്കം വിവിധ മാദ്ധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
മഴ
തട്ടത്തുല, ഒക്ടോബർ 1: ഉച്ച കഴിഞ്ഞു മഴയായിരുന്നു; പെരുമഴ!

Wednesday, September 30, 2009
തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ

ഇതെഴുതുമ്പോൾ മുപ്പത്തിരണ്ട് മരണം വരെയാണ് സ്ഥിരീകരിയ്ക്കപ്പെട്ടതായി ദൃശ്യമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇനിയും മരണസംഖ്യ കൂടുമെന്നാണ് അറിയുന്നത്. ബോട്ടിൽ എൺപതോളം ആളുകൾ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
മരണപ്പെട്ടവർ ആരൊക്കെയെന്ന് തിരിച്ചറിയപ്പെട്ടു വരുന്നതേയുള്ളു. എന്തായാലും അതി ദാരുണമായിപ്പോയി ഈ ദുരന്തം. മുമ്പ് നടന്ന തട്ടേക്കാട് ദുരന്തത്തിന്റെ ദു:ഖ സ്മരണകൾ മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതിനു മുമ്പാണ് ഞെട്ടിപ്പിച്ച ഈ ദുരന്തം. അന്യ സംസ്ഥാനത്തുനിന്നു വന്നവരും വിദേശസഞ്ചാരികളും ആണ് കൂടുതലും ഈ അപകടത്തിൽപ്പെട്ടിരിയ്ക്കുന്നത്.
തേക്കടി ബോട്ടു ദുരന്തത്തിൽ മരണപ്പെട്ട എല്ലാവർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.
സത്യത്തിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയേണ്ടതാണ്. ഒഴിവാക്കാവുന്നതും ആണ്.
ഏറെപ്പേർ നിത്യേന വന്നു പോകുന്ന ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു അപകടത്തെ സദാ മുന്നിൽ കണ്ടു കൊണ്ട് വേണ്ട മുൻ കരുതലുകൾ സ്വീകരിയ്ക്കാൻ കഴിയേണ്ടതായിരുന്നു. തീർച്ചയായും ഇവിടെ നിരന്തരം സഞ്ചാരികൾ വരികയും ബോട്ടൂ യാത്ര നടത്തുകയും ചെയ്യും എന്നിരിയ്ക്കെ സുരക്ഷാ സന്നാഹങ്ങളുമായി ഒരു രക്ഷാബോട്ടും രക്ഷാ പ്രവർത്തകരും സദാ തടാകത്തിൽ മറ്റു ബോട്ടുകളെ പിന്തുടർന്നു കൊണ്ടിരിയ്ക്കേണ്ടതല്ലേ?
അപകടം വരുമ്പോൾ അപകടത്തിൽ പെട്ട വാഹനത്തിന്റെ ഫിറ്റ്നസ്സിനെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതൊയോ? എത്ര ഫിറ്റ്നസ്സുള്ള വാഹനമാണെങ്കിലും അപകടം പല കാരണത്താൽ ഉണ്ടായിക്കൂടെന്നുണ്ടോ? മാറി മാറി വരുന്ന സർക്കാരുകളും അവരെ ഉപദേശിയ്ക്കുന്നവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങളും എന്തു കൊണ്ട് ഇതൊക്കെ ഒഴിവാക്കാൻ ആവശ്യമായ ബുദ്ധിപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിൽ പരാജയപ്പെടുന്നു?
ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഇതിനെക്കുറിച്ചൊക്കെ അന്വേഷണത്തിന് ഉത്തരവിടുകയും, എല്ലാവരും ചർച്ച ചെയ്യുകയും ചെയ്യുമെന്നല്ലാതെ പിന്നീട് ഇതൊന്നും ആവർത്തിക്കാതിരിയ്ക്കാനുള്ള പ്രായോഗികമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇത് നിലവിൽ ഇരിയ്ക്കുന്ന ഒരു ഗവർണ്മെന്റിന്റെ മാത്രം കുഴപ്പമല്ല. മൊത്തം വ്യവസ്ഥകളുടെ കുഴപ്പമാണ്. എന്തു വന്നാലും അതി ബുദ്ധിജീവികളായ നമ്മുടെ രാഷ്ട്രീയ നേതാക്കൻ മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ ചെയ്യേണ്ട പല കാര്യങ്ങളും ഏതു ഭരണത്തിലും ചെയ്യാതെ പോകുന്നുണ്ട്.
വാർത്താവിനിമയ രംഗത്ത് അദ്ഭുതകരമായ വളർച്ച ഉണ്ടായിട്ടുള്ള ഈ ആധുനിക കാലത്തും ഇത്രയധികം ആളുകൾ വന്നു പോകുന്ന ഒരു സ്ഥലത്ത് വേണ്ടത്ര വാർത്താവിനിമയ സൌകര്യങ്ങൾ പോലും ഇല്ല എന്നുള്ളത് കഷ്ടമാണ്. മൊബൈലിനു പോലും റെയിഞ്ചില്ലത്രെ! നാടാകെ ചില വസ്തു ഉടമകൾ മൊബൈൽ ടവർ ‘കൃഷി‘ ചെയ്യുന്ന ഈ കാലത്താണ് ഒരു ലോക പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഈ സ്ഥിതി എന്നതു നാം ഓർക്കണം.
ഇനി ഒരത്യാഹിതം വന്നാൽ അടുത്ത് വേണ്ടത്ര സംവിധാനങ്ങളുള്ള ആശുപത്രികളും ഡോക്ടർമാരും മറ്റു ജീവനക്കാരും ഉണ്ടോ? അതുമില്ല. വിനോദ സഞ്ചാരത്തിലൂടെ ഏറെ വിദേശ നാണ്യം നേടുന്നവർ എന്നൊക്കെ നാം ഊറ്റം കൊള്ളൂമ്പോഴും സ്വദേശത്തു നിന്നും വരുന്നവർ ആയാലും വിദേശത്തു നിന്നു വരുന്നവരായാലും അവർക്കു വേണ്ട സുരക്ഷ നൽകുവാൻ കൂടി ബാദ്ധ്യതയില്ലെ?
രാത്രിയായാൽ ആവശ്യത്തിനു വെട്ടവും വെളിച്ചവും വേണ്ടേ? അതുമില്ല.
ഇതിപ്പോൾ ബോട്ടിന്റെ കാര്യം മാത്രമല്ല; കേരളത്തിലെ ഹൈറേഞ്ചു പ്രദേശങ്ങളിലൂടെ സാഹസികമായി സദാ കടന്നു പോകുന്ന സാധാരണ വാഹനങ്ങൾ അപകടത്തിൽ പെട്ടാലും രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും കരുതലുകൾ എവിടെയെങ്കിലും ഉണ്ടോ? ഇതൊക്കെ ഉണ്ടായാലും ചിലപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിസഹായരായിപ്പോകാം എന്നതു മറന്നു കൊണ്ടൊന്നുമല്ല ഇതു പറയുന്നത്. എവിടെ ഏതു തരം അപകടത്തിന് സാദ്ധ്യതയുണ്ടെന്നു കുറച്ചൊക്കെ മുൻ കൂട്ടി കാണാൻ അസാമാന്യ ബുദ്ധിയൊന്നും വേണ്ട. സാമാന്യ ബുദ്ധി മതി.
നമ്മുടെ റോഡുകളിലും വാഹങ്ങളുടെ എണ്ണം പെരുകുന്നതിന് ആനുപാതികമായി സ്വാഭാവികമായും റോഡ് അപകടങ്ങളും മരണങ്ങളും വർദ്ധിച്ചു വരുന്നുണ്ട്.. എന്നാൽ അതിനെ നേരിടാൻ പര്യാപ്തമായ എന്തെങ്കിലും സംവിധാനങ്ങൾ നമുക്കുണ്ടോ? പലപ്പോഴും അപകടത്തിൽ പെടുന്നവർ യഥാസമയം രക്ഷാ പ്രവർത്തനം ലഭിയ്ക്കാതെയും ആശുപത്രികളിൽ യഥാസമയം എത്താതെയും മരണപ്പെട്ടു പോകുന്നുണ്ട്.
പോലീസ് എത്തിയാണ് ചിലരെയെങ്കിലും രക്ഷപ്പെടുത്തുന്നത്. എന്നാൽ പോലീസിനു മറ്റു സാധാരണ കാഴ്ചക്കാർ നടത്തുന്നതു പോലുള്ള രക്ഷാ പ്രവർത്തനമേ നടത്താൻ കഴിയൂ. മറ്റു വാഹനങ്ങൾക്കു പകരം പോലീസ് വാഹനത്തിൽ കൊണ്ടു പോകുന്നു എന്നു മാത്രം. അത്രയല്ലെ അവർക്കു ചെയ്യാൻ പറ്റൂ!
യഥാർത്ഥത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു റോഡ് അപകടത്തെ സദാ മുന്നിൽ കണ്ട് ഒരു നിശ്ചിത ദൂര പരിധികൾക്കുള്ളിൽ ആശുപത്രികളുമായും പോലീസ് സ്റ്റേഷനുകളുമായിട്ടും മറ്റും ബന്ധപ്പെടുത്തിയോ അല്ലാതെതന്നെയോ എല്ലാ രക്ഷാ സന്നാഹങ്ങളോടും കൂടിയ ആംബുലൻസുകളും ഡോക്റ്റർമാരുടെ സേവനവും മറ്റും ഒക്കെ സജ്ജീകരിച്ച് ജാഗ്രതയോടെ നിർത്തേണ്ടതല്ലേ? അപകടം നടക്കുന്ന സ്ഥലങ്ങളിലേയ്ക്കു ഫയർ ഫോഴ്സിന്റെ വേഗതയിൽ അവർ എത്തേണ്ടതല്ലെ?
അങ്ങനെയുള്ള സംവിധാനങ്ങളൊക്കെ ചെയ്യാൻ ഭരണകൂടം ബാദ്ധ്യതപ്പെട്ടിരിയ്ക്കുന്നു. അപകടങ്ങളിൽ നിന്നുള്ള രക്ഷ പൌരന്റെ സ്വാഭാവികാവകാശമായി കണക്കാക്കണം.
അപകടം നടക്കുമ്പോൾ കണ്ടുനിൽക്കുന്നവർ ചിലപ്പോൾ കിട്ടുന്ന വാഹനത്തിൽ അപകടത്തി പെട്ടവരെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെന്നിരിയ്ക്കും. എന്നാൽ മേൽ സൂചിപ്പിച്ചതു പോലുള്ള സന്നാഹങ്ങൾ കൂടെ എത്തി ഫോളോ ചെയ്യണം. മതിയായ പരിചരണം കിട്ടുന്ന ആശുപത്രിയിൽ അപകടത്തിൽ പെട്ടവർ എത്തി എന്നത് ഉറപ്പാക്കി മടങ്ങണം ഈ രക്ഷാ സന്നാഹങ്ങൾ.
ഇപ്പോൾ പോലീസ് മാത്രമാണ് ഒരു അപകടം ഉണ്ടാകുമ്പോൾ ഓടി എത്തുന്നത്. അത് അവർക്ക് അപകടം നടക്കുന്ന സ്ഥലത്തും അപകടവുമായി ബന്ധപ്പെട്ടൂം നിയമ പരമായ മറ്റ് ഉത്തരവാദിത്തങ്ങൾ കൂടി ഉണ്ട് എന്നതു കൊണ്ടു കൂടിയാണ്.
എന്നാൽ ഇതൊന്നും പോര. അപകടങ്ങൾ ഉണ്ടാകുന്നിടത്ത് ഓടിയെത്തി അവസരോചിതം വേണ്ട രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ബോധ പൂർവ്വം ഏർപ്പെടുത്തുന്ന മുൻ കൂർ സംവിധാനങ്ങൾ നമ്മുടെ രാജ്യത്ത് എവിടെയും ഉണ്ടാകേണ്ടതാണ്. അത് വാഹന അപകടം എന്നതു മാത്രമല്ല ഏതു തരം അപകടങ്ങളെയും നേരിടാൻ മതിയായ എല്ലാ ആധുനിക സന്നാഹങ്ങളോടെയും നാം ജാഗ്രതപ്പെട്ടിരിയ്ക്കണം.
ആളുകൾ ധാരാളമായി ഒത്തു കൂടുന്ന എവിടെയും വേണം ഒരു സുരക്ഷാപരമായ കണ്ണ്. അത് പൌരന്റെ സ്വാഭാവികമായ അവകാശമാണ്. സർക്കാർ സംവിധാനങ്ങൾ അതിനും കൂടിയൊക്കെ ഉള്ളതാണ്. അനുശോചനം രേഖപ്പെടുത്താൻ എളുപ്പമാണ്. അനുശോചനം രേഖപ്പെടുത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കാനാണ് ശ്രദ്ധിയ്ക്കേണ്ടത്.
ഒരു ദുരന്തത്തിൽ നിന്നും നാം പാഠം പഠിയ്ക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തേക്കടി ബോട്ടു ദുരന്തവും.
ഈ എഴുതിയ ഓരോ വാക്കുകളും കണ്ണീരിൽ ചാലിച്ചതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെയൊക്കെ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാനും മരിച്ചവരുടെ ബന്ധുക്കളെ സമാശ്വസിപ്പിയ്ക്കാനും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കാനുമല്ലാതെ നമുക്ക് എന്താണു കഴിയുക. അത്ര വേഗം ഈ ദുരന്തത്തിന്റെ നടുക്കം നമ്മിൽ നിന്നു വിട്ടു മാറുമോ?
ഒരിയ്ക്കൽ കൂടി തേക്കടി ബോട്ടൂ ദുരന്തത്തില്പെട്ട എല്ലാവർക്കും എന്റെയും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തൽക്കാലം ചുരുക്കുന്നു.

Saturday, September 5, 2009
ഇതിപ്പോൾ എന്തു കൂട്ടം അദ്ധ്യാപകർ ?
ഇതിപ്പോൾ എന്തു കൂട്ടം അദ്ധ്യാപകർ ?
വീണ്ടും ഒരു അദ്ധ്യാപകദിനം;
അദ്ധ്യാപകർക്കെല്ലാം ആശംസകൾ!
നമ്മുടെ പൊതു വിദ്യാലയങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അദ്ധ്യാപകർ പലരും പിരിച്ചുവിടൽ ഭീഷണിയിലും. എങ്ങനെ പള്ളിക്കൂടങ്ങൾ പൂട്ടാതിരിയ്ക്കും. എങ്ങനെ സാറന്മാരെ പിരിച്ചു വിടാതിരിയ്ക്കും? അതല്ലേ പഠിപ്പിപ്പ്, അതല്ലേ ആത്മാർഥത, അതല്ലേ അറിവും പൊക്കൊണോം! പഠിപ്പിയ്ക്കാനറിയില്ല. അറിയാമെങ്കിൽതന്നെ പഠിപ്പിയ്ക്കാൻ വയ്യ. പത്രം പോലും വായിക്കില്ല. ലോകത്ത് എന്തു നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ട്. പള്ളിക്കൂടങ്ങൾ കണ്ടുപിടിച്ചത് തങ്ങൾക്ക് ഉദ്യോഗം നോക്കാൻ വേണ്ടിയാണെന്നാണ് അദ്ധ്യാപകരിൽ പലരും കരുതുന്നത്. അല്ലാതെ കുട്ടികളെ പഠിപ്പിയ്ക്കാനല്ല! പി.റ്റി.എ മുതലായ
ഏർപ്പാടുകളും ഇവർക്കിഷ്ടമല്ല. തങ്ങളുടെ കുട്ടികളെ പഠിപ്പിയ്ക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ. കാരണം തങ്ങളുടെ പഠിപ്പിപ്പിന്റെ മെച്ചം അവർക്കാണല്ലോ നന്നായി അറിയാവുന്നത്. സ്വന്തം മക്കളെ സുരക്ഷിതരാക്കിയിട്ട്, പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാൻ മുറവിളി കൂട്ടുന്നു!
പൊതുവിദ്യാലയങ്ങൾ സംരക്ഷിയ്ക്കാനുള്ള കുറുക്കു വഴി ഒന്നേയുള്ളു. നിലവിലുള്ള അദ്ധ്യാപരെ എല്ലാം പിരിച്ചുവിടുക. അവുത്തുങ്ങൾ പറമ്പു കിളയ്ക്കാൻ പോട്ടെ. അതിനാണ് ഇപ്പോൾ ആളില്ലാത്തത്. പകരം കെടി കെട്ടിയ ഇംഗ്ലീസ് മീഡിയം സ്കൂളുകളിലെപോലെ കേവലം പത്താം തരം പാസായവരെയോ പ്ലുസ് ടു കഴിഞ്ഞവരെയോ ഡിഗ്രീ തോറ്റവരേയോ ഒക്കെ ഡെയ് ലീ വേജുകളായി പൊതു വിദ്യാലയങ്ങളിലും നിയമിച്ചാൽ മതി. അവർ നന്നായി പഠിപ്പിച്ചുകൊള്ളും. കാരണം പഠിപ്പിച്ചില്ലെങ്കിൽ ജോലി പോകുമല്ലോ. ഹെഡ്മാസ്റ്ററായും വിദ്യാഭ്യാസമൊന്നും നോക്കാതെ ആമ്പിയറുള്ള ആരെയെങ്കിലും ഡെയ് ലീ വേജുകളായി നിയമിയ്ക്കണം. അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന ലോഡിംഗുകാർ ആയാലും മതി. അവർക്കു കുറച്ചെങ്കിലും സാമൂഹ്യ ബോധം ഉണ്ടാകും. തൊഴിൽ സുരക്ഷിതത്വമാണ് അദ്ധ്യാപകരെയും മറ്റു സർക്കാർ ജീവനക്കാരെയും പാഴിക്കളയുന്നത്. ജോലി പോകുമെന്നു പേടിയ്ക്കേണ്ടല്ലോ!
സംഘടിയ്ക്കാനും ആനുകൂല്യങ്ങൾക്കുവേണ്ടി സമരം ചെയ്യാനും ബഹുമിടുക്ക്. പുതിയ പാഠ്യപദ്ധതിയെക്കുറിച്ചും മറ്റും വലിയ വായിൽ വാചാലരാകും. ട്രെയിനിംഗിനു വിളിച്ചാൽ പോകില്ല. പോയാൽതന്നെ ക്ലാസ്സെടുക്കുന്നവരെ പരിഹസിച്ച് ഇരുന്ന് ഉറങ്ങി തള്ളും. പൈസയും വാങ്ങി മടങ്ങും. അറിഞ്ഞുകൂടാത്ത കാര്യങ്ങളൊക്കെ പിള്ളേർക്ക് പ്രോജക്റ്റായും അസൈന്മെന്റായും സെമിനാറായും പദപ്രശ്നമായിട്ടുമൊക്കെ നൽകും. പിള്ളേർ പാരലൽ കോളേജുകാരുടെ കയ്യിൽ കൊണ്ടു കൊടുക്കും ചെയ്തുകൊടുക്കാൻ! അതൊക്കെ ചെയ്തുകൊടുത്ത് പാരലൽ കോളേജ് അദ്ധ്യാപകരുടെ അറീവു വികസിയ്ക്കുന്നു! സ്ക്കൂൾ അദ്ധ്യാപകർ പാരലൽ കോളേജ് അദ്ധ്യാപകരെ കുറ്റം പറയുകയും ചെയ്യും. സ്കൂളുകാർ പാഠപുസ്തകങ്ങളിലെ അന്വേഷിയ്ക്കൂ, കണ്ടുപിടിയ്ക്കൂ എന്നിങ്ങനെയുള്ള ഭാഗങ്ങൾ എടുത്തു കാണിച്ചു കൊടുത്തിട്ട് വീട്ടീൽ കൊണ്ടുപോയി ചെയ്തു കൊണ്ടു വരാൻ പറയും. കുട്ടികൾ വല്ല സംശയവും ചോദിച്ചാൽ അപ്പൂപ്പനോടു പോയി ചോദിയ്ക്കാൻ പറയും.
ഒരു പദ്യം പോലും കണാതെ പഠിയ്ക്കാൻ പാടില്ല. കണ്ണുപൊട്ടും. അക്ഷരം പഠിപ്പിയ്ക്കരുത്. അത് മാന്ത്രിക ശക്തികൊണ്ട് അവർ സ്വയം നേടിക്കൊള്ളൂം! അദ്ധ്യാപകരുടെ മക്കളെ അവർ വീട്ടിൽ വച്ച് അക്ഷരങ്ങൾ പഠിപ്പിച്ചുകൊള്ളും. പാവങ്ങൾക്ക് അതു കഴിയില്ലല്ലോ. അവർ അക്ഷരം പഠിയ്ക്കാൻ പാടില്ല. അതുപോലെ പുസ്തകങ്ങളിലാകട്ടെ വിവരങ്ങൾ അപൂർണ്ണമയേ നൽകൂ. വാശിയാ! കുറെ കാര്യങ്ങൾ പഠിയ്ക്കാനാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. അവിടെ ചെല്ലുമ്പോഴോ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ നൽകി ഞെട്ടിയ്ക്കുന്നു. അല്ലേ സ്വയം അന്വേഷിച്ചു കണ്ടു പിടിയ്ക്കാനാണെങ്കിൽ പിന്നെ സ്ക്കൂളിൽ പോകുന്നതെന്തിന്? വല്ല പാട്ടയും പറക്കി ജീവിച്ചാൽ പോരേ?
ജി.എസ്.റ്റി.യുക്കാരുടെ കാര്യം പോകട്ടെ. ആ കെ.എസ്.റ്റി എ ക്കാരെങ്കിലും സ്വന്തം മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളിൽ ചെർക്കുന്നത് വിലക്കരുതോ? അങ്ങനെയുള്ളവർക്ക് മെംബെർ ഷിപ്പ് നിഷേധിയ്ക്കാമോ? എവിട! ചില കെ.എസ്.റ്റി. എക്കാരുടെ നടപ്പും ഭാവവും കണ്ടാൽ വിദ്യാഭ്യാസം കണ്ടുപിടിച്ചതേ അവരാണെന്നു തോന്നും. എന്തിനു്, സി.പി.എമ്മിന്റെ ലോക്കൽ നേതാക്കളെ പോലും എടുക്കാത്ത പൈസയിൽ നോക്കുന്നതു പോലെയാണ് അവരിൽ പലരും നോക്കുന്നത്. കാരണം മാർക്സിസവും ലെനിനിസവും ഒക്കെ അവർക്കല്ലെ അറിയൂ. അവരുടെയും നമ്മുടെ എൻ.ജി.ഓ മാരുടെയും ഒക്കെ ശമ്പളം, കൈക്കൂലി മറ്റാനുകൂല്യങ്ങൾ, സ്ഥലം മാറ്റം മുതലായവയുടെ കാര്യം കൈകാര്യം ചെയ്യാനല്ലേ മാർക്സിസവും ലെനിനിസവും ഒക്കെ ഉദ്ഭവിച്ചത്. അതൊന്നും ശരിയ്ക്കു നടന്നില്ലെങ്കിൽ വോട്ടും ചിലപ്പോൾ എതിർ പാർട്ടിയ്ക്കു കൊടുക്കും. അതാണു സംഘടനാബോധം! വർഗ്ഗബോധം.
മാർക്സിസ്റ്റു വിരുദ്ധ അദ്ധ്യാപകർക്കാണെങ്കിൽ പിന്നെ ഇടതുപക്ഷം എന്തു നടപ്പിലാക്കുന്നോ അതൊക്കെ എതിർത്ത് സായൂജ്യരായിക്കൊണ്ടിരുന്നാൽ മതി. സമരമൊക്കെ കെ.എസ്,റ്റി.എ കാരും എൻ.ജി.ഓ യൂണിയൻ കാരും നടത്തി എല്ലാം നേടി കൊടുത്തു കൊള്ളും. തങ്ങൾ ചുമ്മാ അവരുടെ സമരങ്ങളെയൊക്കെ എതിർത്ത് രാഷ്ട്രീയ കൂറ് കാണിച്ചുകൊണ്ടിരുന്നാൽ മതി. വല്ലപ്പോഴും രണ്ടു തല്ലുംകൂടി അവരിൽ നിന്നും വാങ്ങാൻ കഴിഞ്ഞാൽ കൃതാർത്ഥരുമായി. എല്ലാം വേണം. പക്ഷെ മെയ്യനങ്ങരുത്. അവർക്കും ജോലി ചെയ്യാതെ എങ്ങനെ കായികളു വാങ്ങാം എന്ന ഗവേഷണത്തിൽ കഷി രാഷ്ട്രീയ ഭേദമൊന്നും ഇല്ല. അക്കാര്യത്തിൽ സഹകരണം തന്നെ!
ഇംഗ്ലീഷ് അറിയാതിരുന്നാൽ ഭാവി പോകും എന്നു കരുതിയാണല്ലോ രക്ഷകർത്താക്കൾ (കാശിന്റെ കൊഴുപ്പുകൊണ്ട്) കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയക്കുന്നത്. പണ്ടൊക്കെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിയ്ക്കുന്ന കുട്ടികൾ ഇംഗ്ലീഷൊക്കെ സംസാരിക്കുമായിരുന്നു. ഇന്ന് വ്യാപകമായി നാടുനീളെ മുളച്ചു പൊങ്ങുന്ന വിദ്യാഭ്യാസ “കടകളിൽ” നിന്നും വിദ്യാഭ്യാസം വിലയ്ക്കുവാങ്ങുന്നവർക്ക് വേണ്ടത്ര നിലവാരമൊന്നും കിട്ടുന്നില്ല എന്നതാണു സത്യം. എന്നാലും ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിയ്ക്കുന്നത് ഒരു ഫാഷനാണ്. നമ്മുടെ പൊതു വിദ്യാലയങ്ങളിൽ ചിലയിടത്തൊക്കെ ഇംഗ്ലീഷ് മീഡിയം തുടങ്ങി പിടിച്ചു നിൽക്കാൻ ശ്രമിയ്ക്കുന്നുണ്ട്. എന്നാൽ പലയിടത്തും അദ്ധ്യാപകർതന്നെ അതിനു പാരപണിയുന്നുണ്ട്. മലയാളത്തിൽ തന്നെ പഠിപ്പിയ്ക്കാൻ പറ്റുന്നില്ല. പിന്നേയല്ലേ ഇംഗ്ലീഷ് !
ഇംഗ്ലീഷ് ഇന്നത്തെ കാലത്ത് അറിയേണ്ടത് ആവശ്യം തന്നെ. എന്നാൽ അത് മലയാളത്തെ അവഗണിച്ചു കൊണ്ടാകരുതെന്നേയുള്ളു. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രിവരെ പഠിച്ചാൽ പോലും ഇംഗ്ലീഷിൽ ഒരു വാചകം സ്വന്തമായി എഴുതാനോ അത്യാവശ്യം സംസാരിയ്ക്കാനോ കഴിയാതെ പോകുന്നുണ്ട്. അതു നമ്മുടെ സിലബസിന്റെയും അദ്ധ്യാപന രീതിയുടെയും കുഴപ്പമാണ്. പാഠ്യപദ്ധതികൾ പലവുരു മാറി മറിഞ്ഞു വന്നിട്ടും ഇതിനു പരിഹാരമുണ്ടായില്ല. തീർച്ചയായും നമ്മുടെ പൊതു വിദ്യാലയങ്ങളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് പത്താം തരം കഴിയുമ്പോൾ നല്ല നിലവാരം ഉണ്ടാകുമെന്നു വന്നാൽ കുറച്ചൊക്കെ ഇംഗ്ലീഷ് മീഡിയം ട്രെന്റ് കുറഞ്ഞു കിട്ടും. പിന്നെ മലയാളം മീഡിയത്തിനു ഗമയില്ലെന്നു കരുതി ഇംഗ്ലീഷ് മീഡിയത്തിൽ വിടുന്ന പൊങ്ങച്ചക്കാർ പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കില്ല. പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരിൽ ചിലർ അടക്കം.
മലയാളത്തോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളെങ്കിലും ഒരു വിധം ഭംഗിയായി കൈകാര്യം ചെയ്യാൻ പത്തം ക്ലാസ്സു കഴിയുമ്പോഴെങ്കിലും കുട്ടികൾക്കു കഴിയണം. അതുപോലെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, സ്റ്റേറ്റ് സിലബസ്, സെൻട്രൽ സിലബസ് തുടങ്ങിയ തരം തിരിവുകളൊക്കെ നിയമം മൂലം എടുത്തുകളയണം. എട്ടാം ക്ലാസ്സുമുതൽ സയൻസ് വിഷയങ്ങൾ മാത്രം ഇംഗ്ലീഷിൽ പഠിപ്പിയ്ക്കണം. പരീക്ഷയ്ക്കു ഇംഗ്ലീഷിലോ മാതൃ ഭാഷയിലോ ഉത്തരം എഴുതാൻ അവസരം നൽകണം. അപ്പോൾ നിലവാരം ഉയർന്ന കുട്ടികൾക്കും അല്ലാത്തവർക്കും പ്രശ്നം ഉണ്ടാകില്ല. മറ്റു വിഷയങ്ങളൊക്കെ പ്ലുസ് ടു വരെയും മലയാളത്തിൽ പഠിപ്പിച്ചാൽ മതി. അതിനു മുകളിലോട്ടു ഇംഗ്ലീഷിലും മാതൃ ഭാഷയിലും ഉത്തരമെഴുതാൻ പാകത്തിൽ പാഠ്യ പദ്ധതികൾ ക്രമീകരിയ്ക്കണം. എന്നാൽ സയൻസു വിഷയങ്ങൾ ചില പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ടാം തരം മുതൽ മുകളിലോട്ട് ഇംഗ്ലീഷിൽ ആക്കണം.
അതുപോലെ പരീക്ഷകളിൽ തോൽ വി എന്ന സമ്പ്രദായം എടുത്തു കളയണം. അർഹമായ ഗ്രേഡുകൾ നൽകിയാൽ മതി. ഡി പ്ലുസിൽ താഴെയുള്ള ഗ്രേഡുകൾ ആവശ്യമില്ല. പത്തും പന്ത്രണ്ടും കൊല്ലം പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികൾ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ അറിവുകളും അനുഭവങ്ങളും നേടുന്നുണ്ട്. അതിനാൽ തോൽക്കുന്ന ഗ്രേഡ് ആവശ്യമില്ല. എല്ലാവരെയും ജയിപ്പിയ്ക്കണം. പുതിയ പാഠ്യ പദ്ധതിയുടെ കാഷ്ചപ്പാടൊക്കെ നല്ലതുതന്നെ. ചില പാഠങ്ങളും സാമൂഹ്യ ബോധം ഉൾക്കൊള്ളുന്നവയാണ്. പക്ഷെ മൊത്തത്തിൽ നോക്കുമ്പോൾ പഠന ഭാരം പണ്ടത്തേതിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞിട്ടുമില്ല. എന്നാൽ മതിയായ നിലവാരവും ഇല്ല. ഇനിയും പാഠ്യപദ്ധതികൾ പുന:പരിശോധിയ്ക്കണം.
ഇനി അദ്ധ്യാപകരെ പറ്റി മറ്റു ചിലത്. ഇന്നത്തെ അദ്ധ്യാപകരെ അദ്ധ്യാപകർ എന്നു വിളിയ്ക്കുന്നതിൽ യാതൊരർഥവും ഇല്ല. പണ്ടൊക്കെ അദ്ധ്യാപകൻ എന്നു പറഞ്ഞാൽ കുട്ടികൾ മാത്രമല്ല, നാടാകെ ബഹുമാനിയ്ക്കുന്ന മാതൃകാ വ്യക്തിത്വങ്ങളായിരുന്നു. വേഷം കൊണ്ടും പെരുമാറ്റം കൊണ്ടും പോലും അവർ തിരിച്ചറിയപ്പെട്ടിരുന്നു. ഇന്നോ. ചുരിദാറും ഇട്ട് അണിഞ്ഞൊരുങ്ങാൻ മാത്രം വരുന്ന ടീച്ചർമാർ; ടീഷർട്ടും (സാക്ഷാൽ ബനിയൻ തന്നെ ഇത്) ഇട്ട് മുപ്പത്താറു പോക്കറ്റും വച്ച് കാച്ചിലു വള്ളികളും പടർത്തി ചെളിയിൽ കുഴച്ചെടുത്തതു പോലുള്ള പാന്റ്സും ധരിച്ച് വരുന്ന ആൺ അദ്ധ്യാപകരെ കണ്ടാൽ കുട്ടിയാണോ അദ്ധ്യാപകനാണോ എന്ന് തിരിച്ചറിയാൻ ആകില്ല. . നമ്മുടെ നാട്ടിൽ ചുരിദാർ ഇട്ട് പഠിപ്പിയ്ക്കാൻ ആദ്യമായി അവസരം നൽകിയ മഹാവിപ്ലവകാരിയാകുന്നു ഈ ഞാൻ! പക്ഷെ ചുരിദാർ ഇടുന്ന റ്റീച്ചർമാരെ കുട്ടികൾ സാറെ എന്നല്ല, ചേച്ചീ എന്നേ വിളിയ്ക്കുന്നുള്ളൂ.
കുട്ടികളെക്കാൾ മോഡേൺ വേഷം ധരിച്ചെത്തുന്ന അദ്ധ്യാപകന്മാരുമായി ഇന്നത്തെ കുട്ടികൾ അളിയാ മച്ചു ബന്ധത്തിലാണ്. കാലം പോകുന്ന പോക്കെ. വൈകുന്നേരം ബിവറേജസിന്റെ മുൻപിൽ ചെന്ന് ക്യൂ നിൽക്കുന്ന അദ്ധ്യപകനോട് അവിടെയെത്തുന്ന കുട്ടി കാശു കൊടുത്തിട്ടു പറയും “സാറെ ഒരു പയന്റും കൂടി ഇങ്ങെടുത്തു തരാൻ“! അദ്ധ്യാപകരുടെ സകല വിലയും കളഞ്ഞു കുളിയ്ക്കുന്ന ഇവറ്റകളെ അദ്ധ്യാപകർ എന്നല്ല മദ്യാപകർ എന്നാണു വിളിയ്ക്കേണ്ടത്. ചില ചെറുപ്പക്കാരായ അദ്ധ്യാപകരാണെങ്കിൽ റൊമാന്റിക് ഹീറോകളും കൂടിയാണ്. പകൽ പഠിപ്പിയ്ക്കും. തരം കിട്ടിയാൽ പഞ്ച്ചാരയടിയ്ക്കും. വീട്ടിൽചെന്നിട്ടു കുട്ടികളെ ഫോൺ വിളിയ്ക്കും. വീട്ടുകാർ വിചാരിയ്ക്കും സംശയങ്ങൾ പറഞ്ഞു കൊടുക്കുകയാണെന്ന്. ശരിയാണ്. മറ്റു ചില സംശയങ്ങളാണ് അവർ തീർത്തുകൊടുക്കുന്നത്!
ചില സ്കൂളുകളിൽ അദ്ധ്യാപകർക്കും യൂണിഫോം ഉണ്ട്. അത് വ്യാപകമാക്കേണ്ടിയിരിയ്ക്കുന്നു. ഇനിയും ചില പെണ്ണു സാറന്മാർ സാരിയും ഉടുത്തു വന്നാലും പ്രശ്നമാണ്. ചില പ്രകോപനപരമായ ഉടുപ്പുകളായിരിയ്ക്കും പിന്നെ ഉടുത്തോണ്ടു വരിക. അത് സഹാദ്ധ്യാപകരുടെയും മറ്റു കാഴ്ചക്കാരെരുടെയും മാത്രമല്ല, മുതിർന്ന ക്ലാസ്സുകളിലാണെങ്കിൽ ആൺകുട്ടികളുടെ കൂടി മനോനില അവതാളത്തിലാക്കും. ആൺകുട്ടികൾക്കു ചുമ്മാ ഗുരുപാപം ഉണ്ടാക്കിക്കൊടുക്കാൻ അതിടയാക്കും.ഒക്കെ പ്രശ്നങ്ങളാ! സൌകര്യം നോക്കിയാൽ പിന്നെ ചുരിദാറും പാന്റ്സും ഒക്കെ തന്നെ നല്ലതെന്നു ഇഷ്ടമില്ലാതെ സമ്മതിയ്ക്കെണ്ടിയും വരുന്നു. എന്താ ചെയ്ക!
ഇടയ്ക്ക് ഞാൻ അദ്ധ്യാപപകരെക്കുറിച്ച് പറയുന്ന ഈ കുടിയപരാധങ്ങൾ സ്കൂളു തൊട്ടു കോളേജു- പ്രൊഫഷണൽ കോളെജ്- പാരലൽ കൊളേജ് തുടങ്ങി എല്ലാ മേഖലകളിലെ അദ്ധ്യാപകരെയും മനസ്സിൽ വച്ചു കൊണ്ടു തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിയ്ക്കട്ടെ. അദ്ധ്യാപനവൃത്തി ഏറ്റവും ഇഷ്ടപ്പെടുന്ന, വർഷങ്ങളായി അദ്ധ്യാപനം സേവനവും കച്ചവടവും ആക്കിയ ഒരാൾ മാത്രമല്ല ഇതെഴുതുന്ന ഞാൻ എന്ന ഈ അദ്ധ്യാപക- വിരോധി. സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതത്തിന്റെ നല്ല പങ്കും ഉഴിഞ്ഞുവച്ച സർവ്വാദരണീയനായ ഒരു മാതൃകാദ്ധ്യാപകന്റെ മകനുമാണ്. ആ ഒരു കൊച്ചു ജോലി കൊണ്ട് സംതൃപ്തിയോടെ ജീവിച്ച ദരിദ്ര കുടുംബാംഗമാണ്! അതുകൊണ്ടുതന്നെ കാലം മാറിയെന്നു കരുതി അദ്ധ്യാപകർ നിലയും വിലയും വിടരുതെന്ന് ആഗ്രഹിയ്ക്കുന്നത്. അധ്യാപകർ കുട്ടികളാൽ ഏറെ അനുകരിയ്ക്കപ്പെടുന്നവരാണ്. അവർ കുട്ടികൾക്ക് കുറച്ചൊക്കെ മാതൃകയായിരിയ്ക്കണം. ഒന്നുമില്ലെങ്കിലും തെറ്റു ചെയ്യുന്നത് മറ്റാരും അറിയാതെയെങ്കിലും സൂക്ഷിയ്ക്കണം. കുറച്ചൊക്കെ സാമൂഹ്യപ്രതിബദ്ധത വേണം. വെറും ഉപജീവനോപാധി എന്നതിനപ്പുറം സർക്കാർ ജോലികൾ സാമൂഹ്യസേവത്തിനുള്ള അവസരമായി കണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടണം. അദ്ധ്യാപകർ ആയാലും മറ്റ് ഉദ്യോഗസ്ഥർ ആയലും.
ഈയിടെ ഒരു സ്കൂൾ ഹെഡ്മിസ് ട്രസുമായി ഒന്നു സംസാരിയ്ക്കേണ്ടി വന്നു (ഇടയേണ്ടി വന്നു ) . അപ്പോഴാണ് മനസിലായത് ചന്തയിൽ മീൻ വിൽക്കുന്ന പാവം പെണ്ണുങ്ങൾ എത്ര നല്ല സംസ്കാരം ഉള്ളവരാണെന്ന്. അത് വർഷങ്ങളായി പിള്ളേരെ പഠിപ്പിയ്ക്കുന്ന ഒരു ഹെഡ്മിസ്ട്രസിന് ഇല്ലാതെ പോയി. അത് ഞാൻ സാന്ദർഭികമായി ഇപ്പോൾ ഓർത്തെന്നേയുള്ളു. മറ്റു പല അനുഭവങ്ങളും ഉണ്ട്. അതൊന്നുമിവിടെ വിളമ്പുന്നില്ല. പണ്ടത്തെ അദ്ധ്യാപകരെ പറയിക്കാനുണ്ടായ ഇന്നത്തെ അദ്ധ്യാപകരിൽ ഒരു വിഭാഗത്തിനെതിരെ ഇത്തിരി രോഷപ്പെടണമെന്നു കരുതിയെന്നേയുള്ളു. ഈ ഒരു വിഭാഗം എന്നു പറഞ്ഞാൽ തൊണ്ണൂറ്റഞ്ചു ശതമാനത്തിൽ കുറച്ചു കളഞ്ഞ് അവരുടെ മൃഗീയ ഭൂരിപക്ഷത്തെ തരം താഴ്ത്തരുത്! ഒരു അഞ്ചു ശതമാനമേ വരൂ നല്ല അദ്ധ്യാപകർ. അവർ പക്ഷെ സമ്പൂർണ്ണമായും നല്ല അദ്ധ്യാപകർ തന്നെ. അവരെ ഞാൻ ബഹുമാനിയ്ക്കും. ബഹുമാനിച്ചിട്ടുമുണ്ട്. അവർ പഠിപ്പിച്ച കുട്ടികൾ എന്നും അവരെ ഓർക്കും.അല്ലാത്തവർ വിസ്മരിയ്ക്കപ്പെടും.
ഇനി ഒന്നു ഞാൻ പറയാമല്ലോ. എന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത് നല്ലവരായ എന്റെ ചില സ്കൂൾ അദ്ധ്യാപകർ ആായിരുന്നു. അവരെ ഞാൻ ഇന്നും ബഹുമാനിയ്ക്കുന്നു. എന്നെ സ്നേഹം കൊണ്ട് കീഴ്പെടുത്തിയ എന്റെ പല കഴിവുകളും (എന്തു കഴിവ്? ചുമ്മാ) കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച നല്ല അദ്ധ്യാപകർ. ഇന്ന് ഞാൻ ഈ താന്തോന്നിത്തം എഴുതുന്നതിനുള്ള അക്ഷര ജ്ഞാനം പോലും അവരിൽ നിന്നു കിട്ടിയതാണ്. അവരുടെ പ്രോത്സാഹനം ആണ്. അക്ഷരത്തെറ്റ് അധികം വരാതെ ഒരു പള്ളെങ്കിലുമെഴുതാനും പറയാനും കഴിയുന്നത് വലിയ കാര്യം തന്നെ! എന്റെ സ്കൂൾ അദ്ധ്യാപകരിൽ ചിലർ എന്നെ വേണ്ടവിധം അന്നു ഗൌനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ നല്ലൊരു സാമൂഹ്യ വിരുദ്ധനായി പോയേനെ (അതായത് ഇന്നത്തേക്കാൾ വലിയ സാമൂഹ്യ വിരുദ്ധൻ)! അങ്ങനെയുള്ള നല്ലനല്ല അദ്ധ്യാപകർ-ട്യൂട്ടൊറിയൽ കോളേജ് അദ്ധ്യാപകർ അടക്കമുള്ളവർക്ക് ഇന്നത്തെ അദ്ധ്യാപകരിൽ നല്ലൊരു പങ്കും അപമാനമാണ്.
ഇങ്ങനെയൊക്കെ എഴുതിയെന്നു വച്ച് ഞാൻ അദ്ധ്യാപക വിരോധിയൊന്നും അല്ല കേട്ടോ! ഇനി എന്നെങ്കിലും ഒരു പക്ഷെ വിവാഹം തന്നെ കഴിയ്ക്കേണ്ടിവന്നാൽ അതും ഒരു ടീച്ചറായാൽ കൊള്ളാമെന്നും, മരിയ്ക്കുമ്പോഴും ആരെയെങ്കിലും പഠിപ്പിച്ചു കൊണ്ട് മരിയ്ക്കാൻ കഴിയണേ എന്നുമാണ് ഇല്ലത്ത ദൈവത്തോട് ഈയുള്ളവന്റെ പ്രർത്ഥന. ഈ ഉള്ളവൻ ഒരു മൂരാച്ചിയാണെന്നു കരുതിയാലും വേണ്ടില്ല. എന്റെ പിതാശ്രീയടക്കം ഒരുപാട് മാതൃകാദ്ധ്യാപകർക്ക് ജന്മം നൽകിയ എന്റെ ചുറ്റുവട്ടത്തിരുന്ന് ഇന്നത്തെ അദ്ധ്യാപക സമൂഹത്തിന്റെ സ്വഭാവ രീതികൾ കാണുമ്പോൾ സത്യമായും എനിക്കു തീരെ പിടിയ്ക്കുന്നില്ലെന്നു പറഞ്ഞുവച്ചുകൊണ്ടും, ഇത്രയും എഴുതി സായൂജ്യമടയുന്നതായി പ്രഖ്യാപിച്ചുകൊണ്ടും ചുരുക്കുന്നു.. ഈ എഴുതിയത് ഇന്നും അദ്ധ്യാപനത്തെ പവിത്രമായി കാണുന്ന അദ്ധ്യാപകരെയും മറ്റും വേദനിപ്പിയ്ക്കാതിരിയ്ക്കട്ടെ. മറ്റു പണിയൊന്നുമില്ലാതിരിയ്ക്കുന്നവർക്ക് ഇങ്ങനെയൊക്കെ എഴുതാൻ തോന്നുന്നതു സ്വാഭാവികം മാത്രം!

Tuesday, September 1, 2009
യു.എ.ഇ യിൽ ഒരു തട്ടത്തുമല സംഗമം
യു.എ.ഇ യിൽ ഒരു തട്ടത്തുമല സംഗമം
തട്ടത്തുമല, സെപ്റ്റംബർ 1: യു.എ.ഇ യിൽ ഉള്ള തട്ടത്തുമല നിവാസികൾ ഒരുമിച്ചു കൂടി തട്ടത്തുമല പ്രവാസി സംഗമം നടത്തി തപസ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിരിയ്ക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു. ഈ തട്ടത്തുമല സംഗമം രൂപപ്പെടും മുമ്പ് തന്നെ തട്ടത്തുമലക്കരായ യു.എ.ഇ ക്കാരുടെ നേതൃത്വത്തിൽ പല ജീവ കാരുണ്യപ്രവർത്തനങ്ങളും മറ്റു തരത്തിലുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോൾ അതിന് ഒരു സംഘടനാ രൂപം കൈവന്നിരിയ്ക്കുന്നു.
തട്ടത്തുമലയിലും പരിസര പ്രദേശങ്ങളിലും ഉള്ള ധാരാളം പേർ യു.എ.ഇ.യിൽ പ്രവാസ ജീവിതം നയിച്ചു വരുന്നുണ്ട്. ആ നിലയ്ക്ക് ഇങ്ങനെ ഒരു സംഗമം ആവശ്യം തന്നെ യായിരുന്നു. സാമൂഹ്യ സേവനത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് ഈ പ്രവാസികളായ നല്ലൊരു പങ്ക് തട്ടത്തുമലക്കാരും. അവരുടെ സാമൂഹ്യ സേവന തല്പരത പ്രവാസ ജീവിതത്തിനിടയിലും കൈമോശം വന്നിട്ടില്ല എന്നറിയുന്നത് സന്തോഷകരം തന്നെ. തീർച്ചയായും സാംസ്കാരികമായി ഒട്ടേറെ പ്രത്യേകതകൾ ഉള്ള തട്ടത്തുമല സ്വദേശികൾക്ക് അങ്ങ അല്ലാതാകാൻ കഴിയില്ല; അവർക്ക് സാമൂഹ്യബോധം കൈവെടിയാൻ കഴിയില്ല.
ഇന്ന് തട്ടത്തുമലയിൽ നാം കാണുന്ന വികസനത്തിൽ നല്ലൊരു പങ്കും വിവിധ ഗൾഫ് നാടുകളിൽ നമ്മുടെ നാട്ടുകാർ അദ്ധ്വാനിച്ചതിന്റെ ഫലമാണ്. ഗൾഫ് നാടുകളിലേയ്ക്ക് തട്ടത്തുമല പ്രദേശത്തുനിന്ന് പതിറ്റാണ്ടുകൾക്കു മുന്നേ തൊഴിൽ തേടി ആളുകൾ പോയിരുന്നു. ഇന്ന് പലരും അവിടങ്ങളിൽ കുടുംബസമേതം താമസിയ്ക്കുന്നുണ്ട്. സ്വന്തം കുടുംബം കരുപ്പിടിപ്പിയ്ക്കുവാനാണ് എല്ലാവരും വിദേശത്തേയ്ക്ക് പോകുന്നതെങ്കിലും അവർ സമ്പാദിയ്ക്കുന്ന തുക നാട്ടിൽ വിവിധ ആവശ്യങ്ങൾക്കു വേണ്ടി ചെലവഴിക്കുമ്പോൾ അറിഞ്ഞും അറിയാതെയും മറ്റു പലർക്കും അതു ഗുണകരമാകുന്നുണ്ട്.
തട്ടത്തുമലയിൽ ഇന്നു കാണുന്ന കടകമ്പോളങ്ങൾ നല്ലൊരു പങ്കും ഗൾഫ് നാടുകളിലെ അദ്ധ്വാന ഫലമാണെന്നത് ഇതിനെ ഉദാഹരിയ്ക്കുന്നുണ്ട്. ജീവ കാരുണ്യപ്രവർത്തനങ്ങൾക്കായിരുന്നാലും, സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നാലും പള്ളി, അമ്പലം മുതലായവയ്ക്കായിരുന്നാലും ഗൽഫ് നാടുകളിൽ നമ്മുടെ നാട്ടുകർ ഒഴുക്കിയ വിയർപ്പിന്റെ ഗന്ധമുണ്ടാകും. തട്ടത്തുമലയുടെ വികസനത്തിൽ നാട്ടിലും വിദേശത്തുമുള്ള ഓരോ തട്ടത്തുമലക്കാരും അതീവ തല്പരരാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതില്ല.
തീർച്ചയായും ഇപ്പോൾ രൂപം കൊണ്ടിട്ടുള്ള ഈ തട്ടത്തുമല പ്രവാസി സംഘടന വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. നമ്മൾ മനസ്സിലാക്കുന്നുണ്ട്; അവിടെ പ്രവാസജീവിതം എല്ലാവർക്കും അത്ര സുഖകരമായ ഒന്നായിരിയ്ക്കില്ല. വളെരെയേറെ കഷ്ടതകൾ അനുഭവിച്ച് കഴിഞ്ഞു കൂടുന്നവരാണ് അവിടങ്ങളിൽ നിൽക്കുന്നവരിൽ നല്ലൊരു പങ്കും. തപസ് അവിടെയും പരസ്പരം എല്ലാവർക്കും ഒരു താങ്ങും തണലുമായി മാറട്ടെ. തൊഴിൽ തേടി അവിടങ്ങളിൽ എത്തുന്ന ഓരോ തട്ടത്തുമലക്കാരനും അപകടസന്ധികളിൽ ഒരു പിടിവള്ളീയായി മാറാനുള്ള കരുത്ത് തപസിനുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.
വെറുമൊരു ചെറിയ കൂട്ടായ്മ എന്നതിനപ്പുറം അവിടെയും നാട്ടിലും ഉള്ള ആളുകൾക്ക് ഗുണകരമായ വലിയ സംരംഭങ്ങൾ ഏറ്റെടുക്കുവാൻ പാകത്തിൽ ഇതിനെ വളർത്തിയെടുക്കാൻ കഴിയട്ടെ. അവിടെ നിയമങ്ങളുടെ നിയന്ത്രണ വലയങ്ങൾക്കിടയിൽ ഞെരി പിരി കൊണ്ട് ഓരോരോ വ്യത്യസ്ഥ തൊഴിലുകൾ ചെയ്യുന്ന ഓരോരുത്തർക്കും വളരെയേറെ പരിമിതികൾ ഉണ്ടെന്ന് അറിയാം. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ കഴിയുന്നത്ര മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെ. ഇതു പോലെ മറ്റു വിദേശ രാജ്യങ്ങളിലും തട്ടത്തുമല സംഗമങ്ങൾ ഉണ്ടായി എല്ലാറ്റിനും കഴിയുമെങ്കിൽ ഒരു ഏകീകൃത രൂപവും ഉണ്ടായി വരട്ടെ എന്നും ഒക്കെ നമുക്ക് ആഗ്രഹിയ്ക്കാം.
തപസിന്റെ വിവരങ്ങൾ കൂടുതൽ അറിയാൻ സംഘടനയുടെ ഈ ബ്ലോഗ് സന്ദർശിയ്ക്കുക

ഇവിടെ ക്ലിക്ക് ചെയ്യുക
യു.എ.ഇ യിൽ ഉള്ള തട്ടത്തുമലക്കാരായ എല്ലാ പ്രവാസികളും തപസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിയ്ക്കുകയും ചെയ്യുന്നു.2009 സെപ്റ്റംബർ വാർത്തകൾ
2009 സെപ്റ്റംബർ വാർത്തകൾ
എം.ആർ.എ ജൂനിയർ വിംഗ് ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും
തട്ടത്തുമല, സെപ്റ്റംബർ 3: മറവക്കുഴി എം.ആർ.എ ജൂനിയർ വിംഗിന്റെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 9.30-ന് എം.ആർ.എ ഓഫീസ് അങ്കണത്തിൽ വച്ച് എം.ആർ.എ രക്ഷാധികാരി ശ്രീ.ഭർഗ്ഗവൻ സാർ നിർവ്വഹിച്ചു. ജൂനിയർ വിംഗ് പ്രസിഡന്റ് സജിൻ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ.എ ഭാരവാഹികളായ എസ്.സലിം, അബ്ദുൽ അസീസ്, ഷൈലാ ഫാൻസി, രാജസേനൻ, ജോഷ്വാ, ഇ.എ.സജിം എന്നിവർ ആശസാ പ്രസംഗം നടത്തി. ജൂനിയർ വിംഗ് സെക്രട്ടറി അഖിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷെമിൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ഓണാഘോഷ പരിപാടികൾ നടന്നു. കുട്ടികളും മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുത്തു.
വൈകുന്നേരം 5.30-നു പുറമെനിന്നു വിളിച്ച കലാകാരന്മാരുടെ മിമിക്സ് ഉണ്ടായിരുന്നു.(പ്രതീഷും കൂട്ടുകാരനും.) തുടർന്ന് സമാപന സമ്മേളനം എം.ആർ.എ സെക്രട്ടറി സി.ബി.അപ്പു നിർവ്വഹിച്ചു. എസ്.ലാബറുദീൻ, പള്ളം ബാബു, എസ്. സലിം, അബ്ദുൽ അസീസ്, ജോഷ്വാ, രാജസേനൻ, ഷൈലാ ഫാൻസി, സി.ബി.അനിൽകുമാർ, ഭാർഗ്ഗവൻ സാർ, ഇ.എ.സജിം എന്നിവർ സംസാരിച്ചു. ശ്രീ. പള്ളം ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. സജിൻ വാഹിദ് അദ്ധ്യക്ഷനായിരുന്നു. ഷെമിൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.
മരണം
തട്ടത്തുമല, സെപ്റ്റമ്പർ 2: തട്ടത്തുമല ചായക്കാർപച്ചയിൽ ആർ.വിജയകുമാറിന്റെയും (ലൈബ്രറേറിയൻ), ഡ്രൈവർ ഉണ്ണിയുടെയും ഒരു സഹോദരിയുടെ ഭർത്താവ് അപ്പു എന്നു വിളിയ്ക്കപ്പെട്ടിരുന്ന ആൾ മരണപ്പെട്ടു. ആർ.കെ.വി ബസിലെ കണ്ടക്ടർ ആയിരുന്നു. ഏതാനും ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യയും രണ്ടുമക്കളും ഉണ്ട്. മൃതുദേഹം ഇന്നു പുലർച്ചെതന്നെ സംസ്കരിയ്ക്കും.
നാടൻപന്തുകളി മത്സരം
തട്ടത്തുമല, സെപ്റ്റമ്പർ 2 (തിരുവോണം): തട്ടത്തുമല കെ.എം.ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നാടൻ പന്തുകളി മത്സരം നടന്നു. ഏതാനും വർഷം നടത്താതിരിയ്ക്കുകയായിരുന്ന നാടൻപന്തുകളി ഇത്തവണ മുതൽ പുനരാരംഭിച്ചിരിയ്ക്കുകയാണ്. തട്ടത്തുമല പടിഞ്ഞാറേ റോഡിൽ മറവക്കുഴിയിൽ (ഫാൻസിയുടെ വീട്ടിനു മുന്നിൽ) റോഡിലാണ് പരിപാടി നടന്നത്. രാവിലെ 9 മണിയ്ക്കു ആരംഭിച്ച മത്സരം ഉച്ചയ്ക്ക് 1 മണിയ്ക്ക് സമാപിച്ചു.
ഒന്നാം സമ്മാനം അടയമൺ പുലരി വായനശാലയ്ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം തട്ടത്തുമല മറവക്കുഴി ടീമിനു ലഭിച്ചു. നല്ല കളിക്കാരനുള്ള ട്രോഫി അടമൺ പുലരിയ്ക്കു തന്നെ ലഭിച്ചു. ഒന്നാം സമ്മാനം പള്ളം ബാബു സ്പോൺസർ ചെയ്ത പള്ളം രാമക്രിഷ്ണപിള്ള മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലബ്രറി വക 750 രൂപ കാഷ് അവാർഡും. രണ്ടാം സ്ഥാനം മാവിള ബിജു സ്പോൺസർ ചെയ്ത ട്രോഫിയും ലൈബ്രറിവക 350 രൂപ കാഷ് അവാർഡും. നല്ല കളിക്കാരനു ലൈബ്രറി വക ട്രൊഫി.
സമ്മാനങ്ങൾ കളിസ്ഥലത്തു വച്ച് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ.എ.സജിം വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി അഡ്വ.എസ്. ജയച്ചന്ദ്രൻ, പള്ളം ബാബു, എം.ആർ.അഭിലാഷ്, ഷെമീർ വട്ടപ്പാറ, എസ്. മഹേന്ദ്രൻ, എസ്. സലിം മുതലായവർ സംബന്ധിച്ചു. ജി.ജയശങ്കർ നന്ദി പറഞ്ഞു.
ശാസ്താംപൊയ്ക ഓണാഘോഷം
തട്ടത്തുമല, സെപ്റ്റംബർ 2: ശാസ്താം പൊയ്കയിൽ താഴ്വാരം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു.
അത്തപ്പൂക്കള മത്സരം
തട്ടത്തുമല, സെപ്റ്റമ്പർ 1: മറവക്കുഴി റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം നടന്നു.
രാവിലെ എട്ടര മണിയോടെ മത്സരത്തിന് അത്തപ്പൂകളമിട്ട വീടുകൾ എം.ആർ.എ ഭാരവാഹികളും ജഡ്ജിമാരും സന്ദർശിച്ചു. ലേഖ ടീച്ചർ , ഗിരിജ ടീച്ചർ , ചന്ദ്ര സേനൻ എന്നിവരായിരുന്നു ജഡ്ജസ്. പ്രസിഡന്റ് എസ്.സലിം, സെക്രട്ടറി സി.ബി. അപ്പു, എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ അബ്ദുൽ അസീസ്, ഇ.എ.സജിം ഏതാനും ജൂനിയർവിംഗ് പ്രവർത്തകർ എന്നിവരാണ് ജഡ്ജസിനൊപ്പം പൂക്കളങ്ങൾ സന്ദർശിച്ചത്.
ആകെ അഞ്ച് വീടുകളിലായി അഞ്ച് അത്തപ്പൂക്കളങ്ങളാണുണ്ടായിരുന്നത്. രാവിലെ 11 മണിയോടെ തന്നെ എം.ആർ.എ ആസ്ഥാനമന്ദിരത്തിൽ വച്ച് വിജയികളെ പ്രഖ്യാപിച്ചു. എം.ആർ.എ വാർഷിക സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ഇത്തവണ വമ്പിച്ച വിലക്കുറവ്
ഓണത്തിന് ഇത്തവണ പൊതു വിപണികളിൽ നിന്ന് വമ്പിച്ച വിലക്കുറവിൽ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞു. ഓപ്പൺ മാർക്കറ്റിൽ വൻ വിലക്കയറ്റം നില നിൽക്കവേയാണ് ഇത്. സർക്കാർ കാര്യക്ഷമമായി ഇടപെട്ടതുകൊണ്ടാണ് വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിഞ്ഞത്. ഒരു ഗവർണ്മെന്റു വിചാരിച്ചാൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാൻ കഴിയും എന്ന് തെളിയിക്കപ്പെട്ടിരിയ്ക്കുകയാണ്. ഇപ്പോഴത്തെ വിലക്കുറവ് ജനം സമ്മതിച്ചിരിയ്ക്കുന്നു. എന്നാൽ ഓണം കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങൾ ഇപ്പോൾ പ്രവചിയ്ക്കാനാകില്ല. രാജ്യം മുഴുവൻ വൻ വിലക്കയറ്റം ആണ്.
വിവാഹം
കടയ്ക്കൽ, സെപ്റ്റമ്പർ 12: മുമ്പ് തട്ടത്തുമല താമസിച്ചിരുന്ന (ഇപ്പോൾ കടയ്ക്കൽ കാര്യം മൈലാടും കുന്ന് വീട്, ഇടത്തറ പി.ഓ) കെ.പി.ദിനേശിന്റെ (കെ.എസ്.എഫ്. ഇ) വിവാഹം കിഴക്കുംഭാഗം ഐറിഷ് ആഡിറ്റോറിയത്തിൽ നടന്നു. വധു ചോഴിയക്കോട് അരിപ്പ പുത്തൻ വീട്ടിൽ മിത്രന്റെയും, ജയയുടെയും മകൾ ലക്ഷ്മി.
സി.പി.എം ഏരിയാ ജാഥ
തട്ടത്തുമല, സെപ്റ്റംബർ 22: ആസിയാൻ കരാറിനെതിരെയും, മനുഷ്യചങ്ങലയുടെ പ്രചരണത്തിനുവേണ്ടിയും സി.പി.എം കിളിമാനൂർ ഏരിയാ ജാഥ. തട്ടത്തുമല യിൽ രാവിലെ ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 22,23, 24 തീയതികളിലാണ് ജാഥ നടന്നത്.
മരണം
സെപ്റ്റംബർ 24: തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ മുസ്തഫയുടെ രണ്ടാമത്തെ മകളും മുത്തു നുജൂമിന്റെ (നസീം) രണ്ടാമത്തെ സഹോദരിയുമായ വർക്കല നരിക്കല്ലിൽ താമസിയ്ക്കുന്ന സാജിറയുടെ(സപ്പ്) ഭർത്താവ് ജാഫർ(ഉദ്ദേശം 50 വയസ്സ് ) ഹൃദയാഘാതം വന്ന് മരണപ്പെട്ടൂ.
ആഘോഷം
സെപ്റ്റമ്പർ 28: പാങ്ങൽത്തടം: പാങ്ങൽത്തടത്തിൽ പൂജാ അവധി കണക്കാക്കി ആഘോഷം. രണ്ടു ദിവസത്തെ പരിപാടികൾ. വിവിധ കലാ കായിക മത്സരങ്ങൾ, വടംവലി, നാടകം മുതലായവ ഉണ്ടായിരുന്നു. നാടകം ഇരുപത്തിയെട്ടാം തീയതി തിങ്കളാഴ്ച ആയിരുന്നു.
ഇരുപത്തിയെട്ടാം ഓണാഘോഷം
സെപ്റ്റമ്പർ 29: വാഴോട്: വാഴോട് ഇരുപത്തിയെട്ടാം ഓണം പ്രമാണിച്ച് ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങൾ , മുളയിൽ കയറ്റം, വടംവലി, ചെറിയ മിമിക്സ് എന്നിവ ഉണ്ടായിരുന്നു. മിമിക്സിന്റെ റിഹേഴ്സൽ തട്ടത്തുമല കെ.എം. ലൈബ്രറിയിൽ വച്ചായിരുന്നു.

Subscribe to:
Posts (Atom)