തട്ടത്തുമല നാട്ടുവർത്തമാനം

Monday, March 9, 2015

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു


കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു 

  (മലയാള മനോരമ, 2015 മാർച്ച് 9)



കിളിമാനൂര്‍, 2015 മാർച്ച് 8: നിര്‍മാണത്തിലിരിക്കുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ അയല്‍വാസികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തട്ടത്തുമല നെടുംപാറ ചിന്താണിക്കോണത്ത് കുളത്തിലിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വിഷ്ണു (16), പ്ലസ് ടു വിദ്യാര്‍ഥിയായ രഞ്ചു (17) എന്നിവര്‍ക്കാണു ദാരുണാന്ത്യം. ഇവര്‍ക്കൊപ്പം കുളത്തിലിറങ്ങിയ നെടുംപാറ സ്വദേശികളായ ഷാജി (17), രാജീവ് (17) എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. കുളിക്കിടെ നീന്തല്‍ അറിഞ്ഞുകൂടാത്ത വിഷ്ണു വെള്ളത്തില്‍ താഴാന്‍തുടങ്ങിയപ്പോള്‍ രഞ്ചുവിനെ കയറിപ്പിടിക്കുകയും ഇരുവരും ചെളിയിലേക്കു താഴുകയുമായിരുന്നെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു. കടയ്ക്കലില്‍ നിന്നെത്തിയ അഗ്നിശമനസേന നാലര മണിയോടെയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തട്ടത്തുമല നെടുംപാറ ദിവ്യാ ഭവനില്‍ സുചീന്ദ്രന്‍-രത്നമണി ദമ്പതികളുടെ മകനാണു മരിച്ച വിഷ്ണു. രഞ്ചു, നെടുംപാറ ചരുവിള വീട്ടില്‍ രവി-ശശികല ദമ്പതികളുടെ മകന്‍. ഇരുവരും തട്ടത്തുമല ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളാണ്. ഇരുവരും ഇന്ന് ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. ദിവ്യയാണു മരിച്ച വിഷ്ണുവിന്റെ സഹോദരി. മഞ്ജു, മാളു എന്നിവര്‍ രഞ്ചുവിന്റെ സഹോദരിമാര്‍. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

മുങ്ങി മരിച്ചു


മുങ്ങി മരിച്ചു 

തട്ടത്തുമല, 2015 മാർച്ച് 8:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ഒരു പ്ലസ് വൺ വിദ്യാർത്ഥിയും ഒരു പ്ലസ് ടൂ-വിദ്യാർത്ഥിയും ഇവരുടെ വീട്ടിനടുത്തുള്ള കുളത്തിൽ നീന്താനിറങ്ങി മുങ്ങി മരിച്ചു. തട്ടത്തുമല നെടുമ്പാറ- വട്ടപ്പച്ചയിലാണ് സംഭവം. മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിനു ശേഷം നാളെ (2015 മാർച്ച് 9) ഉച്ചയോടെ സംസകരിക്കും. ഈ കുട്ടികളുടെ ദാരുണമായ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

Friday, February 13, 2015

എം.ആർ.എ വാർഷികം 2014 ഡിസംബർ 31


എം.ആർ.എ വാർഷികം 2014 ഡിസംബർ 31 

തട്ടത്തുമല മറവക്കുഴി റസിഡന്റ്സ് അസോസിയേഷൻ (എം.ആർ.എ) വാർഷികം 2014 ഡിസംബർ 31 ശനിയാഴ്ച നടന്നു.

ചിത്രങ്ങൾ.

പതാക ഉയർത്തൽ


പതാക ഉയർത്തി


ഉഘാടനം-കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, (വാർഡ് മെമ്പർ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്)


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ (എം.ആർ.എ.പ്രസിഡന്റ്)


കെ.ജി.പ്രിൻസ് (കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


അംബികാ കുമാരി, വാർഡ് മെമ്പർ


ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്)


താജുദീൻ, എം.ആർ.എ പ്രസിഡന്റ്


രാജസേനൻ, എം.ആർ.എ സെക്രട്ടറി 


ഭാർഗ്ഗവൻ സാർ (എം.ആർ.എ രക്ഷാധികാരി)


പള്ളം ബാബു (ആർ വിജയകുമാർ),  എം.ആർ.എ ട്രഷറർ


അബ്ദുൽ അസീസ്


സി.ബി.അപ്പു


ഇ.എ.സജിം 


എസ്.സലിം


മുതിർന്ന പൗരനെ ആദരിക്കൽ


സമ്മാാനദാനം


സമ്മാനദാനം


സമ്മാനദാനം


സമ്മനദാനം


സമ്മാന ദാനം


സദസ്സ് 

Tuesday, November 18, 2014

മരണം


മരണം

തട്ടത്തുമല, 2014 നവംബർ 18: തട്ടത്തുമല ജംഗ്ഷനിലെ പഴയ റഷീദ് ബിൽഡിംഗിൽ റഷീദിന്റെ മാതാവ് നബീസാ ബീവി മരണപ്പെട്ടു.

Thursday, October 23, 2014

ഇബ്രാഹിം കുഞ്ഞ് സാറിന് അവാർഡ് നൽകി


മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ്  എ. ഇബ്രാഹിം കുഞ്ഞ് സാറിന് നൽകി

തട്ടത്തുമല എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആദ്യ അവാർഡിനും ആദരവിനും   ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ‌ തെരഞ്ഞെടുക്കപ്പെട്ടു. 7-10-2014 ചൊവ്വാഴ്ച  വൈകുന്നേരം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടന്ന എൻ.ബാഹുലേയൻ അനുസ്മരണ ചടങ്ങിൽ വച്ച് പ്രസ്തുത അവാർഡും   ആദരവും നൽകി. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ബാലു കിരിയത്ത് ആണ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ച‌ത്. പ്രദേശത്തെ  രാഷ്ട്രീയ-‌സാംസ്കാരിക രംഗത്തെ  പ്രമുഖവ്യക്തികൾ   പരിപാടിയിൽ സംബന്ധിച്ചു.  പ്രസ്തുത പരിപാടിയുടെ ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.


സ്വാഗതം: ബി.ഹീരലാൽ

ഉദ്ഘാടനപ്രസംഗം: പ്രശസ്ത സിനിമാ സംവിധായകനും ഗാന രചയിതാവുമായ ശ്രീ. ബാലു കിരിയത്ത്.

പ്രശസ്തി പത്രം  വായിക്കുന്നു.

പ്രശസ്തി പത്രം  വായിക്കുന്നു.

ഏറ്റവും നല്ല പൊതു പ്രവർത്തകനുള്ള അവാർഡ്  ശ്രീ. എ.ഇബ്രാഹിം കുഞ്ഞ് സാറിന്  ബാലു കിരിയത്ത് നൽകുന്നു

ഡോ.ഷറഫുദീൻ ഇബ്രാഹിം കുഞ്ഞ് സാറിനെ ആദരിക്കുന്നു. 

ഇബ്രാഹിം കുഞ്ഞ് സാറിന്റെ മറുപടി പ്രസംഗം.


ജഡ്ജിംഗ് കമ്മിറ്റി അംഗം എം. വിജയകുകുമാർ സാറിനെ  പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രഘുനാഥൻ ആദരിക്കുന്നു.

തുളസിസാറിനെ ഡോ.ഷറഫുദീൻ  ആദരിക്കുന്നു.

പ്രശസ്തി പത്രം

  
എൻ. ബാഹുലേയൻ  സ്മാരക ശില്പം

Tuesday, October 7, 2014

എൻ.ബാഹുലേ‌യൻ അനുസ്മരണവും അവാർഡ് ദാനവും ഇന്ന്


എൻ.ബാഹുലേ‌യൻ അനുസ്മരണവും അവാർഡ് ദാനവും ഇന്ന് 

എ.ഇബ്രാഹിം കുഞ്ഞ് സാർ

മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് എന്റെ പിതാവ് എ. ഇബ്രാഹിം കുഞ്ഞ് സാറിന് ആണെന്ന വിവരവും സന്തോഷവും ഇതിനാൽ പങ്ക് വയ്ക്കുന്നു.

എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആദ്യ അവാർഡിനും ആദരവിനും അർഹനായിരിക്കുന്നത് എന്റെ പിതാവ് ശ്രീ.എ.ഇബ്രാഹിം കുഞ്ഞ് സാർ അവർകൾ ആണ്. ഇന്ന് (7-10-2014 ചൊവ്വ‌) വൈകുന്നേരം തട്ടത്തുമല ഗവ.എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന എൻ.ബാഹുലേയൻ അനുസ്മരണ ചടങ്ങിൽ വച്ച് പ്രസ്തുത അവാർഡ് ദാനവും ആദരവും നൽകും. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ബാലു കിരിയത്ത് ആണ് സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കുന്നത്. വിവിധ സാംസ്കാരിക രാഷ്ട്രീയ നായകൻമാർ പരിപാടിയിൽ സംബന്ധിക്കും. എല്ലാവർക്കും സ്വാഗതം.