തട്ടത്തുമല നാട്ടുവർത്തമാനം

Monday, October 22, 2012

വിവാഹം


വിവാഹം

സജ്മിയും റിയാസും

തട്ടത്തുമല മാവിളയിൽ എസ്.എ മൻസിലിൽ സിറാജുദീന്റെയും ഷാഹിദാ ബീവിയുടെയും മകൾ സജ്മി എസും കാരാളികോണം റിയാസ് മൻസിലിൽ അബ്ദുൽ സമദിന്റെയും സുലൈഹാ ബീവിയുടെയും മകൻ റിയാസും തമ്മിലുള്ള വിവാഹം 2012 നവംബർ 4 ഞായറാഴ്ച ഉച്ചയ്ക്ക് 12-നും   12.30-നും  മദ്ധ്യേ നിലമേൽ എസ്.എച്ച് ആഡിറ്റോറിയത്തിൽ വച്ച്  നടക്കും.

Wednesday, October 17, 2012

കാറിടിച്ച് മരിച്ചു


കാറിടിച്ച് മരിച്ചു

തട്ടത്തുമല, 2012 ഒക്ടോബർ 13: രാവിലെ തട്ടത്തുമല പാൽ സൊസൈറ്റിയിൽ പതിവുപോലെ പാലുവാങ്ങാൻ പോയ  സോമൻ  ( ചെറുന്നി സോമയണ്ണൻ) പാൽ സൊസൈറ്റിയ്ക്കടുത്ത് എം.സി റോഡിൽ വച്ച് കാർ ഇടിച്ച് തൽക്ഷണം മരണപ്പെട്ടു. എഴുപത്തിരണ്ട് വയസ്സുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ അപ്രതീക്ഷികമായ ഈ അപകട  മരണം  അതിദാരുണവും അതീവ ദു:ഖകരമുമായി പോയി. കം  മൃതുദേഹം പോസ്റ്റ് മാർട്ടം കഴിഞ്ഞ് രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു.

Sunday, October 7, 2012

2012 ഒക്ടോബർ വാർത്തകൾ


കാറിടിച്ച് മരിച്ചു

തട്ടത്തുമല, 2012 ഒക്ടോബർ 13: രാവിലെ തട്ടത്തുമല പാൽ സൊസൈറ്റിയിൽ പതിവുപോലെ പാലുവാങ്ങാൻ പോയ  സോമൻ  ( ചെറുന്നി സോമയണ്ണൻ) പാൽ സൊസൈറ്റിയ്ക്കടുത്ത് എം.സി റോഡിൽ വച്ച് കാർ ഇടിച്ച് തൽക്ഷണം മരണപ്പെട്ടു. പോസ്റ്റ് മാർട്ടം കഴിഞ്ഞ് രാത്രി വീട്ടുവളപ്പിൽ സംസ്കാരം നടന്നു.


വാഹന അപകടം

തട്ടത്തുമല, 2012 ഒക്ടോബർ 6: തട്ടത്തുമലയ്ക്കും കിളിമാനൂരിനും ഇടയ്ക്ക് കുറവൻകുഴിയിൽ മാരുതി കാറിൽ ടിപ്പർ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മൂന്നു പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. അഞ്ചൽ ഭാരതീപുരം ഭാഗത്തുള്ളവരാണ്  അപകടത്തിൽ പെട്ട് മരണമടഞ്ഞത്. ഇടിയിൽ കാർ നിശേഷം ഞെരിഞ്ഞുതകർന്നു. ഫയർഫോക്സും നാട്ടുകാരും ചേർന്നാണ് കാറിനുള്ളിൽ ഞെരിഞ്ഞമർന്നിരുന്ന മൃതുദേഹങ്ങൾ പുറത്തെടുത്തത്. ഇത് സംബന്ധിച്ച്  മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയും ചിത്രവും ചുവടെ കൊടുക്കുന്നു.

മലയാള മനോരമ വാർത്ത: 

കിളിമാനൂർ: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. അഞ്ചല്‍ മാറവങ്കര ഭാരതീപുരം സ്വദേശികളായ ഭദ്രന്‍(51), ഭാര്യാമാതാവ് ഭവാനി(60), ഭാര്യാ സഹോദരി ജയപ്രദ(40) മകള്‍ ശ്രീക്കുട്ടി(20) എന്നിവരാണ് മരിച്ചത്.

കിളിമാനൂരിന് സമീപം കുറവന്‍കുഴിയില്‍ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ടിപ്പര്‍ കാറില്‍ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും ടിപ്പറിന്റെ അടിയില്‍ പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേര്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുംപോകും വഴിയാണ് മരിച്ചത്. 

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ മണിക്കുട്ടനെന്ന സോമരാജനെ നാട്ടുകാര്‍ പിടികൂടി. ടിപ്പറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. 
















Monday, September 24, 2012

രാജൻ വിടപറഞ്ഞു


രാജൻ വിടപറഞ്ഞു

തട്ടത്തുമല: തട്ടത്തുമലക്കാർക്ക് സുപരിചിതനായ രാജൻ മരണപ്പെട്ടു. 2012 സെപ്റ്റംബർ 19-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏതാനും ദിവസം മുമ്പ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രാജൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു.

തട്ടത്തുമല ജംഗ്ഷനു സമീപം കോളനിയിൽ ഗോപിയുടെയും രാജമ്മയുടെയും മകനായിരുന്നു നല്ലൊരു തൊഴിലാളിയായ രാജൻ. എന്തു തൊഴിലും ചെയ്യാൻ തയ്യാറായിരുന്ന രാജൻ നാട്ടിൽ എല്ലാവർക്കും സുപരിചിതനായിരുന്നു. മിക്കപ്പോഴും ചിരിച്ചുകൊണ്ടു നടക്കുന്നതിനാൽ ചിരി രാജൻ എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്.  അവിവാഹിതനായിരുന്നു. മൃതുദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം സെപ്റ്റംബർ 20-ന് നല്ലൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തട്ടത്തുമലയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.  ബിസത്യൻ എം.എൽ.എയും  മറ്റ് സാമൂഹ്യ-രാഷ്ട്രീയ  നേതാക്കളും രാജന്റെ വീട്ടിലെത്തി ദു:ഖത്തിൽ പങ്കു ചേർന്നു.

 എനിക്ക് നല്ലൊരു സഹായിരുന്നു രാജൻ. വ്യക്തിപരമായി രാജന്റെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു. ഇനി രാജനില്ലെന്ന യാഥാർത്ഥ്യവുമായി എങ്ങനെ പൊരുത്തപ്പെടും എന്നെനിക്കറിയില്ല. ഞാൻ വളരെയേറെ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ രാജന് എന്റെ ആദരാഞ്‌ജലികൾ! അവന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തുകയല്ലാതെ ഇനിയെന്ത് ചെയ്യാനാകും?  ഇനിയും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ!

Thursday, September 6, 2012

തട്ടത്തുമലയിൽ ബമ്പ് നിർമ്മിക്കണം


തട്ടത്തുമല ജംഗ്ഷനിൽ ബമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമർപ്പിക്കുന്ന അപേക്ഷ

നിവേദനം

വിഷയം: തിരുവനന്തപുരം ജില്ലയിൽ  തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു സമീപം   എം.സി റോഡിൽ  തട്ടത്തുമല ജംഗ്ഷനിൽ   ബമ്പ്  സ്ഥാപിക്കണമെന്ന അപേക്ഷ.

ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. വി.കെ. ഇബ്രാഹിം കുഞ്ഞ്  സമക്ഷത്തിലേയ്ക്ക്, 

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകിഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ തട്ടത്തുമല നിവാസികൾ  സമർപ്പിക്കുന്ന അപേക്ഷ;

സർ, 

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ബ്ലോക്കിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് എം.സി റോഡിൽ  തട്ടത്തുമല ജംഗ്ഷൻ. ഈ  ജംഗ്ഷനോട് ചേർന്നാണ് തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് ഒന്നാം സ്റ്റാൻഡാർഡ് മുതൽ പത്താം സ്റ്റാൻഡാർഡ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളാണ് ഇത്. ഈ പ്രദേശത്ത് വേറേയും സ്വകാര്യ സ്കൂളുകളും  പാരലൽ കോളേജുകളും മറ്റു പല സക്കാർ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും    മറ്റും ഉള്ളതാണ്. ഇത്  പൊതുവേ ജനത്തിരക്കും ഗതാഗതത്തിരക്കും ഉള്ള സ്ഥലമാണ്. എം.സി.റോഡ് കടന്നുപോകുന്ന   ഈ ജംഗ്ഷനിൽ സദാ വലിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടെക്കൂടെ വാഹന അപകടങ്ങൾ ഉണ്ടാകുന്നതിനാൽ പൊതുവേ ഈ സ്ഥലം അപകടമേഖലയായാണ് അറിയപ്പെടുന്നത്.  കെ.എസ്.ടി.പി റോഡ് വികസനം വന്നതോടുകൂടി മുമ്പത്തേക്കാൾ വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ കടന്നുപോകുന്നത്. പ്രത്യേകിച്ചും സ്കൂൾ സമയം തുടങ്ങുകയും  സ്കൂൾ വിടുകയും ചെയ്യുന്ന സമയങ്ങളിൽ കുട്ടികളുടെ തിരക്കുകൂടിയാകുമ്പോൾ റോഡപകടങ്ങൾക്കുള്ള സാദ്ധ്യത കൂടുന്നു. കുട്ടികൾക്കും മുതിർന്നവർക്കു തന്നെയും റോഡ് മുറിച്ചു കടക്കുവാൻ   നന്നേ പ്രയാസം അനുഭവപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾക്കും  അവരുടെ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കൂം നാട്ടുകാർക്കും   ഇക്കാര്യത്തിൽ ഒരുപോലെ  വലിയ ഉൽക്കണ്ഠയുണ്ട്.സ്കൂൾ തുടങ്ങുന്ന സമയത്തോ സ്കൂൾ വിടുന്ന സമയത്തോ പോലും റോഡിലെ  ഗതാഗതം നിയന്ത്രിക്കാനോ   സ്കൂൾ കുട്ടികളെ റോഡ് മുറിച്ചു കടക്കുവാൻ സാഹായിക്കുവാനോ  പോലീസോ മറ്റ് സംവിധാനങ്ങളോ ഇവിടെ നിലവിൽ ഇല്ല. അത്യന്തം ഗൗരവമർഹിക്കുന്ന ഈയൊരു സാഹചര്യം കണക്കിലെടുത്ത്   തട്ടത്തുമല ജംഗ്ഷനിൽ ഏതു സമയത്തും സംഭവിക്കാവുന്ന വാഹനാപകടങ്ങളെ ഒഴിവാക്കുവാൻ സഹായിക്കുംവിധം ഇവിടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ ഈ വിഷയത്തിന്  ഒരു പരിഹാരമായി    തട്ടത്തുമല ജംഗ്ഷനിൽ രണ്ട് ബമ്പുകൾ സ്ഥാപിച്ച് വഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് ആയത് കഴിവതും വേഗം നടപ്പിലാക്കണമെന്ന് നാട്ടുകാരും തട്ടത്തുമല ഗവ.എച്ച്.എസ്.എസ് അധികൃതരും കുട്ടികളും ഉൾപ്പെടെയുള്ളവർ   ഈ നിവേദനത്തിലൂടെ  വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ  ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അടിയന്തിരമായ ഇടപെടലും സത്വര നടപടികളും പ്രതീക്ഷിച്ചുകൊണ്ട് ഈ ഈ നിവേദനം വിനീതമായും  പ്രതിക്ഷാപൂർവ്വവും സമർപ്പിച്ചുകൊള്ളുന്നു. നാടിന്റെ പൊതു താല്പര്യം മുൻ‌നിർത്തി  തട്ടത്തുമല ജംഗ്ഷനിൽ  കഴികതും വേഗം രണ്ട് ബമ്പുകൾ സ്ഥാപിക്കണമെന്ന് ഇതിനാൽ  വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

എന്ന് വിശ്വാസപൂർവ്വം
നാട്ടുകാർ
തട്ടത്തുമല,
6-9-2012

Monday, September 3, 2012

മരണം: പാറുക്കുട്ടിയമ്മ


മരണം

പാറുക്കുട്ടിയമ്മ 

നെടുമ്പാറ, 2012 സെപ്റ്റംബർ 2: തട്ടത്തുമല നെടുമ്പാറ പാറക്കട അനിജാ മന്ദിരത്തിൽ പാറുക്കുട്ടിയമ്മ നിര്യാതയായി. ഉദ്ദേശം എൺപതിനോടടുത്ത് പ്രായമുള്ള ഇവർ വാർദ്ധക്യ സഹജമായ അസുഖം ബാധിച്ച് കുറച്ചു  നാളായി  വീട്ടിൽ  കിടപ്പിലായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്.   ഹെൽത്ത് ഡിപാർട്ട് മെന്റിൽ ജോലിയുള്ള  മോഹനൻ പിള്ളയുടെ അമ്മയും . ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ പഞ്ചായത്ത് സെക്രട്ടറി എം.ആർ.അഭിലാഷിന്റെ അച്ഛമ്മയുമാണ്  പാറുക്കുട്ടിയമ്മ.  സംസാകരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. 

Saturday, August 11, 2012

അരുണിന് ആദരാഞ്‌ജലികൾ



അരുണിന് ആദരാഞ്‌ജലികൾ

 തട്ടത്തുമല, 2012 ആഗസ്റ്റ് 10: ജമ്മുവിൽ ജോലിസ്ഥലത്തു വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആർമി  ജവാൻ  അരുണിന്റെ മൃതുദേഹം ഇന്ന് രാവിലെ 10 30-ന് സംസ്കരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ മൃതുദേഹം രാവിലെ  9.30-ന് സ്വദേശമായ തട്ടത്തുമലയിൽ എത്തിച്ചു. അരുൺ പഠിച്ച  തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആദ്യം പൊതുദർശനത്തിനു വച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും അരുണിന് അന്ത്യോപചാരം അർപ്പിച്ചു. അതിനു ശേഷം മൃതുദേഹം അരുണിന്റെ വീട്ടിലെത്തിച്ചപ്പോഴും മൃതുദേഹം കാണാനും അന്ത്യോപചാരമർപ്പിയ്ക്കാനും അഭുതപൂർവ്വമായ ജനത്തിരക്കായിരുന്നു. നിലവിളികളോടെയാണ് വീട്ടുകാരും ബന്ധുക്കളും പരിസരവാസികളുമായ സ്ത്രീകൾ മൃതുദേഹത്തെ വരവേറ്റത്. പത്തര മണിയോടെ  വീട്ടുവളപ്പിൽ അരുണിന്റെ  മൃതുദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. ഔദ്യോഗിക ബഹുമതികൾ ഒന്നും അരുണിന്റെ സംസ്കാര ചടങ്ങിൽ ലഭ്യമാക്കിയിരുന്നില്ല. ഇതിൽ ബന്ധുക്കളും  നാട്ടുകാരും ജന പ്രതിനിധികളും വൻപ്രതിഷേധം രേഖപ്പെടുത്തി.  ആത്മഹത്യ ചെയ്തതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികൾ നൽകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. മൃതുദേഹത്തെ അനുഗമിച്ചു വരാൻ കർണ്ണാടക സ്വദേശിയായ  ഒരു ജൂനിയർ ഓഫീസറെ മാത്രമാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം മാത്രമാണ് മൃതുദേഹത്തോടൊപ്പം വന്നത്. മിനിയാന്നു വെളുപ്പിനാണ് ജമ്മുവിൽ ജോലി സ്ഥലത്തു വച്ച് അരുൺ സ്വയം വെടിയുതിർത്ത്  മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.  ഡ്യൂട്ടി കഴിഞ്ഞ് താമസമുറിയിലെത്തിയ അരുൺ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മരണകാരണം വ്യക്തമല്ല. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.

മിനിയാന്നു ( 2012 ആഗസ്റ്റ് 8)  രാവിലെയാണ് അരുൺ മരണപ്പെടുന്നത്. അന്നു രാവിലെയും അരുൺ നാട്ടിലുള്ള അനുജനെ ഫോണിൽ വിളിച്ചിരുന്നു. അരുൺ ലീവിൽ വന്നു പോയിട്ട് ഒരു മാസം ആയിട്ടുണ്ടായിരുന്നില്ല.  അരുണിന്റെ  മരണത്തിനുപിന്നിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. അരുൺ ആത്മഹത്യ ചെയ്തതാണെങ്കിൽ അത്  സൈനിക മേലുദ്യോഗസ്ഥന്മാരുടെ ക്രൂരമായ പീഡനം കാരണമായിരിക്കും എന്നാണ്  പറയപ്പെടുന്നത്.  അരുണിന്റെ ദുരൂഹമരണം  സംബന്ധിച്ച് ഇന്നലെത്തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയ്ക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമേറിയ അന്വേഷണം നടത്തണമെന്ന് അരുണിന്റെ വീട് സന്ദർശിച്ച  എ.സമ്പത്ത് എം.പി. ആവശ്യപ്പെട്ടു. മരണം ആത്മഹത്യയാണോ മറ്റു വല്ല വിധേനയും കൊല്ലപ്പെട്ടതാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ബന്ധുക്കൾക്ക് ബോദ്ധ്യപ്പെടും മുമ്പ് മരിച്ച  അരുണിന് സൈനിക ബഹുമതികൾ നിഷേധിച്ചതിൽ നാട്ടുകാർക്ക് വമ്പിച്ച പ്രതിഷേധമുണ്ട്. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ മൃതുദേഹത്തോട് അർഹമായ ആദരവ് പുലർത്തുന്നതിലും ഔദ്യോഗിക ബഹുമതികൾ നൽകുന്നതിലും എന്ത് അപാകതയാണുള്ളതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയ ഒരു വാർത്തയായിട്ടു കൂടി അരുണിന്റെ മൃതുദേഹം ഏറ്റുവാങ്ങുന്നതിനോ യഥാസമയം മരണപ്പെട്ട ഈ സൈനികന്റെ വീട്ടിലെത്തുന്നതിനോ റവന്യൂ വകുപ്പ് അധികാരികളും  തയ്യാറായില്ല. ഇതും  നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അരുണിന്റെ മൃതുദേഹം അടക്കം ചെയ്തതിനു ശേഷമാണ് തഹസീൽദാരും സംഘവും മരണവീട്ടിൽ എത്തിയത്.

മരണവീട്ടിൽ സന്നിഹിതരായിരുന്ന കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ എൻ.സുദർശനനും സി.പി.ഐ.എം കിളിമാനൂർ ഏരിയാ സെക്രട്ടറി മടവൂർ അനിലും എ.സമ്പത്ത് എം.പിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ഈ കാര്യത്തിൽ  റവന്യൂ വകുപ്പിന്റെ ഉദാസീനത സംബന്ധിച്ച്  തഹസീൽദാരെ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാൽ രാവിലെ എട്ടര മണിയ്ക്ക് മാത്രമാണ് കളക്ടറുടെ നിർദേശം ലഭിച്ചതെന്നും ആത്മഹത്യയായതുകൊണ്ടാണ് ഇതു സംബന്ധിച്ച് യഥാവിധി റവന്യൂ അധികൃതർക്ക് വേണ്ട നിർദ്ദേശം ലഭിക്കാതെ പോയതെന്നുമായിരുന്നു തഹസീൽദാരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ നേതാക്കൾ തൃപ്തരായില്ല. എട്ടര മണിയ്ക്ക് അറിഞ്ഞാൽ പന്ത്രണ്ടു മണിയ്ക്കാണോ എത്തുന്നതെന്നായി കോൺഗ്രസ്സ് നേതാവ് സുദർശനനും സി.പി.ഐ.എം നേതാവ് മടവൂർ അനിലും. പത്രവാർത്തകളും  ചാനൽ വാർത്തകളുമൊന്നും  ഒരു തഹസീൽദാരുടെ ശ്രദ്ധയിൽ പെടാറില്ലേ എന്നും ജനപ്രതിനിധികൾ തഹസീൽദാരോട്  ആരാഞ്ഞു.  എന്നാൽ   തഹസീൽദാർ സ്വന്തം  കുറ്റം കൊണ്ടല്ലെങ്കിലും തന്റെയും ഡിപാർട്ട്മെന്റിന്റെയും  വീഴ്ച ഉൾക്കൊള്ളുന്നതായി  നേതാക്കളെ  അറിയിച്ചതിനാൽ അതു സംബന്ധിച്ച സംസാരം പിന്നെ നീട്ടിക്കൊണ്ടു പോയില്ല. മരണം എങ്ങനെ സംഭവിച്ചാലും അത് മരണമാണ്. അത് ദു:ഖവുമാണ്. രാജ്യസേവനത്തിനു സ്വയമേവയും രക്ഷകർത്താക്കളാലും  സമർപ്പിക്കവരാണ് ഓരോ സൈനികരും. ഒരു പക്ഷെ ഒരു ചെറുപ്പക്കാരന് ഏറ്റവും ചെറുപ്പത്തിലേ ലഭിക്കാവുന്ന ഒരു നല്ല ജോലിയാണ് പട്ടാളക്കരൻ എന്നത്. അതിൽ നിന്നു ലഭിക്കാവുന്ന വരുമാനം തന്നെയാകും പട്ടാളത്തിൽ ചേരാനുള്ള പ്രധാനപ്പെട്ട ഒരു  പ്രചോദനം. പക്ഷെ എന്നിരുന്നാലും രാജ്യത്തിനു വേണ്ടി ജീവൻ കളയാനുമുള്ള സന്നദ്ധതകൂടിയുള്ളതുകൊണ്ടു ഒരാൾ പട്ടാളക്കാരനാകുന്നത്. അഥവാ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ പട്ടാളത്തിൽ ചേർക്കുവാൻ തയ്യാറാകുന്നു എന്നു പറഞ്ഞാൽ നൊന്തുപെറ്റ് വളർത്തി ഒരു പ്രായമെത്തിച്ച  അവരെ രാജ്യത്തിനു സമർപ്പിക്കുവാൻ അവർ സന്നദ്ധരാകുന്നു എന്നാണർത്ഥം. ഒരു ജവാനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും രാഷ്ട്രത്തിനും ബന്ധപ്പെട്ട വകുപ്പിനും ബാദ്ധ്യതയുണ്ട്. ഒരു സൈനികന്റെ  മൃതുദേഹത്തോട് അനാദരവു പുലർത്തുന്നത് എന്തിന്റെ പേരിലായാലും അതിനു ന്യായീകരണമില്ല.

ആത്മഹത്യ എന്നത് ചിലപ്പോൾ ദൌർബല്യവും ചിലപ്പോൾ ധീരതയുമാകാറുണ്ട്. അരുണിന്റെ കാര്യത്തിൽ ഇതേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തനിക്കുണ്ടായതുപോലുള്ള പീഡനങ്ങൾ ഇനി മറ്റാർക്കുമുണ്ടാകാതിരിക്കാനാണോ അരുൺ ഈ കടും കൈ ചെയ്തതെന്നും സംശയിക്കാവുന്നതാണ്. അരുണിന്റെ യൂണിറ്റിലുള്ള സൈനികർക്ക് മറ്റെങ്ങുമില്ലാത്ത പീഡനം അനുഭവികേണ്ടി വന്നതായും മേൽ ഉദ്യോഗസ്ഥന്മാരെ തടഞ്ഞുവയ്ക്കുന്നതുവരെയുള്ള സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ്  പലയിടത്തും  അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്. സൈനിക തലത്തിലെ പ്രാകൃതമായ പീഡനമുറകളും കോളോണിയൽ പാരമ്പര്യവും ഉപേക്ഷിക്കണമെന്ന് എ.സമ്പത്ത് എം.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഈ വിഷയം പാർളമെന്റിൽ കെ.എൻ. ബാലഗോപാൽ എം.പിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയും ഉന്നയിച്ചിരുന്നെങ്കിലും ഈ വിഷയം രാജ്യതാല്പര്യം മുൻ‌നിർത്തി ഊതി വീർപ്പിക്കരുതെന്നും പ്രധാന മന്ത്രി മൻ‌മോഹൻ സിംഗും ആവശ്യപ്പെട്ടിരുന്നു. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമായി അന്വേഷണം നടത്തുമെന്ന് പ്രധാന മന്ത്രിയും എ.കെ.ആന്റണിയും ഉറപ്പു നൽകിയിട്ടുണ്ടെന്ന്  എ.സമ്പത്ത് എം.പി അറിയിച്ചു. സൈനിക തലത്തിലുള്ള അന്വേഷണത്തിലുപരി മറ്റേതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുള്ള സാധ്യതകൾ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലത്തിലുള്ള അന്വേഷണം കൊണ്ട് ഇത്തരം കേസുകളിൽ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു വരുമോ എന്ന സന്ദേഹം നില നിൽക്കുന്നുണ്ട്. എന്തായാലും ഈ വിഷയം പ്രദേശത്തെ ജനങ്ങളും  ജനപ്രതിനിധികളും ഭരണപ്രതിപക്ഷ ഭേദമില്ലാതെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗൌരവത്തിലെടുത്തിട്ടുണ്ട്. ഈ ഗൌരവം ഉൾക്കൊണ്ട് അധികൃതരും ഈ വിഷയത്തിൽ  വേണ്ട നടപടികൾ കൈക്കൊളും എന്നാണ് പ്രതിക്ഷിക്കുന്നത്.  ഇത്തരം ദുരനുഭവം ഇനി ഒരു സൈനികനും ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. മരണപ്പെട്ട അരുണിന്  അമ്മയും അച്ഛനും ഒരു അനുജനുമുണ്ട്. 

അരുണിന് അന്ത്യാഞ്‌ജലി അർപ്പിക്കാനും അരുണിന്റെ  കുടുംബത്തെ ആശ്വസിപ്പിക്കുവാനും വിവിധ രഷ്ട്രീയ കക്ഷി നേതക്കാൾ മരണ ദിവസം മുതൽ അരുണിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. അഡ്വ.. ബി.സമ്പത്ത് എം.പി, അഡ്വ. ബി.സത്യൻ എം.എൽ.എ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ എൻ. സുദർശനൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, തിരുവനന്തപുരം  ജില്ലാ പഞ്ചയാത്ത് അംഗം കെ.രാജേന്ദ്രൻ, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  ബി.പി.മുരളി,  സി.പി.ഐ തിരുബനന്തപുരം  ജില്ലാ സെക്രട്ടറി  വെഞ്ഞാറമൂട് ശശി, സി.പി.ഐ.എം കിളീമാനൂർ ഏരിയാ സെക്രട്ടറി  അഡ്വ മടവൂർ .അനിൽ , കിളീമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്   അഡ്വ. എസ്. ജയച്ചന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. താജുദീൻ അഹമ്മദ്, കിളീമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, ഹിന്ദു ഐക്യ വേദി നേതാവ്  കിളീമാനൂർ സുരേഷ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ തുടങ്ങിയ നിരവധി നേതാക്കൾ അരുണിന്റെ വീട്ടിലെത്തി. 

അരുണിന്റെ മരണത്തിൽ അനുശോചിക്കുവാൻ  ഇന്ന് വൈകുന്നേരം തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ (എം.ആർ.എ)  ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. എം.ആർ.എ അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ. എസ് ജയച്ചന്ദ്രൻ, വാർഡ് മെംബർ അംബിക കുമാരി, പള്ളം ബാബു, പി. റോയി, ഇ.എ.സജിം, അബ്ദുൽ അസീസ്, എസ്.എ ഖലാം, എസ്. ലാബറിദീൻ, ഭാർഗ്ഗവൻസാർ, ഷാഫി, ജോഷ്വാ, സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. 

അരുണിന്റെ മരണം സംബന്ധിച്ച് സത്യ സന്ധമായി അന്വേഷണം നടത്തി ഈ മരണത്തിന്റെ  ദുരൂഹതകളുടെ ചുരുളഴിച്ച് മരണകാരണം കണ്ടെത്തുവാനും, അത്  വെളിച്ചത്തുകൊണ്ടുവരുവാനും,     ആരെങ്കിലും ഈ മരണത്തിനുത്തരവാദികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെ മാതൃകാപരമായ ശക്തമായ നടപടികൾ കൈക്കൊള്ളുവാനും  സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.  അരുണിന്റെ മൃതുദേഹത്തോട് ബന്ധപ്പെട്ട അധികൃതർ കാട്ടിയ അനാദരവിനു അവർ  മാപ്പ് പറയണം. സൈനിക തലത്തിൽ നടക്കുന്നുവെന്ന് പറയുന്ന  ആശാസ്യമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുവാനും ശക്തമായ ഇടപെടലുകളും  നടപടികളും  ഉണ്ടാകണം. സൈന്യത്തിന്റെ വിശ്വാസ്യതയും റാങ്ക്പരമായി താഴേ തട്ടിലുള്ള സാധാരണ സൈനികരടക്കമുള്ള നമ്മുടെ സൈന്യത്തിന്റെ  മനോ വീര്യവും നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവണതകളും വച്ചുപൊറുപ്പിച്ചു കൂടത്തതാണ്. സൈന്യത്തിന് അച്ചടക്കം വേണം. പക്ഷെ  പാവപ്പെട്ട സാധാരണ പട്ടാളക്കാരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടല്ല സൈന്യത്തിന്റെ അച്ചടക്കവും കരുത്തും അരക്കിട്ടുറപ്പിക്കേണ്ടത്. സൈനിക മേധാവികളുടെ പീഡനം മൂലം ശാരീരികവും  മാനസികവുമായ    കടുത്ത വേദനകൾക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെട്ട സൈനികരെ യുദ്ധഭൂമിയിലേയ്ക്കയച്ചാൽ ഉണ്ടാകുന്ന ദുരന്തം എല്ല്ലാവരും ചിന്തിക്കെണ്ട വിഷയമാണ്. ആ നിലയിൽ നോക്കുമ്പോൾ ഉയർന്ന റാങ്കിലുള്ള  സൈനിക മേധാവികൾ  സാധാരണ പട്ടാളക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന നടപടികൾ   ( അങ്ങനെ അവർ  ചെയ്യുന്നുണ്ടെങ്കിൽ) രാജ്യദ്രോഹ കുറ്റമായി കണക്കാക്കേണ്ടി വരും.  

അകാലത്തിൽ മരണപ്പെട്ടുപോയ എന്റെ നാട്ടുകാരൻകൂടിയായ  യുവസൈനികൻ അരുണിന് എന്റെയും ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.