Thursday, December 18, 2008
കവിതാ വിഭാഗം- രണ്ടു നാടന്‍പാട്ടുകള്‍
(ശേഖരം)
1
നേരംകെട്ട നേരായി മോനെ
ശീലംകെട്ടശീലായി കുട്ടാ
കണ്ടം പകര്ത്തു തുടുപ്പായിക്കാരീ
നാലാം വിത്ത് വാമ്ളായി മോനേ
ഓടിയോടിയൊന്ന് പേരെന്റെ കാര്യേ...
നേരംകെട്ട നേരായി മോനേ
ശീലംകെട്ടശീലായി കുട്ടാ
കണ്ടം പാത്തു തുടുപ്പായിക്കാരീ
നാലാം വിത്തു വാമ്‌ളായി മോനേ
ഓടിയോടിയൊന്ന് നിര്ത്ത്യേരെ
വട്ടപ്പറമ്പില് പുല്ലുണ്ട് മോനേ
വട്ടക്കുളത്തില് വെള്ളുണ്ട് കുട്ടാ
താമരച്ചോട്ടില് തണലുണ്ട് കാര്യേ
ഓടിയോടിയൊന്ന് പേരെന്റെ കാര്യേ
ഓടിയോടിയൊന്ന് നിര്ത്ത്യേരെ
വട്ടപ്പറമ്പില് പുല്ല്ലുണ്ട് മോനേ
വട്ടക്കുളത്തില് വെള്ളുണ്ട് കാരി
താമരച്ചോട്ടില് തണലുണ്ട് കുട്ടാ
ഉച്ചവെയിലിനു ചൂടുണ്ട് മോനേ
ഓടിയോടിയൊന്ന് നിര്ത്ത്യേരെ
2
ഒന്നാം മലകേറി പോകാറുണ്ടോ
ഒരുപിടി മരുന്നു പറിക്കാറുണ്ടോ
പുത്തന് കുളം ചാടികുളിക്കാറുണ്ടോ
പൂവാലന്തന്‍ ചെങ്കീരി
പൂവാലന്തന്‍ ചെങ്കീരി
ഒന്നാം മലകേറി പോവാറുണ്ട്
ഒരുപിടി മരുന്ന് പറിക്കാറുണ്ട്
പുത്തന്‍ കുളം ചാടികുളിക്കാറുണ്ട്
പൂവാലന്തന്‍ ചെങ്കീരി
പൂവാലന്തന്‍ ചെങ്കീരി
ഒന്നാം മലകേറി പോയിവരുമ്പോള്‍
ഒരുപിടി മരുന്നു പറിച്ചുവരുമ്പോള്‍
പുത്തന്‍ കുളംചാടി കുളിച്ചുവരുമ്പോള്‍
എന്തേ കിട്ടും ചെങ്കീരി
എന്തേ കിട്ടും ചെങ്കീരി
ഉപ്പിനു മുളകിനു ചപ്പിനു ചവറിനു
ഒക്കെ തീ വിലകേറി വരുമ്പം
ഏഴു മലയും കയറിയിറിങ്ങി
പട്ടിണിമാത്രം ചെങ്കീരിക്ക്
പട്ടിണിമാത്രം ചെങ്കീരിക്ക്
Tuesday, December 16, 2008
ഒരു നാടന്‍പാട്ട്
ഒരു നാടന്‍പാട്ട്
തമ്പുരാന്‍ തന്നുടെ കിന്നാരം കേട്ടോണ്ട്
തേവൂ നീ തേവട തേവോ തേവാ
നേരം പോയൊരു നേരത്തും
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരത്തൊണ്ട് കള്ളും തന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരമുറി കരിക്കുംതന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
പുഞ്ചയ്ക്കു പൂജാവോളം
തേവൂ തേവട തേവോ തേവാ
പുകിലൊന്നും പറയാണ്ടങ്ങട്
തേവൂ തേവട തേവോ തേവാ
മാരിമഴകള്‍ ചൊരിഞ്ച പോലെ
ചെറു വയലുകളൊക്കെ നനഞ്ചേ
പൂട്ടിയൊരുക്കി പാകണഞ്ചേ
ചെറു ഞാറുകളൊക്കെ കെട്ടിയെറിഞ്ചേ
Monday, December 8, 2008
ഡിസംബര്‍ വാര്‍ത്തകള്‍
ബാലസംഘം ഘോഷയാത്ര
കിളിമാനൂര്‍, ഡിസംബര്‍ 28: ബാലസംഘം രൂപീകരണദിനമായ ഇന്നു കേരളത്തിലുടനീളം നടന്ന ഘോഷയാത്രകളുടെ ഭാഗമായി കിളിമാനൂരിലും ടൌന്‍ കേന്ദ്രീകരിച്ച് ബാലസംഘം ഗംഭീര ഘോഷയാത്ര നടത്തി. ഏരിയാ തലത്തില്‍ സംഘടിപ്പിച്ചതായിരുന്നു പരിപാടി. കേന്ദ്രീകരണവും സമാപനവും കിളിമാനൂര്‍ ടൌന്‍ യു.പി.എസില്‍ ആയിരുന്നു.
മരണംപ്രിന്സിന്റെ പിതാവ്
മുളയ്ക്കലത്തുകാവ് ഡിസംബര്‍ 27: കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ജി. പ്രിന്‍സിന്റെ പിതാവ് മരണപ്പെട്ടു.
താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കലോത്സവം
പകല്‍ക്കുറി, ഡിസംബര്‍ 22: ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കലോത്സവം ഡിസംബര്‍ 21, 22 തീയതികളില്‍ പകല്‍ക്കുറി ഗവ: എച്ച്. എസ്. എസ്-ല്‍ നടന്നു. കെ.എം. ലൈബ്രറിയ്ക്കു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിന്നും ആകെ നാല്പത്തിയഞ്ച് പോയിന്റുകള്‍ ലഭിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങളിലായി പത്തു സമ്മാനങ്ങളും ലഭിച്ചു.
ലൈബ്രറി കൌണ്‍സില്‍ ബാല കലോത്സവം
ആറ്റിങ്ങല്‍ , ഡിസംബര്‍ 13: ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബാല കലോത്സവം ആറ്റിങ്ങല്‍ ഡയറ്റില്‍ നടന്നു. പഠന ക്ലാസ്, കലാമത്സരങ്ങള്‍ , സംഘക്കളി , തുടങ്ങിയവ ഉണ്ടായിരുന്നു.
റവന്യു ജില്ലാ കലോത്സവം സമാപിച്ചു.
കിളിമാനൂര്‍, ഡിസംബര്‍ 13: കിളിമാനൂരില്‍ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു. കിളിമാനൂര്‍ ഗവ. എച്ച്. എസ്. എസില്‍ നടന്ന സമാപന സമ്മേളനം എന്‍.രാജന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി.പി. മുരളി, ജില്ലാ പഞ്ചായത്ത് അംഗം എം. എം. താഹ, നഗരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
റവന്യു ജില്ലാ സ്കൂള്‍ കലോത്സവം കിളിമാനൂരില്‍ ആരംഭിച്ചു.
കിളിമാനൂര്‍, ഡിസംബര്‍ 10 : തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ കലോത്സവം കിളിമാനൂരില്‍ വമ്പിച്ച ഘോഷയാത്രയോടെ വൈകുന്നേരം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് കിളിമാനൂര്‍ ടൌണില്‍ നിന്നും തുടങ്ങിയ വര്‍ണാഭമായ ഘോഷയാത്ര കിളിമാനൂര്‍ ഗവ. എച്ച്.എസ്.എസില്‍ സമാപിച്ചു. എന്‍. രാജന്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആനാവൂര്‍ നാഗപ്പന്‍ , ജില്ലാപന്ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം എം.എം. താഹ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ കലോത്സവം ഉത്ഘാടനം ചെയ്തു. കിളിമാനൂര്‍ ഗവ. എച്ച്. എസ്. എസില്‍ ആണ് മുഖ്യ വേദികള്‍. ആര്‍ ആര്‍. വി. ബോയ്സ് & ഗേള്‍സ് സ്കൂളുകളിലും വേദികള്‍ ഉണ്ടായിരുന്നു . ആദ്യമായാണ് റവന്യു ജില്ലാതല കലോത്സവം കിളിമാനൂരില്‍ നടക്കുന്നത്.
വിവാഹം
തട്ടത്തുമല, ഡിസംബര്‍ 8: തട്ടത്തുമല ശാസ്താംപൊയ്ക രമ്യാ വിലാസത്തില്‍ മനോഹരന്‍ ആചാരിയുടെയും ,രമയുടെയും മകള്‍ രേമ്യയും പാലോട് പേരയം രാജി ഭവനില്‍ രവീന്ദ്രന്‍ ആചാരിയുടെയും പ്രേമലതയുടെയും മകന്‍ രതീഷും തമ്മിലുള്ള വിവാഹം ഡിസംബര്‍ 8 തിങ്കളാഴ്ച കിളിമാനൂര്‍ ടൌണ്‍ ഹാളില്‍ നടന്നു.
റവന്യു ജില്ലാ സ്കൂള്‍ യുവജനോത്സവം കിളിമാനൂരില്‍
ഇത്തവണത്തെ തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ യുവജനോത്സവം കിളിമാനൂരില്‍ ആണ് . ഡിസംബര്‍ 10- ബുധനാഴ്ച വൈകിട്ട് ഘോഷയാത്രയോടെ തുടക്കമാകും. കിളിമാനൂര്‍ ഗവ: എച്ച് . എസ്.എസ് ആണ് മുഖ്യ വേദി.
Thursday, November 13, 2008
നവംബര്‍ വാര്‍ത്തകള്‍
മരണം
' മെമ്പര്‍ ' സ്വയം യാത്രയായി
കിളിമാനൂര്‍, നവംബര്‍ 24: സി.പി.എം പഴയകുന്നുമ്മേല്‍ ലോക്കല്‍ കാമ്മിറ്റി മുന്‍ സെക്രട്ടറിയും നിലവില്‍ ലോക്കെല്‍ കാമ്മിറ്റി മെമ്പറും കര്‍ഷകസംഘം എരിയാ ജോയിന്റ് സെക്രടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ മഞ്ഞപ്പാറ എ . ഇബ്രാഹിം കുഞ്ഞ് മെമ്പര്‍ മരണപ്പെട്ടു.
തന്നെ അറിയുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ജന മനസ്സുകളില്‍ ദുരൂഹമായ ഒരു ചോദ്യ ചിഹ്നം നല്കി അദ്ദേഹം സ്വയം യാത്രയായി. സി . പി. എമ്മിന്‍റെ പഴയകുന്നുമ്മല്‍ എല്‍. സി ഓഫീസ് മുറിയില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു. മരണകാരണം വ്യക്തമാല്ല. ഏതാനും ദിവസങ്ങളായി അദ്ദേഹം അസ്വസ്ഥനും ഭയവിഹ്വലനുമായി കാണപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം രണ്ടു തവണ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. എന്നാല്‍ കര്‍മ്മം കൊണ്ടു പിന്നീട് എപ്പോഴും അദ്ദേഹം 'മെമ്പര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെട്ടു. മുഴുവന്‍ സമയ നിസ്വാര്‍ഥ സേവകനായ സഖാവ് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവായിരുന്നു.സദാ സമയവും ജനങ്ങള്‍ക്ക് സഹായവുമായി അവര്‍ക്ക് ഒപ്പം നിന്നു. അവിവാഹിതനായിരുന്നു.
സി. പി. എം ജില്ലാ സെക്രടറി കടകം പള്ളി സുരേന്ദ്രന്‍ , വര്‍ക്കല രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഖബറടക്കത്തിനു ശേഷം സന്ധ്യയ്ക്ക് കിളിമാനൂരില്‍ സര്‍വകക്ഷി അനുശോചന യോഗം നടന്നു. വര്‍ക്കല രാധാകൃഷ്ണന്‍ എം. പിയും വിവിധ കക്ഷി നേതാക്കളും സംസാരിച്ചു.
പതാക നശിപ്പിച്ചു
തട്ടത്തുമല , നവംബര്‍ 23: ത്ട്ടത്തുമല ജംഗ്ഷനില്‍ നാട്ടിയിരുന്ന യുവമോര്‍ച്ച-ബി. ജെ. പി പതാകകള്‍ ആരോ രാത്രിയില്‍ നശിപ്പിച്ചു. ചില കടകളിലെ ഉപ്പുചാക്കുകള്‍, മേശത്തട്ടുകള്‍ എന്നിവയും നശിപ്പിച്ചു. വൈകിട്ട് ബി. ജെ. പി പ്രതിഷേധ പ്രകടനം നടത്തി.
മരണം
തട്ടത്തുമല നവംബര്‍ 21: സ്റാര്‍ കോളേജിലെ മുന്‍ അദ്ധ്യാപകന്‍ പരേതനായ പുല്ലുപണ പത്മകുമാറിന്റെ അമ്മ മരണപ്പെട്ടു.
ഡി. വൈ. എഫ്. ഐ. യോഗം
തട്ടത്തുമല, നവംബര്‍ 21: വൈകിട്ട് തട്ടത്തുമല ജംഗ്ഷനില്‍ ഡി. വൈ. എഫ്. ഐ. യുടെ ശക്തി പ്രകടനവും പൊതുയോഗവും നടന്നു . സംസ്ഥാന കമ്മിറ്റി അംഗം ജി. എസ്. വിനോദ് മുഖ്യ പ്രസംഗം നടത്തി.
അനുസ്മരണം
കിളിമാനൂര്‍ ,നവംബര്‍ 20: സി പി എം ആഭിമുഖ്യത്തില്‍ കെ. എം ജയദേവന്‍ മാസ്റര്‍ അനുസ്മരണം കിളിമാനൂരില്‍ നടന്നു.
സി.പി. എം ജില്ലാജാഥയ്ക്ക് കിളിമാനൂരില്‍ സ്വീകരണവും നല്കി. ജാഥാക്യാപ്ടന്‍ ആനാവൂര്‍ നാഗപ്പനായിരുന്നു.
ജയകുമാര്‍ സി. പി. എം ബ്രാഞ്ച് സെക്രടറി
തട്ടത്തുമല : സി പി. എം തട്ടത്തുമല മറവക്കുഴി ബ്രാഞ്ച് സെക്രടറിയായി ജി. ജയകുമാര്‍ (ചായക്കര്‍പച്ച ) തെരഞ്ഞെടുക്കപ്പെട്ടു. മുന്‍സെക്രട്ടറി ശശിധരന്‍ നായര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവുവന്നത്.
നിലമേല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ്
നിലമേല്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ .ഡി. എഫ്. വിജയിച്ചു.
റവന്യു ജില്ലാ യുവജനോത്സവം
തിരുവനന്തപുരം റവന്യു ജില്ലാ സ്കൂള്‍ യുവജനോത്സവം ഇത്തവണ കിളിമാനൂരില്‍ വച്ചു നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്നു കിളിമാനൂര്‍ ഗവ.എച്ച്. എസ്.എസില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം എ.വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം നടന്നില്ല.
നീതി സ്റ്റോര്‍
തട്ടത്തുമല ജംഗ്ഷനില്‍ വാസുദേവന്‍ പിള്ള സാറിന്റെ വി. വി. ബില്‍ടിങ്ങില്‍ കേരള ഗവര്‍മെന്റ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ന്യായവില ഷോപ്പ് തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടനവാര്‍ത്ത അന്ന് പോസ്റ്റു ചെയ്യാന്‍ വിട്ടുപോയിരുന്നു.
കുടുംബശ്രീ കാന്റീന്‍
തട്ടത്തുമല ജംഗ്ഷനും വാഴോടിനും ഇടയില്‍ എം. സി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ കാന്റീന്‍ ഇപ്പോള്‍ തട്ടത്തുമല ജംഗ്ഷനില്‍ വട്ടപ്പാറ റോഡില്‍ കെ. എം. ലൈബ്രറിയ്ക്കു എതിര്‍ വശത്ത് പ്രവര്‍ത്തിക്കുകയാണ്.
യുവജനോത്സവം
തട്ടത്തുമല, നവംബര്‍ 14: തട്ടത്തുമല ഗവ. എച്ച്.എസ്.എസ്. യുവജനോത്സവം നവംബര്‍ 13, 14 തീയതികളില്‍ നടന്നു.
മരണം
തട്ടത്തുമല, നവംബര്‍ 14: തട്ടത്തുമല നെടുമ്പാറ പാറക്കടയില്‍ കൊച്ചുവീട്ടില്‍കോണത്ത് അപ്പുക്കുട്ടന്‍ പിള്ളയുടെ ഭാര്യ മരണപ്പെട്ടു. ( കിളിമാനൂരില്‍ ഹോട്ടല്‍ നടത്തുന്ന അപ്പുക്കുട്ടന്‍പിള്ളയുടെ ഭാര്യ )
യുവമോര്‍ച്ച യൂണിറ്റ് ഉല്‍ഘാടനം
തട്ടത്തുമല, നവംബര്‍ 14: യുവമോര്‍ച്ച തട്ടത്തുമല യൂണിറ്റ് രൂപീകരിച്ചു. തട്ടത്തുമല ജംഗ്ഷനില്‍ വൈകുന്നേരം ഉദ്ഘാടനയോഗവും പതാക ഉയര്‍ത്തലും നടന്നു.
മരണം
തട്ടത്തുമല, നവംബര്‍ 13: തട്ടത്തുമല ലക്ഷംവീട് നമ്പര്‍ ഒന്നില്‍ പരേതനായ രാജുവിന്റെ മാതാവ് വാസന്തി ഹൃദയാഘാതം മൂലം കഴിഞ്ഞ രാത്രിയില്‍ മരണപ്പെട്ടു. മകള്‍: ബീന.Thursday, October 9, 2008
ജീവന്‍റെ വില- നാടകം
തെരുവുനാടകം
(തട്ടത്തുമല കൃസ്ത്യന്‍ ചര്‍ച്ചിലെ ഏതാനും പെണ്‍കുട്ടികള്‍ക്ക് അവതരിപ്പിയ്ക്കുന്നതിനു വേണ്ടി പെട്ടെന്ന് എഴുതിയതാണ് ഈ തെരുവ് നാടകം)
( ഉചിതമായ നല്ല ഗാനങ്ങളും സംവിധായകന്‍റെ തനതായ സംഭാവനകളും ചേര്‍ത്ത് ഈ സ്ക്രിപ്റ്റ് ഒരു നല്ല നാടക രൂപമാക്കി മാറ്റുക.)
ജീവന്‍റെ വില
അവതരണഗാനം-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ് കിട്ടുന്ന
ഒരുതുള്ളി ജീവ സൗഭാഗ്യം
(പാട്ട് ഉചിതമായത് എഴുതി ചേര്‍ക്കുക)
(കഥാപാത്രങ്ങളുടെ പേരിനു പ്രസ്സക്തിയില്ല . അഭിനയിക്കുന്നവര്‍ക്കും സംവിധായകനും തിരിച്ചറിയാന്‍ വേണ്ടി ഓരോ പേരു നല്കുന്നു. ഗ്രേസി, ഷൈനി, റാണി, വിമല, രാധമ്മ, അന്നമ്മ, സുമിത്ര. )
രംഗം 1
സുമിത്ര: (പ്രവേശിയ്ക്കുന്നു) ഞാന്‍ സൂത്രധാരി. അല്ലെങ്കില്‍, സൂത്രക്കാരി. നാടകം.....അല്ല..... നാട്ടകം തന്നെ! ആരംഭിക്കുന്നു. ആദ്യം ഞാന്‍ നിങ്ങള്‍ക്ക് നീലിമയെ പരിചയപ്പെടുത്താം. (പിന്‍വാങ്ങുന്നു )
രംഗം 2
ഗ്രേസി: (നീലിമയായി വരുന്നു) ഞാന്‍ നീലിമ ; സ്വപ്നങ്ങളുടെ കൂട്ടുകാരി. പക്ഷെ ഇന്നെന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നിരിയ്ക്കുന്നു. അവന്‍...അവനെന്നെ ചതിച്ചു. ഞാന്‍ അവനെ സ്നേഹിച്ചു. അവന് എന്നെ സമര്‍പ്പിച്ചു. പക്ഷെ അവന്‍ എന്നെ പലര്‍ക്കും പിന്നീട് കാഴ്ചവച്ചു. ഇന്നു എന്റെ വയറ്റില്‍ ഒരു പുതുജീവനുണ്ട്. പക്ഷെ സമൂഹം അതംഗീകരിയ്ക്കില്ല. ഞാന്‍ അവഹേളിയ്ക്കപ്പെടും. . അതുകൊണ്ട് ഞാന്‍ ഇനി ജീവിക്കുന്നില്ല. എന്റെ ജീവിതമേ നീ എന്നോട് പൊറുക്കുക. ഈ മരണത്തിനുത്തരവാദി ഞാനല്ല. ഈ സമുഹമാണ്. എന്റെയും എന്റെ വയറ്റില്‍ വളരുന്ന ആ പൊന്നോമാനയുടെ ജീവിതവും..... കഴിയുമെങ്കില്‍ എന്നോട് ക്ഷമിയ്ക്കട്ടെ. വിട......വിട......(കയറില്‍ തൂങ്ങി മരിയ്ക്കുന്നാതായി അഭിനയിക്കുന്നു, പിന്‍വാങ്ങുന്നു)
പാട്ട്- കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 3
സുമിത്ര: (പ്രവേശിയ്ക്കുന്നു) കണ്ടില്ലേ, ഇതു നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഒരു സംഭവം മാത്രം. നീലിമ കയറില്‍ ജീവന്‍ ഒടുക്കുന്നത് ആരും കണ്ടില്ല. അതുകൊണ്ട് ആരും രക്ഷിച്ചതുമില്ല. അവളും ഒന്നുമറിയാത്ത നിരപരാധിയായ ഒരു ഗര്‍ഭസ്ഥ ശിശുവും കര്ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു.സ്വര്‍ഗ്ഗ രാജ്യത്തില്‍ ചെന്നു ആ പിഞ്ചു പൈതല്‍ തന്റെ അമ്മയോട് എന്തായിരിക്കും ചോദിച്ചിരിക്കുക. പ്രസവിക്കാത്ത ആ അമ്മ എന്തായിരിക്കും പറഞ്ഞിരിക്കുക. കര്‍ത്താവിന്റെ ശിക്ഷ ആ മാതൃത്വത്തിനോ,അവളുടെ കാമുകനോ, അതോ സമൂഹത്തിനോ? ഉത്തരം കിട്ടാത്ത ചോദ്യം ചോദിച്ചു ബുദ്ധിമാട്ടിക്കരുതെന്നോ? ക്ഷമിക്കുക ഞാനിനിയും വരും.
രംഗം 4
( ഗ്രേസി, ഷൈനി, റാണി, വിമല എന്നിവര്‍ പ്രവേശിക്കുന്നു. പരിഷ്കാരികളായ കോളേജ് വിദ്യാര്‍ത്ഥിനികളാണ്. )
ഷൈനി : (മൊബൈല്‍ ഫോണ്‍ ചെയ്യുന്നു.) ഹല്ലോ, ങാ...... ഞാന്‍ എത്തും. ഇത്ര തിടുക്കമെന്താ, ങേ... ഛെയ്, പോടാ !ഞാന്‍ അങ്ങ് വരട്ടെ ശരിയാക്കിത്തരാം. വേണ്ട വേണ്ട . കുട്ടാ, ഓക്കേ ഡാ.
വിമല: ആരാടീ , നിന്റെ മറ്റവന്‍ തന്നേ?
ഷൈനി: പിന്നല്ലാതെ, നിനക്കു ഇതൊന്നും പറഞ്ഞിട്ടില്ലാല്ലോ.
വിമല: കളി കാര്യമാകാതെ നോക്കിയ്ക്കോ! (റാണിയും, ഗ്രേസിയും ഏതോ പുസ്തകം ചേര്‍ന്നുനിന്നു കൌതുകത്തോടെ വായിക്കുകയായിരുന്നു)
ഷൈനി: ലവളുമാര്‍ ഇതെന്താ വായിക്കുന്നത്. (വിമലയും ഷൈനിയും അടുത്ത് ചെന്നു നോക്കുന്നു.)
വിമല: ഛെ, ഇതാണോ വായിക്കുന്നത്?
റാണി: ഉം, എന്താ! ഈ പ്രായത്തിലല്ലേ, ഇതൊക്കെ വായിക്കേണ്ടത്.
വിമല: മറച്ചു വായ് പെണ്ണെ ആരെങ്കിലും കണ്ടോട് വരും
ഗ്രേസി: അവര്‍ക്കും കൂടി കാണിച്ചുകൊടുക്കാം.
ഷൈനി : ഇവളെകൂടി ഇതെല്ലം ഒന്നു പഠിപ്പിച്ചെടുക്കണം.
വിമല : പിന്നെ, എനിക്ക് ? അറിയാത്തതല്ലേ?
(വൃദ്ധയായി അന്നമ്മ പ്രവേശിക്കുന്നു. തലയില്‍ ഒരു ചുമടുണ്ട്. )
റാണി: ടേ, ഒരു പറട്ട കിളവി!
അന്നമ്മ: മക്കളെ, എന്നെ ഈ റോഡൊന്നു കടത്തിവിടുമോ? (വിമല അതിനായി തുനിഞ്ഞു. പക്ഷെ മറ്റുള്ളവര്‍ തടഞ്ഞു. )
ഗ്രേസി: വയസ്സായാല്‍ വീട്ടില്‍ കിടക്കണം
വിമല: പാവം അല്ലേടി
അന്നമ്മ: വയ്യെന്കി, വേണ്ട മക്കളെ, ഞാന്‍ പൊയ്ക്കോളാം. കണ്ണ് കാണാന്‍ മേലാഞ്ഞിട്ടാ. (അന്നമ്മ റോഡ് ക്രോസ് ചെയ്യുന്നു.)
ഷൈനി: ഓ, ആ കിളവിയെ ഇപ്പൊ വണ്ടിയിടിക്കും (പെട്ടെന്ന്, പെണ്‍കുട്ടികള്‍ നാലും നിലവിളിച്ചു കണ്ണ് പൊത്തുന്നു.വണ്ടിയിടിച്ച അന്നമ്മ തെറിച്ചു അവരുടെ മുന്നിലേയ്ക്ക് വീഴുന്നു. )
റാണി: ഡേയ്, വാ നമുക്കു പോകാം ഇല്ലെങ്കില്‍ . പുലിവാലാകും.
വിമല: അയ്യോ, കഷ്ടം നമുക്കു ഇവരെ ആശുപത്രിയില്‍ എത്തിയ്ക്കാം.
ഗ്രേസി: ഓ, പിന്നെ വാപെണ്ണെ. ഇതൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതാ.
ഷൈനി: ഒന്നാമത് ആളൊഴിഞ്ഞ സ്ഥലം. ഇതു നമ്മുടെ തലയിലാകുംമുന്പ് വാ പോകാം. (നാലുപേരും പോകുന്നു. പക്ഷെ, വിമല മാത്രം സഹതാപത്തോടെ തിരിഞ്ഞു നോക്കുന്നുണ്ട്. അല്പദൂരം പോയിട്ട് വിമല തിരിച്ചു വരുന്നു. )
വിമല: നിങ്ങള്‍ പൊയ്ക്കൊള്ളു. ഞാന്‍ ഇവരെ ആശുപത്രിയില്‍ ആക്കും.
മറ്റുമൂന്നുപേര്‍: ങാ, നീയായി, നിന്റെ പാടായി. ഞങ്ങള്‍ പോകുന്നു. (അവര്‍ പോകുന്നു)
വിമല: (അന്നമ്മയുടെ അടുത്തേയ്ക്ക് നീങ്ങുന്നു. ഒരു ആട്ടോ കണ്ടു കൈ കാണിയ്ക്കുന്നു. പിന്നെ ഒരു കാറ് കൈ കാണിയ്ക്കുന്നു. . ) ഹേ, ഓട്ടോ. നിറുത്തിയില്ല. ഹേ ടാക്സി, അതും നിര്‍ത്തിയില്ലല്ലോ! ദുഷ്ടന്മാര്‍! (അന്നമ്മയുടെ അടുത്തുചെന്നിരുന്നു, അവരെ വലിച്ചെടുത്തു കൊണ്ടുപോകുന്നു)
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 5, ആശുപത്രി
( അന്നമ്മയെയുമായി വിമല വരുന്നു. നര്‍സായി ഗ്രേസി വരുന്നു.)
ഗ്രേസി: എന്തുപറ്റി?
വിമല: ആക്‍സിഡന്‍റാ!
ഗ്രേസി: കുട്ടിയുടെ ആരാ?
വിമല: ആരുമല്ല . റോഡില്‍ വച്ചു കണ്ടപ്പോള്‍ എടുത്തുകൊണ്ടു വന്നതാ!
ഗ്രേസി: ഓ, അത് ശരി! വഴിയില്‍ കിടന്ന വയ്യാവേലിയും എടുത്തുകൊണ്ടു വന്നിരിയ്ക്കുകയാണ്, അല്ലെ ?ബാക്കിയുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുവാന്‍!
വിമല: സിസ്റ്റര്‍, പരിക്ക് പറ്റുന്നവരെ ആശുപത്രിയില്‍ അല്ലെ കൊണ്ടു വരേണ്ടത്?
ഗ്രേസി: ഇവിടെ വേണ്ടത്ര സൌകര്യങ്ങള്‍ ഒന്നും ഇല്ലെന്നു അറിയില്ലേ?
വിമല: അതിന് അത്ര മാത്രം പരിക്കൊന്നും ഇല്ലല്ലോ!
(ഗ്രേസി, വിമലയെ ഉഴപ്പിച്ചു നോക്കി ഇരുത്തി മൂളുന്നു)
(ഡോക്ടറായി ഷൈനി പ്രവേശിയ്ക്കുന്നു)
ഷൈനി: ഉം, എന്താ പ്രശ്നം ?
വിമല: ആക്സിടെന്ടാ.
ഷൈനി: (വാച്ചില്‍ നോക്കിയിട്ട്) വലിയ അക്സിടന്റ്റ് ഒന്നും ഇവിടെ എടുക്കില്ലാല്ലോ. അതിനുള്ള സൌകര്യങ്ങളും ഇല്ല.
വിമല: ഡോക്ടര്‍, അങ്ങനെ പറയരുത്. അത്രയ്ക്ക് പരിക്കൊന്നും ഇല്ല. തലയില്‍ ചെറിയൊരു മുറിവുണ്ട്. അതുകൊണ്ടായിരിക്കാം ബോധമില്ലെന്നു തോന്നുന്നു. ഡോക്ടര്‍ പ്രഥമ ശുശ്രൂഷയെങ്കിലും നല്‍കണം.
ഷൈനി: (( നഴ്സിനോട് ) ങാ, നോക്കട്ടെ. (അന്നമ്മയെ പരിശോധിയ്ക്കുന്നു.) ബെഡൊന്നും ഇവിടെ ഒഴിവില്ല. ആ തറയിലോട്ടു കൊണ്ടു കിടത്ത്. (ഗ്രേസിയും, വിമലയും കൂടി അന്നമ്മയെ പിടിച്ചു കൊണ്ടു പോകുന്നു.
ഷൈനി: (സ്വയം) ഇന്നെങ്കിലും കുടുംബസമേതം ഒരു സിനിമയ്ക്ക് പോകാമെന്ന് കരുതിയതാണ്. അത് മുടങ്ങി. (അകത്തേയ്ക്കു പോകുന്നു)
രംഗം 6
(വിമലയുടെ വീട്.അവളുടെ അമ്മ , രാധമ്മ മകളെ കാണാഞ്ഞു ഉല്‍കണ്ഠാകുലയാകുന്നു.)
രാധമ്മ: (സ്വയം) ആ പെണ്ണിനെ ഇതുവരെ കണ്ടില്ലല്ലോ! വരേണ്ട സമയം കഴിഞ്ഞു . നേരം ഇരുട്ടി. ഇതിനെയൊക്കെ പഠിക്കാന്‍ പറഞ്ഞു വിടാത്തതാണ് നല്ലത്. (മൊബൈല്‍ ഫോണ്‍ എടുത്തു വിളിയ്ക്കുന്നു.) ഹൊ! പെണ്ണിന് . റെയ്ഞ്ചില്ല. (വീണ്ടും റാണിയെ വിളിയ്ക്കുന്നു) ഹല്ലോ! റാണിയല്ലേ ? മോളേ, വിമല എന്തിയെ? ഇതുവരെ ഇങ്ങെത്തിയില്ല. ങേ, ആശുപതിയിലോ? എന്തിന്? ......................പെണ്ണിന് വേറെ ജോലിയൊന്നും ഇല്ലായിരുന്നോ? ങാ ഇന്നിങ്ങ് വരട്ടെ. ഒന്നു വിളിച്ചുപോലും പറഞ്ഞില്ല. താന്തോന്നി. (വശത്തേയ്ക്ക് നോക്കി. ങാ, ദേണ്ടെ വരുന്നുണ്ട്. വരട്ടെ!
(വിമല വരുന്നു)
രാധമ്മ: (ദ്വേഷ്യത്തില്‍) എവിടെ പോയിരുന്നെടീ നീ. നീ ആണോ പെണ്ണോ? മണി എത്രയായി ഇപ്പോള്‍? ഇവിടെ തിരക്കി വരാന്‍ നിന്റെ തന്ത ഇരിയ്ക്കുന്നോ? ആണുങ്ങളില്ലാത്ത വീടാണെന്നു നിനക്കറിയില്ലേ?
വിമല: അമ്മേ, എന്റെ ഫോണില്‍ ചാര്‍ജില്ലായിരുന്നു. വിളിച്ചു പറഞ്ഞേക്കാന്‍
ഞാന്‍ റാണിയോടു പറഞ്ഞിരുന്നു.
രാധമ്മ: ഞാനറിഞ്ഞു. അവര്‍ക്കാര്‍ക്കും ഇല്ലാത്ത സിമ്പതി നിനക്കെന്തിനു? നിന്റെ ആരാ അവര്‍?
അതൊക്കെ വല്ല ആണ്‍ പിള്ളാരും ചെയ്യേണ്ട പണിയല്ലേ?
വിമല: അമ്മേ, നമുക്കും അങ്ങനത്ത അവസ്ഥകള്‍ വരില്ലേ? എന്തോ, എനിക്ക് കണ്ടിട്ട് കളഞ്ഞിട്ടു പോകാന്‍ തോന്നിയില്ല. അപ്പോള്‍ അവിടൊന്നും ആരും ഉണ്ടായിരുന്നില്ല. നമ്മുടെ കോളേജ് ജംഗ്ഷന്‍ ഒരു ആളൊഴിഞ്ഞ ഓണം കേറാമൂലയാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ!
രാധമ്മ: ബാക്‍കിയുള്ളോരെ തീ തീറ്റിയ്ക്കാനായിട്ട്. ഒന്നാമതു പീഡനങ്ങളുടെ കാലമാ.
വിമല: ( അമ്മയുടെ തോളില്‍ തട്ടി. ) ഈ അമ്മയ്ക്ക് എപ്പോഴും പീടനതിന്റെ കാര്യമേയുള്ളൂ. എന്നെയാരും പീഡിപ്പിയ്ക്കില്ല. അമ്മയെ പണ്ടു ആരെങ്കിലും പീഡിപ്പിച്ചിരുന്നോ?
രാധമ്മ: ( പിടിച്ചു തള്ളിമാറ്റിയിട്ട്) എന്നെ കൂടുതലാര് പീടിപ്പിയ്ക്കണം? നിന്റെ അച്ഛന്റെ പീഡനം മാത്രം മതിയല്ലോ! അതിന്റെ ഫലമല്ലേ, നീ ഒരുത്തി!
വിമല: (സ്നേഹത്തോടെ) അമ്മേ! വഴക്ക് പറയരുത്. നമുക്കു ഒന്നു കൂടി ആ ആശുപത്രി പോകണം. അവരുടെ ആരും വന്നിട്ടില്ല. ഞാന്‍ ഒരു തൂപ്പുകാരിയെ എല്പിച്ചിട്ടാണ് വന്നത്. ചിലപ്പോള്‍..... മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകേണ്ടി വരും.
രാധമ്മ: (ദ്വേഷ്യം) എന്താ പെണ്ണെ? നിനക്കു വട്ടുണ്ടോ?
വിമല: പ്ലീസ് അമ്മേ. ആ അമ്മുമ്മയെ കണ്ടിട്ട് എനിക്ക് പാവം തോന്നുന്നു. ഞങ്ങള്‍ റോഡു മുറിച്ചു കടത്താന്‍ സഹായിചിരുന്നെന്കില്‍ അവര്‍ അപകടത്തില്‍ പെടുകയില്ലായിരുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടമ്മേ.
രാധമ്മ: ആട്ടെ, എന്താ അവരുടെ പേര്. അറിയാമോ?
വിമല: ഞാന്‍ പറഞ്ഞില്ലേ? അവിടെ നിന്ന സ്വീപ്പര്‍ക്ക് അവരെ അറിയാം. അന്നമ്മ എന്നാണത്രേ പേര്.
രാധമ്മ: (അന്നമ്മ എന്ന് കേട്ടപ്പോള്‍ ചിന്തയിലാകുന്നു) അന്നമ്മ.......
വിമല: അമ്മയ്ക്ക് അവരെ അറിയുമോ?
രാധമ്മ: ങാ, ഏതായാലും, നീ പുലിവാല് പിടിച്ചതല്ലേ? നമുക്ക് അവിടം വരെ ഒന്നു പോയിട്ട് വരാം. ആ സതീശനെ വിളിച്ചു കാര്‍ എടുത്തു കൊണ്ടു വരാന്‍ പറ (രണ്ടു പേരും പിന്‍വാങ്ങുന്നു)
രംഗം 7
സുമിത്ര: (പ്രവേശിയ്ക്കുന്നു) അന്ന് രാത്രി മാത്രമല്ല; പല ദിവസങ്ങളിലും രാധംമയും മകളും ആശുപത്രിയില്‍ പോയി വൃദ്ധയായ അന്നമ്മയെ സന്ദര്‍ശിച്ചു. ശുശ്രൂഷിച്ചു. അവര്‍ സുഖം പ്രാപിച്ചു.
രംഗം 8, വീണ്ടും ആശുപത്രി.
(രാധമ്മയും, വിമലയും പ്രവേശിയ്ക്കുന്നു. മറുവശത്തുനിന്നു അന്നമ്മയും പ്രവേശ്യ്ക്കുന്നു.)
രാധമ്മ: അന്നമ്മ ചേട്ടത്തീ! സുഖമായോ?
അന്നമ്മ: ഒരു വിധം സുഖമായി മക്കളെ. നന്ദിയുണ്ട്, മക്കളെ, നന്ദിയുണ്ട്.
വിമല: അന്നമ്മയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ അല്ലെങ്കില്‍ തന്നെ നമ്മള്‍ ബാധ്യസ്ഥരല്ലെ?
വിമല: അന്നംമ്മ ചേട്ടത്തിയും അമ്മയും തമ്മിലുള്ള ബന്ധം ഇതുവരെ രണ്ടാളും പറഞ്ഞില്ല.
രാധമ്മ: ങാ, അന്നമ്മ ചേട്ടത്തി അന്ന് വന്നില്ലായിരുന്നെന്കില്‍: ഞാന്‍ ഇന്നുണ്ടാകുമായിരുന്നില്ല. എന്റെ മോള് ജനിയ്ക്കുമായിരുന്നില്ല. അതൊക്കെ പിന്നെ പറയാം.
അന്നമ്മ: ഞാന്‍ മരിയ്ക്കാനുള്ള പ്രായമെത്തിയവള്‍ തന്നെ മക്കളെ . പക്ഷെ, ഞാന്‍ ഇപ്പോള്‍ മരിയ്ക്കാന്‍ പാടില്ല. കുറച്ചുകാലം കൂടി എന്റെ ജീവന് വിലയുണ്ട്.
(സങ്കടം) കുറച്ചുകാലം കൂട്ടി എനിയ്ക്ക് ജീവിച്ചേ മതിയാകൂ.
വിമല: അതെന്താ അമ്മുമ്മേ?
അന്നമ്മ: മോളെ, എനിക്കൊരു മകളുണ്ടായിരുന്നു. ഒരു വണ്ടിയപകടത്ത്തില്‍ മരിച്ചുപോയി. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു. അവള്‍ക്ക് പറക്ക മുറ്റാത്ത രണ്ടു മക്കളുണ്ട്. ഒരു പെണ്ണും, ഒരാണും. പെണ്‍കുട്ടിയ്ക്ക് പതിനൊന്നു വയസ്സായി. ആണിന് ഒന്‍പതു വയസ്സ്. അവന്‍ എങ്ങനെയെങ്കിലും ജീവിയ്ക്കും പക്ഷെ, പെണ്‍കുട്ടി; അവള്‍ പ്രായപൂര്‍ത്തിയാകുമ്പോള് ആരുടെയെന്കിലും തലയില്‍ ഏല്പിച്ചിട്ട് വേണം എനിയ്ക്ക് മരിയ്ക്കാന്‍ !അതുവരെ ജീവിയ്ക്കാന്‍........ കര്‍ത്താവേ ! എന്നെ അനുഗ്രതിയ്ക്കണേ. എന്റെ മക്കളെ അന്ധയായ ഞാന്‍ ഭിക്ഷ യാജിച്ചാണ് ഇന്നു പോറ്റുന്നത്. ഞാന്‍ മരിച്ചാല്‍ എന്റെ പൊന്നു കൊച്ചുമക്കള്‍ അനാഥരാകും. (രണ്ടു പേരോടും )നന്ദിയുണ്ട് മക്കളെ, നന്ദിയുണ്ട്. ഒത്തിരി പൈസ ചെലവായി അല്ലെ? കര്‍ത്താവ് അനുഗ്രതിയ്ക്കും. അനുഗ്രതിയ്ക്കും.
രാധമ്മ: അന്നമ്മ ചേട്ടത്തി വിഷമിയ്ക്കേണ്ട. യാദൃശ്ചികമായിട്ടാണെങ്കിലും നമ്മള്‍ വീണ്ടും കണ്ടു മുട്ടിയല്ലോ! കുഞ്ഞുങ്ങളുടെ കാര്യമൊക്കെ ഞങ്ങളേറ്റു. ഡിസ്ചാര്‍ജായില്ലേ? നമുക്കു പോകാം.(മൂന്നു പേരും പോകുന്നു. )
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 9
സുമിത്ര: (പ്രവേശിയ്ക്കുന്നു) കണ്ടില്ലേ? പ്രായം ഏറെ ആയവരെങ്കിലും ആ വൃദ്ധയുടെ ജീവന്‍ വിലപ്പെട്ടതാണ്. രണ്ടു കുരുന്നുകളെ അവര്‍ സംരക്ഷിച്ചു വളര്‍ത്തുകയാണ്. അവരില്ലെങ്കില്‍ ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താകും?
ങാ, ഇനി നമുക്കു അന്നമ്മയുടെയും രാധമ്മയുടെയും പൂര്‍വകാല ബന്ധതിലേയ്ക്ക് ഒന്നു കണ്ണോടിയ്ക്കാം. ഒരു ഫ്ലാഷ് ബാക്ക്!
രംഗം 10
രാധമ്മ: (പ്രവേശിയ്ക്കുന്നു) വയ്യ, ഇനി വയ്യ! ചുരുങ്ങിയ കാലം കൊണ്ടു അനുഭവിയ്ക്കാവുന്നതില്‍ അധികം ഞാന്‍ അനുഭവിച്ചു. വലിയ സ്വപ്നങ്ങളോടെയാണ്, ഞാന്‍ ഒരു വിവാഹ ജീവിതത്ത്തിലേയ്ക്ക് പ്രവേശിച്ചത് . പക്ഷെ ഭര്‍തൃ ഗൃഹത്തില്‍ കാല്‍ വച്ച അന്നു മുതല്‍ ഞാന്‍ പീഡനം അനുഭവിയ്ക്കുകയാണ്. അമ്മായി , നാത്തൂന്‍, ഭര്‍ത്താവ് ! സ്ത്രീധനത്തിന് വേണ്ടിയുള്ളതായിരുന്നു പീഡനം അത്രയും . എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു മാരക രോഗം വന്നു. പണം ഒരുപാടു ചെലവായി. പറഞ്ഞ സ്രീധനത്തുകയൊന്നും പിന്നീട് കൊടുക്കാനായില്ല. ഇപ്പോള്‍ ആരോ എന്റെ ഭര്‍ത്താവിനോട് പറഞ്ഞുവത്രേ, എനിയ്ക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നെന്ന്! ആ മാനക്കേടിനു വേറെ സ്ത്രീധനം വേണമത്രേ! എല്ലാം ഞാന്‍ സഹിച്ചു. പക്ഷെ, ഇന്നലെ എന്റെ ഭര്‍ത്താവ് എന്റെ വയറ്റില്‍ വളരുന്ന കുട്ടിയുടെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചു. അത് എന്റെ ഭര്‍ത്താവിന്റെ കുട്ടിയല്ലത്രേ! വേണ്ട , ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അടുത്ത ട്രെയിനിനു മുന്നില്‍ ഞാന്‍ ചിതറി തെറിക്കും എനിയ്ക്കിനി ജീവിയ്ക്കേണ്ട. (റെയില്‍ പാളത്തിനു മുന്നില്‍ ചാടാനുള്ള പുറപ്പാടാണ്. പെട്ടെന്ന് ഒരു ട്രെയിന്‍ വരുമ്പോള്‍ അതിന് മുന്നിലേയ്ക്ക് എടുത്തു ചാടുന്നതായി അഭിനയിക്കുന്നു. പക്ഷെ പെട്ടെന്ന് യാദൃശ്ചികമായി അതു വഴി ഒരു ചുമടുമായി കടന്നുവന്ന അന്നമ്മ ചുമടു താഴെയെറിഞ്ഞിട്ടു രാധമ്മയെ പിടിച്ചു പുറകോട്ടു വലിച്ചു മരണത്തില്‍ നിന്നും രക്ഷിയ്ക്കുന്നു.)
രാധമ്മ: മനുഷ്യനെ മരിയ്ക്കാനും സമ്മതിയ്ക്കില്ലേ? അന്നമ്മ ചേട്ടത്തി ഇപ്പോള്‍ എവിടുന്നു വന്നു?
അന്നമ്മ: കര്‍ത്താവ് കൊണ്ടു വന്നു. സമയം ആയില്ല കുട്ടീ. കുട്ടി എന്തിനീ സാഹസത്തിനു മുതിര്‍ന്നു? ആ വയറ്റില്‍ ഒരു കുഞ്ഞില്ലേ? അതെന്തു പിഴച്ചു? അതിനെ ഓര്‍ത്തെങ്കിലും....... പ്രശ്നങ്ങള്‍ എല്ലാവര്ക്കും ഉണ്ട് കുട്ടീ. മരണം ഒന്നിനും ഒരു പരിഹാരമല്ല. കര്‍ത്താവ് തന്ന ജീവന്‍ ഇല്ലാതാക്കാന്‍ നമുക്കു അവകാശമില്ല. വാ മോളെ, പോകാം. ഈ റെയില്‍ പാളത്തില്‍ നിന്നു പലരുടെയും ജീവിതം അന്നമ്മ രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്നമ്മയെക്കാള്‍ പ്രയാസം അനുഭവിക്കുന്നവരായിരുന്നില്ല അവരാരും ; ഈ കുട്ടിയും !(ഇഷ്ടമില്ലാതെയാണെങ്കിലും രാധമ്മ കരഞ്ഞുകൊണ്ട് അന്നമ്മയെ അനുഗമിയ്ക്കുന്നു)
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
രംഗം 11
(രാധമ്മയുടെ വീട്. രാധമ്മയും മകളും പ്രവേശിയ്ക്കുന്നു.)
വിമല: അപ്പൊ, അതാണ് കഥ. ആ അന്നമ്മ അന്നവിടെ വന്നില്ലായിരുന്നെങ്ങ്കില്‍ ഞാനും അമ്മയും ഇന്നുണ്ടാകുമായിരുന്നില്ല. അല്ലെ, അമ്മേ? ഹൊ, ഞാന്‍ അവരെ രക്ഷിയ്ക്കാതിരുന്നെങ്ങ്കിലോ?
രാധമ്മ: നീ എനിയ്ക്ക് വെളിച്ചം പകര്‍ന്നു തന്നു മോളെ. എന്റെ കണ്ണ് തുറപ്പിച്ചു. (അടുത്ത് നിന്നു തന്നെ ഒരു നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നു.)
നിലവിളികളില്‍ നിന്നുഒരാള്‍: അയ്യോ, ഞങ്ങളെ കൊല്ലരുതേ, ഞങ്ങള്‍ നിരപരാധികളാണ്.
മറ്റൊരാള്‍: അയ്യോ, എന്റെ കുട്ടി തൊട്ടിലില്‍ കിടക്കുകയാണ്. അതിനെ എടുക്കാന്‍ അനുവദിക്കണം
അക്രമികള്‍: മാറെടീ ; അവളുടെ ഒരു കുട്ടി !
കൂട്ടം: അയ്യോ ഞങ്ങളുടെ കുടിലുകള്‍ ഇതാ ചുട്ടെരിയ്ക്കുന്നേ.
അക്രമികള്‍: എല്ലാം നാടു വിട്ടോളണം നിലവിളികള്‍ ഉച്ചത്ത്തിലാകണം കുറച്ചു സമയം ഭീതി ജനകമായ അന്തരീക്ഷം. ഇതിനിടയില്‍ രാധമ്മയുടെ വീട്ടിലേയ്ക്ക് റാണി അയല്‍വാസിയായി കടന്നു വരുന്നു ഭയന്ന് വിറച്ചാണ് വരവ് . )
റാണി: രാധമ്മേട്ടത്തീ, ടെ, അവിടെ വലിയ കലാപം നടക്കുകയാണ്. വര്‍ഗീയ കലാപമായി അത് മാറിക്കൊണ്ടിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം കവലയില്‍ ഏതോ സാമൂഹ്യ വിരുദ്ധന്മാര്‍ തുടങ്ങിവച്ചതാണ്. വച്ചതാണ്. ഇന്നു അതിന്റെ രൂപം മാറി. അവിടെ കുടിലുകള്‍ നിന്നു കത്തുകയാണ്. നമുക്കും തല്‍കാലം എങ്ങോട്ടെങ്കിലും പോയി രക്ഷപെടാം.
( വിമല പേടിച്ചു രാധമ്മയോട് ചേര്‍ന്നു നില്ക്കുന്നു.)
രാധമ്മ: അമ്മേ..........
രാധമ്മ: എന്ത്? ഏതെങ്കിലും സാമൂഹ്യ വിരുദ്ധന്‍മാര്‍ കാണിയ്ക്കുന്ന തെമ്മാടിത്തരത്തിനു നിരപരാധികളെ കൊന്നോടുക്കുന്നോ? മോളെ ആ ടോര്‍ച്ചെടുത്തുകൊണ്ട് വാ . നമുക്കു അങ്ങോട്ട് പോകാം ഒരു ജീവനെങ്ങ്കിലും രക്ഷിയ്ക്കാന്‍ കഴിയുന്നത് പുണ്യമാണ്. അല്ലെങ്കില്‍ നമ്മളും ചത്തൊടുങ്ങട്ടെ! പേടിച്ചിരുന്നിട്ടു കാര്യമില്ല. ഇവിടെ ഈ ഭൂമിയില്‍ ഓരോ ജീവനും വിലപ്പെട്ടതാണ്. ( വിമലപോയി ടോര്‍ച്ചുമായി വരുന്നു മൂവരും കലാപം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു.)
പാട്ട്-കോറസ്
സുന്ദരമീ ഭൂവില്‍ ദാനമായ്
കിട്ടുന്നഒരുതുള്ളി ജീവ സൗഭാഗ്യം
Saturday, October 4, 2008
ഒക്ടോബര്‍ വാര്‍ത്തകള്‍
മരണം
തട്ടത്തുമല, 2008 ഒക്ടോബര്‍ 31: കിളിമാനൂര്‍ ഓട്ടോ സ്ററാന്‍റിലെ ഡ്രൈവര്‍ തട്ടത്തുമല മണലേത്തുപച്ച സുനില്‍കുമാര്‍ മരണപ്പെട്ടു. തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ലാലി കോട്ടേജില്‍ രാഘവന്റെയും, സാവിത്രിയുടേയും മകനാണ്. നാലുമാസം മുന്‍പായിരുന്നു വിവാഹം. ഭാര്യ:രാജി.
മരണപ്പെട്ടു
വട്ടപ്പാറ, ഒക്ടോബര്‍ 26: തട്ടത്തുമല വട്ടപ്പാറ പാറമുകള്‍ മാധവന്‍ (80) ഇന്നു പുലര്‍ച്ചെ മരണപ്പെട്ടു.പാറത്തൊഴിലാളിയായിരുന്ന പരേതന്‍ ആദ്യ കാല കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനും, പിന്നീട് സി. പി. എം പ്രവര്‍ത്തകനും ആയിരുന്നു. ഐതിഹാസികമായ പല സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മകന്‍ സുരേന്ദ്രന്‍ സി. പി. എം നിലമേല്‍ ആലയില്‍ ബ്രാഞ്ച് അംഗവും സജീവ പൊതു പ്രവര്‍ത്തകനും ആണ്. മക്കള്‍: സുരേന്ദ്രന്‍, ശാന്ത, ഇന്ദിര. മരുമക്കള്‍: രാജമ്മ, വാസു, കുഞ്ഞുകൃഷ്ണന്‍. ചടയമംഗലം , കിളിമാനൂര്‍ ഏരിയകളിലെ സി. പി. എം നേതാക്കള്‍ പരേതന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഗണപതിപ്പാറയില്‍ മോഷണം
ഒക്ടോബര്‍ 17: ഏതാനും ദിവസങ്ങള്‍ക്കു മുന്പ് തട്ടത്തുമല കൈലാസംകുന്ന് വിലങ്ങറ ശക്തിഗണപതി ക്ഷേത്രത്തില്‍ മോഷണം നടന്നു. സ്വര്‍ണമാലകള്‍, സ്വര്‍ണപോട്ടുകള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. പോലീസ് അന്വേഷണം നടക്കുന്നു.
സാമ്പത്തികശാസ്ത്ര നോബല്‍
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ അദ്ധ്യാപകനും, പംക്തികാരനുമായ പോള്‍ ക്രുഗ്മാന് .
അനുശോചനം
കിളിമാനൂര്‍, ഒക്ടോബര്‍ 13: കിളിമാനൂര്‍ കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ കണ്ടക്ടര്‍ ആയി റിട്ടയര്‍ ചെയ്ത എന്‍. വേലപ്പന്‍ ഒക്ടോബര്‍ 7-ന് അന്തരിച്ചു. സജീവ സി. ഐ. ടി.യു, സി. പി. എം പ്രവര്‍ത്തകനായിരുന്നു. ഒക്ടോബര്‍ 14-ന് കിളിമാനൂര്‍ കെ എസ്. ആര്‍ ടി സി ബസ്സ് സ്ടാണ്ടില്‍ വച്ച് അനുശോചന യോഗം നടന്നു.
കോണ്ഗ്രസ് പൊതുയോഗം
കിളിമാനൂര്‍, ഒക്ടോബര്‍ 13: കോണ്‍ഗ്രസ് നഗരൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് എ. ഷിഹാബുദീന്റെ നേതൃത്വത്തില്‍ നടന്ന പ്രചരണ ജാഥയ്ക്ക് സമാപനം കുറിച്ചുകൊണ്ട് കിളിമാനൂര്‍ ജംഗ്ഷനില്‍ വൈകിട്ട് പൊതു സമ്മേളനം നടന്നു. കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രസംഗം നടത്തി.
മരണം
തട്ടത്തുമല, ഒക്ടോബര്‍ 12: തട്ടത്തുമല ശാസ്താംപൊയ്കയില്‍ ശ്രീ. നടേശന്‍ മരണപ്പെട്ടു.
വിവാഹം
തട്ടത്തുമല്‍, ഒക്ടോബര്‍ 9 : തട്ടത്തുമല മാവിള വീട്ടില്‍ എം. ആരിഫാ ബീവിയുടെയും പരേതനായ എ.ബദറുദീന്റെയും മകന്‍ റാഫിയും ചടയമംഗലം മഞ്ഞപ്പാറ , താളിക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ബദവിയുടെയും പാരിഷാ ബീവിയുടെയും മകള്‍ നൂര്‍ജഹാനും തമ്മിലുള്ള വിവാഹം 2008 ഒക്ടോബര്‍ 9-ന് ആയൂര്‍ ഐശ്വര്യാ ആഡിറ്റോറിയത്തില്‍ നടന്നു.
മരണം
തട്ടത്തുമല, ഒക്ടോബര്‍ 10: ശ്രീ. പി. കുഞ്ഞന്‍ മരണപ്പെട്ടു. (ജോസിന്റെ പിതാവ് )
ഇരുപത്തെട്ടാം ഓണം
ഒക്ടോബര്‍ 9: വഴോട് ജംഗ്ഷനില്‍ ഇരുപത്തിയെട്ടാം ഓണാഘോഷ പരിപാടികള്‍ നടന്നു. വടംവലി , മുളയില്‍കയറ്റം മുതലായവ ഉണ്ടായിരുന്നു.
ഡി.വൈ. എഫ്.ഐ.ഏരിയാ സമ്മേളനം
കിളിമാനൂര്‍ :ഡി. വൈ.എഫ്.ഐ. ഏരിയാ സമ്മേളനം 2008 ഒക്ടോബര്‍ 11-നു പോങ്ങനാട് എസ്.എസ്.ആഡിറ്റോറിയത്തില്‍ (ഷെഫീക് നഗര്‍) നടന്നു. ഭാരവാഹികളായി നഗരൂര്‍ ഷിബു (സെക്രടറി) , കുടവൂര്‍ വാലിദ് (പ്രസിഡന്‍റ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതിഷേധ പ്രകടനം
സി.പ.എം.
october 4: ഇന്ത്യ-അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചുകൊണ്ട് കിളിമാനൂര്‍ ജംഗ്ഷനില്‍ സി.പ.എം. പ്രകടനം നടത്തി.
എന്‍.ഡി.എഫ്.
october 4: ഇന്ത്യ-അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചുകൊണ്ട് കിളിമാനൂര്‍ ജംഗ്ഷനില്‍ എന്‍.ഡി.എഫ്.പ്രകടനം നടത്തി.
വള്ളത്തോള്‍ പുരസ്കാരം
പുതുശ്ശേരി രാമചന്ദ്രനാണ് ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം
ആര്‍. എസ്.എസ്. പദസഞ്ചലനം
കിളിമാനൂര്‍ ,ഒക്ടോബര്‍ 8: കിളിമാനൂരില്‍ ആര്‍.എസ്.എസ്. പദസഞ്ചലനം നടന്നു.
ഡി. വൈ. എഫ്.ഐ. മാര്‍ച്ച്
കിളിമാനൂര്‍,ഒക്ടോബര്‍ 6: കിളിമാനൂര്‍ ആര്‍.ആര്‍.വി. സെന്‍ട്രല്‍ സ്കൂളിലെ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു ഉത്തരവാദികളായാവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡി.വൈ. എഫ്.ഐ. പ്രസ്തുത സ്കൂളിലേയ്ക്ക് മാര്‍ച്ച് നടത്തി.
നാടക മത്സരം
പകല്‍ക്കുറി: പകല്‍ക്കുറി പാസ്കിന്റെ ഈ വര്‍ഷത്തെ പ്രൊഫഷണല്‍ നാടക മത്സരം 2008 ഒക്ടോബര്‍ 5 മുതല്‍ 11 വരെ പകല്‍ക്കുറി എല്‍.പി. എസ്സില്‍ .
സത്യപ്രതിജ്ഞ
കിളിമാനൂര്‍, ഒക്ടോബര്‍-3: കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (ഭൂപണയ ബാങ്ക്) പ്രസിഡന്‍റ്റായി അഡ്വ.എസ്. ജയചന്ദ്രനും , വൈസ് പ്രസിഡന്‍റ്റായി ആര്‍. വാസുദേവന്‍ പിള്ളയും, മറ്റ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്‍റും ,വൈസ് പ്രസിഡന്‍റും തട്ടത്തുമലക്കാരാണ്.
എസ്. എഫ്. ഐ. മാര്‍ച്ച്
കിളിമാനൂര്‍ , ഒക്ടോബര്‍-3: കിളിമാനൂര്‍ രാജാരവിവര്‍മ്മ സെന്‍ട്രല്‍ സ്കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂളിലേയ്ക്ക് എസ്. എഫ്. ഐ. മാര്‍ച്ച് നടത്തി.
അശ്വതി ഹരിബിന്ദുവിന്‍റെ കവിതകള്‍
വിശ്വമാനവികം
തട്ടത്തുമല ജി.എച്ച്. എസ്. എസിലെ ആറാം ക്ലാസ്സുകാരി അശ്വതി ഹരിബിന്ദുവിന്‍റെ കവിതകള്‍ ഇടയ്ക്കിടെ പ്രസിദ്ധീകരിയ്ക്കും . തെറ്റുകുറ്റങ്ങള്‍ കാര്യമായി തിരുത്താതെ ആയിരിയ്ക്കും അവ പ്രസിദ്ധീകരിയ്ക്കുന്നത്. ഈ കൊച്ചു മിടുക്കിയുടെ പ്രായത്തിന്റെ പരിമിതികള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക.
വര്‍ണ്ണം
അശ്വതി ഹരിബിന്ദു
മനസ്സേ നീയോ വര്‍ണ്ണം ചാലിച്ച
സിന്ധൂരമാം എന്റെ ജീവിതം
നിനക്കായെന്നും തരുവാന്‍
മോഹിച്ച തേന്‍കുടം വറ്റിയോ?
എന്നും സൗപര്‍ണികാ തീരം മോഹിച്ചുവോ?
എന്നും ഇരമ്പലിന്‍ ശബ്ദമതു കേള്ക്കാം
സംഗീതമെന്നും കേള്‍ക്കുവാനാകുമോ?
മനസ്സേ നീയോ വര്‍ണ്ണം ചാലിച്ച
സിന്ധൂരമാമെന്‍ ജീവിതം !
Thursday, October 2, 2008
ലേഖനം- തട്ടത്തുമലയിലെ പ്രമുഖ വ്യക്തികള്‍
തട്ടത്തുമലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍
തട്ടത്തുമലയിലെ ആദരണീയരായ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രമേണ പ്രസിദ്ധീകരിക്കുന്നുണ്ട്.
ഇബ്രാഹിം കുഞ്ഞു സാര്‍, കിളിമാനൂര്‍ മസ്സൂദ് സാര്‍, ബാഹുലേയന്‍ സാര്‍ (ലേറ്റ്), അംബുജാക്ഷന്‍ സാര്‍ , ബേക്കര്‍ സാര്‍(ലേറ്റ്) , ഗണേശന്‍ സാര്‍ , തുളസി സാര്‍, വാസുദേവന്‍ പിള്ള സാര്‍, പുരുഷോത്തമന്‍ സാര്‍, ലാബറുദീന്‍ സാര്‍, ഇല്യാസ് സാര്‍, ഗൌരി സാര്‍, ദേവകി സാര്‍, ഗോപി സാര്‍ ,നളിനാക്ഷന്‍ സാര്‍ തുടങ്ങി സാര്‍ ചേര്‍ത്ത് മാത്രം വിളിയ്ക്കപ്പെടുന്ന ഒരുപാടു പേരുണ്ട് തട്ടത്തുമലയില്‍ .
അവരില്‍ ഭൂരിപക്ഷവും സ്കൂള്‍ അധ്യാപകര്‍ ആയിരുന്നു. എന്‍. ജി. ഓ, പോലീസ്, പാരലല്‍ കോളേജ് അധ്യാപകര്‍ മുതലായവരും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം പൊതു പ്രവര്‍ത്തകര്‍ എന്ന നിലയിലും എല്ലാ അര്‍ഥത്തിലും തിളങ്ങിയവരാണ്. അവരുടെയെല്ലാം സംക്ഷിപ്ത ചരിത്രം ഈ ബ്ലോഗില്‍ എഴുതണമെന്നു ആഗ്രഹിയ്ക്കുന്നുണ്ട്.
ഗള്‍ഫില്‍ നിന്നും ഈ നാട്ടു വര്‍ത്തമാനത്തിനു ഇതിനകം ലഭിച്ചിട്ടുള്ള പ്രതികരണങ്ങള്‍ പ്രോല്‍സാഹന ജനകമാണ്. എന്നാല്‍ ബ്ലോഗിന്റെ ഉപയോഗ രീതി മിക്കവര്‍ക്കും അറിഞ്ഞുകൂടാത്തതുകൊണ്ട് അവര്‍ക്ക് ഇതില്‍ വേണ്ടത്ര ഇടപെടാന്‍ കഴിയുന്നില്ല. പലരും പഠിച്ചു തുടങ്ങി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
മറ്റു ദേശക്കാര്‍ക്ക് ഈ ബ്ലോഗ് ഒരു ബോറാകുന്നുണ്ടാകാം ക്ഷമിയ്ക്കുക! ഞങ്ങള്‍ ഞങ്ങളുടെ നാട്ടു വര്‍ത്തമാനങ്ങളുമായി ഒന്നു ബ്ലോഗിക്കോട്ടെ. ബോറായി തോന്നുന്നവര്‍ വായിക്കേണ്ട . എത്രയോ അടിപൊളി ബ്ലോഗുകള്‍ വേറെയുണ്ട്.അവയിലോട്ടു ക്ലിക്ക് ചെയ്തോളു........
Tuesday, September 30, 2008
സെപ്റ്റംബര്‍ വാര്‍ത്തകള്‍
യത്തിം ഖാനയില്‍ എഴുത്തിനിരുത്ത്
സെപ്റ്റംബര്‍ 27: തട്ടത്തുമല അല്‍-ഹിദായ യത്തിം ഖാനയില്‍ നോമ്പ് 27-ന് എല്ലാ വര്‍ഷവും പതിവുള്ള കുട്ടികളുടെ വിദ്യാരംഭ ചടങ്ങ് നടന്നു. വന്‍ ജനാവലിയായിരുന്നു.
മരണം
സെപ്റ്റംബര്‍, 27: പാപ്പല ത്രിവേണി അശോകന്‍ മരണപ്പെട്ടു. മുന്‍കാല സി.പി. എം പ്രവര്‍ത്തകനായിരുന്നു.
സെപ്റ്റംബര്‍ 28, വട്ടപ്പാറ: ഇലക്കുണ്ടയത്ത് ഗിരിജാ മന്ദിരത്തില്‍ റിട്ടയെട് പോസ്റ്റു മാസ്റെര്‍ ശ്രീ. കെ. സുകുമാരന്‍ അന്തരിച്ചു. ( പൊടിയന്‍ സാറിന്റെ (വിദ്യാനന്ദന്‍, കണ്ടക്ടര്‍ ) അച്ഛന്‍) . മക്കള്‍: എസ്. വിജയകുമാര്‍, എസ്. മോഹന്‍കുമാര്‍, എസ്.വിദ്യാനന്ദകുമാര്‍, എസ്.ഗിരിജ. മരുമക്കള്‍: എ.ഓമന,സി.എച്ച്. റീന, പി. തങ്കമണി, കെ. മോഹനന്‍.
സെപ്റ്റംബര്‍ 30: തട്ടത്തുമല നെടുമ്പാറ പോട്ടലില്‍ വീട്ടില്‍ ജഗതമ്മ (65) നിര്യാതയായി .ഭര്‍ത്താവ്:പരേതനായ ഭാസ്കര പിള്ള .മക്കള്‍: രാജന്‍, ഗീത, വിജയകുമാര്‍, അജയകുമാര്‍, ജയകുമാര്‍. മരുമക്കള്‍: ബിന്ദു, ചന്ദ്രന്‍ പിള്ള, പുഷ്പകുമാരി, രാഖി.
ഭൂപണയ ബാങ്ക് തെരഞ്ഞെടുപ്പ്
കിളിമാനൂര്‍ കാര്‍ഷിക സഹകരണ ഗ്രാമ വികസന ബാന്ക് (ഭൂപണയ ബാങ്ക് ) പ്രസിടന്റായി അഡ്വ. തട്ടത്തുമല എസ്. ജയചന്ദ്രന്‍ (സി. പി. എം) തെരഞ്ഞെടുക്കപ്പെട്ടു തട്ടത്തുമലയില്‍ നിന്നും ശ്രീ. ആര്‍. വാസുദേവന്‍ പിള്ള സാറും (സി. പ. ഐ.) ബാങ്ക് ഡയരക്ടര്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ആര്ക്കും എതിരില്ലത്തതിന്നാല്‍ തെരഞ്ഞെടുപ്പ് . വേണ്ടിവന്നില്ല.