തട്ടത്തുമല നാട്ടുവർത്തമാനം

Saturday, October 4, 2008

ഒക്ടോബര്‍ വാര്‍ത്തകള്‍

വിശ്വമാനവികം

മരണം

തട്ടത്തുമല, 2008 ഒക്ടോബര്‍ 31: കിളിമാനൂര്‍ ഓട്ടോ സ്ററാന്‍റിലെ ഡ്രൈവര്‍ തട്ടത്തുമല മണലേത്തുപച്ച സുനില്‍കുമാര്‍ മരണപ്പെട്ടു. തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ലാലി കോട്ടേജില്‍ രാഘവന്റെയും, സാവിത്രിയുടേയും മകനാണ്. നാലുമാസം മുന്‍പായിരുന്നു വിവാഹം. ഭാര്യ:രാജി.

മരണപ്പെട്ടു

വട്ടപ്പാറ, ഒക്ടോബര്‍ 26: തട്ടത്തുമല വട്ടപ്പാറ പാറമുകള്‍ മാധവന്‍ (80) ഇന്നു പുലര്‍ച്ചെ മരണപ്പെട്ടു.പാറത്തൊഴിലാളിയായിരുന്ന പരേതന്‍ ആദ്യ കാല കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനും, പിന്നീട് സി. പി. എം പ്രവര്‍ത്തകനും ആയിരുന്നു. ഐതിഹാസികമായ പല സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മകന്‍ സുരേന്ദ്രന്‍ സി. പി. എം നിലമേല്‍ ആലയില്‍ ബ്രാഞ്ച് അംഗവും സജീവ പൊതു പ്രവര്‍ത്തകനും ആണ്. മക്കള്‍: സുരേന്ദ്രന്‍, ശാന്ത, ഇന്ദിര. മരുമക്കള്‍: രാജമ്മ, വാസു, കുഞ്ഞുകൃഷ്ണന്‍. ചടയമംഗലം , കിളിമാനൂര്‍ ഏരിയകളിലെ സി. പി. എം നേതാക്കള്‍ പരേതന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


ഗണപതിപ്പാറയില്‍ മോഷണം

ഒക്ടോബര്‍ 17: ഏതാനും ദിവസങ്ങള്‍ക്കു മുന്പ് തട്ടത്തുമല കൈലാസംകുന്ന് വിലങ്ങറ ശക്തിഗണപതി ക്ഷേത്രത്തില്‍ മോഷണം നടന്നു. സ്വര്‍ണമാലകള്‍, സ്വര്‍ണപോട്ടുകള്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. പോലീസ് അന്വേഷണം നടക്കുന്നു.

സാമ്പത്തികശാസ്ത്ര നോബല്‍

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അമേരിക്കന്‍ അദ്ധ്യാപകനും, പംക്തികാരനുമായ പോള്‍ ക്രുഗ്മാന് .

അനുശോചനം


കിളിമാനൂര്‍, ഒക്ടോബര്‍ 13: കിളിമാനൂര്‍ കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ കണ്ടക്ടര്‍ ആയി റിട്ടയര്‍ ചെയ്ത എന്‍. വേലപ്പന്‍ ഒക്ടോബര്‍ 7-ന് അന്തരിച്ചു. സജീവ സി. ഐ. ടി.യു, സി. പി. എം പ്രവര്‍ത്തകനായിരുന്നു. ഒക്ടോബര്‍ 14-ന് കിളിമാനൂര്‍ കെ എസ്. ആര്‍ ടി സി ബസ്സ് സ്ടാണ്ടില്‍ വച്ച് അനുശോചന യോഗം നടന്നു.

കോണ്ഗ്രസ് പൊതുയോഗം

കിളിമാനൂര്‍, ഒക്ടോബര്‍ 13: കോണ്‍ഗ്രസ് നഗരൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് എ. ഷിഹാബുദീന്റെ നേതൃത്വത്തില്‍ നടന്ന പ്രചരണ ജാഥയ്ക്ക് സമാപനം കുറിച്ചുകൊണ്ട് കിളിമാനൂര്‍ ജംഗ്ഷനില്‍ വൈകിട്ട് പൊതു സമ്മേളനം നടന്നു. കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രസംഗം നടത്തി.

മരണം


തട്ടത്തുമല, ഒക്ടോബര്‍ 12: തട്ടത്തുമല ശാസ്താംപൊയ്കയില്‍ ശ്രീ. നടേശന്‍ മരണപ്പെട്ടു.



വിവാഹം

തട്ടത്തുമല്‍, ഒക്ടോബര്‍ 9 : തട്ടത്തുമല മാവിള വീട്ടില്‍ എം. ആരിഫാ ബീവിയുടെയും പരേതനായ എ.ബദറുദീന്റെയും മകന്‍ റാഫിയും ചടയമംഗലം മഞ്ഞപ്പാറ , താളിക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ബദവിയുടെയും പാരിഷാ ബീവിയുടെയും മകള്‍ നൂര്‍ജഹാനും തമ്മിലുള്ള വിവാഹം 2008 ഒക്ടോബര്‍ 9-ന് ആയൂര്‍ ഐശ്വര്യാ ആഡിറ്റോറിയത്തില്‍ നടന്നു.

മരണം

തട്ടത്തുമല, ഒക്ടോബര്‍ 10: ശ്രീ. പി. കുഞ്ഞന്‍ മരണപ്പെട്ടു. (ജോസിന്റെ പിതാവ് )

ഇരുപത്തെട്ടാം ഓണം

ഒക്ടോബര്‍ 9: വഴോട് ജംഗ്ഷനില്‍ ഇരുപത്തിയെട്ടാം ഓണാഘോഷ പരിപാടികള്‍ നടന്നു. വടംവലി , മുളയില്‍കയറ്റം മുതലായവ ഉണ്ടായിരുന്നു.

ഡി.വൈ. എഫ്.ഐ.ഏരിയാ സമ്മേളനം

കിളിമാനൂര്‍ :ഡി. വൈ.എഫ്.ഐ. ഏരിയാ സമ്മേളനം 2008 ഒക്ടോബര്‍ 11-നു പോങ്ങനാട് എസ്.എസ്.ആഡിറ്റോറിയത്തില്‍ (ഷെഫീക് നഗര്‍) നടന്നു. ഭാരവാഹികളായി നഗരൂര്‍ ഷിബു (സെക്രടറി) , കുടവൂര്‍ വാലിദ് (പ്രസിഡന്‍റ്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതിഷേധ പ്രകടനം

സി.പ.എം.

october 4: ഇന്ത്യ-അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചുകൊണ്ട് കിളിമാനൂര്‍ ജംഗ്ഷനില്‍ സി.പ.എം. പ്രകടനം നടത്തി.

എന്‍.ഡി.എഫ്.

october 4: ഇന്ത്യ-അമേരിക്ക ആണവ കരാറില്‍ പ്രതിഷേധിച്ചുകൊണ്ട് കിളിമാനൂര്‍ ജംഗ്ഷനില്‍ എന്‍.ഡി.എഫ്.പ്രകടനം നടത്തി.

വള്ളത്തോള്‍‍ പുരസ്കാരം

പുതുശ്ശേരി രാമചന്ദ്രനാണ് ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം

ആര്‍. എസ്.എസ്. പദസഞ്ചലനം

കിളിമാനൂര്‍ ,ഒക്ടോബര്‍ 8: കിളിമാനൂരില്‍ ആര്‍.എസ്.എസ്. പദസഞ്ചലനം നടന്നു.


ഡി. വൈ. എഫ്.ഐ. മാര്‍ച്ച്

കിളിമാനൂര്‍,ഒക്ടോബര്‍ 6: കിളിമാനൂര്‍ ആര്‍.ആര്‍.വി. സെന്‍ട്രല്‍ സ്കൂളിലെ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു ഉത്തരവാദികളായാവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡി.വൈ. എഫ്.ഐ. പ്രസ്തുത സ്കൂളിലേയ്ക്ക് മാര്‍ച്ച് നടത്തി.

നാടക മത്സരം

പകല്‍ക്കുറി: പകല്‍ക്കുറി പാസ്കിന്റെ ഈ വര്‍ഷത്തെ പ്രൊഫഷണല്‍ നാടക മത്സരം 2008 ഒക്ടോബര്‍ 5 മുതല്‍ 11 വരെ പകല്‍ക്കുറി എല്‍.പി. എസ്സില്‍ .

സത്യപ്രതിജ്ഞ

കിളിമാനൂര്‍, ഒക്ടോബര്‍-3: കിളിമാനൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (ഭൂപണയ ബാങ്ക്) പ്രസിഡന്‍റ്റായി അഡ്വ.എസ്. ജയചന്ദ്രനും , വൈസ് പ്രസിഡന്‍റ്റായി ആര്‍. വാസുദേവന്‍ പിള്ളയും, മറ്റ് ഡയറക്റ്റര്‍ ബോര്‍ഡ്‌ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്‍റും ,വൈസ് പ്രസിഡന്‍റും തട്ടത്തുമലക്കാരാണ്.

എസ്. എഫ്. ഐ. മാര്‍ച്ച്

കിളിമാനൂര്‍ , ഒക്ടോബര്‍-3: കിളിമാനൂര്‍ രാജാരവിവര്‍മ്മ സെന്‍ട്രല്‍ സ്കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂളിലേയ്ക്ക് എസ്. എഫ്. ഐ. മാര്‍ച്ച് നടത്തി.