തട്ടത്തുമല നാട്ടുവർത്തമാനം

Saturday, October 4, 2008

അശ്വതി ഹരിബിന്ദുവിന്‍റെ കവിതകള്‍

വിശ്വമാനവികം

തട്ടത്തുമല ജി.എച്ച്. എസ്. എസിലെ ആറാം ക്ലാസ്സുകാരി അശ്വതി ഹരിബിന്ദുവിന്‍റെ കവിതകള്‍ ഇടയ്ക്കിടെ പ്രസിദ്ധീകരിയ്ക്കും . തെറ്റുകുറ്റങ്ങള്‍ കാര്യമായി തിരുത്താതെ ആയിരിയ്ക്കും അവ പ്രസിദ്ധീകരിയ്ക്കുന്നത്‌. ഈ കൊച്ചു മിടുക്കിയുടെ പ്രായത്തിന്റെ പരിമിതികള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക.

വര്‍ണ്ണം

അശ്വതി ഹരിബിന്ദു

മനസ്സേ നീയോ വര്‍ണ്ണം ചാലിച്ച

സിന്ധൂരമാം എന്റെ ജീവിതം

നിനക്കായെന്നും തരുവാന്‍

മോഹിച്ച തേന്‍കുടം വറ്റിയോ?

എന്നും സൗപര്‍ണികാ തീരം മോഹിച്ചുവോ?

എന്നും ഇരമ്പലിന്‍ ശബ്ദമതു കേള്ക്കാം

സംഗീതമെന്നും കേള്‍ക്കുവാനാകുമോ?

മനസ്സേ നീയോ വര്‍ണ്ണം ചാലിച്ച

സിന്ധൂരമാമെന്‍ ജീവിതം !

1 comment:

വരവൂരാൻ said...

മനസ്സേ നീയോ വര്‍ണ്ണം ചാലിച്ച സിന്ധൂരമാം എന്റെ ജീവിതം.
മനോഹരമായിരിക്കുന്നു, എല്ലാവിധ ഭാവുകങ്ങളും