തട്ടത്തുമല നാട്ടുവർത്തമാനം

Thursday, October 2, 2008

ലേഖനം- തട്ടത്തുമലയിലെ പ്രമുഖ വ്യക്തികള്‍

ലേഖനം

തട്ടത്തുമലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍


തട്ടത്തുമലയിലെ ആദരണീയരായ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രമേണ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇബ്രാഹിം കുഞ്ഞു സാര്‍, കിളിമാനൂര്‍ മസ്സൂദ് സാര്‍, ബാഹുലേയന്‍ സാര്‍ (ലേറ്റ്), അംബുജാക്ഷന്‍ സാര്‍ , ബേക്കര്‍ സാര്‍(ലേറ്റ്) , ഗണേശന്‍ സാര്‍ , തുളസി സാര്‍, വാസുദേവന്‍ പിള്ള സാര്‍, പുരുഷോത്തമന്‍ സാര്‍, ലാബറുദീന്‍ സാര്‍, ഇല്യാസ് സാര്‍, ഗൌരി സാര്‍, ദേവകി സാര്‍, ഗോപി സാര്‍ ,നളിനാക്ഷന്‍ സാര്‍ തുടങ്ങി സാര്‍ ചേര്‍ത്ത് മാത്രം വിളിയ്ക്കപ്പെടുന്ന ഒരുപാടു പേരുണ്ട് തട്ടത്തുമലയില്‍ .

അവരില്‍ ഭൂരിപക്ഷവും സ്കൂള്‍ അധ്യാപകര്‍ ആയിരുന്നു. എന്‍. ജി. ഓ, പോലീസ്, പാരലല്‍ കോളേജ് അധ്യാപകര്‍ മുതലായവരും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം പൊതു പ്രവര്‍ത്തകര്‍ എന്ന നിലയിലും എല്ലാ അര്‍ഥത്തിലും തിളങ്ങിയവരാണ്. അവരുടെയെല്ലാം സംക്ഷിപ്ത ചരിത്രം ഈ ബ്ലോഗില്‍ എഴുതണമെന്നു ആഗ്രഹിയ്ക്കുന്നുണ്ട്.

ഗള്‍ഫില്‍ നിന്നും ഈ നാട്ടു വര്‍ത്തമാനത്തിനു ഇതിനകം ലഭിച്ചിട്ടുള്ള പ്രതികരണങ്ങള്‍ പ്രോല്‍സാഹന ജനകമാണ്. എന്നാല്‍ ബ്ലോഗിന്റെ ഉപയോഗ രീതി മിക്കവര്‍ക്കും അറിഞ്ഞുകൂടാത്തതുകൊണ്ട് അവര്‍ക്ക് ഇതില്‍ വേണ്ടത്ര ഇടപെടാന്‍ കഴിയുന്നില്ല. പലരും പഠിച്ചു തുടങ്ങി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

മറ്റു ദേശക്കാര്‍ക്ക് ഈ ബ്ലോഗ് ഒരു ബോറാകുന്നുണ്ടാകാം ക്ഷമിയ്ക്കുക! ഞങ്ങള്‍ ഞങ്ങളുടെ നാട്ടു വര്‍ത്തമാനങ്ങളുമായി ഒന്നു ബ്ലോഗിക്കോട്ടെ. ബോറായി തോന്നുന്നവര്‍ വായിക്കേണ്ട . എത്രയോ അടിപൊളി ബ്ലോഗുകള്‍ വേറെയുണ്ട്.അവയിലോട്ടു ക്ലിക്ക് ചെയ്തോളു........

1 comment:

മാരീചന്‍ said...

ഇതേതാണ്ടൊരു ഭീഷണി പോലെയുണ്ടല്ലോ........ ഏല്‍ക്കുമോ?