തട്ടത്തുമല നാട്ടുവർത്തമാനം

Sunday, January 18, 2009

2009- ജനുവരി വാര്‍ത്തകള്‍

വിവാഹം

തട്ടത്തുമല , ജനുവരി 31: നെടുമ്പാറ ഗിരീഷ് നിലമേല്‍ വച്ചു വിവാഹിതനായി. വധു നിലമേല്‍ കരുന്തലക്കോട് സ്വദേശി.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിജു മരണപ്പെട്ടു.


തട്ടത്തുമല, ജനുവരി 29: കുറവന്കുഴിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന ബൈക്ക് ആക്സിഡെന്‍റില്‍ പരിക്കേറ്റ തട്ടത്തുമല മറവക്കുഴി പ്രസന്ന മന്‍സിലില്‍ ബിജു (29) ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരണപ്പെട്ടു. പ്ലുംബിംഗ്- പെയിന്റിംഗ് തൊഴിലാളിയായിരുന്നു. പിതാവ് മണി. മാതാവ് പ്രസന്ന. ഭാര്യയും കുട്ടിയും ഉണ്ട്. ഒരു സഹോദരനും (ബിനു) ഒരു സഹോദരിയും ഉണ്ട്. സഹോദരീ ഭര്ത്താവ് മഹേഷ്‌ (കുട്ടന്‍) .

തട്ടത്തുമലയില് സി. പി. എം പന്തം കൊളുത്തി പ്രകടനം

തട്ടത്തുമല, ജനുവരി 27 : പിണറായി വിജയനെ കോണ്ഗ്രസ്സും സി. ബ്വി.ഐയും ചേര്ന്ന്‌ കള്ളക്കേസില് കുരുക്കിയെന്നാരോപിച്ച്‌ തട്ടത്തുമലയില് സന്ധ്യയ്ക്കു സി. പി. എം പ്രവര്ത്തകര് പന്തം കൊളുത്തി പ്രകടനം നടത്തി.

അപകടം

തട്ടത്തുമല: ജനുവരി 26: ഇന്ന്‌ രാത്രി കുറവന്‍കുഴി ജംഗ്ഷനില് വച്ച് ഒരു ബൈക്ക് ഒരു ലോറിയുമായി ഇടിച്ച്‌ രണ്ടുപേര്ക്ക് ഗുരുതരമായ പരിക്ക്‌. ബൈക്കില് സഞ്ചരിച്ചിരുന്ന തട്ടത്തുമല സ്വദേശികളായ ബിജു, സാജു എന്നിവര്ക്കാണ് പരിക്കേറ്റത്‌.

വിവാഹം

തട്ടത്തുമല പറണ്ടക്കുഴി അശ്വതി ഭവനില്‍ പി. മുരളീധരന്‍ നായരുടെയും ആര്‍. ചന്ദ്രികാദേവിയുടെയും മകള്‍ എം.സി. അശ്വതിയും മടവൂര്‍ തുമ്പോട് സീമന്തപുരം ശ്രീനന്ദനത്തില്‍ ജെ. ഗോപകുമാറിന്‍റേയും പി. ബേബി സരോജത്തിന്റെയും മകന്‍ ദീപുവും തമ്മിലുള്ള വിവാഹം ജനുവരി 25-നു കിളിമാനൂര്‍ ടൌന്‍ ഹാളില്‍ നടന്നു.

കഴുത്തില് കേബിള് കുരുങ്ങി പരിക്ക്‌.

തട്ടത്തുമല, ജനുവരി 24: പറണ്ടക്കുഴി - തട്ടത്തുമല റോഡില് റ്റി.വി. കേബിളു പണി നടന്നു കൊണ്ടിരിയ്ക്കവേ അതുവഴി ബൈക്കില് വന്ന വഴിയാത്രക്കാരനു കേബിളു കഴുത്തില് ചുറ്റി പരിക്കേറ്റു. പറ്ണ്ടക്കുഴി തോപ്പില് വീട്ടില് നജിമിന്റെ കഴുത്തിലാണു റോഡിനു കുറുകെ ഉയരത്തില് കിടന്ന കേബിളു ചുറ്റിയത്‌. നജിം ഇതു സംബന്ധിച്ച്‌ കിളിമാനൂര് പോലീസില് പരാതി നല്കി.

സി.പി.എം പ്രകടനം

കിളിമാനൂര്, ജനുവരി 23: സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കോണ്ഗ്രെസ്സുകാര്‍ സി. ബി. ഐയെ ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കുന്നുവെന്നു ആരോപിച്ചു സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി കിളിമാനൂര്‍ ജംഗ്ഷനിലും ഇന്നു വകുന്നേരം സി. പി. എം പ്രകടനം നടന്നു.

പോപ്പുലര്‍ ഫ്രെണ്ട് പൊതുയോഗം

തട്ടത്തുമല ,ജനുവരി 23: തട്ടത്തുമല ജംഗ്ഷനില്‍ ഇന്നു വൈകുന്നേരം പോപ്പുലര്‍ ഫ്രെണ്ടിന്റെ പൊതുയോഗം നടന്നു. എന്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായിട്ടാണ് ഈ ജംഗ്ഷനില്‍ ഒരു പൊതു പരിപാടി നടക്കുന്നത്. കുന്നില്‍ ഷാജഹാന്‍, കടയ്ക്കല്‍ ജലീല്‍ മുതലായവര്‍ യോഗത്തില്‍ സംസാരിച്ചു.

പാരലല് അദ്ധ്യാപകര് പ്രതിഷേധിച്ചു.

തട്ടത്തുമല, ജനുവരി 22: തട്ടത്തുമല ഗവ: എച്‌.എസ്.എസിലെ ഹെഡ്‌മിസ്ട്രെസ്സ്‌ ശ്രീമതി വിലോമന സ്കൂള് അസംബ്ലിയില് പാരലല് കോളേജുകളെ അപമാനിയ്ക്കുന്ന പരാമര്ശങ്ങളില് നടത്തിയതില് സ്ഥലത്തെ പാരലല് കോളേജ്‌ അദ്ധ്യാപകര് നേരിട്ട്‌ സ്കൂളിലെത്തി പ്രതിഷേധം അറിയിച്ചു. എന്നാല് ഹെഡ്‌മിസ്ട്രെസ്സ് ആരോപണം നിഷേധിച്ചു. ഇവരെ ന്യായീകരിച്ചെത്തിയ ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ പ്രകോപനപരമായ സംഭാഷണം മറ്റൊരു വാഗ്വാദത്തിന് ഇടയാക്കി. തങ്ങളുടെ നാട്ടുകാര് പ്രയത്നിച്ചുണ്ടാക്കിയതും, തങ്ങളുടെ വീട്ടിലെ കുട്ടികള് പഠിയ്ക്കുന്നതുമായ സ്കൂളില് വന്ന്‌ തങ്ങളെ അപമാനിയ്ക്കുന്നത്‌ അപലപനീയവും പ്രതിഷേധാര്ഹവുമാണെന്ന്‌ പി.ടി.എ. ഭാരവാഹികളേയും പരലല് കോള്ളേജ്‌ അദ്ധ്യാപകര് അറിയിച്ചു. സ്കൂളിന്റെ പഠനനിലവാരം ഉയര്ത്തുന്നതിലും മികച്ച വിജയം കൈവരിയ്ക്കുന്നതിനും പാരലല് കോളേജുകള്ക്കും നല്ല പങ്കുണ്ടെന്നിരിയ്ക്കെ സ്കൂളിലെ ഹെഡ്‌മിസ്ട്രസ്സും ഒരു വിഭാഗം അദ്ധ്യാപകരും പാരലല് കോളേജുകളോടു പുലര്ത്തുന്ന നിഷേധാത്മക നിലപാടില് രക്ഷകര്ത്താക്കള്ക്കും വിദ്യാര്ത്ഥികള്ക്കും നാട്ടുകാര്ക്കും പ്രതിഷേധം ഉണ്ട്‌.

മതപ്രഭാഷണം

തട്ടത്തുമല, ജനുവരി 21: വഴോട് മുസ്ലിം തയ്ക്കാവിന്റെ ആഭിമുഖ്യത്തില് വാഴോട്‌ ജംഗ്ഷനില് അഞ്ചു ദിവസത്തെ മതപ്രഭാഷണം നടക്കുകയാണ്. 17 ശനിയാഴ്ച തുടങ്ങി. നാളെ(22 വ്യാഴം) സമാപിയ്ക്കും. 20, 21, 22തിയതികളില് ചിറയിങ്കീഴു നൌഷാദ് ബാഖവിയാണു പ്രഭാഷണം ചെയ്യുന്നത്‌.

വാഹന അപകടം: രണ്ടു മരണം

തട്ടത്തുമല, ജനുവരി 18: തട്ടത്തുമലയ്ക്ക് സമീപം വട്ടപ്പാറയില്‍ ഗ്രാനൈറ്റുമായി വന്ന മിനി ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കൊല്ലം സ്വദേശികള്‍ ആണ് മരണപ്പെട്ടവരും പരിക്കേറ്റവരും.


വൈകുന്നേരം മൂന്നര മണി സമയത്താണ് അപകടം നടന്നത്. വാഹനത്തിനു മുകളില്‍ നിന്നിരുന്ന തൊഴിലാളികള്‍ വാഹനം മറിഞ്ഞപ്പോള്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയും അവരുടെ മുകളിലേയ്ക്ക് മാര്‍ബിള്‍ പീസുകള്‍ വീഴുകയുമാണുണ്ടായത്. വട്ടപ്പാറ ജംഗ്ഷനില്‍ നിന്നും വേയ്ക്കല്‍ റോഡിലേയ്ക്ക് തിരിയുംപോഴാണ് പൊടുന്നനെ വാഹനം മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ലോഡിംഗ് തൊഴിലാളികളും ചേര്‍ന്നു ഗ്രാനൈറ്റ് പീസുകള്‍ പറക്കിമാറ്റിയാണ് അടിയില്‍ പെട്ടവരെ പുറത്തെടുത്തത്.

കിളിമാനൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആറ്റിങ്ങല്‍ നിന്നും ഫയര്ഫോര്സും അല്പസമയങ്ങള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നു .

വട്ടപ്പാറ ഒലിപ്പുവിളയില്‍ വീട്ടില്‍ ഷംസുദീന്റെ മകള്‍ ഷൈലാ ബീഗത്തിന്റെ വീട്ടിലേയ്ക്ക്‌ കൊല്ലത്ത് മാമൂട്ടില്‍ നിന്നുമാണ് വാഹനം ഗ്രനൈറ്റും കയറ്റിവന്നത്. ഗ്രാനൈറ്റു ഇറക്കാന്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളേയും കൊല്ലത്തു നിന്നും കൊണ്ടുവരികയായിരുന്നു. എന്നാല്‍ പ്രദേശത്തെ തൊഴിലാളികളും ഈ ഗ്രാനൈറ്റ് ഇറക്കാന്‍ വേണ്ടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്ക്കു പുറത്തുനിന്നുവന്ന തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തകര്‍ ആകേണ്ടിവന്നു.

ഇത്തരം ഒരു ദാരുണമായ സംഭവം ഈ സ്ഥലത്ത് ഇതാദ്യമാണ്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് അപകടം നടന്ന സ്ഥലം. പൊതു പ്രവര്‍ത്തകരും പത്രക്കാരും ചാനല്‍കാരും സംഭവസ്ഥലം സന്ദര്ശിച്ചു.

പിന്നീട് ഒരാള്‍കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ മൂന്നായി.

No comments: