കിളിമാനൂർ, ഏപ്രിൽ 30: കണ്ണൂരിലെ കൊട്ടേഷൻ രാഷ്ട്രീയത്തിനെതിരെ കിളിമാനൂർ ജംഗ്ഷനിൽ ഇന്നു നടന്ന സായാഹ്ന ധർണ്ണ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.രാജു, ബി.എസ്. അനിൽ കുമാർ, ബി.പി. മുരളി, എം.ഗോപാലക്ര്‌ഷ്ണൻ നായർ, അഡ്വ.എസ്. ജയച്ചന്ദ്രൻ, കെ.രാജേന്ദ്രൻ മുതലായവർ നേതൃത്വം നൽകി.
തട്ടത്തുമല മറവക്കുഴി എം.ആർ.എ മന്ദിരം ഉദ്ഘാടനം
തട്ടത്തുമല, ഏപ്രിൽ 23: തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ് സാർ നിർവഹിച്ചു.
എം.ആർ.എ പ്രസിഡെന്റ് സി.ബി. അപ്പു അദ്ധ്യക്ഷത വഹിച്ചു. എം. ആർ.എ രക്ഷാധികാരി ഭാർഗ്ഗവൻ സാർ പതാക ഉയർത്തി. എക്സി. കമ്മിറ്റീ അംഗം ഷൈലാ ഫാൻസിയും സംസാരിച്ചു. എം.ആർ,എ സെക്രട്ടറി സലിം, മറ്റ് എക്സി. കമ്മിറ്റീ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടന്നു. പായസ സദ്യയും ഉണ്ടായിരുന്നു.
വൈകുന്നേരം സാംസ്കാരിക സമ്മേളനം ബേബി ഹരീന്ദ്രദാസ് (ഫ്രാക്ക്) ഉദ്ഘാടനം ചെയ്തു. കിളിമാനൂർ മസൂദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തു മെംബർ ജി.എൽ. അജീഷ്, കിളിമാനൂർ ഗ്രാമ പഞ്ചായത്തു മെംബർമാരായ കെ. ജി. പ്രിൻസ്, ശ്രീലത, മോഹനൻ നായർ(ഫ്രാക്ക് ), എസ്.എ.ഖലാം, എസ്. ലാബറുദീൻ, , ഗിരീശൻ (തട്ടത്തുമല സൌത്ത് റെസി. അസോസിയേഷൻ പ്രതിനിധി), കബീർ (റിപ്പോർട്ട് അവതരണം), ജി. കെ നായർ(സ്വാഗതം), പള്ളം ബാബു(ക്ര്‌തജ്ഞത), ), അബ്ദുൽ അസീസ്, മുതലായവർ സംസാരിച്ചു. രക്ഷാധികാരി ഭാർഗ്ഗവൻ സാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ ഏതാനും എം.ആർ.എ കുടുംബാംഗങ്ങൾക്ക് അരിക്കിറ്റുകൾ വിതരണം ചെയ്തു. 2007- മാർച്ച്, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക് അവാർഡുകൾ നൽകി. കലാമത്സര വിജയികൾക്കു സമ്മാനദാനവും നടന്നു.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകി.
ഫോട്ടോകൾ എടുത്തതു പ്രതാപൻ (ശ്രീലക്ഷ്മി സ്റ്റുഡിയോ).
കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.
മരണം
വാസുദേവൻ പിള്ള സാറിന്റെ അമ്മ
തട്ടത്തുമല, ഏപ്രിൽ 22: തട്ടത്തുമല ശ്രീ. ആർ വാസുദേവൻ പിള്ള സാറിന്റെ അമ്മ മരണപ്പെട്ടു. ശവസംസ്കാരം വൈകുന്നേരം വാസുദേവൻ പിള്ള സാറിന്റെ വീട്ടു വളപ്പിൽ നടന്നു. വിവിധ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക നേതാക്കൾ ഉൾപ്പെടെ മരണവീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
എം.ആർ.എ മന്ദിരം ഉദ്ഘാടനം
തട്ടത്തുമല, ഏപ്രിൽ 20: തട്ടത്തുമല മറവക്കുഴി റെസിഡെൻസ് അസോസിയേഷൻ (എം.ആർ.എ) സ്വന്തമയി സ്ഥലം വാങ്ങി സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 2009-ഏപ്രിൽ 23-ആം തീയതി രാവിലെ 9-30-ന് എ.ഇബ്രാഹിം കുഞ്ഞ് സാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം സാംസ്കാരിക സമ്മേളനവും അവാർഡു ദാനവും മറ്റും നടക്കും.
തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ എം.ആർ.എ കുടുംബാംഗങ്ങൾക്ക് അരിക്കിറ്റുകൾ വിതരണം ചെയ്യും. 2007- മാർച്ച്, 2008 മാർച്ച് എന്നീ വർഷങ്ങളിലെ എസ്‌എസ്.എൽ.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ എം.ആർ.എ അംഗ കുടുംബങ്ങളിലുള്ള കുട്ടികൾക്ക് അവാർഡുകൾ നൽകുന്നതാണ്.
കലാമത്സര വിജയികൾക്കു സമ്മാനദാനവും നടക്കും.
കൂടാതെ കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിവിധ നറുക്കെടുപ്പുകളും അവയ്ക്കുള്ള സമ്മാനങ്ങളും നൽകുന്നതായിരിയ്ക്കും.
കൂടുതലും പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ റെസിഡെൻഷ്യൽ മേഖല തൊട്ടു കിടക്കുന്ന കിളിമാനൂർ പഞ്ചായത്തിലോട്ടു കൂടി വ്യാപിച്ചതാണ്. കൊല്ല, ജില്ലയിലെ നിലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഇതിനോടു ചേർന്നു കിടക്കുന്നു. എം.ആർ.എയുടെയുടെ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിയ്ക്കുന്നത് മറവക്കുഴി മേൽ കൈലാസംകുന്നു താഴെയായിട്ടാണ്.
മത പ്രഭാഷണം
വട്ടപ്പാറ, ഏപ്രിൽ 20: തട്ടത്തുമല വട്ടപ്പാറ മുസ്ലിം ജമാ-അത്തു പള്ളിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ ജംഗ്‌ഷനിൽ ഏപ്രിൽ 19,20,21 തീയതികളിൽ ചിറയിൻകീഴ് നൌഷാദ് ബാഖവിയുടെ മതപ്രഭാഷണം നടക്കുന്നു.
വിവാഹിതരായി
തട്ടത്തുമല, ഏപ്രിൽ 19: തട്ടത്തുമല വല്ലൂർ കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ ശ്രീ. വേലുപ്പിള്ളയുടെയും ജെ. ദേവകിഅമ്മയുടെടെയും മകൻ വിനിലും, ആയൂർ തോട്ടത്തറ സുരേഷ് വിലാസത്തിൽ പരേതനായ ശ്രീ. സദാശിവന്റേയും ശ്രീമതി. എൻ. ചെല്ലമ്മയുടെയും മകൾ ബിനിയും 2009 ഏപ്രിൽ 19 ഞായറാഴ്ച്ച വധൂഗ്‌ര്ഹത്തിൽ വച്ച് വിവാഹിതരായി.
2009 ഏപ്രിൽ 16- ലോക്സഭാ ഇലക്ഷൻ
തട്ടത്തുമല, ഏപ്രിൽ 16 വ്യാഴം :ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം. കേരളം അടക്കം ഏതാനും സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു.
പിണറായി വിജയൻ പ്രസംഗിച്ചു
കിളിമാനൂർ, ഏപ്രിൽ 10:പർളമെന്റ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വൈകിട്ടു മൂന്നു മണിയ്ക്ക് കിളിമാനൂരിൽ നടന്ന എൽ.ഡി.എഫ് പൊതുയൊഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ (എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംസാരിച്ചു. എൻ.രാജൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.അശ്വമേധം ഫെയിം ജി.എസ്.പ്രദീപും പ്രസംഗിച്ചു.
രാജേഷിന്റെ മ്ര്‌തുദേഹം സംസ്കരിച്ചു
തട്ടത്തുമല, ഏപ്രിൽ 7: ദുബായിയിൽ വച്ചു മരണം വരിച്ച തട്ടത്തുമല കുന്നിൽ വീട്ടിൽ രജേഷിന്റെ മ്ര്‌തുദേഹം ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ വച്ച് ഏറ്റുവാങ്ങി തട്ടത്തുമലയിൽ പരേതന്റെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. രാവിലെ എട്ടു മണിവരെ പൊതു ദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. ഭാര്യയും ഒരു കൈക്കുഞും ഉണ്ട്. തട്ടത്തുമല ന്യൂസ്റ്റാർ പാരലൽ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു.
തട്ടത്തുമലയിൽ സ്വീകരണം നൽകി
തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിനു തട്ടത്തുമല ലക്ഷം വീടു കോളനി ജംഗ്ഷനിൽ സ്വീകരണം നൽകി. പതിനൊന്നു മണിയ്ക്കാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയപ്പോൾ ഏതാണ്ടു മൂന്നു മണിയായി. തട്ടത്തുമല ജംഗ്ഷനിലാണു സ്വീകരണം തീരുമാനിച്ചിരുന്നതെങ്കിലും ലക്ഷം വീടു ജംഗ്ഷനിലേയ്ക്കു മാറ്റി വയ്ക്കുകയാണുണ്ടായത്. നല്ല സ്വീകരണാം ആയിരുന്നു.

ജി.ബാലചന്ദ്രനു തട്ടത്തുമലയിൽ സ്വീകരണം
തട്ടത്തുമല,ഏപ്രിൽ 6: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊ.ജി. ബാലചന്ദ്രനു തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി. വൈകുന്നേരം 5-30-നാണു സ്വീകരണം വച്ചിരുന്നതെങ്കിലും എത്തിയത് രാത്രി ഏതാണ്ട് ഒൻപതു മണി സമയത്താണ്. നല്ല സ്വീകരണാം ആയിരുന്നു
തോട്ടയ്ക്കായ്ട് ശശിയ്ക്ക് തട്ടത്തുമലയിൽ സ്വീകരണം നൽകി
തട്ടത്തുമല,ഏപ്രിൽ 4: ആറ്റിങ്ങൽ പാർളമെന്റു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി തോട്ടയ്ക്കാടു ശശിയ്ക്കു് തട്ടത്തുമല ജംഗ്ഷനിൽ സ്വീകരണം നൽകി.
ഏതാണ്ട് ഉച്ച സമയത്തായിരുന്നു സ്വീകരണം.
No comments:
Post a Comment