സമ്പത്തിന്റെ തെര ഞ്ഞെടുപ്പു പ്രചരണത്തിന് ഇന്റെർനെറ്റ് ബ്ലോഗും
കിളിമാനൂർ, 2009 ഏപ്രിൽ 1: ആറ്റിങ്ങൽ പാർൾമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എ.സമ്പത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി പുതിയ രണ്ടു ബ്ലോഗുകൾ ആരംഭിച്ചിരിയ്ക്കുന്നു.
വോട്ട് ഫോർ സമ്പത്ത്, വോട്ട് ഫോർ ലെഫ്റ്റ് ഫ്രണ്ട് എന്നീ തലക്കെട്ടുകളിൽ രണ്ടു ബ്ലോഗുകൾ നിർമ്മിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പഴയകുന്നുമ്മേൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മിറ്റിയ്ക്കു സമർപ്പിച്ചിരിയ്ക്കുന്ന ഈ ബ്ലോഗുകൾ നിർമ്മിച്ചതും നടത്തുന്നതും സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം ആണ്.
ഈ ബ്ലോഗ് സൈറ്റുകളിൽ എത്താൻ ലോഗിൻ ചെയ്യേണ്ടത് http://voteforsampath.blogspot.com, http://voteforleftfront.blogspot.com, http://www.cpimzindabad.blogspot.com എന്നീ യു.ആർ.എൽകളിലൂടെയാണ്.
സമ്പത്തിന്റെ ലോക്സഭാപ്രസംഗം ഈ ബ്ലോഗുകളിൽ നിന്നും ലഭിയ്ക്കും. എൽ.ഡി.എഫ് തെരഞ്ഞെടുപ്പു വെബ്സൈറ്റ്, സി.പി.എം വെബ്സിറ്റ് , നവകേരളമാർച്ച് വെബ്സൈറ്റ് ,സമ്പത്തിന്റെ വെബ്സൈറ്റ് തുടങ്ങിയവയിലേയ്ക്ക് ഈ ബ്ലോഗുകളിൽനിന്നും ലിങ്കു നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും സമ്പത്ത് ജയിച്ചാൽ അദ്ദേഹം എം.പി.എന്ന നിലയിൽ കിളിമാനൂർ മേഖലയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കാൻ ഈ ബ്ലോഗുകൾ തുടർന്നും നടത്താൻ താല്പര്യപ്പെടുന്നതായി ബ്ലോഗ്ഗർ ഇ.എ.സജിം പറഞ്ഞു.
ഇന്റെർനെറ്റിലെ ഗൂഗിളിന്റെ ചുവരുകളിലാണ് ഈ ബ്ലോഗിംഗ്
No comments:
Post a Comment