ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു 73 വയസായിരുന്നു. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 34 വര്‍ഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു.
ദേശാഭിമാനിയിൽനിന്ന്
ഇ.എ.സജിം
ആദരാഞലികൾ
രാജൻ പി.ദേവ് അന്തരിച്ചു
മരണം
രാജൻ പി.ദേവ് അന്തരിച്ചു
മരണം
കൂനയിൽ മൻസൂർ
തട്ടത്തുമല, ജൂലൈ 21: വട്ടപ്പാറ കൂനയിൽ വീട്ടിൽ മൻസൂർ സാഹിബ് കോട്ടയത്ത് ഒരു ആശുപതിയിൽ വച്ച് മരണപ്പെട്ടു. സമൂഹ്യ സാമുദായിക പ്രവർത്തകൻ ആയിരുന്നു. വൈകുന്നേരം നാലു മണിയോടടുപ്പിച്ച് മയ്യം കൂനയിൽവീട്ടിൽ കൊണ്ടുവന്നു. ഖബറടക്കം നാളെ- ജൂലൈ 22-നു രാവിലെ വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ.
പരേതന് ഭാര്യയും നാലു മക്കളുമാണ് ഉള്ളത്. രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും. രണ്ടാണ്മക്കളും ഗൾഫിലാണ്. ഇളയമകളും (ഭർത്താവിനൊപ്പം) ഗൾഫിലാണ്. പരേതന്റെ മൂത്തമകനും, മൂത്തമകളും ഇളയമകളും വിവാഹിതരാണ്. പേരക്കുട്ടികൾ ഉണ്ട്. ഇളയമകൻ വിവാഹിതനല്ല.
എൻ. പീതാമ്പരക്കുറുപ്പ് എം.പി അടക്കം നാനാതുറകളിൽ ഉള്ളവർ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
വിവാഹങ്ങൾ
തട്ടത്തുമല, ജൂലൈ 19: ഇന്നു തട്ടത്തുമലയിൽ രണ്ടു വിവാഹങ്ങൾ ഉണ്ടായിരുന്നു.ഒന്ന് ശാസ്താം കോട്ട എന്നറിയപ്പെടുന്ന അലിക്കുഞ്ഞ് സാഹിബിന്റെ മകൻ സുധീറിന്റെ വിവാഹം (എ.എം.കെ ആഡിറ്റോറിയം, പള്ളിയ്ക്കൽ)
മറ്റൊന്ന് മറവക്കുഴി കബീർ സാഹിബിന്റെ മകൻ ഷെമീറിന്റെ വിവാഹം. (ഷാലിമാർ ആഡിറ്റോറിയം, നിലമേൽ)
കാർ ഇടിച്ചു തെറിപ്പിച്ച് മൂന്നുപേർ മരണപ്പെട്ടു
നിലമേല്‍, ജുലൈ 11: നിലമേലിനു സമീപം കണ്ണൻകോട് ജംഗ്ഷനിൽ വൈകുന്നേരം വൈറ്റിംഗ് ഷെഡ്ഡിൽ നിന്നിരുന്ന യാത്രക്കാരെ തിരുവനന്തപുരം ഭാഗത്തു നിന്നും വന്ന ഒരു കാർ ഇടിച്ചു തെറുപ്പിച്ച് മൂന്നു പേർ മരണപ്പെട്ടു. ഒരു കുട്ടിയടക്കം മറ്റുചിലർക്കും പരിക്കേറ്റു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരാൾ പതിനേഴു വയസ്സുള്ള ഒരു യുവാവുമാണ്. ഇതിൽ യുവാവ് തട്ടത്തുമല വട്ടപ്പാറ ഈ ഞ്ചപ്പച്ച കുടുംബാംഗമായ സൈനുവിന്റെ മകനാണ്. ജുലായ് 12-നു പൊസ്റ്റുമാർട്ടത്തിനു ശേഷം മൃതുദേഹങ്ങൾ അടക്കം ചെയ്തു.
ശേഷംചേർപ്പ്: പിന്നീട് ഒരാൾകൂടി മരിച്ചതായി വിവരം ലഭിച്ചു.
റഫീക്കും ഷൈമയും വിവാഹിതരായി
തട്ടത്തുമല, ജൂലൈ 9: തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ ( നിഹാൽ കോട്ടേജ്) മുഹമ്മദ് മുസ്തഫയുടെയും ജമീലാ ബീവിയുടെയും മകൻ എം. റഫീക്കും, വർക്കല പാലച്ചിറ ഏറത്തുവീട്ടിൽ ഹംസയുടെയും ലൈലാ ബീവിയുടെയും മകൾ എച്ച്. ഷൈമയും തമ്മിലുള്ള വിവാഹം ജൂലൈ 9 വ്യാഴാഴ്ച പകൽ സമയം 11. 30-നും 12 -നും ഇടയിൽ വർക്കല നരിക്കല്ല്‌മുക്ക് തോപ്പിൽ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.
No comments:
Post a Comment