പുലികളി
തട്ടത്തുമല, ആഗസ്റ്റ് 22: ഓണാഘോഷത്തോടനുബന്ധിച്ച് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം , പുലികളി മുതലായവ നടന്നു.
മാദ്ധ്യമ സെമിനാര്‍
തട്ടത്തുമല, ആഗസ്റ്റ് 20: തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാര്‍ തിയേറ്റേഴ്സിന്റെയും ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ “ വാര്‍ത്തകള്‍ വിപണനം ചെയ്യപ്പെടുമ്പോള്‍” എന്ന വിഷയത്തില്‍ മാദ്ധ്യമ സെമിനാര്‍ നടന്നു.
സുഖമില്ലാത്തതിനാല്‍ ഉദ്ഘാടകനായിരുന്ന കെ.എം ലൈബ്രറി രക്ഷാധികാരി എ. ഇബ്രാഹിം കുഞ്ഞ് സാര്‍ സെമിനാറില്‍ എത്തിയില്ല. ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പകല്‍ക്കുറി അജയകുമര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു വിഷയം അവതരിപ്പിച്ചു.
ജി. എല്‍. അജീഷ്, എ. ഗണേശന്, പള്ളം ബാബു, ജി. രജേന്ദ്രകുമാര്‍, ബി. ജയതിലകന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. ജയച്ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ അംഗം ഇ.എ.സജിം സ്വാഗതവും കെ.എം ലൈബ്രറി ബോര്‍ഡ് അംഗം ജി. ജയശങ്കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
തട്ടത്തുമല, ആഗസ്റ്റ് 22: ഓണാഘോഷത്തോടനുബന്ധിച്ച് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം , പുലികളി മുതലായവ നടന്നു.
മാദ്ധ്യമ സെമിനാര്‍
തട്ടത്തുമല, ആഗസ്റ്റ് 20: തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാര്‍ തിയേറ്റേഴ്സിന്റെയും ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ “ വാര്‍ത്തകള്‍ വിപണനം ചെയ്യപ്പെടുമ്പോള്‍” എന്ന വിഷയത്തില്‍ മാദ്ധ്യമ സെമിനാര്‍ നടന്നു.
സുഖമില്ലാത്തതിനാല്‍ ഉദ്ഘാടകനായിരുന്ന കെ.എം ലൈബ്രറി രക്ഷാധികാരി എ. ഇബ്രാഹിം കുഞ്ഞ് സാര്‍ സെമിനാറില്‍ എത്തിയില്ല. ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പകല്‍ക്കുറി അജയകുമര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു വിഷയം അവതരിപ്പിച്ചു.
ജി. എല്‍. അജീഷ്, എ. ഗണേശന്, പള്ളം ബാബു, ജി. രജേന്ദ്രകുമാര്‍, ബി. ജയതിലകന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. ജയച്ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ അംഗം ഇ.എ.സജിം സ്വാഗതവും കെ.എം ലൈബ്രറി ബോര്‍ഡ് അംഗം ജി. ജയശങ്കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
പിണറായി വിജയന് മടവൂരില്‍
കിളിമാനൂര്‍, 2010 ആഗസ്റ്റ് 16: ഇന്ന് വൈകിട്ട് 6 മണിയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയന് മടവൂരില്‍ പ്രസംഗിച്ചു. പാര്‍ട്ടിയുടെ മടവൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് (ഇ.എം.എസ ഭവന് ) നിര്‍മ്മിച്ച കെ.പി. അയ്യൂബ് സ്മാരക ഹാള്‍, വി.എസ്. സതീശ് ചന്ദ്രന് സ്മാരക ലൈംബ്രറി എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഹാളിന്റെ ഉദ്ഘാടനം പിണറായിയും വായനശാലയുടെ ഉദ്ഘാടനം പാര്‍ട്ടി ജില്ലാ കടകമ്പള്ളി സുരേന്ദ്രനും നിര്‍വ്വഹിച്ചു.ഏരിയാസെക്രട്ടറി ബി.എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ.മധു, ബി.പി. മുരളി, അഡ്വ. എസ്.ജയച്ചന്ദ്രന്, ആര്. രാമു, അഡ്വ. എസ്. ഷാജഹാന് തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ സ്വാഗതം പറഞ്ഞു. എസ്.പി. അരവിന്ദന് കൃതജ്ഞത പറഞ്ഞു.
പൊതുവഴിയരികില്‍ തന്നെയായിരുന്നു യോഗത്തിനുള്ള വേദിയും സദസ്സും സജ്ജീകരിച്ചിരുന്നത്.എന്നാല്‍ സമയത്ത് പെരു മഴകാരണം പുതുതായി നിര്‍മ്മിച്ച ഹാളിലേയ്ക് യോഗം മാറ്റി.
പീണറായി വിജയന് പറഞ്ഞതിന്റെ ചുരുക്കം:
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവര്ണ്മെന്റ് ധരാളം ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഈ ഗവര്ണ്മെന്റില് വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ എല്‍.ഡി.എഫിന്റെ ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്രഭരണം ജനങ്ങളുടെ മേല്‍ വന്പിച്ച ദുരിതഭാരം അടിച്ചേല്പിക്കുന്നു. പെട്രോള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവിലൂടെ ജനങ്ങള്‍ക്ക് മേല്‍ വന്പിച്ച ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അവര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്.പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല. ശതകോടീശ്വരന്മാരെ സഹായിക്കുവാനാണ് അവര്‍ക്ക് താല്പര്യം.
ശതകോടീശ്വരന്‍ എന്നാല്‍ വെറും നൂറുകോടി രൂപ കൈയ്യിലുള്ളവനല്ല. ശതകോടീശ്വരന്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ നിന്നുള്ള തര്‍ജ്ജിമയാണ്. ഡോളര്‍ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ നാലായിരം കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ളവരെയാണ് യഥാര്‍ത്ഥത്തില്‍ ശതകോടീശ്വരന്മാര് എന്നു പറയുന്നത്. അത്തരം ശതകോടീശ്വരന്മാര്ക്ക് വേണ്ടിയാണ് കേന്ദ്ര ഭ്രണകൂടം പ്രവര്‍ത്തിക്കുന്നത്. വിലവര്‍ദ്ധനവിലൂടെ അറുപതിനായിരം കോടി രൂപയുടെ അധികഭാരം ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ച കേന്ദ്രഗവര്ണ്മെന്റ് കോര്‍പ്പറേറ്റ് മുതലാളിനാര്‍ക്ക് ഇരുപത്തിയാറു കോടിയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ താല്പര്യം വ്യക്തമാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തു. വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തി.പൂട്ടിക്കിടന്ന മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു. അതില്‍ മിക്കതും ലാഭകരമാക്കി. പുതിയ ഒട്ടേറെ പൊതുമേഖലാ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കര്‍ഷക ആത്മഹത്യകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും വ്യാപകമാണ്.എന്നാല്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. കേന്ദ്രം മാവോയിസ്റ്റുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. ഇത് രാജ്യത്തോടൂള്ള വെല്ലുവിളിയാണ്.
ജമാത്തേ മത്രാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന സംഘടനയാണ്. അതിപ്പോള്‍ അവര്‍ പരസ്യമായി പറയാന്‍ മടിക്കുന്നുവെന്നേയുള്ളൂ. ആട്ടിന്തോലണിഞ്ഞിരിക്കുന്നുവെന്നു സാരം.തള്ളക്കോഴികള്‍ പിള്ളക്കോഴികളെ ചിറകിനടിയില്‍ വയ്ക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ടിനെ കൊണ്ടു നടക്കുന്നത്. ലീഗിന്റെ പരിപാടികളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്നു. ആര്.എസ്.എസിനെ അനുകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. ആര്.എസ്.എസില്‍ തലപ്പത്തൊരു സംഘടനയായി ആര്.എസ്.എസും അതിനോടനുബന്ധിച്ച് കുറെ സംഘടനകളും ഉണ്ട്. ഒപ്പം ഒരു രാഷ്ട്രീയപാര്‍ട്ടിയും(ബി.ജെ.പി). എല്ലാം കൂടി ചേര്‍ന്നതാണ് സംഘപരിവാര്‍.
അതുപോലെ പോപ്പുലര്‍ ഫ്രണ്ടിനും ഉണ്ട് തലപ്പത്തൊരു സംഘടനയും പിന്നെ കുറേ അനുബന്ധ സംഘടനകളും. എല്ലാം അക്രമസംഘങ്ങള്‍. പഴയ എന്‍.ഡി.എഫാണ് ഇപ്പോഴത്തെ പോപ്പുലര്‍ഫ്രണ്ട് ഗ്രൂപ്പ്.അവര്‍ നിലവില്‍ വന്നിട്ട് അധികകാലമായില്ല. ഇതിനിടയില്‍ അവര്‍ മാത്രം ആറ് സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ആര്.എസ്. എസ് ആകട്ടെ നിരവധി സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. പലപ്പോഴും പാര്‍ട്ടിക്ക് ഇത്തരം പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുകാരും ആര്.എസ്.എസ് കാരുമെല്ലാം കൊല്ലുന്നത് സി.പി.എം കാരെയാണ്. എല്ലാ വര്‍ഗീയതയെയും സി.പി.എം എതിര്‍ക്കുന്നു എന്നതിനാലാണിത്. ഒരു വിഭാഗം ക്രിസ്തീയ പുരോഹിതരും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നു.
കേരളാ കോണ്‍ഗ്രസ്സ് പിളര്‍ത്തിയത്. ക്രിസ്തീയ സഭകളാണ്. ഇത് “ചില പ്രത്യേക സ്വഭാവങ്ങള്‍ ഉള്ളതിനാല്‍“ പി.ജെ. ജോസഫ് തന്നെ വിളിച്ചു പറഞ്ഞു പോയതാണ്. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ സി.പി.എം എതിര്‍ക്കും. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകുന്നതാണ് ഒരു മതേതര സമൂഹത്തിന് യോജിച്ച രീതി. എല്ലാ മതത്തിലുമുള്ള ബഹുഭൂരിപക്ഷം മത പുരോഹിതന്മാരും മതേതരവാദികളും നല്ലവരുമാണ്. ഒരു ചെറുവിഭഗം മാത്രമാണ് പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജങ്ങളും ജാഗ്രത പാലിക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത ജനോപകാര പ്രദമായ കാര്യങ്ങള്‍ ജനങ്ങളില്‍ ആത്മ വിശ്വാസം വളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്‍.ഡി.എഫിന്റെ ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ ജാഥകള്‍ അതിനു തെളിവാണ്. ഇനിയും പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടു വരണം.
വിവാഹം
ഡോ.സനൂജും ഡോ. ഫാത്തിമയും
തട്ടത്തുമല, 2010 ആഗസ്റ്റ്സ് 1: നഗരൂര്‍ ശീമവിള എ.വി.എസ് വില്ലയില്‍ അബ്ദുല്‍ വഹാബിന്റെയും സബീറാ വഹാബിന്റെയും മകനും (നഗരൂര്‍ ചിറയില്‍ വീട്ടില്‍ പരേതനായ അലിക്കുഞ്ഞ് സാഹിബിന്റെയും തട്ടത്തുമല ഷാജഹാന് മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഹിം സാഹിബിന്റെയും (സിംഗപ്പൂര്‍) ചെറുമകന്) ഡോ. സനൂജും പെരുമ്പാവൂര്‍ ബാരയില്‍ ശ്രീ ബി.എം ഹമീദിന്റെ മകള്‍ ഡോ. ഫാത്തിമയും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 1 ന് ആലുവ ഗ്രീന്‍പാര്‍ക്ക് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.
3 comments:
Not July 1, it was held on 1st Aug
ചൂണ്ടിക്കാണിച്ച അനോണിമസ് കമന്റർക്ക് നന്ദി!
ആഗസ്റ്റ് 1 എന്നു തിരുത്തിയിട്ടുണ്ട്
Post a Comment