കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉദ്ഘാടനവും സിവിൽഷൻ ശിലാസ്ഥാപനവും നടന്നു
2011 ഫെബ്രുവരി 21: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് വക കിളിമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ നിർവ്വഹിച്ചു. മിനി സിവിൽ സ്റ്റേഷന്റെ തറക്കലിടലും ഇതോടൊപ്പം നടന്നു. സ്ഥലത്ത് എത്താൻ കഴിയാതെ പോയ മുഖ്യമന്ത്രി തിരുവനന്തപുരത്തെ തന്റെ ഓഫീസിൽ ഇരുന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പി.ആർ.ഡി ചിത്രീകരിച്ച പ്രസ്തുത ഉദ്ഘാടന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം ഉദ്ഘാടന സമ്മേളനം നടന്ന കിളിമാനൂർ പുതിയ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനത്ത് പ്രദർശിപ്പിച്ചു. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ, എൻ.രാജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം രമണിപ്രസാദ് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും മറ്റും സംസാരിച്ചു.
മുഖ്യമന്ത്രി എത്തുമെന്ന് കരുതി വൻ ജനക്കൂട്ടം ഉദ്ഘാടന സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാലും ദേഹാസ്വാസ്ഥ്യത്താലും മുഖ്യമന്ത്രിയുടെ കിളീമാനൂർ യാത്ര ഒഴിവാക്കുകയായിരുന്നു. പകരം തന്റെ ഓഫീസിൽ ഇരുന്ന് ഉദ്ഘാടനപ്രസംഗം നിർവ്വഹിക്കുകയും അത് പബ്ലിക്ക് റിലേഷൻ വകുപ്പ് ചിത്രീകരിച്ച് ഉദ്ഘാടന സ്ഥലത്ത് എത്തിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. മന്ത്രി എം.വിജയകുമാറും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
കിളിമാനൂർ നിവസികളുടെ ദീർഘനാളത്തെ അഭിലഷമായിരുന്നു കിളിമാനൂർ സ്വകാര്യ വണ്ടി മൈതാനം. വർഷങ്ങളോളം നിയമക്കുരുക്കിലും, യഥാസമയം വേണ്ടത്ര ഫണ്ടുകളുടെ ലഭ്യത ഇല്ലാതെയും ഇഴഞ്ഞു നീങ്ങിയ ഈ വണ്ടിത്തറ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു മിനി സ്റ്റേഡിയവും നിർമ്മിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷനും കിളിമാനൂരിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. പ്രൈവറ്റ് വണ്ടിത്താവളം വന്നത് കിളിമാനൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായ്ത്ത് ഓൺ ഫണ്ടിനു പുറമേ എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച തുകകളും ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് കിളിമാനൂർ ഗ്രാമപട്ടണം.
കിളിമാനൂർ - ജംഗ്ഷനിൽ ആറ്റിങ്ങൽ റോഡിന്റെ അരികിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ചേർന്ന് ഇനി മിനി സ്റ്റേഡിയവും വരും. സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത് എം.സി റോഡരികിൽ കിളിമാനൂർ പോലീസ് സ്റ്റേഷനു സമീപമാണ്.
^<ഉദ്ഘാടന സ്ഥലത്ത് സ്ഥാപിച്ചിരുന്ന വി.എസിന്റെ ഫ്ലക്സ്!
നെടുമ്പാറ ഉത്സവം
2011 ഫെബ്രുവരി 21: നെടുമ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ഫെബ്രുവരി 20, 21 തീയതികളിൽ.
തട്ടത്തുമല നിസ്കാരപ്പള്ളി ഉദ്ഘാടനം ചെയ്തു
2011 ഫെബ്രുവരി 23: തട്ടത്തുമല ജംഗ്ഷന് സമീപം പുനർനിർമ്മിച്ച ഇരുനിലയുള്ള മുസ്ലിം നിസ്കാരപ്പുരയുടെ ഉദ്ഘാടനം ഫെബ്രുവരി 23- ന് നടന്നു. വൈകുന്നേരം നടന്ന ഉദ്ഘാടന- സാംസ്കാരിക സമ്മേളനം കായംകുളം മുഹമ്മദ് ഷാഫി മൌലവി എം.എ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ- സാംസ്കാരിക- മത നേതാക്കൾ പങ്കെടുത്തു. സമ്മേളനാനന്തരം കായംകുളം മുഹമ്മദ് ഷാഫി മൌലവിയുടെ മതപ്രഭാഷണം നടന്നു. ഫെബ്രുവരി 24 മുതൽ 27 വരെ രാത്രി 7-15 മുതൽ ഹാജി ചിറയിൻകീഴ് എ.എം.നൌഷാദ് ബാഖവിയുടെ മത പ്രഭാഷണവും നടന്നു.
ഉദ്ഘാടന ചിത്രങ്ങൾ
തട്ടത്തുമല ജംഗ്ഷനിലെ പുനർനിർമ്മിച്ച നിസ്കാരപ്പള്ളി (തയ്ക്കാവ്)
റഷീദ് സഹിബ് (സ്വാഗതപ്രസംഗം)
വൈ. അഷ് റഫ് (അദ്ധ്യക്ഷൻ)
റഷീദ് സഹിബ് (സ്വാഗതപ്രസംഗം)
വൈ. അഷ് റഫ് (അദ്ധ്യക്ഷൻ)
കായംകുളം മുഹമ്മദ് ഷാഫി മൌലവി എം.എ ( ഉദ്ഘാടന പ്രസംഗം)
No comments:
Post a Comment