തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, March 15, 2011

2011 മാർച്ച് വാർത്തകൾ


2011 മാർച്ച് വാർത്തകൾ


എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ


തട്ടത്തുമല, 2011 മർച്ച് 28: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ബി. സത്യന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല 72- ആം ബൂത്ത് കൺ വെൻഷൻ തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ നടന്നു. സി.പി.ഐ നേതാവ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയച്ചന്ദ്രൻ, ആർ. വാസുദേവൻ പിള്ള, ബി. ജയതിലകൻ നായർ, പി.റോയി തുടങ്ങിയവർ പങ്കെടുത്തു. ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കൺ വീനറായി ജി.എൽ. അജീഷിനെയും, ചെയർമാനായി ബി.ജയതിലകൻ നായരെയും തെരഞ്ഞെടുത്തു. കൺവെൻഷനിൽ ഇ.എ.സജിം സ്വാഗതവും, എസ്.സലിം കൃതജ്ഞതയും പറഞ്ഞു.


അഡ്വ. ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബ്ലോഗ്


കിളിമാനൂർ: ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.ബി.സത്യന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്റെർനെറ്റിൽ ബ്ലോഗ് തുടങ്ങി. http://voteforbsathyan.blogspot.com എന്നതാണ് ബ്ലോഗിന്റെ യു.ആർ.എൽ. സി.പി.ഐ(എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം ഇ.എ.സജിം തട്ടത്തുമല ആണ് ബ്ലോഗ് അഡ്മിൻ.

കൂടാതെ http://voteforleftfront.blogspot.com, http://cpimzindabad.blogspot.com, http://ldfzindabad.blogspot.com എന്നീ അഡ്രസ്സുകളിലും തെരഞ്ഞെടുപ്പ് പ്രചരണ ബ്ലോഗുകൾ ആരംഭിച്ചിട്ടുണ്ട്.

വിശ്വമാനവികം എന്ന തന്റെ സ്വന്തം ബ്ലോഗും തെരഞ്ഞെടുപ്പ് കഴിയുംവരെ എൽ.ഡി.എഫിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണ് ഇ.എ.സജിം തട്ടത്തുമല. ഈ ബ്ലോഗിന്റെ അഡ്രസ്സ് http://easajim.blogspot.com

വിവാഹം

തട്ടത്തുമല, 2011 മാർച്ച് 26: തട്ടത്തുമല നെടുമ്പാറ കരുണാകരൻ നായരുടെയും (പടിക്കൽ) വിജയമ്മയുടെയും മകൾ കെ.വി. സുജയും വെമ്പായം സ്വദേശി സുജിത്തും തമ്മിലുള്ള വിവാഹം കിളിമാനൂർ ശ്രീദേവി ആഡിറ്റോറിയത്തിൽ നടന്നു. സുജ മുമ്പ് ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു.

മരണം

തട്ടത്തുമല ശിശുപാലൻ മരണപ്പെട്ടു

തട്ടത്തുമല, 2011 മാർച്ച് 26: തട്ടത്തുമല സ്വദേശി ശിശുപാലൻ മരണപ്പെട്ടു. കുറച്ചു നാളായി അസുഖബാധിതനായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ എട്ട് മണിയോടെ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വച്ചാണ് മരണപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം ഈ കോളനിയിൽ താമസിക്കുകയായിരുന്നു. ഉദ്ദേശം നാല്പ്ത്തിയെട്ട് വയസ്സ് പ്രായം വരും. പരേതയായ ജോയിസിന്റെ മകനായിരുന്നു.

ദളിത് സമുദായത്തിൽ വർഷങ്ങൾക്ക് മുമ്പ് തട്ടത്തുമല പ്രദേശത്ത് നിന്ന് പത്താംതരം ജയിച്ച് കോളേജ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇദ്ദേഹം. നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രേഡിഗ്രിയ്ക്ക് പഠിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അക്കാലത്ത് നല്ല പ്രാസംഗികനായിരുന്നു. വിദ്യാഭ്യാസവും, പൊതുപ്രവർത്തനവും, പെരുമാറ്റത്തിലെ വിനയവും കൊണ്ട് അക്കാലത്ത് എല്ലാ‍വരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റിയ ഒരു യുവാവായിരുന്നു. സ്വയം അദ്ധ്വാനിച്ച് വിദ്യാഭ്യാസത്തിനു പണം കണ്ടെത്തുന്ന അക്കാലത്തെ ദളിത് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഇദ്ദേഹവും.

പ്രീഡിഗ്രീ കഴിഞ്ഞ് തുടർ പഠനം നിർത്തി കൂലി വേലകൾ ചെയ്ത് ജീവിക്കുകയായിരുന്ന ശിശുപാലൻ കുറെ നാൾ കഴിഞ്ഞ് തട്ടത്തുമല വിട്ടു പോയതാണ്. കുറെനാൾ ഇദ്ദേഹം നാട്ടിൽ ഉണ്ടായിരുന്നില്ല. കൊല്ലത്ത് എവിടെയോ വിവാഹം ചെത് കുടുംബമായി താമസിക്കുകയായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ ശേഷം ഈ അടുത്ത കാലത്താണ് വീണ്ടും ഭാര്യയുമായി തട്ടത്തുമലയിൽ എത്തിയത്. ഇവിടെ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ സഹോദരങ്ങളോടൊപ്പം താമസിക്കുകയായിരുന്നു.

ശിശുപാലന് നല്ലൊരു ഭാവി ചെറുപ്പകാലത്ത് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നതാണ്. ഒന്നുകിൽ ദളിത് സമുദായത്തിൽ നിന്ന് നല്ലൊരു നേതാവ്. അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആകാൻ കഴിഞ്ഞ്ല്ല. പ്രതികൂലമായ ജീവിത സാഹചര്യങ്ങൾ താളം തെറ്റിയ ഒരു ജീവിതത്തിലേയ്ക്കാണ് ഈ യുവാവിനെ കൊണ്ടു ചെന്നെത്തിച്ചത്. രോഗ പീഡകളാൽ തൊഴിലൊന്നും ചെയ്യാൻ കഴിയാതെ ജീവിക്കാൻ വിഷമിക്കുകയായിരുന്നു അവസാന നാളുകളിൽ.

സ്വന്തമായി ഉണ്ടായിരുന്ന വീടും പുരയുടവുമൊക്കെ വിറ്റ് മകളുടെ കല്യാണം നടത്തി ഒന്നും മിച്ചമില്ലാതെ ഒടുവിൽ ജന്മ ദേശത്ത് വന്നെത്തുകയായിരുന്നു. അല്പം മണ്ണും ഒരു വീടും ഉണ്ടാക്കുവാൻ ആഗ്രഹിച്ച് കഴിയുകായായിരുന്നു. ആഗ്രഹങ്ങൾ ബാക്കിവച്ച് ശിശുപാലൻ യാത്രയായി. മക്കൾ എല്ല്ലാം ജോലി ചെയ്ത് ജീവിക്കാൻ പ്രായമായതിന്റെ ആശ്വാസം മാത്രമാണ് അവസാന നാലുകളിൽ ശിശുപാലനുണ്ടായിരുന്ന ആകെ ഒരു സമാധാനം.

വലിയ പ്രതീക്ഷകളുമായി വളർന്ന് വരികയും പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ ജീവിത ക്ലേശങ്ങളിൽ പ്രയാസപ്പെട്ട് സ്വപ്നങ്ങൾ സ്വപ്നങ്ങളായി മാത്രം ശേഷിപ്പിച്ച് യാത്രയാകുന്ന അനേകം പേരിൽ ഒരാളായി ഇന്ന് ശിശുപാലനും മണ്ണോട് ചേർന്നു. ഒരു പക്ഷെ നാട്ടിലെ സാഹൂഹ്യ- രാഷ്ട്രീയ മേഖലകളിൽ പ്രത്യേകിച്ച് ദളിതരുടെ ഇടയിൽ നേതൃസ്ഥാനീയനാകേണ്ടിയിരുന്ന ശിശുപാലന് തട്ടത്തുമല നാ‍ട്ടുവർത്തമാനത്തിന്റെ ആദരാഞ്ജലികൾ!

സ്ഥാനാർത്ഥികൾ (ആറ്റിങ്ങൽ)

തട്ടത്തുമല, 2011 മാര്‍ച്ച് 22: എൽ.ഡി.എഫിനും യു.ഡി.എഫിനും സ്ഥാനാർത്ഥികളായി. എൽ.ഡി.എഫിൽ സി.പി.(എം) സ്ഥാനാർത്ഥിയായി അഡ്വ.ബി.സത്യൻ ആണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി തങ്കമണി ദിവാകരനാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ പ്രചരണ രംഗത്ത് വളരെ മുന്നിലായി. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞു. ചുവരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും നിരന്നു കഴിഞ്ഞു.

അഡ്വ. ബി.സത്യൻ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്.എഫ്. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കിളിമാനൂർ മണ്ഡലത്തിൽ സ്ഥിരം സി.പി. സ്ഥാനാർത്ഥികളാണ് എൽ.ഡി.എഫിൽ മത്സരിച്ച് വിജയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ കിളിമാനൂർ മണ്ഡലം ഇല്ലാതായി. ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമായി. പഴയ കിളീമാനൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന സി.പി..എം പ്രവർത്തകർ വർഷങ്ങൾക്ക് ശേഷം സി.പി.എം സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആവേശത്തിലാണ്.

കിളിമാനൂർ സംവരണ മണ്ഡലമായിരുന്നു. ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലമായപ്പോഴും സംവരണമണ്ഡലം തന്നെ. എൽ.ഡി.എഫ് ഇടവേളകളില്ലാതെ വിജയിച്ചു പോരുന്ന മണ്ഡലമായിരുന്നു കിളിമാനൂർ. എൻ. രാജനാണ് കഴിഞ്ഞ എം.എൽ.. ആറ്റിങ്ങലിൽ ആനത്തലവട്ടം ആനന്ദനായിരുന്നു കഴിഞ്ഞ എം.എൽ.. കിളീമാനൂർ മണ്ഡലത്തിൽ ആയിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ വർക്കല മണ്ഡലത്തിന്റെ ഭാഗമായി. കിളീമാനൂർ മണ്ഡലത്തിലായിരുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, നഗരൂർ, പുളിമാത്ത്, കരവാരം, മുദായ്ക്കൽ ഗ്രാമ പഞ്ചായത്തുകൾ ഇപ്പോൾ ആറ്റിങ്ങൽ നിയമസഭാമന്ദിരത്തിന്റെ ഭാഗമായിരിക്കുന്നു. മുമ്പ് ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്ന ചില ഗ്രാമ പഞ്ചായത്തുകൾ കൂടി പുതിയ ആറ്റിങ്ങൽ മണ്ഡലത്തിന്റെ ഭാഗമായി.

കോൺഗ്രസ്സ് സ്ഥാനാർത്ഥി തങ്കമണി ദിവാകരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. വിവരം ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.

തട്ടത്തുമല വാര്യത്തുവിള ഉത്സവം

തട്ടത്തുമല: തട്ടത്തുമല മണലേത്തുപച്ച വാര്യത്തുവിള ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ വർഷത്തെ അത്തം മഹോത്സവം 2011 മാർച്ച് 19, 20 തീയതികളിൽ നടക്കും. ഒന്നാം ദിവസം ക്ഷേത്ര ചടങ്ങുകൾക്കും അന്നദാനത്തിനും പുറമെ രാത്രി 8-30-ന് തിരുവനന്തപുരം വരമൊഴിക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ടുകളും കളിയുംദേശതെളിവ്”.

രണ്ടാം ദിവസം ക്ഷേത്രചടങ്ങുകൾക്കുപുറമെ സമൂഹപൊങ്കാലയും വൈകുന്നേരം ഘോഷയാത്രയും ഉണ്ടായിരിക്കും. കൂടാതെ രാത്രി 9 മണിമുതൽ തിരുവനന്തപുരം സാഗര അവതരിപ്പിക്കുന്ന ബാലെകലിയുഗ വരദായിനി”. 12 മണിമുതൽ ഓച്ചിറ നാടകരംഗം അവതരിപ്പിക്കുന്ന നാടകംഅമ്മവാത്സല്യം”.

ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി

തട്ടത്തുമല മാർച്ച് 14: കേരളം തെരഞ്ഞെടുപ്പ് ചൂടിൽ. ഇടതുപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കി. യു.ഡി.എഫിൽ ചർച്ച തുടരുന്നു.

സി.പി. (എം) 93 സീറ്റിൽ; സി.പി 27, ആർ.എസ്.പി 4, ജനതാദൾ (എസ്) 5, കേരളാ കോൺഗ്രാസ്സ് (പി.സി. തോമസ് വിഭാഗം) 3, എൻ.സി.പി 3, കോൺഗ്രസ്സ് (എസ്) 1, .എൻ.എൽ 3.

ആറ്റിങ്ങൾ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി സി.പി. (എം) സ്ഥാനാർത്ഥിയായിരിക്കും. പഴയ കിളീമാനൂർ ആറ്റിങ്ങൾ മണ്ഡലങ്ങളുടെ ഏതാനും ഭാഗങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കിയതാണ് ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലം. തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആണ്. കിളിമാനൂര്‍ എന്ന മണ്ഡലം ഇനിയില്ല.

മുമ്പ് കിളീമാനൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകൾ പുതിയ വർക്കല ണ്ഡലത്തിൽ ആണ് ഉൾപ്പെടുന്നത്.

ചിറയിൻകീഴ് എന്ന പേരിൽ പുതിയ മണ്ഡലവും കൂടി നിലവിൽ വന്നിട്ടുണ്ട്. അവിടെ എൽ.ഡി.എഫിൽ സി.പി സ്ഥാനാർത്ഥിയാണ്.

No comments: