തട്ടത്തുമല നാട്ടുവർത്തമാനം

Monday, March 14, 2011

ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി


ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥി

കേരളം തെരഞ്ഞെടുപ്പ് ചൂടിൽ. ഇടതുപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കി. യു.ഡി.എഫിൽ ചർച്ച തുടരുന്നു.

സി.പി.ഐ (എം) 93 സീറ്റിൽ; സി.പി ഐ 27, ആർ.എസ്.പി 4, ജനതാദൾ (എസ്) 5, കേരളാ കോൺഗ്രാസ്സ് (പി.സി. തോമസ് വിഭാഗം) 3, എൻ.സി.പി 3, കോൺഗ്രസ്സ് (എസ്) 1, ഐ.എൻ.എൽ 3.

ആറ്റിങ്ങൾ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി സി.പി.ഐ (എം) സ്ഥാനാർത്ഥിയായിരിക്കും. പഴയ കിളീമാനൂർ ആറ്റിങ്ങൾ മണ്ഡലങ്ങളുടെ ഏതാനും ഭാഗങ്ങൾ സംയോജിപ്പിച്ച് ഉണ്ടാക്കിയതാണ് ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലം. തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആണ്. കിളിമാനൂര്‍ എന്ന മണ്ഡലം ഇനിയില്ല.

മുമ്പ് കിളീമാനൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മടവൂർ, പള്ളിക്കൽ, നാവായിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകൾ പുതിയ വർക്കല മണ്ഡലത്തിൽ ആണ് ഉൾപ്പെടുന്നത്.

ചിറയിൻകീഴ് എന്ന പേരിൽ പുതിയ മണ്ഡലവും കൂടി നിലവിൽ വന്നിട്ടുണ്ട്. അവിടെ എൽ.ഡി.എഫിൽ സി.പി ഐ സ്ഥാനാർത്ഥിയാണ്.

No comments: