തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, January 1, 2013

പോസ്റ്റ് മാൻ ചെല്ലപ്പൻ വിരമിച്ചു

പോസ്റ്റ് മാൻ ചെല്ലപ്പൻ വിരമിച്ചു

തട്ടത്തുമല, 2012 ഡിസംബർ 31: നാട്ടുകാരുടെ പ്രിയ പോസ്റ്റ് മാൻ ചെല്ലപ്പൻ സർവ്വീസിൽ നിന്നും വിരമിച്ചു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനമനുഷ്ടിച്ചുവന്ന അദ്ദേഹം  നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ സേവനത്തിനു ശേഷമാണ്  2012 ഡിസംബർ മുപ്പത്തിയൊന്നിന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. ദിവസവും നാട്ടുകാർക്കിടയിലൂടെ    കുശലപ്രശ്നങ്ങളും തമാശകളും മേമ്പൊടി ചേർത്ത്    തപാൽ  ഉരുപ്പടികളുമായി നിത്യവും  സഞ്ചരിച്ചിരുന്ന ചെല്ലപ്പൻ    സത്യസന്ധതയും കൃത്യനിഷ്ഠതയും പുലർത്തിയിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്   തട്ടത്തുമല പോസ്റ്റ് ഓഫീസിൽ സഹപ്രവർത്തകർ യഥോചിതം  യാത്രയയപ്പു നൽകി.  ചെല്ലപ്പന്റെ വീട്ടിൽ ലളിതമായൊരു  സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

(ഇപ്പോൾ ഇട്ടിരിക്കുന്ന ഫോട്ടോയ്ക്ക് അല്പം പ്രശ്നമുണ്ട്. ഒളിച്ചു നിൽക്കും പോലെ തോന്നും. നല്ലൊരു ഫോട്ടോ പിന്നീടിടാം)

Thursday, December 27, 2012

കൊടിവിള ഷംസുസുദീൻ മരണപ്പെട്ടു

കൊടിവിള ഷംസുസുദീൻ മരണപ്പെട്ടു

നിലമേൽ, 2012 ഡിസംബർ 27: തട്ടത്തുമല അൽഹിദായ യത്തീം ഖാനയുടെ ചെയർമാൻ കൊടിവിള ഷംസുദ്ദീൻ അന്തരിച്ചു. കോൺഗ്രസ്സ് നേതാവു കൂടിയായിരുന്ന കൊടിവിള ഷംസുദ്ദീൻ മുമ്പ്  നിലമേൽ ഗ്രാമപഞ്ചായത്ത്  അംഗമായും, നിലമേൽ കണ്ണൻകോട് മുസ്ലിം ജമാ-അത്ത് പ്രസിഡന്റായും  പ്രവർത്തിച്ചിട്ടുണ്ട്. അൽഹിദായ സ്ഥാപകൻ പി.എം. ഹംസാ മൗലവിയുടെ മരണത്തെത്തുടർന്നാണ് കൊടിവിള തട്ടത്തുമല അൽ-ഹിദായ യത്തീം ഖാനയുടെ ചെയർമാനായത്. നിലമേൽ ബംഗ്ലാംകുന്നിൽ താമസിച്ചുവരികയായിരുന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി നേതാക്കൾ പരേതന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഖബറടക്കം ഇന്നുച്ചയ്ക്ക് നിലമേൽ കണ്ണൻകോട് മുസ്ലിം ജമാ-അത്ത് ഖബർസ്ഥാനിൽ നടക്കും. 

സാലിസാറിന്റെ ചെറുകമൻ അപകടത്തിൽ മരിച്ചു

തങ്കക്കല്ല്: ഡിസംബർ 26: തങ്കക്കല്ല് മീഞ്ഞാറ പരേതനായ സാലിസാറിന്റെ ചെറുമകൻ (ഇക്ക്ബാലിന്റെ മകൻ) അപകടത്തിൽ മരിച്ചു.

Tuesday, December 25, 2012

മരണം: ഡോ.ശാന്തകുമാരി

ഡോ.ശാന്തകുമാരി അന്തരിച്ചു

തട്ടത്തുമല,  2012 ഡിസംബർ 23: തട്ടത്തുമല കദളീവനം വീട്ടിൽ  ഡോ. ഹരികുമാറിന്റെ പത്നി ഡോ.ശാന്തകുമാരി (57) മരണപ്പെട്ടു. രാവിലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. ഡോക്ടറുടെ ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും ബന്ധുക്കളും ഡോക്ടർമാരും  നടത്തി വരികയായിരുന്നെങ്കിലും ഒടുവിൽ മരണം അവരെ കീഴ്പെടുത്തുകയായിരുന്നു. നാട്ടുകാർ ശാന്തച്ചേച്ചി എന്ന് വിളിച്ചിരുന്ന ഡോ.ശാന്തകുമാരി  സ്നേഹമസൃണമായ പെരുമാറ്റത്തിനുടമയായിരുന്നു. കടയ്ക്കലിൽ ശ്രീരാമകൃഷ്ണ ഹോമിയോ  ക്ലീനിക്ക് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു. വീട്ടിലും ധാരാളം പേർ ചികിത്സ തേടി എത്തിയിരുന്നു. കുട്ടികളുടെ ചികിത്സയ്ക്ക് പേരുകേട്ട ഡോക്ടറായിരുന്നു അവർ.    ഹോമിയോ ഡോക്ടർതന്നെയായ ഭർത്താവ്  തട്ടത്തുമല മറവക്കുഴി കുടുംബാംഗം  ഡോ.ഹരികുമാർ വിഹാഹം കഴിച്ചുകൊണ്ടുവന്നതോടെയാണ് ഡോ.ശാന്തകുമാരി  തട്ടത്തുമലക്കാർക്ക് പ്രിയങ്കരിയായി മാറിയത്. മക്കൾ അനന്തലക്ഷ്മി (ഫിസിയോ തെറാപ്പിസ്റ്റ്), അംബാലക്ഷ്മി. മരുമകൻ പ്രശാന്ത് (ഫിസിയോ തെറാപ്പിസ്റ്റ്). അമ്മ ജീവിച്ചിരിപ്പുണ്ട്. മൂന്നു സഹോദരങ്ങൾ ഉണ്ട്.രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മൃതുദേഹം  വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ശാന്തച്ചേച്ചി മരണപ്പെട്ട ദിവസം ഈ വാർത്ത പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. 2012 ഡിസംബർ 23 നാണ് അവർ നമ്മെ വിട്ടുപിരിഞ്ഞത്. 

Sunday, December 9, 2012

പ്രസവചിത്രീകരണവും കേരളസംസ്കാരവും

പ്രസവചിത്രീകരണവും കേരളസംസ്കാരവും

തട്ടത്തുമല, 2012 ഡിസംബർ 8: പുരോഗമന കലാസാഹിത്യസംഘം തട്ടത്തുമല യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ “പ്രസവ ചിത്രീകരണവും കേരളസംസ്കാരവും’ എന്ന വിഷയത്തിൽ 2012 ഡിസംബർ 8-ന് വൈകുന്നേരം ചർച്ച നടന്നു. തട്ടത്തുമല കെ.എം ലൈബ്രറി പാർക്കിൽ നടന്ന ചർച്ച തിരുവനന്തപപുരം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവുമായ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ശ്വ്വേതാ മേനോന്റെ പ്രസവം ഒരു സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. എങ്കിലും ഭൂരിപക്ഷം പേരും. പ്രസവം ചിത്രീകരിക്കുന്നതിൽ സാസ്കാരിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന  പക്ഷക്കാരായിരുന്നു. അഭിനയം എന്ന തൊഴിലിന്റെ ഭാഗമായി ഒരു സ്ത്രീ തന്റെ പ്രസം ചിത്രീകരിക്കാൻ അനുവദിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും തന്റെ സിനിമയിൽ ആ രംഗം ചിത്രീകരിക്കേണ്ടത് അനിവാര്യമെങ്കിൽ അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ടായി. എന്നാൽ ഒരു വിഭാഗം സ്വകാര്യമാക്കി വയ്ക്കേണ്ട ചിലത് മനുഷ്യ ജിവിതത്തിൽ ഉണ്ടെന്നും അത് പരസ്യപ്പെടുത്തുന്നത് സമൂഹത്തിൽ മനുഷ്യസംസ്കാരത്തിനു നിരക്കുന്നതല്ലെന്നും  അഭിപ്രായപ്പെട്ടു. അഡ്വ.എസ്.ജയച്ചന്ദ്രൻ, രാജേന്ദ്രകുമർ, കെ.ജി.ബിജു, സജ്ജനാൻ, നിഷാദ്, അഭിലാഷ്  തുടങ്ങിയവർ സംസാരിച്ചു. ഇ.എ.സജിം സ്വാഗതവും ജയതിലകൻ നായർ കൃതജ്ഞതയും പറഞ്ഞു.

Saturday, November 24, 2012

പി.ജി അനുസ്മരണം നടത്തി

പി.ജി അനുസ്മരണം നടത്തി

കിളീമാനൂർ, 2012 നവംബർ 24: പുരോഗമന കലാസാഹിത്യസംഘം കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ഗോവിന്ദപ്പിള്ള അനുസ്മരണം നടന്നു. വൈകുന്നേരം കിളിമാനൂർ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ കിളിമാനൂർ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ, മടവൂർ ത്രിവിക്രമൻ നായർ, പി.വത്സലകുമാർ, എ.ഗണേശൻ, ഡോ.പി.മുരുകദാസ് എന്നിവർ സംസാരിച്ചു. എം.നാരായണൻ അദ്ധ്യക്ഷത വഹച്ചു.  സജ്ജനൻ സ്വാഗതവും  ഇ.എ.സജിം കൃതജ്ഞതയും  പറഞ്ഞു.

Sunday, November 18, 2012

രാത്രികാല യാത്രികർക്ക് സൌജന്യ ചുക്ക് കാപ്പി

ജനമൈത്രി പോലീസിന്റെ സൌജന്യ ചുക്കുകാപ്പി

കിളീമാനൂർ, 2012 നവംബർ 16: മണ്ഡലകാലം പ്രമാണിച്ച് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എം.സി.റോഡുവക്കിൽ ജനമൈത്രി പോലീസിന്റെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൌജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. ഇന്ന് രാത്രി ഉദ്ഘാടനം നടന്നു. (2012 നവംബർ 16). രാത്രികാല വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ഈ സേവനം നൽകുന്നത്. പ്രത്യേകിച്ചും ഡ്രൈവർമാർക്ക് ഈ ചുക്ക് കാപ്പി കിടിച്ച് വിശ്രമിച്ച ശേഷമുള്ള വാഹനമോടിക്കൽ ഉല്ലാസകരമാകും. ഉറക്കം പോകും. മറ്റ് യാത്രക്കാർക്കും കാപ്പി നൽകും. വരുന്ന വാഹനങ്ങളെ പോലിസും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന്  തടഞ്ഞു നിർത്തി ചുക്ക് കാപ്പി കുടിച്ചിട്ടു പോകാൻ ക്ഷണിക്കും. ആവശ്യമുള്ളവർ വന്നു കുടിക്കും. ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ കൂടി ഭാഗമാണിത്. എം.സി.റോഡിലും (സ്റ്റേറ്റ് ഹൈവേ) നാഷണൽ ഹൈവേയിലും ഇടയ്ക്കിടയ്ക്കുളള പോലീസ്സ്റ്റേഷൻ പരിസരത്തുള്ള റോഡുവക്കിൽ ഈ സേവനം നടത്തുന്നുണ്ട്. ഇന്നലെ കിളിമാനൂർ പോലീസ് സ്റ്റേഷനുമുന്നിൽ ചുക്കുകാപ്പി വിതരണത്തിനു പോലീസുകാർക്കൊപ്പം സഹായത്തിനെത്തിയത് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളാണ്. (ഞാനുമുണ്ടായിരുന്നു). ഓരോ ദിവസവും ഓരോ റെസിഡന്റ്സ് അസോസിയേഷനുകൾക്കാണ് സഹായച്ചുമതല. പോലീസിന്റെ ഈ ജനമൈത്രി വളരെ നല്ല ഒരു ഉദ്യമമാണ്.

Monday, November 5, 2012

2012 നവംബർ വാർത്തകൾ

പി.ജി അനുസ്മരണം നടന്നു

കിളീമാനൂർ, 2012 നവംബർ 24: പുരോഗമന കലാസാഹിത്യസംഘം കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ഗോവിന്ദപ്പിള്ള അനുസ്മരണം നടന്നു. വൈകുന്നേരം കിളിമാനൂർ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ കിളിമാനൂർ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ, മടവൂർ ത്രിവിക്രമൻ നായർ, പി.വത്സലകുമാർ, എ.ഗണേശൻ, ഡോ.പി.മുരുകദാസ് എന്നിവർ സംസാരിച്ചു. എം.നാരായണൻ അദ്ധ്യക്ഷത വഹച്ചു.  സജ്ജനൻ സ്വാഗതവും  ഇ.എ.സജിം കൃതജ്ഞതയും  പറഞ്ഞു.

വിവാഹം

പറണ്ടക്കുഴി: തട്ടത്തുമല പറണ്ടക്കുഴി അശ്വതി ഭവനിൽ പി.മുരളീധരൻ നായരുടെയും ആർ.ചന്ദ്രുകയുടെയും മകൻ എം.സി. അഭിലാഷും  തുമ്പോട് സീമന്തപുരം കൃഷ്ണവിലാസത്തിൽ പി.മൻമദക്കുറുപ്പിന്റെയും എസ്. പത്മകുമാരിയുടെയും മകൾ കാർത്തികയും തമ്മിലുള്ള വിവാഹം 2012 നവംബർ 25-ന് മടവൂർ തേവരുമുകളിൽ ആഡിറ്റോറിയത്തിൽ.

ജനമൈത്രി പോലീസിന്റെ സൌജന്യ ചുക്കുകാപ്പി

കിളീമാനൂർ, 2012 നവംബർ 16: മണ്ഡലകാലം പ്രമാണിച്ച് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എം.സി.റോഡുവക്കിൽ ജനമൈത്രി പോലീസിന്റെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൌജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. ഇന്ന് രാത്രി ഉദ്ഘാടനം നടന്നു. (2012 നവംബർ 16). രാത്രികാല വാഹന അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ഈ സേവനം നൽകുന്നത്. പ്രത്യേകിച്ചും ഡ്രൈവർമാർക്ക് ഈ ചുക്ക് കാപ്പി കിടിച്ച് വിശ്രമിച്ച ശേഷമുള്ള വാഹനമോടിക്കൽ ഉല്ലാസകരമാകും. ഉറക്കം പോകും. മറ്റ് യാത്രക്കാർക്കും കാപ്പി നൽകും. വരുന്ന വാഹനങ്ങളെ പോലിസും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന്  തടഞ്ഞു നിർത്തി ചുക്ക് കാപ്പി കുടിച്ചിട്ടു പോകാൻ ക്ഷണിക്കും. ആവശ്യമുള്ളവർ വന്നു കുടിക്കും. ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ കൂടി ഭാഗമാണിത്. എം.സി.റോഡിലും (സ്റ്റേറ്റ് ഹൈവേ) നാഷണൽ ഹൈവേയിലും ഇടയ്ക്കിടയ്ക്കുളള പോലീസ്സ്റ്റേഷൻ പരിസരത്തുള്ള റോഡുവക്കിൽ ഈ സേവനം നടത്തുന്നുണ്ട്. ഇന്നലെ കിളിമാനൂർ പോലീസ് സ്റ്റേഷനുമുന്നിൽ ചുക്കുകാപ്പി വിതരണത്തിനു പോലീസുകാർക്കൊപ്പം സഹായത്തിനെത്തിയത് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളാണ്. (ഞാനുമുണ്ടായിരുന്നു). ഓരോ ദിവസവും ഓരോ റെസിഡന്റ്സ് അസോസിയേഷനുകൾക്കാണ് സഹായച്ചുമതല. പോലീസിന്റെ ഈ ജനമൈത്രി വളരെ നല്ല ഒരു ഉദ്യമമാണ്.

ഡ്രൈവർ ഉറങ്ങാതിരിക്കാൻ സൌജന്യ ചുക്കു കാപ്പി സെന്റർ

കിളീമാനൂർ, 2012 നവംബർ 16: വാഹന  അപകടങ്ങൾ ഒഴിവാക്കുന്നതിന് രാത്രികാല വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ചുക്ക് കാപ്പി നൽകുന്ന പരിപാടി കിളിമാനൂർ പോലീസ് സ്റ്റേഷനു മുമ്പിൽ നടന്നു. കഴിഞ്ഞ വർഷവും ഈ പരിപാടി ഉണ്ടായിരുന്നു. ശബരിമാല സീസണിലാണ് ഈ പരിപാടി നടത്തുന്നത്. കിളിമാനൂർ പോലീസ്,   ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസൊയേഷൻ കിളീമാനൂരിന്റെ (ഫ്രാക്ക്) കൂടി സഹകരണത്തിൽ  ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് ഇതിന്റെ ഉദ്ഘാടനത്തിനു മുമ്പ് സർക്കിൾ ഓഫീസിൽ ഒരു ബോധവൽക്കരണ മീറ്റിംഗും ഉണ്ടായിരുന്നു. ചുക്ക് കാപ്പി സെന്ററിന്റെ ഉദ്ഘാടനം ആറ്റിങ്ങൾ ഡി.വൈ.എസ്. എസ്.പി രാത്രി ഏഴ് മണിയ്ക്ക് നിർവ്വഹിച്ചു. ഒക്കെ നല്ല കാര്യം!

സെമിനാർ

കിളിമാനൂർ, 2012 നവംബർ 5: സി.പി.ഐ.എം പഴയകുന്നുമ്മേൽ എൽ.സിയുടെ ആഭിമുഖ്യത്തിൽ ദേശാഭിമാനിയും നവകേരളവും എന്ന വിഷയത്തിൽ കിളിമാനൂർ ഠൌൺ യു.പി.എസിൽ  സെമിനാർ നടന്നു. ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പി.എം. മനോജ് പ്രഭാഷണം നടത്തി.

 മരണം: ചാത്തമ്പറ  അബ്ദുൽ മജീദ് മരണപ്പെട്ടു

ചാത്തമ്പറ, 2012 നവംബർ 14: തട്ടത്തുമല ഇബ്രാഹിം കുഞ്ഞ് സാറിന്റെ ഇളയ സഹോദരി ഷഹീദയെന്നു വിളിക്കുന്ന ഷാഹിദാ ബീവിയുടെ ഭർത്താവ് അബ്ദുൽ മജീദ് രാത്രി പുലർച്ചേ മരണപ്പെട്ടു.  മക്കൾ മുഹമ്മദ് നവാസ്, രസ്ന, ഷാനവാസ്. മരുമകൻ  സവാദ് നഗരൂർ.  മൂത്തമകൻ നവാസ് യു.എ.ഇയിൽ നിന്നും വന്നശേഷം സന്ധ്യയ്ക്ക് കടുവയിൽ മുസ്ലിം ജമാ-അത്ത് പള്ളി ഖബർ സ്ഥാനിൽ ഖബറടക്കം നടന്നു.

വിവാഹം

നെടുമ്പറമ്പ് പൊയ്കവിള നന്ദനത്തിൽ തുളസീധരന്റെയും കെ.ലളിതയുടെയും മകൾ ലിജിയും (ഇവർ മുമ്പ് തട്ടത്തുമലയിൽ ആയിരുന്നു) നന്ദായ്‌വനം ആര്യാഭവനിൽ ശശിയുടെയും ഷൈലയുടെയും മകൻ അനീഷും തമ്മിലുള്ള വിവാഹം 2012 നവംബർ 11 ഞായറാഴ്ച (സമയം:11-30-12-30) നഗരൂർ  പൊയ്കവിള ഭഗവതിയോട് ദേവീക്ഷേത്രസന്നിധിയിൽ.

വിവാഹം

പറണ്ടക്കുഴി സന്ധ്യാ ഭവനിൽ സുഭാഷിതന്റെയും സുധയുടെയും മകൾ ഷൈനിയും കല്ലമ്പലം മത്തനാട് ഇന്ദിരവിലാസത്തിൽ പരേതനായ ശാന്തന്റെയും ഇന്ദിരാദേവിയുടെയും മകൻ രാഖിലും തമ്മിലുള്ള വിവാഹം 2012 നവംബർ 29-ന് ശിവഗിരി ശാരദാ മഠത്തിൽ. 

വിവാഹം

കിളിമാനൂർ ഊമൻപള്ളിക്കര കുഴിവിള  ഗീത ഭവനിൽ രവീന്ദ്രന്റെയും ഗീതയുടെയും മകൾ രേവതിയും തട്ടത്തുമല മണലേത്തുപച്ച സജിത്ത് ഭവനിൽ പരേതനായ പുഷ്കരന്റെയും സുജാതയുടെയും മകൻ സജിത്തും തമ്മിലുള്ള വിവാഹം കിളിമാനൂർ ഠൌൺ ഹാളിൽ 2012 നവംബർ 29-ന് (സമയം 11.10- 12.30).

മരണം

തട്ടത്തുമല, 2012 നവംബർ 5: അരുൺ എന്ന കുട്ടൻ അജി എന്ന കൊച്ചുകുട്ടൻ എന്നിവരുടെ പിതാവ് കഴിഞ്ഞ രാത്രി  മരണപ്പെട്ടു. വിളയിൽ വീട്ടിൽ ശിവരാമപിള്ളയുടെ മരുമകൻ. ഭാര്യ വത്സല. അരുണിനും അജിയ്ക്കും പുറമെ ആശ എന്ന മകളും ഉണ്ട്. മകളുടെ വീട്ടിൽ വച്ചാണ് അസുഖം വന്നത്. കടയ്ക്കൽ ഗവ. ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം  സംസ്കാരം നെടുമ്പാറ കിഴക്കേ വട്ടപ്പാറയിലുള്ള വീട്ടുവളപ്പിൽ നടന്നു. അഡ്വ. എസ്.ജയച്ചന്ദ്രന്റെ സഹോദരീഭർത്താവാണ് പരേതൻ.