തട്ടത്തുമല നാട്ടുവർത്തമാനം

Tuesday, August 17, 2010

പിണറായി പറഞ്ഞത്

പിണറായി വിജയൻ മടവൂരിൽ

കിളിമാനൂർ, 2010 ആഗസ്റ്റ് 16: ഇന്ന് വൈകിട്ട് 6 മണിയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയൻ മടവൂരിൽ പ്രസംഗിച്ചു. പാർട്ടിയുടെ മടവൂർ ലോക്കൽ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് (ഇ.എം.എസ ഭവന്‍ ) നിർമ്മിച്ച കെ.പി. അയ്യൂബ് സ്മാരക ഹാൾ, വി.എസ്. സതീശ് ചന്ദ്രൻ സ്മാരക ലൈംബ്രറി എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഹാളിന്റെ ഉദ്ഘാടനം പിണറായിയും വായനശാലയുടെ ഉദ്ഘാടനം പാർട്ടി ജില്ലാ കടകമ്പള്ളി സുരേന്ദ്രനും നിർവ്വഹിച്ചു.ഏരിയാസെക്രട്ടറി ബി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ.മധു, ബി.പി. മുരളി, അഡ്വ. എസ്.ജയച്ചന്ദ്രൻ, ആർ. രാമു, അഡ്വ. എസ്. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി നാസർ സ്വാഗതം പറഞ്ഞു. എസ്.പി. അരവിന്ദൻ കൃതജ്ഞത പറഞ്ഞു.Justify Full
പൊതുവഴിയരികിൽ തന്നെയായിരുന്നു യോഗത്തിനുള്ള വേദിയും സദസ്സും സജ്ജീകരിച്ചിരുന്നത്.എന്നാൽ സമയത്ത് പെരു മഴകാരണം പുതുതായി നിർമ്മിച്ച ഹാളിലേയ്ക് യോഗം മാറ്റി.

പീണറായി വിജയൻ പറഞ്ഞതിന്റെ ചുരുക്കം:

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് ധരാളം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ഈ ഗവർണ്മെന്റിൽ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കേന്ദ്രഭരണം ജനങ്ങളുടെ മേൽ വൻപിച്ച ദുരിതഭാരം അടിച്ചേല്പിക്കുന്നു. പെട്രോൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിലൂടെ ജനങ്ങൾക്ക് മേൽ വൻപിച്ച ഭാരം അടിച്ചേൽ‌പ്പിക്കുകയാണ്. അവർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്.പാവപ്പെട്ടവർക്ക് വേണ്ടിയല്ല. ശതകോടീശ്വരന്മാരെ സഹായിക്കുവാനാണ് അവർക്ക് താല്പര്യം.

ശതകോടീശ്വരൻ എന്നാൽ വെറും നൂറുകോടി രൂപ കൈയ്യിലുള്ളവനല്ല. ശതകോടീശ്വരൻ എന്ന വാക്ക് ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജിമയാണ്. ഡോളർ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ നാലായിരം കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരെയാണ് യഥാർത്ഥത്തിൽ ശതകോടീശ്വരന്മാർ എന്നു പറയുന്നത്. അത്തരം ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് കേന്ദ്ര ഭ്രണകൂടം പ്രവർത്തിക്കുന്നത്. വിലവർദ്ധനവിലൂടെ അറുപതിനായിരം കോടി രൂപയുടെ അധികഭാരം ജനങ്ങൾക്കു മേൽ കെട്ടിവച്ച കേന്ദ്രഗവർണ്മെന്റ് കോർപ്പറേറ്റ് മുതലാളിനാർക്ക് ഇരുപത്തിയാറു കോടിയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതിൽ നിന്നു തന്നെ സർക്കാരിന്റെ താല്പര്യം വ്യക്തമാ‍ണ്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. വിലനിലവാരം പിടിച്ചു നിർത്തുന്നതിന് വിപണിയിൽ ഫലപ്രദമായി ഇടപെടൽ നടത്തി.പൂട്ടിക്കിടന്ന മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു. അതിൽ മിക്കതും ലാഭകരമാക്കി. പുതിയ ഒട്ടേറെ പൊതുമേഖലാ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. കർഷക ആത്മഹത്യകൾ മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും വ്യാപകമാണ്.എന്നാൽ കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതായി. കേന്ദ്രം മാവോയിസ്റ്റുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. ഇത് രാജ്യത്തോടൂള്ള വെല്ലുവിളിയാണ്.

ജമാ‍ത്തേ മത്രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സംഘടനയാണ്. അതിപ്പോൾ അവർ പരസ്യമായി പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. ആട്ടിന്തോലണിഞ്ഞിരിക്കുന്നുവെന്നു സാരം.തള്ളക്കോഴികൾ പിള്ളക്കോഴികളെ ചിറകിനടിയിൽ വയ്ക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് പോപ്പുലർ ഫ്രണ്ടിനെ കൊണ്ടു നടക്കുന്നത്. ലീഗിന്റെ പരിപാടികളിൽ പോപ്പുലർ ഫ്രണ്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്നു. ആർ.എസ്.എസിനെ അനുകരിക്കുകയാണ് പോപ്പുലർ ഫ്രണ്ടുകാർ. ആർ.എസ്.എസിൽ തലപ്പത്തൊരു സംഘടനയായി ആർ.എസ്.എസും അതിനോടനുബന്ധിച്ച് കുറെ സംഘടനകളും ഉണ്ട്. ഒപ്പം ഒരു രാഷ്ട്രീയപാർട്ടിയും(ബി.ജെ.പി). എല്ലാം കൂടി ചേർന്നതാണ് സംഘപരിവാർ.

അതുപോലെ പോപ്പുലർ ഫ്രണ്ടിനും ഉണ്ട് തലപ്പത്തൊരു സംഘടനയും പിന്നെ കുറേ അനുബന്ധ സംഘടനകളും. എല്ലാം അക്രമസംഘങ്ങൾ. പഴയ എൻ.ഡി.എഫാണ് ഇപ്പോഴത്തെ പോപ്പുലർഫ്രണ്ട് ഗ്രൂപ്പ്.അവർ നിലവിൽ വന്നിട്ട് അധികകാലമായില്ല. ഇതിനിടയിൽ അവർ മാത്രം ആറ് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. ആർ.എസ്. എസ് ആകട്ടെ നിരവധി സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. പലപ്പോഴും പാർട്ടിക്ക് ഇത്തരം പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുകാരും ആർ.എസ്.എസ് കാരുമെല്ലാം കൊല്ലുന്നത് സി.പി.എം കാരെയാണ്. എല്ലാ വർഗീയതയെയും സി.പി.എം എതിർക്കുന്നു എന്നതിനാലാണിത്. ഒരു വിഭാഗം ക്രിസ്തീയ പുരോഹിതരും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു.

കേരളാ കോൺഗ്രസ്സ് പിളർത്തിയത്. ക്രിസ്തീയ സഭകളാണ്. ഇത് “ചില പ്രത്യേക സ്വഭാവങ്ങൾ ഉള്ളതിനാൽ“ പി.ജെ. ജോസഫ് തന്നെ വിളിച്ചു പറഞ്ഞു പോയതാണ്. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ സി.പി.എം എതിർക്കും. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകുന്നതാണ് ഒരു മതേതര സമൂഹത്തിന് യോജിച്ച രീതി. എല്ലാ മതത്തിലുമുള്ള ബഹുഭൂരിപക്ഷം മത പുരോഹിതന്മാരും മതേതരവാദികളും നല്ലവരുമാണ്. ഒരു ചെറുവിഭഗം മാത്രമാണ് പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജങ്ങളും ജാഗ്രത പാലിക്കണം. എൽ.ഡി.എഫ് സർക്കാർ ചെയ്ത ജനോപകാര പ്രദമായ കാര്യങ്ങൾ ജനങ്ങളിൽ ആത്മ വിശ്വാസം വളർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ ജാഥകൾ അതിനു തെളിവാണ്. ഇനിയും പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണം.

Friday, August 13, 2010

ബ്ലോഗ്‌ മീറ്റ്‌ അവലോകനം-2010

ഏറണാകുളം ബ്ലോഗ് മീറ്റ് അവലോകനം വിശ്വമാനവികം ബ്ലോഗിൽ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക





Wednesday, August 11, 2010

രമ്യ ആന്റണി അനുസ്മരണം

തിരുവനന്തപുരം: അകാലത്തിൽ മരണമടഞ്ഞ യുവ കവയിത്രി രമ്യാ ആന്റണി അനുസ്മരണം ആഗസ്റ്റ് 12 വ്യാഴാഴ്ച 2 പി.എം -ന് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നടക്കുന്നതാണ്.



Sunday, August 1, 2010

2010 ആഗസ്റ്റ്‌ വാര്‍ത്തകള്‍

പുലികളി

തട്ടത്തുമല, ആഗസ്റ്റ്‌ 22: ഓണാഘോഷത്തോടനുബന്ധിച്ച് തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം , പുലികളി മുതലായവ നടന്നു.

മാദ്ധ്യമ സെമിനാര്‍


തട്ടത്തുമല
, ആഗസ്റ്റ് 20: തട്ടത്തുമല കെ.എം ലൈബ്രറി & സ്റ്റാര്‍ തിയേറ്റേഴ്സിന്റെയും ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍വാര്‍ത്തകള്‍ വിപണനം ചെയ്യപ്പെടുമ്പോള്‍എന്ന വിഷയത്തില്‍ മാദ്ധ്യമ സെമിനാര്‍ നടന്നു.

സുഖമില്ലാത്തതിനാല്‍
ഉദ്ഘാടകനായിരുന്ന കെ.എം ലൈബ്രറി രക്ഷാധികാരി . ഇബ്രാഹിം കുഞ്ഞ് സാര്‍ സെമിനാറില്‍ എത്തിയില്ല. ചിറയിന്‍ കീഴ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പകല്‍ക്കുറി അജയകുമര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ബിജു വിഷയം അവതരിപ്പിച്ചു.

ജി
. എല്‍. അജീഷ്, . ഗണേശന്‍, പള്ളം ബാബു, ജി. രജേന്ദ്രകുമാര്‍, ബി. ജയതിലകന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. ജയച്ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ അംഗം ..സജിം സ്വാഗതവും കെ.എം ലൈബ്രറി ബോര്‍ഡ് അംഗം ജി. ജയശങ്കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


പിണറായി വിജയന്‍ മടവൂരില്‍


കിളിമാനൂര്‍, 2010 ആഗസ്റ്റ് 16: ഇന്ന് വൈകിട്ട് 6 മണിയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി ശ്രീ. പിണറായി വിജയന്‍ മടവൂരില്‍ പ്രസംഗിച്ചു. പാര്‍ട്ടിയുടെ മടവൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് (ഇ.എം.എസ ഭവന്‍ ) നിര്‍മ്മിച്ച കെ.പി. അയ്യൂബ് സ്മാരക ഹാള്‍, വി.എസ്. സതീശ് ചന്ദ്രന്‍ സ്മാരക ലൈംബ്രറി എന്നിവയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഹാളിന്റെ ഉദ്ഘാടനം പിണറായിയും വായനശാലയുടെ ഉദ്ഘാടനം പാര്‍ട്ടി ജില്ലാ കടകമ്പള്ളി സുരേന്ദ്രനും നിര്‍വ്വഹിച്ചു.ഏരിയാസെക്രട്ടറി ബി.എസ്.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ.മധു, ബി.പി. മുരളി, അഡ്വ. എസ്.ജയച്ചന്ദ്രന്‍, ആര്‍. രാമു, അഡ്വ. എസ്. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ സ്വാഗതം പറഞ്ഞു. എസ്.പി. അരവിന്ദന്‍ കൃതജ്ഞത പറഞ്ഞു.Justify Full
പൊതുവഴിയരികില്‍ തന്നെയായിരുന്നു യോഗത്തിനുള്ള വേദിയും സദസ്സും സജ്ജീകരിച്ചിരുന്നത്.എന്നാല്‍ സമയത്ത് പെരു മഴകാരണം പുതുതായി നിര്‍മ്മിച്ച ഹാളിലേയ്ക് യോഗം മാറ്റി.

പീണറായി വിജയന്‍ പറഞ്ഞതിന്റെ ചുരുക്കം:

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവര്‍ണ്മെന്റ് ധരാളം ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഈ ഗവര്‍ണ്മെന്റില്‍ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ എല്‍.ഡി.എഫിന്റെ ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്രഭരണം ജനങ്ങളുടെ മേല്‍ വന്‍പിച്ച ദുരിതഭാരം അടിച്ചേല്പിക്കുന്നു. പെട്രോള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവിലൂടെ ജനങ്ങള്‍ക്ക് മേല്‍ വന്‍പിച്ച ഭാരം അടിച്ചേല്‍‌പ്പിക്കുകയാണ്. അവര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്.പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല. ശതകോടീശ്വരന്മാരെ സഹായിക്കുവാനാണ് അവര്‍ക്ക് താല്പര്യം.

ശതകോടീശ്വരന്‍ എന്നാല്‍ വെറും നൂറുകോടി രൂപ കൈയ്യിലുള്ളവനല്ല. ശതകോടീശ്വരന്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ നിന്നുള്ള തര്‍ജ്ജിമയാണ്. ഡോളര്‍ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ നാലായിരം കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ളവരെയാണ് യഥാര്‍ത്ഥത്തില്‍ ശതകോടീശ്വരന്മാര്‍ എന്നു പറയുന്നത്. അത്തരം ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ് കേന്ദ്ര ഭ്രണകൂടം പ്രവര്‍ത്തിക്കുന്നത്. വിലവര്‍ദ്ധനവിലൂടെ അറുപതിനായിരം കോടി രൂപയുടെ അധികഭാരം ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ച കേന്ദ്രഗവര്‍ണ്മെന്റ് കോര്‍പ്പറേറ്റ് മുതലാളിനാര്‍ക്ക് ഇരുപത്തിയാറു കോടിയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ താല്പര്യം വ്യക്തമാ‍ണ്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തു. വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തി.പൂട്ടിക്കിടന്ന മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു. അതില്‍ മിക്കതും ലാഭകരമാക്കി. പുതിയ ഒട്ടേറെ പൊതുമേഖലാ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കര്‍ഷക ആത്മഹത്യകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും വ്യാപകമാണ്.എന്നാല്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. കേന്ദ്രം മാവോയിസ്റ്റുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. ഇത് രാജ്യത്തോടൂള്ള വെല്ലുവിളിയാണ്.

ജമാ‍ത്തേ മത്രാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന സംഘടനയാണ്. അതിപ്പോള്‍ അവര്‍ പരസ്യമായി പറയാന്‍ മടിക്കുന്നുവെന്നേയുള്ളൂ. ആട്ടിന്തോലണിഞ്ഞിരിക്കുന്നുവെന്നു സാരം.തള്ളക്കോഴികള്‍ പിള്ളക്കോഴികളെ ചിറകിനടിയില്‍ വയ്ക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് പോപ്പുലര്‍ ഫ്രണ്ടിനെ കൊണ്ടു നടക്കുന്നത്. ലീഗിന്റെ പരിപാടികളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്നു. ആര്‍.എസ്.എസിനെ അനുകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. ആര്‍.എസ്.എസില്‍ തലപ്പത്തൊരു സംഘടനയായി ആര്‍.എസ്.എസും അതിനോടനുബന്ധിച്ച് കുറെ സംഘടനകളും ഉണ്ട്. ഒപ്പം ഒരു രാഷ്ട്രീയപാര്‍ട്ടിയും(ബി.ജെ.പി). എല്ലാം കൂടി ചേര്‍ന്നതാണ് സംഘപരിവാര്‍.

അതുപോലെ പോപ്പുലര്‍ ഫ്രണ്ടിനും ഉണ്ട് തലപ്പത്തൊരു സംഘടനയും പിന്നെ കുറേ അനുബന്ധ സംഘടനകളും. എല്ലാം അക്രമസംഘങ്ങള്‍. പഴയ എന്‍.ഡി.എഫാണ് ഇപ്പോഴത്തെ പോപ്പുലര്‍ഫ്രണ്ട് ഗ്രൂപ്പ്.അവര്‍ നിലവില്‍ വന്നിട്ട് അധികകാലമായില്ല. ഇതിനിടയില്‍ അവര്‍ മാത്രം ആറ് സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ആര്‍.എസ്. എസ് ആകട്ടെ നിരവധി സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. പലപ്പോഴും പാര്‍ട്ടിക്ക് ഇത്തരം പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുകാരും ആര്‍.എസ്.എസ് കാരുമെല്ലാം കൊല്ലുന്നത് സി.പി.എം കാരെയാണ്. എല്ലാ വര്‍ഗീയതയെയും സി.പി.എം എതിര്‍ക്കുന്നു എന്നതിനാലാണിത്. ഒരു വിഭാഗം ക്രിസ്തീയ പുരോഹിതരും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നു.

കേരളാ കോണ്‍ഗ്രസ്സ് പിളര്‍ത്തിയത്. ക്രിസ്തീയ സഭകളാണ്. ഇത് “ചില പ്രത്യേക സ്വഭാവങ്ങള്‍ ഉള്ളതിനാല്‍“ പി.ജെ. ജോസഫ് തന്നെ വിളിച്ചു പറഞ്ഞു പോയതാണ്. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ സി.പി.എം എതിര്‍ക്കും. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകുന്നതാണ് ഒരു മതേതര സമൂഹത്തിന് യോജിച്ച രീതി. എല്ലാ മതത്തിലുമുള്ള ബഹുഭൂരിപക്ഷം മത പുരോഹിതന്മാരും മതേതരവാദികളും നല്ലവരുമാണ്. ഒരു ചെറുവിഭഗം മാത്രമാണ് പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജങ്ങളും ജാഗ്രത പാലിക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത ജനോപകാര പ്രദമായ കാര്യങ്ങള്‍ ജനങ്ങളില്‍ ആത്മ വിശ്വാസം വളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്‍.ഡി.എഫിന്റെ ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ ജാഥകള്‍ അതിനു തെളിവാണ്. ഇനിയും പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടു വരണം.

വിവാഹം


ഡോ.സനൂജും ഡോ. ഫാത്തിമയും

തട്ടത്തുമല, 2010 ആഗസ്റ്റ്സ് 1: നഗരൂര്‍ ശീമവിള എ.വി.എസ് വില്ലയില്‍ അബ്ദുല്‍ വഹാബിന്റെയും സബീറാ വഹാബിന്റെയും മകനും (നഗരൂര്‍ ചിറയില്‍ വീട്ടില്‍ പരേതനായ അലിക്കുഞ്ഞ് സാഹിബിന്റെയും തട്ടത്തുമല ഷാജഹാന്‍ മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഹിം സാഹിബിന്റെയും (സിംഗപ്പൂര്‍) ചെറുമകന്‍) ഡോ. സനൂജും പെരുമ്പാവൂര്‍ ബാരയില്‍ ശ്രീ ബി.എം ഹമീദിന്റെ മകള്‍ ഡോ. ഫാത്തിമയും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 1 ന് ആലുവ ഗ്രീന്‍പാര്‍ക്ക് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.

Wednesday, July 28, 2010

2010 ജൂലായ് വാർത്തകൾ

പത്രം പ്രകാശനം

തിരുവനന്തപുരം, ജൂലായ് 31:ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ പത്രമായ ബൂലോകം ഓൺലൈൻ പത്രം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് വി.ശിവൻ കുട്ടി എം.എൽ.എ രഘുനാഥ് പലേരിയ്ക്ക് ഒരു കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു.കവി ഡി.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ തമ്പി, മുരുകൻ കാട്ടാക്കട തുടങ്ങിയവർ സംബന്ധിച്ചു.

2010 ജൂലായ് വാര്‍ത്തകള്‍

ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം

തട്ടത്തുമല, ജൂലായ് 26: തട്ടത്തുമല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ഉച്ച്യ്ക്ക് ഒരു മണിയ്ക്ക് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജന്‍ബാബു, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എം.മൈതീന്‍ കുഞ്ഞ്, പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്,ജയച്ചന്ദ്രന്‍, പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.സുദര്‍ശനന്‍, കോണ്‍ഗ്രസ്സ് നേതാവ് എം.എം ബഷീര്‍, പള്ളം ബാബു ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജി.എല്‍..അജീഷ്, മെമ്പര്‍ . ഷിഹാബുദീന്‍, എസ്.സിന്ധു, കിളിമാനൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്,ജയച്ചന്ദ്രന്‍, കോണ്‍ഗ്രസ്സ് നേതാവ് എം.എം ബഷീര്‍, പള്ളം ബാബു, വി.വാസുദേവന്‍ പിള്ള, പി. റോയ്, .ജയതിലകന്‍ നായര്‍, വൈ.അഷ്റഫ്, വി.ഭാര്‍ഗ്ഗവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

നോട്ടീസില്‍ ചേര്‍ത്ത പേരുകള്‍ ഓര്‍മ്മയ്ക്ക്: ആനാവൂര്‍ നാഗപ്പന്‍, ബി.പി.മുരളി,എന്‍.രാജന്‍ എം.എല്‍., കെ.രാജന്‍ബാബു, എന്‍.സുദര്‍ശനന്‍, എസ്.ജയച്ചന്ദ്രന്‍, ജി.എല്‍.അജീഷ്, എസ്.സിന്ധു, .ഷിഹാബുദീന്‍, ജി.രതീഷ്, ഡോ.വി.എം.സുനന്ദകുമാരി (ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍), .വിജയലക്ഷ്മി (ഡി..), ജി.വിക്രമന്‍, .ഇബ്രാഹിംകുഞ്ഞ്, വി.വാസുദേവന്‍ പിള്ള, എം.എം.ബഷീര്‍, പള്ളം ബാബു, പി. റോയ്, ജയതിലകന്‍ നായര്‍, വൈ.അഷ്രഫ്, വി.ഭാര്‍ഗ്ഗവന്‍, ആര്‍.അശോകന്‍, വി.മോഹനന്‍പിള്ള, സി..വത്സമ്മ (പ്രിന്‍സിപ്പള്‍), വി.സ്നേഹലത (ഹെഡ്മിസ്ട്രസ്സ്)

ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോമ്പ്ലെക്സ് ഉദ്ഘാടനം

കിളിമാനൂര്‍ ജൂലായ് 27: കിളിമാനൂര്‍ എം.എല്‍ അഡ്വ. എന്‍. രാജന്റെ വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മ്മിച്ച കിളിമാനൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോമ്പ്ലക്സിന്റെയും ബസ് തറയുടെയും ഉദ്ഘാടനം വൈകുന്നേരം ബസ്സ്റ്റാന്‍ഡ് മൈതാനത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എന്‍. രാജന്‍ എം.എല്‍. അദ്ധ്യക്ഷനായിരുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ജോസ്. തെറ്റയില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്‍ തറക്കല്ലിടീല്‍ സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ നിര്‍വ്വഹിച്ചു.

സി.പി.ഐ (എം) പോസ്റ്റ് ഓഫീസ് ഉപരോധം

കിളിമാനൂര്‍ ജൂലായ് 28:പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധിപ്പിച്ച കേന്ദ്രഗവര്‍ണ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സി.പി. (എം) കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭികുഖ്യത്തില്‍ കിളിമാനൂര്‍ പോസ്റ്റ് ഓഫീസിലും ഉപരോധം നടന്നു. വാമനപുരം എം.എല്‍. ജെ.അരുന്ധതി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പ്രകടനം

കിളിമാനൂര്‍ ജൂലായ് 28: കിളിമാനൂര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്റ്റേഷന്‍ ഷോപ്പൊംഗ് കോമ്പ്ലെക്സ്, കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവയുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാരോപിച്ച് രാവിലെ പത്ത് മണിയ്ക്ക് കിളിമാനൂര്‍ ടൌണില്‍ ബി.ജെ.പി പ്രകടനം നടന്നു.

Thursday, July 15, 2010

കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

ഇത് ഇപ്പോൾ കാനഡയിൽ റിസർച്ച് വിദ്യാർത്ഥിയായ എന്റെ സുഹൃത്ത് സിയാദ് നാലാളെ അറിയിക്കാൻ എനിക്കെഴുതിയയച്ച കുറിപ്പാണ്. സമയവും സൌകര്യവും ലഭിച്ചാൽ അഞ്ചുനേരവും നിസ്കരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ ഇസ്ലാമത വിശ്വാസിയാണ് കെമിസ്ട്രിയിലും എനർജി സയൻസിലും ബിരുദാനന്ദര ബിരുദം കഴിഞ്ഞ് ഗവേഷണാർത്ഥം കാനഡയിലെത്തിയ സിയാദ്.

സിയാദ് ഒരെഴുത്തുകാരനൊന്നുമല്ല. രസതന്ത്രവിദ്യാർത്ഥിയായ ഇദ്ദേഹത്തിന് സാഹിത്യഭംഗിയുള്ള വാക്കുകളൊന്നും ഉപയോഗിച്ച് തന്റെ അറിവുകളും അനുഭവങ്ങളെയും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ വലിയ പരിചയവുമില്ല. അങ്ങനെയുണ്ടെങ്കിൽതന്നെ ഇപ്പോൾ അതിനു സമയവും കമ്മി. എന്തായാലും സിയാദിന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം അയച്ച കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. എന്റെ നിർബന്ധം മൂല സിയാദിന് സ്വന്തമായൊരു ബ്ലോഗ് ഉടനെയുണ്ടാകും.

കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

സിയാദ് എഴുതുന്നു......

അതിശയിക്കേണ്ട; അതിന് ഇതൊരു കഥയല്ല . ഒരുമയുണ്ടെങ്കിൽ മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ പള്ളിയിലും നമസ്കരിക്കാം എന്ന് തെളിയിച്ച ഒരു കനേഡിയൻ അനുഭവം! അതെ ഇത് ഈയുള്ളവന് ഉണ്ടായ ഒരു അനുഭവം ആണ്. ശരിക്കും. ഇ അനുഭവത്തിന് അത്ര വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട ആവശ്യവും ഇല്ല.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം എന്നവകാശപ്പെടുന്ന , തമ്മില്‍ കണ്ടാല്‍വാളും ബോംബുമായി പരസ്പരം കൊല്ലാന്‍നടക്കുന്ന പരുവത്തിലേയ്ക്ക് മാറുന്ന- അല്ലെങ്കിൽ മാറ്റാൻ ആരൊക്കെയോ മന:പൂർവ്വം ശ്രമിക്കുന്ന- ഒരു നാട്ടില്‍നിന്നും വന്ന എനിക്ക് ഇതൊരു സംഭവം തന്നെ ആണ്.

ഇനി എന്റെ അനുഭവത്തിലേക്ക് കടക്കാം. ഈയുള്ളവന്‍ ഇപ്പോള്‍ കാനഡയില്‍ ഒരു ഗവേഷക വിദ്യാർത്ഥി ആണ്. ജാതിയും മതവും ഒക്കെ മനുഷ്യന്റെ നന്മക്കാണ് എന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ ഒരാളാണ് ഞാൻ. അതു കൊണ്ടുതന്നെ എത്ര തിരക്കായാലും വെള്ളിയാഴ്ച പള്ളിയില്‍പോകാറുണ്ട്. അങ്ങനെ ഈ വെള്ളിയാഴ്ചയും ഞാന്‍ പള്ളിയില്‍പോയി. എന്നാൽ ഈ വെള്ളിയാഴ്ച ഞാൻ നമസ്കരിച്ചത് ഒരു ക്രിസ്ത്യന്‍പള്ളിയിലാണ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങള്‍ക്ക് വിശ്വാസമാകില്ലായിരിക്കാം. നിങ്ങൾ ചിരിച്ചേക്കാം. പക്ഷെ ഇത് സംഭവിച്ചതാണ് . ചിരിച്ച് തള്ളേണ്ടതല്ല. ചിരിക്കുന്നതിനെക്കള്‍ വലുതായി ചിന്തിക്കണം നമ്മൾ !

ആ ദിവസം ഞങ്ങളുടെ പള്ളിയിൽ വൈദ്യുതിയും വെള്ളവും ഇല്ലായിരുന്നു. പല രാജ്യക്കാരായ നമ്മൾ മുസ്ലീങ്ങൾക്ക് എല്ലാം നമസ്കരിക്കാന്‍ ബുദ്ധിമുട്ടായി. അപ്പോൾ തൊട്ടപ്പുറത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായിരുന്ന അച്ഛന്‍ നമുക്ക് തുണയുമായി എത്തി. അച്ചൻ പറഞ്ഞു, നിങ്ങൾ വിഷമിയ്ക്കേണ്ട; നിങ്ങൾക്ക് പ്രശ്നമില്ലെങ്കില്‍ ഇവിടെ നമ്മുടെ ചർച്ചിൽ നമസ്കരിച്ചു കൊള്ളൂ എന്ന്! ഇത് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. അവിടെ നമ്മോടൊപ്പം ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർക്കൊന്നും ഇതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ലതാനും. നമ്മുടെ നാട്ടിലാണെങ്കിൽ ഇത് നടക്കുമോ? ഇനി അഥവാ ഒരു അന്യമത ആരാധനാലയത്തിൽ കയറി പ്രാർത്ഥിക്കാൻ അനുവദിച്ചാൽ തന്നെ മറ്റു മതസ്ഥർ അതിനു തയ്യാറാകുമോ?

പ്രാർത്ഥന എവിടെവച്ച് നടത്തിയാലും -ഒരു അന്യമത ആരാധനാലയത്തിൽ വച്ചായാൽ പോലും- ദൈവം കേൾക്കും എന്ന് എത്രപേർ അംഗീകരിക്കും? അന്യമതരാഷ്ട്രങ്ങളിൽ ഇരുന്ന് എത്രയോ വ്യത്യസ്ഥ മതക്കാർ അവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ നടത്തുന്നു? അതൊന്നും ദൈവം കേൾക്കില്ലെന്നുണ്ടോ? സൌദിയിലിരുന്ന് പ്രാർത്ഥിക്കുന്ന ഹിന്ദുവിന്റെ പ്രാർത്ഥന ഹിന്ദു ദൈവങ്ങളും , റോമിലിരുന്ന് പ്രാർത്ഥിക്കുന്ന മുസൽമാന്റെ പ്രാർത്ഥന അള്ളാഹുവും, ഹിന്ദുമതം ഔദ്യോഗിക മതമായ നേപ്പാളിൽ ഇരുന്നു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനിയുടെ പ്രാർത്ഥന കർത്താവും കേൾക്കില്ലെന്നുണ്ടോ?

ഈ സംഭവം നടക്കുമ്പോൾ എനിക്ക് ഓര്‍മ്മ വന്നത് എന്റെ നാട്ടില്‍ നടന്ന ഒരു പഴയ സംഭവം ആണ്. പണ്ട് എന്റെ നാട്ടില്‍നിന്നും മൂന്ന് സുഹൃത്തുക്കള്‍ ശബരിമലക്കു പോയി. അത് അന്യമതഭക്തികൊണ്ട് പോയതല്ല. കേരളീയന് പാരമ്പര്യമായുള്ള അന്യമത സഹിഷ്ണുതയും, സുഹൃത്തുക്കളുടെ വിശ്വാസങ്ങൾക്കുള്ള പിന്തുണയും സ്നേഹവും കൊണ്ടും സർവ്വോപരി ശബരിമലയുടെ പരിസരമെങ്കിലും ഒന്നു കണ്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടും ആണ്.

ഒരു മുസ്ലീം മണ്ഡലകാലത്ത് പമ്പാനദിക്കരെ വരെ പോയി വന്നാൽ അവനിലെ ഇസ്ലാമികത നഷ്ടപ്പെടുമോ? ആവോ, എനിക്കങ്ങനെ തോന്നുന്നില്ല.
അവിടെ മുസ്ലിങ്ങളുടെ പ്രധാനി ആയ വാവരും ഹിന്ദുക്കളുടെ പ്രധാനി ആയ അയ്യപ്പനും അടുത്തടുത്താണ് ഇരിക്കുന്നത്. അപ്പോള്‍പിന്നെ അത്തരം പ്രധാനികൾക്കില്ലാത്ത വിവേചനം സാധാരണകാര്‍ക്ക് എന്തിനാ? അത് കൊണ്ട് എന്റെ സുഹൃത്തുക്കളും ശബരിമലക്ക് പോയി. ഇതറിഞ്ഞ ഉടനെ എന്റെ നാടിലെ ചില പ്രമാണിമാരും പണ്ഡിതന്മാരും (എന്നൊക്കെ സ്വയം നടിച്ചു നടക്കുന്ന ചില ആൾക്കാര്‍ എന്ന് പറയുന്നതാണ് നല്ലത്) അവർക്കെതിരെ വാളെടുത്തു. അവസാനം പള്ളിയിൽ എല്ലാവരുടെയും മുമ്പിൽ വച്ച് ആ പാവം സുഹൃത്തുക്കൾ മാപ്പ് പറയേണ്ടി വന്നു.

എത്രയോ മുസ്ലിം- ക്രൈസ്തവ ഡ്രൈവർമാർ വർഷങ്ങളായി ഹൈന്ദവ ഭക്തരെയും കൊണ്ട് ശബരിമല പോയി വരുന്നു.
ഭക്തരെ കൊണ്ടു പോയത് അന്യമതക്കാരായതുകൊണ്ട് അയ്യപ്പൻ അവരുടെ പ്രാർത്ഥന കേൾക്കില്ലെന്നുണ്ടോ? വഴിയിൽ വാവർക്ക് കാണിക്ക നൽകുന്നതിൽ അയ്യപ്പൻ പരിഭവിക്കുമോ? എന്റെ നാട്ടിലുള്ള ആർ.എസ്.എസ്-ന്റെ സജീവ പ്രവർത്തകനായ ഒരു സുഹൃത്ത് എല്ലാ വർഷവും അദ്ദേഹത്തിന്റെ ആത്മമിത്രമായ ഒരു മുസ്ലിം ഡ്രൈവറെയും കൂട്ടിയാണു മലയ്ക്ക് പോകാറുള്ളത്. അവരുടെ കുടുംബങ്ങൾ ഒരുമിച്ച് എത്രയോ പള്ളികളിലും അമ്പലങ്ങളിലും തീർത്ഥയാത്രയ്ക്കു പോകുന്നു.

എന്തായാലും ഞങ്ങൾ കാനഡയിലെ ആ ക്രിസ്ത്യന്‍പള്ളിയിൽ അന്ന് പോയി നമസ്കരിച്ചു. ഇതു സംബന്ധിച്ച് വേണമെങ്കിൽ നമ്മുടെ നാട്ടിലുള്ള മതനേതാക്കൾക്ക് ഇങ്ങനെ പറയാം; കാനഡ അല്ലെ, അവിടെ തുണിയൊന്നും ഇടാത്ത സായിപ്പുമാരും മദാമ്മമാരും ഒക്കെ ഉള്ള സ്ഥലമല്ലേ, അതുകൊണ്ട് അവരുടെ നമസ്കാരവും ശരിയായിരിക്കില്ല എന്ന്! എന്നാൽ കേട്ടുകൊള്ളൂ; ഇവിടെ കനേഡിയൻ മുസ്ലിംസ് വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. ബാക്കി മിക്കവാറും എല്ലാവരും മുസ്ലിം രാജ്യങ്ങളായ മോറോക്കോ, ഇറാഖ്, ഇറാന്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ്. ഇവർ പ്രസംഗം പോലും അറബിലാണ് നടത്തുന്നത്.

ശബരിമലയിൽ അയ്യപ്പനും വാവർക്കും അടുത്തടുത്തിരിക്കാം പക്ഷെ മനുഷ്യരായ നമ്മളൊക്കെ അടുത്തിരിക്കാന്‍പാടില്ല. അങ്ങനെ ഇരുന്നാല്‍പിന്നെ എന്ത് പേര് പറഞ്ഞു തമ്മിലടിക്കും? വര്‍ഗീയ ലഹളകൾ ഉണ്ടായാൽ അല്ലെ നമ്മുടെ നാട്ടിലെ ചിലർക്ക് സുഭിക്ഷമായി ജീവിക്കാൻ പറ്റൂ! അപ്പോൾ ശരിക്കും പറഞ്ഞാല്‍ ദൈവങ്ങൾക്കോ സാധാരണ മനുഷ്യര്‍ക്കോ പ്രശ്നമില്ല; മതനേതാക്കൾക്കാണ് പ്രശ്നം. അപ്പോള്‍ ഇവരൊന്നും മത വിശ്വാസികളല്ല; മറിച്ച് മതത്തിന്റെ പേരിൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്.

നമ്മുടെ
പൂര്‍വികര്‍ മതമുണ്ടാക്കിയത് മനുഷ്യ നന്മ ഉദ്ദേശിച്ചാണ്. പക്ഷെ അത് മനുഷ്യനെ തമ്മിലടിപ്പിച്ചു ലാഭം ഉണ്ടാക്കാനാണ് എന്ന് മനസിലാക്കി തന്നത് നമ്മുടെ വിഷയിനങ്ങളില്പെട്ട ചില മതനേതാക്കളും രാഷ്ട്രീയനേതാക്കളും ആണ്. ഇത്തരം ട്രാപ്പുകളിൽ വീണു പോകുന്നത് പൊതുവേ സാധാരണക്കാരായ പാവങ്ങളാണ്. നല്ലൊരു ശതമാനം പണം ഉള്ളവരും ഇതിനെ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. വിശ്വാസികളാണെങ്കിലും മതങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നത് അവർക്ക് പ്രശ്നവുമല്ല.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ; എല്ലാവരും അവരവരുടെ മതങ്ങളെ കുറിച്ച് നന്നായി പഠിക്കുക. അപ്പോള്‍മനസിലാകും എല്ലാ മതവും മനുഷ്യന്റെ നന്മ ആഗ്രഹിച്ചു കൊണ്ട് ഉള്ളതാണെന്ന്; നമ്മള്‍ എല്ലാം ഒന്നാണെന്ന്. അല്ലെങ്കില്‍ ഇതൊന്നും വേണ്ടെന്നുവച്ച് ചുമ്മാതങ്ങ്‌ നടക്കുക. അപ്പോഴും പ്രശ്നം ഒന്നും ഇല്ല. അല്ലാതെ മമ്മിലടിച്ച് തലകീറാനാണെങ്കിൽ എന്തിനു മതങ്ങൾ? മതങ്ങളുടെ മഹിമ മനസിലാകാത്തവർക്ക് വിശ്വസിക്കാനും കൈകാര്യം ചെയ്യാനുള്ള ഒന്നല്ല മതം. മതം എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു സുഗന്ധം പരക്കണം. അല്ലാതെ മതം എന്ന് കേൾക്കുമ്പോൾ മനസിൽ നടുക്കമുണ്ടാക്കാൻ ഇടവരുത്തുന്ന പ്രവൃത്തികളിൽ ഒരു മതവിശ്വാസികളും ഇടപെടരുത്.

മതാന്ധത
ബാധിച്ചവരും, മതത്തെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നവരും പറയുന്ന കേട്ട് വിശ്വസിക്കാനും പ്രവർത്തിക്കാനും നിന്നാൽ പിന്നെ ഇവിടെ എത്ര സമാധാന സമ്മേളങ്ങൾ കൂടിയാലും അത് വെള്ളത്തില്‍ വരച്ച വര പോലെ ആകും. എല്ലാ മതനേതാക്കളും ഒരുപോലെയാണെന്ന് ഈയുള്ളവൻ കരുതുന്നില്ല. ഒരു ചെറിയ ശതമാനം മാത്രമേ പ്രശ്നക്കാരായുള്ളൂ. നല്ലൊരു ശതമാനും മതനേതാക്കളും, മതപണ്ഡിതന്മാരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരാണ്.അവരോടുള്ള ബഹുമാനം മനസ്സില്‍വെച്ച് കൊണ്ട് തന്നെ ഞാൻ തൽക്കാലം ഒരു നിമിത്തമുണ്ടായി എഴുതാനിടയായ ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

Tuesday, June 8, 2010

വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !


വികാസിനും കൂട്ടുകാർക്കും ആദരാഞ്ജലികൾ !


തട്ടത്തുമലയിലെ നമ്മുടെ പ്രിയങ്കരനായ എൽ.ജി.വികാസും രണ്ടു കൂട്ടുകാരും വാഹന അപകടത്തിൽ മരണപ്പെട്ട വിവരം അത്യന്തം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

അതെ, ഇനി വികാസ് നമ്മോടൊപ്പമില്ല; യാഥാർത്ഥ്യവുമായി നാം എങ്ങനെ പൊരുത്തപ്പെടും?

2010 ജൂൺ 6 ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് തരിവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കല്ലമ്പലത്തിനടുത്ത് ചാന്തമ്പറ നാഷണൽ ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത്. മുമ്പേ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വികാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. രണ്ടുപേർ തൽക്ഷണവും ഒരാൾ മെഡിക്കൽ കോളേജിലേയ്ക്കുള്ള യാത്രാ മദ്ധ്യേയും മരണപ്പെട്ടു. വികാസ്, സാജിദ്, പ്രിയലാൽ എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് സജി ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദുബായിലായിരുന്ന വികാസ് ചില അത്യാവശ്യകാര്യങ്ങൾക്കായി രണ്ടുദിവസം മുൻപ് നാട്ടിൽ വന്നതാണ്. കഴിഞ്ഞ അവധിയ്ക്ക് വന്നപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. നാട്ടിൽ വന്ന് ഏതാനും നാളുകൾക്കുള്ളിൽ നിശ്ചയിച്ച വിവാഹം നടത്താൻ ഇരുന്നതാണ്. തട്ടത്തുമല സ്വദേശിയായ വികാസ് നാട്ടുകാർക്ക് പ്രിയങ്കരനാണ്. ഈയുള്ളവന്റെ വിദ്യാർത്ഥി കൂടിയായിരുന്ന വികാസ് പഠിക്കാൻ സമർത്ഥനായിരുന്നു. ബി.എസ്.സി കഴിഞ്ഞ് യു..യിലേയ്ക്ക് പോകുകയായിരുന്നു. നാട്ടിൽ നിന്നും ദുബൈയിലും അബൂദാബിയിലും ആദ്യമായി എത്തുന്ന നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നു റോമിയോ എന്ന അപര നാമം കൂടി സ്വയം സ്വീകരിച്ചിരുന്ന (കൂട്ടം സോഷ്യൽ നെറ്റ്വർക്കിൽ പ്രൊഫൈലിൽ അതായിരുന്നു പേര് ) വികാസ്. പലർക്കും തൊഴിൽ കണ്ടെത്തുന്നതിലും യുവാവിന്റെ സ്നേഹവും സാമർത്ഥ്യവും സഹായിച്ചിരുന്നു.

മരിച്ച കൂട്ടുകാർ എല്ലാവരും അടുത്തടുത്ത പ്രദേശങ്ങളിൽ ഉള്ളവർ ആണ്. മരിച്ച വികാസ് തട്ടത്തുമല സ്വദേശിയും, സാജിദ് കിളിമാനൂർ പാപ്പാല സ്വദേശിയും, പ്രിയലാൽ കിളിമാനൂർ പുല്ലയിൽ സ്വദേശികളും ആണ്. മൂവരുടേയും മൃതുദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആ‍ശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനുശേഷം അവരവരുടെ വീടുകളിലേയ്ക്ക് കൊണ്ടുവന്ന് സംസ്കരിച്ചു. മരിച്ച സാജിദ് ഈയുള്ളവന്റെ ഒരു ബന്ധു കൂടിയാണ്. കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. പ്രിയലാൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള സജി പുല്ലയിൽ സ്വദേശിയാണ്.

വികാസിന്റെ പിതാവ് ഗോപിനാഥൻ. അമ്മ ലീല. മൂത്ത സഹോദരൻ വിവേക്. അനുജൻ വിശാഖ് ലണ്ടനിൽ വിദ്യാർത്ഥിയാണ്.ഏക അനിയത്തി പാർവ്വതിയും വിദ്യാർത്ഥിനിയാണ്.

ഒരു ഗൾഫുകാരന്റെ യാതൊരു ലക്ഷണങ്ങളും ചെറുപ്പക്കാരനില്ലായിരുന്നു. ലീവിൽ വന്നു നിൽക്കുമ്പോൾ ഇതൊരു ഗൾഫുകാരനാണെന്ന് ആർക്കും തോന്നില്ല. എപ്പോഴും നാട്ടിൽതന്നെ ഉള്ള ഒരാൾ എന്നേ ആർക്കും തോന്നൂ. കൂടെക്കൂടെ വരികയും പോകുകയും ചെയ്യുന്നതുകൊണ്ടു കൂടിയാകാം അങ്ങനെ തോന്നിപ്പിക്കുന്നത്. വികാസ് ഇനി നമ്മോടൊപ്പമില്ലെന്ന യാഥാർത്ഥ്യവുമായി നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര വേഗം പൊരുത്തപ്പെടാൻ കഴിയില്ല.

ഇത്തവണ ഈയുള്ളവൻ പനിബാധിച്ച് കിടപ്പായിരുന്നതിനാൽ വികാസിന്റെ ഇപ്പോഴത്തെ വരവ് അറിയുകയോ തമ്മിൽ കാണുകയോ ചെയ്തില്ല. അല്ലെങ്കിലും അവന്റെ വരവും പോക്കും എല്ലാം ഒരു മായാജാലം പോലെയാണ്. ഇന്ന് അബൂദാബിയിൽ ഇരുന്ന് മെയിലയക്കും. നാളെ രാവിലെ ചിലപ്പോൾ തട്ടത്തുമല ജംഗ്ഷനിൽ നിൽക്കും. ഇന്നു രാത്രി അവന്റെ പൂർവ്വ അദ്ധ്യാപകരായ ഞങ്ങളിൽ ചിലരെ നിർബന്ധിച്ച് കാറിൽ കയറ്റി ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന് വീട്ടിലേയ്ക്ക് മടങ്ങും. നാളെ രാവിലെ മെയിൽ തുറക്കുമ്പോൾ അബൂദാബിയിൽ നിന്നും ചാറ്റിനു വരും. വരവും പോക്കും ആരോടും പറയാറില്ല. അതായിരുന്നു വികാസ് !

എന്തായാലും ഇനി നമ്മെ അതിശയിപ്പിക്കാൻ അവനില്ല. അടക്കാനാവാത്ത ദു:ഖം കൂട്ടം കൂട്ടുകാരുമായി ഞാൻ പങ്കു വയ്ക്കുന്നു.

( അപകട മരണങ്ങൾ നൽകിയ ഷോക്കും, മരണങ്ങളറിഞ്ഞ ശേഷം മരണ വീടുകളിലും പരിസരങ്ങളിലുമായി ബന്ധപ്പെട്ടു നിന്നതിനാലും രണ്ടുമൂന്നുദിവസമായി കടുത്ത പനി ബാധിച്ച് കിടന്നതിന്റെ ക്ഷീണവും മറ്റും കാരണം ആണ് പോസ്റ്റ് യഥാസമയം പോസ്റ്റു ചെയ്യാൻ കഴിയാതിരുന്നത്. മാത്രവുമല്ല അടുത്ത ചില ബന്ധുക്കളിൽ നിന്ന് കുറച്ചു സമയത്തേയ്ക്കെങ്കിലും മരണവാർത്ത സ്ഥിരീകരിക്കാതെ മറച്ചു വയ്ക്കാനും ശ്രമിച്ചിരുന്നു. പെട്ടെന്ന് താങ്ങാൻ പറ്റുന്നതല്ലല്ലോ ദുരന്തവർത്തമാനം )