കിളിമാനൂർ, ജനുവരി 30: കിളിമാനൂർ പാപ്പാല കടമ്പ്രവാരത്ത് വീട്ടിൽ ഉഷ (30) മരണപ്പെട്ടു.ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് പതിനേഴു വയസ്സുള്ള ഒരു മകളും പതിനാലു വയസ്സുള്ള ഒരു മകനും ഉണ്ട്. കടുത്ത പനി ബാധിച്ച് ഉഷ കേശവപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
ഈ നിർദ്ധനയായ ദളിത് സ്ത്രീ യഥാസമയം ചികിത്സ കിട്ടാതെയാണ് മരണപ്പെട്ടതെന്ന് പരാതിയുണ്ട്. കിളിമാനൂരിനടുത്ത് പാപ്പാല കടമ്പ്രവാരം കോളനിക്കു സമീപം താമസിയ്ക്കുന്ന പാവപ്പെട്ട ഈ സ്ത്രീയെ കടുത്ത പനിയെ തുടർന്ന് ജനുവരി 29-ന് രാത്രിയും പിറ്റേന്നു രാവിലെയുമായി പലവട്ടം കേശവപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് ഡോകടർമാർ ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് പറയപ്പെടുന്നു.
കിളിമാനൂർ മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് എളുപ്പം എത്തിച്ചേരാൻ സൌകര്യമുള്ള ഏക സർക്കാർ ആശുപത്രിയുടെ സ്ഥിതി ഏറെക്കാലമായി ശോചനീയമാണ്. ആവശ്യത്തിനു ഡോക്ടർമാരും മറ്റു സ്റ്റാഫുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഈ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരെ നിരവധി തവണ ജനങ്ങൾ പരാതിപ്പെടുകയും പല സംഘടനകളും സമരം നടത്തുകയും മറ്റും ചെയ്തിട്ടുണ്ട്. എന്നാൽ അധികൃതരുടെ ശ്രദ്ധ വേണ്ടത്ര ഉണ്ടാകുന്നില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല.
അടുത്തിടെ ഇവിടെ ഒന്നോ രണ്ടോ പുതിയഡോക്ടർമാർ നിയമിക്കപ്പെട്ടെന്നു പറയുന്നു.എന്നിട്ടും യഥാസമയം രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മരണം
സത്യപ്രകാശിന്റെ അമ്മ
തട്ടത്തുമല, ജനുവരി 31: പറണ്ടക്കുഴി തെങ്ങുവിള വീട്ടിൽ വീഡിയോഗ്രാഫർ സത്യപ്രകാശിന്റെ അമ്മ രാത്രി പുലർച്ചെ മരണപ്പെട്ടു. കുറച്ചുനാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ നടന്നു.
വിവാഹം
നിഷാറാണിയും പ്രകാശും
തട്ടത്തുമല ജനുവരി 31: തട്ടത്തുമല മണലേത്തുപച്ച നിഷാഭവനിൽ ശ്രീ.ചന്ദ്രന്റെയും ശ്രീമതി.ഗീതയുടെയും മകൾ സി.ജി.നിഷാറാണിയും ചാത്തന്നൂർ ശീമാട്ടിമുക്ക് അടുതല മരക്കുളം പ്ലാവിളവീട്ടിൽ ശ്രീ. രാമചന്ദ്രന്റെയും ശ്രീമതി.നളിനിയുടെയും മകൻ പ്രകാശും തമ്മിലുള്ള വിവാഹം 2010 ജനുവരി 31 ഞായറാഴ്ച നിലമേൽ എസ്.എച്ച്. ആഡിറ്റോറിയത്തിൽ നടന്നു. നിഷാറാണി തട്ടത്തുമല ന്യൂസ്റ്റാർ കോളേജിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ പോലീസ് കോൺസ്റ്റബിളായി കഴക്കൂട്ടം സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നു.
വിവാഹം
ജാസ്നയും ഫിറോസ്ഖാനും
തട്ടത്തുമല: തട്ടത്തുമല ജാസ്മിൻ മൻസിലിൽ അബ്ദുൽജബ്ബാറിന്റെയും ആരിഫാജബ്ബാറിന്റെയും മകൾ ജാസ്നയും കഴക്കൂട്ടം ഫിറോസ് മൻസിലിൽ റഫീക്കിന്റെയും സുഹ്‌റാ റഫീക്കിന്റെയും മകൻ ഫിറോസ്ഖാനും തമ്മിലുള്ള വിവാഹം 2010 ഫെബ്രുവരി 14 ഞായറാഴ്ച കിളിമാനൂർ ടൌൺ ഹാളിൽ. (“കാട്ടുചന്തമാമ“ യുടെ ചെറുമകളാണ് ജാസ്ന.)
മരണം
വട്ടപ്പാറ, ജനുവരി 26: വട്ടപ്പാറ പരേതനായ വെമ്പായത്തിന്റെ മരുമകൻ സിംഗപ്പൂർ സാലി അവർകൾ നിര്യാതനായി. കുറച്ചുനാളായി കിടപ്പിലായിരുന്നു.കല്ലുവെട്ടാംകുഴി ഷാജഹാൻ, ചെറുന്നോട്ട് അകബർ ലാൽ എന്നിവരുടെ ഭാര്യാപിതാവായിരുന്നു പരേതൻ. ഭാര്യയുണ്ട്. ഉച്ചയ്ക്ക് വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടന്നു.
അപകട മരണം
ജനുവരി 21: ഇന്ന്‍ വൈകുന്നേരം പാലോട് മൈലമൂട് സുമതി വളവിനു സമീപം ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ തട്ടത്തുമല പോസ്റ്റ് ഓഫീസിനു സമീപം മദ്രാസ് ബാബുവിന്റെ തയ്യല്‍ കടയില്‍ സഹായ തയ്യല്‍ക്കാരനായിരുന്ന ചാക്കുടി എന്നറിയപ്പെടുന്ന രാജേഷ് (30) ആയിരുന്നു. പാപ്പല ചാക്കുടി സ്വദേശിയാണ് രാജേഷ്. മരിച്ചതില്‍ ഒരു സ്ത്രീ രാജേഷിന്റെ ബന്ധുവും മറൊരു പയ്യന്‍ ഈ ബന്ധുവിന്റെ അയല്‍വാസിയും ആയിരുന്നു. വിവാഹ നിശ്ചയത്തിനു പോയി മടങ്ങിയവരയിരുന്നു ജീപ്പ് യാത്രക്കാര്‍.
ലൈബ്രറി കലോത്സവം
ആറ്റിങ്ങല്‍ ജനുവരി 23: ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കലോത്സവം ആറ്റിങ്ങല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് 23. 24 തീയതികളില്‍ നടക്കുന്നു. സ്കൂളുകളില്‍ ഹിന്ദി സുഗമ , എല്‍.എസ്.എസ് പരീക്ഷയുള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
ജ്യോതി ബസു അന്തരിച്ചു.
കൊല്‍ക്കത്ത ജനുവരി 17 : വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം.
മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിവാഹം
വട്ടപ്പാറ, ജനുവരി 17: തട്ടത്തുമല വട്ടപ്പാറ ഈഞ്ചപ്പച്ചയിൽ അസുമാ ബീവിയുടെ മകൻ ഹുസ്സൈന്റെ വിവാഹം കൈതോട് മർഹബ ആഡിറ്റോറിയത്തിൽ നടന്നു.
വിവാഹം
വട്ടപ്പാറ, ജനുവരി 14: വട്ടപ്പാറ വിലങ്ങറ രണ്ടുപാറ മുഹമ്മദ് ഇല്ല്യാസിന്റെയും സെയിഫുന്നിസയുടെയും മകൻ ഇർഷാദിന്റെ വിവാഹം ആറ്റിങ്ങൽ റീജൻസിയിയിൽ നടന്നു. ന്യൂസ്റ്റാറിൽ അദ്ധ്യാപകനായിരുന്നു.
എം.ആർ.എ ഭാരവാഹികൾ
ജനുവരി 10: എം.ആർ.എയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി. പുതിയ ഭാരവാഹികളായി കെ.രാജസേനൻ (പ്രസിഡന്റ്), ജി.വിശ്വമോഹനൻ (വൈസ്.പ്രസിഡന്റ്), എസ്.സലിം (സെക്രട്ടറി), ബി. ഷാഫി (ജോയിന്റ് സെക്രട്ടറി), പള്ളം ബാബു (ട്രഷറർ) എന്നിവരെ ഐകണ്ഠേന തെരഞ്ഞെടുത്തു.
മരണം
മോഹനൻ നായർ (പിരപ്പൻകോടൻ)
തട്ടത്തുമല, ജനിവരി 1: തട്ടത്തുമല ചായക്കാറുപച്ച വൃന്ദാഭവനിൽ പിരപ്പൻ കോടൻ എന്നറിയപ്പെടുന്ന മോഹനൻ നായർ മരണപ്പെട്ടു.
മരണം
ഗോപിയണ്ണന്റെ സഹോദരി
തട്ടത്തുമല, ജനുവരി 1: തട്ടത്തുമലയിൽ ഗോപീ സലൂൺ നടത്തുന്ന ഗോപി അവർകളുടെ സഹോദരി വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന് പുലർച്ചെ അന്തരിച്ചു.
No comments:
Post a Comment