Tuesday, December 27, 2011
പൂർവ്വവിദ്യാർത്ഥിസംഗമം നടന്നു
പൂർവ്വവിദ്യാർത്ഥിസംഗമം നടന്നു
2011 ഡിസംബർ 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ 1986 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും അക്കാലത്തെ അവരുടെ അദ്ധ്യാപരും സ്കൂളിൽ ഒത്തു ചേർന്നു. രാജുവായിരുന്നു (ആസിഡ്) മുഖ്യസംഘാടകൻ. പരിപാടി നല്ല വിജയമായിരുന്നു. സരസ്വതിയമ്മ, എ.എം.ബഷീർ, വി.എൻ. നമ്പൂതിരി, ജമീലാ ബീഗം, തുളസി കോട്ടുക്കൽ, നീലേശ്വരം സദാശിവൻ, സുരേന്ദ്രൻ , രവീന്ദ്രൻ നായർ, കുസുമം, ട്രേസ്യാമ്മ അലക്സാണ്ടർ, രാമചന്ദ്രൻ, വാസുദേവൻ പോറ്റി എന്നീ അദ്ധ്യാപകരും നാല്പതിലധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുത്തു. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജു സ്വാഗതം പറഞ്ഞു. രാജുവിനു പുറമേ പാപ്പാല സഫീർ, മാവിള ബിജു തുടങ്ങിയവരും മുഖ്യ സംഘാടകരായിരുന്നു.
Saturday, December 24, 2011
ഡി.വൈ.എഫ്.ഐ കൺവെൻഷൻ
ഡി.വൈ.എഫ്.ഐ കൺവെൻഷൻ
തട്ടത്തുമല: ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു
വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു
തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.
Friday, December 9, 2011
2011 ഡിസംബർ വാർത്തകൾ
2011 ഡിസംബർ വാർത്തകൾ
പൂർവ്വ വിദ്യാർത്ഥിസംഗമം നടന്നു
2011 ഡിസംബർ 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ 1986 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും അക്കാലത്തെ അവരുടെ അദ്ധ്യാപരും സ്കൂളിൽ ഒത്തു ചേർന്നു. രാജുവായിരുന്നു ("ആസിഡ്") മുഖ്യസംഘാടകൻ. പരിപാടി നല്ല വിജയമായിരുന്നു. സരസ്വതിയമ്മ, എ.എം.ബഷീർ, വി.എൻ. നമ്പൂതിരി, ജമീലാ ബീഗം, തുളസി കോട്ടുക്കൽ, നീലേശ്വരം സദാശിവൻ, സുരേന്ദ്രൻ , രവീന്ദ്രൻ നായർ, കുസുമം, ട്രേസ്യാമ്മ അലക്സാണ്ടർ, രാമചന്ദ്രൻ, വാസുദേവൻ പോറ്റി എന്നീ അദ്ധ്യാപകരും നാല്പതിലധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേരലിൽ പങ്കെടുത്തു. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. രാജു സ്വാഗതം പറഞ്ഞു. രാജുവിനു പുറമേ പാപ്പാല സഫീർ, മാവിള ബിജു തുടങ്ങിയവരും മുഖ്യ സംഘാടകരായിരുന്നു.
പാർട്ടിഓഫിസ് മണി മരണപ്പെട്ടു
2011 ഡിസംബർ 24: സി.പി.ഐ (എം) കിളീമാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരനും സി.പി.ഐ (എം) പാർട്ടി അംഗവുമായിരുന്ന മണിയൻ മരണപ്പെട്ടു. ഇന്ന് രാത്രിയോടെയായിരുന്നു മരണം. കുറച്ചു നാളായി അസുഖം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു.
മണിയുടെ മൃതുദേഹം സംസ്കരിച്ചു.
2011 ഡിസംബർ 25: ഇന്നലെ രാത്രി മരണപ്പെട്ട സി.പി.ഐ (എം) കിളിമാനൂർ ഏരിയാ കമ്മിറ്റി ഓഫീസ് ജീവനക്കാരനും പാർട്ടി അംഗവും സജീവ പ്രവർത്തകനുമായിരുന്ന മണിയന്റെ മൃതുദേഹം രാവിലെ പതിനൊന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.ഐ (എം) ജില്ലാ-ഏരിയാ നേതാക്കളടക്കം വിവിധ കക്ഷി നേതക്കൾ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
സെൽവരാജ് മരണപ്പെട്ടു
2011 ഡിസംബർ 25: തട്ടത്തുമല എസ്.എൻ.ഡി.പി കുന്നിൽ താമസിച്ചിരുന്ന സെൽവരാജ് മരണപ്പെട്ടു. ഭാര്യയും രണ്ട് പെണ്മക്കളുമാണ് അദ്ദേഹത്തിനുള്ളത്. അസുഖം ബാധിച്ച് തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചാണ് മരിച്ചത്. കിളിമാനൂർ ടൌൺ സ്റ്റുഡിയോ നടത്തുന്ന പറണ്ടക്കുഴി സത്യപ്രകാശിന്റെ സഹോദരീഭർത്താവാണ് പരേതൻ.
ഗൃഹപ്രവേശം
2011 ഡിസംബർ 25: തട്ടത്തുമല ഫാൻസിയുടെ പുതിയ വിട്ടിൽ ഗൃഹപ്രവേശം നടന്നു.
ലക്ഷംവീട് ബേബി മരണപ്പെട്ടു
2011 ഡിസംബർ 26: തട്ടത്തുമല ലക്ഷം വീട്ടിൽ താമസിച്ചിരുന്ന ബേബി മരണപ്പെട്ടു. കുറച്ചുകാലമായി വീടുമായി അകന്നു കഴിഞ്ഞിരുന്ന വന്നും പോയും നിൽക്കുകയായിരുന്നു.അടുത്തിടെയാണ് വീണ്ടും ലക്ഷം വീട് കോളനിയിൽ വന്ന് കുടുംബത്തോടൊപ്പം താമസമാക്കിയത്. കാലിനു അവശതപറ്റി കുറച്ചുകാലമായി നടക്കാൻ പ്രയാസം നേരിട്ടിരുന്നു. മൃതുദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വാഹനാപകടം: യുവാവും യുവതിയും മരണപ്പെട്ടു
തട്ടത്തുമല, 2011 ഡിസംബർ 24: സംസ്ഥാന പാതയില്‍ തട്ടത്തുമലയ്ക്കു സമീപം മണലേത്തുപച്ചയില്‍ ബൈക്കും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചു ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. മൂവാറ്റൂപുഴ ആനിക്കാട് തൊപ്പിക്കുടിയില്‍ വീട്ടില്‍ പോള്‍ (28), ഒപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ കാലാംപൂര് സിദ്ധന്‍പടി മുക്കണ്ണിയില്‍ വള്ളോചേരിയുടെ മകള്‍ ലത (37) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പോള്‍ അവിവാഹിതനാണ്. വിവാഹിതയായ ലത ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കാണു താമസം. രണ്ടു മക്കളുണ്ട്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുപോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ പോള്‍ തല്‍ക്ഷണം മരിച്ചു. ബൈക്കും പൂര്‍ണമായും തകര്‍ന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലത വൈകിട്ട് നാലു മണിയോടെയാണു മരണപ്പെട്ടത്.
ഡി.വൈ.എഫ്.ഐ കൺവെൻഷൻ
തട്ടത്തുമല: ഡി.വൈ.എഫ്.ഐ പഴയകുന്നുമ്മേൽ ലോക്കൽ കൺ വെൻഷൻ 2011 ഡിസംബർ 21 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് തട്ടത്തുമല കെ.എം ലൈബ്രറി ഹാളിൽ (സ.ഷാജി നഗർ) നടന്നു. ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ മേഖലാ ഭാരവാഹികളായി എം.ആർ.അഭിലാഷ് (സെക്രട്ടറി). ലിനീഷ് പാപ്പാല (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
പാര്‍ട്ടി ഫണ്ട് ഏറ്റുവാങ്ങി
കിളിമാനൂർ, 2011 ഡിസംബർ 8: സി.പി.ഐ.എം സംസ്ഥാന സമ്മേളന ഫണ്ട് കിളിമാനൂരിൽ പാർട്ടി ജില്ലാ സെക്രറി കടകമ്പള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി.
വിവാഹം
തട്ടത്തുമല പള്ളത്തിൽ വീട്ടിൽ ബാബുവിന്റെയും (പി.പി) ചന്ദ്രലേഖ ടീച്ചറുടെയും മകൾ ആതിരാ ബാബുവിന്റെ വിഹാഹം 2011 ഡിസംബർ 10-ന് കിളിമാനൂര്‍ ടൌൺ ഹാളിൽ നടന്നു.
ശ്രുതിലയം മീറ്റ്
തിരുവനന്തപുരം, 2011 ഡിസംബർ 9: ശ്രുതിലയം ഓൺലെയിൻ കമ്മ്യൂണിറ്റിയുടെ വാർഷികോത്സവം വിവിധ പരിപാടികളോടെ 2011 ഡിസംബർ 10- ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ( വരാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം റിക്കോർഡ് ചെയ്തുകൊണ്ട് വന്ന് ഇടുകയായിരുന്നു). സനൽകുമാർ ഐ.എ.എസ്, ഗിരീഷ് പുലിയൂർ, പഴവിള രമേശൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Friday, November 25, 2011
കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം
തട്ടത്തുമല, 2011 നവംബർ 25: ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ തലത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് വൈകുന്നേരം തട്ടത്തുമല ജംഗ്ഷനിൽ നടന്നു. പൊതുയോഗം സി.പി.ഐ.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ് ജയച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കിളീമാനൂർ ഏരിയാ സെക്രട്ടറി ജഹാംഗീർ പ്രസംഗിച്ചു. ഡി.വൈ.എഫ്.ഐ കിളീമാനൂർ ഏരിയാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. അഭിലാഷ് സ്വാഗതവും ജി.ജയശങ്കർ നന്ദിയും പറഞ്ഞു. സി.പി.ഐ.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബൈജു, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഷിബു തുടങ്ങിയവർ പങ്കെടുത്തു.
കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ
ടി വി രാജേഷ്
(ദേശാഭിമാനി ലേഖനം, 25 -11 -2011)
ടി വി രാജേഷ്
(ദേശാഭിമാനി ലേഖനം, 25 -11 -2011)
കൂത്തുപറമ്പിലെ ധീരരക്തസാക്ഷിത്വങ്ങള്‍ക്ക് പതിനേഴ് സംവത്സരം പൂര്‍ത്തിയാവുകയാണ്. വിദ്യാഭ്യാസആരോഗ്യ മേഖലകളില്‍ നടന്ന നഗ്നമായ അധികാര ദുര്‍വിനിയോഗത്തിനും സ്വകാര്യവല്‍ക്കരണത്തിനുമെതിരെ നടന്ന ധീരോദാത്ത പോരാട്ടങ്ങളുടെ ചരിത്രത്തില്‍ രക്തത്തിലെഴുതിയ മഹത്തായ അധ്യായമായിരുന്നു അത്. ധീരരക്തസാക്ഷികള്‍ രാജീവന്റെയും ബാബുവിന്റെയും മധുവിന്റെയും റോഷന്റെയും ഷിബുലാലിന്റെയും ജീവത്യാഗം കൂത്തുപറമ്പിനെ ചരിത്രത്തിലേക്കുയര്‍ത്തി. പോരാട്ടങ്ങള്‍ക്ക് ആവേശമായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന്‍ ഇന്നും നമ്മോടൊപ്പമുണ്ട്. നവലിബറല്‍ നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വലതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോയ ആ കാലത്ത്, പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഏതാനും സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാന്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചു. അന്നത്തെ സഹകരണവകുപ്പുമന്ത്രി എം വി രാഘവനും മുഖ്യമന്ത്രി കെ കരുണാകരനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും വ്യക്തികളെന്ന നിലയിലാണ് മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥത കൈയാളിയത്. ഉയര്‍ന്നുവന്ന വിമര്‍ശങ്ങളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ, തിരുത്തുകള്‍ക്ക് തയ്യാറാകാതെ, പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണക്കാര്‍ ശ്രമിച്ചത്. ഇത് സ്വാഭാവികമായും സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടാക്കി.
വിദ്യാര്‍ഥിസമരങ്ങളെ അടിച്ചമര്‍ത്തുമെന്നും സമരത്തിനിറങ്ങുന്നവര്‍ ശിഷ്ടകാലം കുഴമ്പുപുരട്ടി വീട്ടിലിരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിതന്നെ വെല്ലുവിളി നടത്തി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രക്ഷോഭം കൂടുതല്‍ കരുത്തുറ്റതാക്കി. സമരം കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്ക് ഉദ്ഘാടനംചെയ്യാന്‍ എം വി രാഘവനും പരിവാരങ്ങളും എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. സഹകരണമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്നവരില്‍ അന്നത്തെ തൊഴില്‍മന്ത്രി എന്‍ രാമകൃഷ്ണനുമുണ്ടായിരുന്നു. പരിയാരത്തെ പകല്‍കൊള്ളയ്ക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നതിനാല്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ അന്ന് അവിടെ തടിച്ചുകൂടി. വന്‍പ്രതിഷേധമുയരുമെന്ന് മനസിലാക്കി രാമകൃഷ്ണനും ഉയര്‍ന്ന പൊലീസ് മേധാവികളും പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സഹകരണമന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല.
രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് സ്വമേധയാ വിട്ടുനില്‍ക്കുകയുംചെയ്തു. ധാര്‍ഷ്ട്യത്തോടെ അവിടെയെത്തിയ സഹകരണമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസ് അനുചരന്മാരും കൂത്തുപറമ്പിനെ രക്തക്കളമാക്കി മാറ്റി. നിരായുധരായി പ്രതിഷേധിച്ച യുവജനങ്ങളെ ഒരുവിധ പ്രകോപനവും കൂടാതെ വെടിവച്ചുകൊല്ലാനാണ് അധികാരം തലയ്ക്കുപിടിച്ച മന്ത്രിയും അദ്ദേഹത്തിന്റെ സ്വകാര്യകൂലിപ്പട്ടാളത്തെപ്പോലെ പെരുമാറിയ പൊലീസും തയ്യാറായത്. അഞ്ച് ധീരന്മാരായ സഖാക്കള്‍ കൂത്തുപറമ്പിലെ സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞു. വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പത്മനാഭന്‍ കമീഷന്‍ പൊലീസ് നടപടി അതിരുകടന്നതും നീതീകരിക്കാനാവാത്തതുമായി കണ്ടെത്തുകയും മന്ത്രിയുടെ ദുര്‍വാശിയും ഹുങ്കുമായിരുന്നു അതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. അഞ്ച് ധീരപോരാളികളുടെ ഉശിരാര്‍ന്ന പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും പേരായി കൂത്തുപറമ്പ് എക്കാലത്തും സ്മരിക്കപ്പെടും.
അവരുടെ പോരാട്ടമാണ് പരിയാരത്തെ വിദ്യാഭ്യാസക്കച്ചവടത്തെ ഇല്ലാതാക്കിയത്. അവരുടെ ഓര്‍മകള്‍ കേരളത്തിന്റെ രാഷ്ട്രീയമനസ്സിനെ നിരന്തരം സമരസന്നദ്ധരാക്കി നിലനിര്‍ത്തും എന്നതും തര്‍ക്കമില്ലാത്ത സത്യമാകുന്നു. മഹത്തായ ആ രക്തസാക്ഷിത്വങ്ങളുടെ പതിനേഴാം വാര്‍ഷികം വരുമ്പോള്‍ ലോകം മുഴുവന്‍ മറ്റൊരു സമരമുഖത്താണ്. ആഗോളവല്‍ക്കരണത്തിന്റെ ലാഭതൃഷ്ണയ്ക്കെതിരെ ലോകത്തുടനീളം പ്രതിഷേധം പടര്‍ന്നുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ചരിത്രത്തിന്റെ അവസാനമാണെന്നു പ്രവചിച്ചവര്‍ , സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സുവര്‍ണയുഗം ഉദിച്ചുവെന്ന് ആര്‍ത്തുവിളിച്ചവര്‍ എല്ലാവരും ഇന്ന് തിരുത്തിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായ അമേരിക്കയില്‍ത്തന്നെ കലാപം പടര്‍ന്നുപിടിക്കുകയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അമേരിക്കയിലെയും മറ്റ് മുതലാളിത്ത രാജ്യങ്ങളിലെയും തെരുവുകളിലേക്ക് ദരിദ്രരായ തൊണ്ണൂറ്റിയൊമ്പതു ശതമാനത്തെയും സമരക്കൊടിയുമായി ഇറക്കിയിരിക്കുന്നു. സമ്പന്നര്‍ക്കും കോര്‍പറേറ്റ് കുത്തകകള്‍ക്കും ലാഭം കുന്നുകൂടുമ്പോള്‍ മറ്റുള്ളവര്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്ന ദുരന്തദൃശ്യം എങ്ങും വലിയ പ്രതിഷേധങ്ങള്‍ ഇളക്കിവിടുകയാണ്.
മാറ്റത്തിന്റെ കാറ്റ് ഏതെങ്കിലും വന്‍കരകളിലോ രാജ്യങ്ങളിലോമാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അറബ് വസന്തമായി അത് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അലയടിക്കുമ്പോള്‍ യൂറോപ്പിലെ ഗ്രീസിലും ഇറ്റലിയിലും ഭരണാധികാരികളെ അധികാരഭ്രഷ്ടരാക്കിത്തീര്‍ത്തിരിക്കുന്നു. നവലിബറല്‍ നയങ്ങള്‍ അമേരിക്കയെ എത്തിച്ചിരിക്കുന്നതെവിടെയെന്ന് അന്ധമായ അമേരിക്കന്‍ ദാസ്യം പിന്തുടരുന്ന ഇന്ത്യ കാണാതിരിക്കുകയാണ്. ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രരാകുന്നു എന്നതിനെ മറച്ചുപിടിക്കാന്‍ ദാരിദ്ര്യരേഖയെ കൂടുതല്‍ താഴോട്ടേക്കാക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല. അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധിയിലേക്കാണ് രാജ്യം കുതിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കാനും ദേശത്തിന് മുതല്‍ക്കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനെ കേവലം നികുതിവെട്ടിപ്പുമാത്രമായി ചുരുക്കുകയാണ്. ഇരുപതുവര്‍ഷത്തെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. എണ്ണവിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുകയാണ്. മരുന്നുകമ്പനികളുടെ ദാക്ഷിണ്യത്തിനു ആരോഗ്യമേഖലയെ എറിഞ്ഞുകൊടുത്തിരിക്കുന്നു. അവശ്യമരുന്നുകളുടെ വന്‍ വിലക്കയറ്റത്തിനാണ് ഇത് കാരണമാകുന്നത്.
അമേരിക്കന്‍ തകര്‍ച്ചയില്‍നിന്ന് നമ്മുടെ രാജ്യം ഒന്നും പഠിക്കുന്നില്ലെന്നുമാത്രമല്ല കൂടുതല്‍ അപകടത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ അതേ വഴിതന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. പാമൊലിന്‍ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സത്യം കൂടുതല്‍ വെളിയില്‍ വരുമ്പോള്‍ ചിത്രത്തില്‍ തെളിയുന്നത് കുറ്റവാളിയായ ഉമ്മന്‍ചാണ്ടിയുടെ രൂപമാണ്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ മൊഴികളുമായി പലരും രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. മൊഴി നിരന്തരം മാറ്റാന്‍ പണം വാരിയെറിഞ്ഞ കഥകള്‍ കൂടെ നിന്നവര്‍തന്നെ വിളിച്ചുപറയുന്നു. നിയമവ്യവസ്ഥയെത്തന്നെ അട്ടിമറിച്ച സദാചാരധ്വംസകര്‍ , ലൈംഗിക അഴിഞ്ഞാട്ടക്കാര്‍ തുടങ്ങിയവര്‍ അധികാരസ്ഥാനങ്ങളിലിരിക്കുമ്പോള്‍ കേസിന്റെ വിധി എന്തായിരിക്കുമെന്നത് സംശയാസ്പദമാകുന്നു. അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട ബാലകൃഷ്ണപിള്ള തടവുകാലത്ത് പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖചികിത്സ നടത്തുന്നു. ഒടുവില്‍ ശിക്ഷാകാലാവധി തീരുംമുമ്പ് വിട്ടയക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യസ്വാശ്രയ കച്ചവടക്കാരെ കയറൂരിവിട്ടിരിക്കുന്നു. മെറിറ്റിനെയും കോഴ്സിനെയും ക്ലാസ് കയറ്റത്തെയുമെല്ലാം അട്ടിമറിച്ചുകൊണ്ട് നിര്‍മല്‍ മാധവുമാരെ പരിപോഷിപ്പിക്കുന്നു. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് വെടിവയ്പിക്കുന്നു. വെടിവച്ചവനെ സംരക്ഷിക്കുന്നു. കേരളത്തിലെ ബഹുമാന്യരായ നേതാക്കളെ അസഭ്യം പറയാന്‍വേണ്ടി നികുതിപ്പണം ചെലവാക്കി പി സി ജോര്‍ജുമാരെ കസേരകളില്‍ കയറ്റിയിരുത്തുന്നു.
ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശ്കുമാറും കുറ്റകൃത്യങ്ങളില്‍ പുതിയ മാര്‍ഗങ്ങള്‍ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരുടെമേല്‍ പരീക്ഷിക്കുന്നു. നാടെങ്ങും മദ്യക്കച്ചവടം തഴയ്ക്കുന്നു; കൈക്കൂലി വാങ്ങി ബാര്‍ഹോട്ടലുകള്‍ തുറക്കുന്നു. ഗുണ്ടാ നേതാക്കന്മാര്‍ എംപിമാരാകുമ്പോള്‍ അവരുടെ ഗണ്‍മാന്മാര്‍ നിരപരാധികളെ തെരുവില്‍ അടിച്ചുകൊല്ലുന്നു. കേരളമിങ്ങനെ ദിനംപ്രതി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനജീവിതം വിലക്കയറ്റത്താല്‍ അത്യന്തം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ഈ കാലയളവിലാണ് ധീരോദാത്തമായ രക്തസാക്ഷിത്വങ്ങളുടെ മഹാസ്മരണയുമായി നവംബര്‍ 25 കടന്നുവരുന്നത്. പോരാട്ടമല്ലാതെ പോംവഴിയില്ലെന്ന ചരിത്രപാഠവുമാണ് കൂത്തുപറമ്പ് രക്തസാക്ഷിദിനം ഓര്‍മിപ്പിക്കുന്നത്. ഒരു പോരാട്ടവും ഒരു രക്തസാക്ഷിത്വവും വൃഥാവിലാകില്ലെന്ന സത്യം നവംബര്‍ 25 നമ്മെ പഠിപ്പിക്കുന്നു. ആ കരുത്തില്‍ നാം ഈ ദുരിതങ്ങളെ അതിജീവിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
Thursday, November 17, 2011
2011 നവംബർ വാർത്തകൾ
2011 നവംബർ വാർത്തകൾ
മരണം
അലിയാരു കുഞ്ഞ്
കിളിമാനൂർ, 2011 നവംബർ 28: അഡ്വ. നസീർ ഹുസൈന്റെ പിതാവ് കിളിമാനൂർ പന്തപ്ലാവിൽ അലിയാരു കുഞ്ഞ് മരണപ്പെട്ടു. കൊല്ലം ടി.കെ.എം കോളേജിൽ നിന്നും വിരമിച്ച കോളേജ് അദ്ധ്യാപകനായിരുന്നു . ഖബറടക്കം നാളെ ചൂട്ടയിൽ ജമാ-അത്ത് ഖബർസ്ഥനിൽ.
സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനം
201 നവംബർ 17: സി.പി.എം കിളിമാനൂർ ഏരിയാ സമ്മേളനം നവംബർ 15, 16, 17, 18, തീയതികളിൽ മടവൂർ ഷാ ആഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം 16- ആം തീയതി രാവിലെ 11 30-ന് ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 17 ആം തീയതിയും പ്രതിനിധി സമ്മേളനം തുടർന്നു. 17 -ന് വൈകിട്ട് അഞ്ചു മണിയ്ക്ക് പ്രതിനിധി സമ്മേളനം സമാപിച്ചു. നിലവിലെ ഏരിയാ സെക്രട്ടറി മടവൂർ അനിൽ വീണ്ടും ഏരിയാ സെക്രട്ടറിയായി ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. പത്തൊൻപതംഗ ഏരിയാ കമ്മിറ്റി. പ്രകടനവും പൊതു മ്മേളനവും നാളെ വൈകുന്നേരം മടവൂരിൽ. ഷാ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പൊതു സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.

Sunday, November 13, 2011
ശുംഭാനന്തര ശുംഭങ്ങൾ
ശുംഭാനന്തര ശുംഭങ്ങൾ
സത്യം ആരു വിളിച്ചു പറഞ്ഞാലും അതംഗീകരിക്കണം. എത്ര പറയാതിരിക്കാൻ ശ്രമിച്ചാലും ചില സത്യങ്ങൾ ചിലരുടെ ഉള്ളിലിരിക്കില്ല. അത് പുറത്തു ചാടും.മാർക്സിസ്റ്റ് വിരുദ്ധരിലും ഇത് സംഭവിക്കാം. അതിനുദാഹരണമാണ് ഇന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ പറഞ്ഞ അഭിപ്രായം. ശുംഭൻ പ്രയോഗത്തിൽ ഹൈക്കൊടതി ശിക്ഷിച്ച ജയരാജന് അപ്പീൽ പോകാനുള്ള അപേക്ഷപ്രകാരം ശിക്ഷ സസ്പെൻഡ് ചെയ്യാതിരുന്ന നടപടി വൈരാഗ്യ ബുദ്ധിയോടെ കോടതി പെരുമാറി എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയാണ് ഈ കുറിപ്പുമായി ഇപ്പോൾ വന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. ജനാധിപത്യത്തിൽ തരിമ്പെങ്കിലും വിശ്വാസമുള്ള എല്ലാവരും കോടതിയുടെ നീതി നിഷേധത്തിനും പൌരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ ക്രമേണ രംഗത്തു വരാൻ നിർബന്ധിതമാകുക തന്നെ ചെയ്യും. ആരു പറയുന്നു എന്നു നോക്കിയല്ല, എന്ത് പറയുന്നു എന്നു നോക്കിയാണ് ഒരാളുടെ അഭിപ്രായം ശരിയോ തെറ്റോ എന്നു നിർണ്ണയിക്കേണ്ടത്. അതുപോലെ ആര് ആരോട് ചെയ്യുന്നു എന്നല്ല, ചെയ്യുന്നതിന്റെ ന്യായാന്യായമാണ് പരിശോധിക്കേണ്ടത്. പത്തോ അഞ്ഞൂറോ രൂപ പെറ്റിയടിക്കാൻ പോലും പോലും ഗൌരവമില്ലാത്തതെന്ന് പലരും പലരും പറഞ്ഞിട്ടുള്ള ആ ശുംഭൻ വിളിക്കേസിൽ ജയരാജനെ ആറുമാസം ശിക്ഷിച്ചതിൽ സന്തോഷം തോന്നുന്നവർക്ക് സന്തോഷിക്കാം.
പക്ഷെ അപ്പീൽ നൽകാനുള്ള ഒരു പൌരന്റെ (സി.പി.ഐ.എം കാരനായി പോയെങ്കിലും അദ്ദേഹവും ഒരു പൌരനാണല്ലോ) അവകാശത്തെ അംഗീകരിക്കാതിരുന്ന കോടതിയുടെ നീതി നിഷേധത്തെയും അന്ധമായ മാർക്സിസ്റ്റ്വിരുദ്ധതിമിരനേത്രങ്ങൾ കൊണ്ടു നോക്കിക്കണ്ട് ന്യായീകരിക്കുന്നവർ ഭർത്താവ് ചത്താലും അമ്മാവിയമ്മയുടെ കണ്ണീരുകാണണമെന്ന മനോഭാവം വച്ചുപുലർത്തുന്നവരാണ്. അതുപോലെ പൊതുയോഗങ്ങളും പ്രകടനങ്ങളും ജാഥകളും മറ്റും നടത്തിക്കൂടെന്ന കോടതിവിധിയും സി.പി.ഐ.എമ്മിനേ മാത്രമോ രാഷ്ട്രീയപാർട്ടികളെ ഒന്നാകെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഒന്നാണ്. പൊതുവഴിയേ നടക്കരുതെന്നു പാതയോരത്ത് നിൽക്കരുതെന്നും പറയുന്നതിനു തുല്യമാണ് പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും നടത്തരുതെന്നു പറയുന്നത്. മുദ്രാവാക്യം വിളീക്കാതെയും കൊടിഉപിടിക്കാതെയും ആളുകൾ കൂട്ടം കൂടി വഴിയേ നടന്നുപോയാലും കോടതി ശിക്ഷിക്കുമോ? ഈ നിരോധനനിയമം വച്ച് ഉത്സവത്തിനാളുകൂടിയാലും കല്യാണവണ്ടിയിൽ ആളുവന്നിറങ്ങിയാലും കേസെടുക്കേണ്ടി വരും. അതുമൊക്കെ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നവയാണല്ലോ! ഉത്സവാഘോഷങ്ങളും മതഘോഷയാത്രകളും ചടങ്ങുകളും പൊങ്കാലകളും പെരുന്നാളുകളും മറ്റും ഹനിക്കുന്നുവെന്നു പറഞ്ഞ് നിരോധിക്കുമോ കോടതി? മതങ്ങൾക്ക് ഉച്ചഭാഷിണി വച്ച് ഏതു നേരവും എത്ര ദിവസവും എത്ര ഉച്ചത്തിലും പ്രക്ഷേപണം നടത്താം. പക്ഷെ രാഷ്ട്രീയക്കാർക്ക് ഭയങ്കര നിയന്ത്രണവും! ഇത് വിവേചനപരമല്ലേ?
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പിറവത്തെ ടി.എം. ജേക്കബ് അനുസ്മരണത്തിനു പ്രസംഗിച്ചതു പോലെ വല്ല കടമണ്ടയിലും കയറി നിന്ന് പ്രസംഗിക്കുക. ജനങ്ങൾ യാതൊന്നുമറിയാത്തവരെ പോലെ താഴെ പൊതുസ്ഥലത്ത് നിരന്നു നിന്ന് കേൾക്കുക. ഹഹഹ! ജനങ്ങൾ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയ്ക്ക് തന്റെ സഹപ്രവർത്തകന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ വേദിയിൽ കയറാതെ വല്ലവരുടെയും കടത്തിണ്ണയെ ആശ്രയിക്കേണ്ടി വരിക. എത്ര അപഹാസ്യമാണിത്. എന്നിട്ടും ഉമ്മൻ ചാണ്ടിയ്ക്കും കൂട്ടർക്കും കോടതിയുടെ അനാവശ്യവും അനുചിതമായതും ജനാധിപത്യ വിരുദ്ധവുമെന്ന് പരക്കെ ആക്ഷേപിക്കപ്പെട്ടിട്ടുള്ളതുമായ വിധികളിൽ ഒരു പ്രതിഷേധവുമില്ല. ജയരാജനെതിരെയുള്ള കോടതിതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കുന്നില്ലെങ്കിലും പല കോടതിവിധികളും സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പരസ്യമായി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നു. ഇടത്-വലത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊതുയോഗവും ജാഥയും മറ്റും വിലക്കുന്ന കോടതി വിധികളിൽ പ്രതിഷേധമുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന അലോചനയിലാണ് പലരും. സി.പി.ഐ എം ആകട്ടെ ഹൈക്കോടതിയിൽ ബഹുജന പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. സഹികെട്ട് ആളുകൾ കോടതിയുടെ നെഞ്ചത്ത് കയറാൻ തുടങ്ങിയാലുണ്ടാകുന്ന അപകടം ചെറുതല്ല. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാനിടയാക്കുന്ന വിധികൾ കോടതിയ്ക്ക് ഒഴിവാക്കാമായിരുന്നു എന്ന് പോലീസിലെയും നിയമരംഗത്തെയും പ്രമുഖർ മെർമ്മറിംഗ് നടത്തുന്നുണ്ട്.
മറ്റൊരു കാര്യം ജയരാജൻ ഒരു പ്രാവശ്യമേ ജഡ്ജിമാരെ ശുംഭരെന്ന് വിളിച്ചുള്ളൂ. പിന്നെ അദ്ദേഹം അതിൽ ഉറച്ചു നിൽക്കുകയേ ഉണ്ടായുള്ളൂ. ഇപ്പോൾ ഇതാ ഇപ്പോഴത്തെ ഈ കോടതി നടപടികളിൽ പ്രതിഷേധിച്ച് പ്രമുഖ നിയമജ്ഞരടക്കം നാടടങ്കലം കോടതിയെ ശുംഭൻമാർ എന്നതിൽനേക്കാൾ മോശപ്പെട്ട പദങ്ങൾ കൊണ്ട് വിമർശിക്കുന്നു. അങ്ങനെയൊരു സാഹചര്യം സ്വയം സൃഷ്ടിച്ചത് ശുംഭത്തരമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇക്കാര്യം കോടതി ചിന്തിച്ചിട്ടുണ്ട്? കോടതിനടപടികൾ ഇത്രയധികം വിമർശിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതിലും ഇല്ലേ കോടതിയുടെ ഭാഗത്തുനിന്ന് അല്പം ഒരു ശുംഭത്തരം (മണ്ടത്തരമെന്ന അർത്ഥത്തിലാണേ അവർ പറഞ്ഞത്. ബഹു: കോടതി ആറു മാസം പിടിച്ചിട്ടുകളയരുതേ!) എന്ന് ചില നിയമജ്ഞർ ചോദിക്കുന്നുണ്ട്. താൻ ചത്ത് മീൻപിടിക്കുന്ന നടപടികളാണ് ജയരാജൻ വിഷയത്തിൽ കോടതി നടത്തിയിരിക്കുന്നതത്രേ! . നീതിപീഠത്തിന്റെ വിശ്വാസ്യതയെയും അതിന്റെ ഗൌരവത്തെയും കൂടി ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കോടതികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ശുംഭൻ വിളിയ്ക്കെതിരെയുള്ള കോടതി നടപടികളെക്കുറിച്ച് അഡ്വ. കാളീശ്വരം രാജ് പറഞ്ഞിരിക്കുന്നത് കോടതി ചെറുതായെന്നും ജയരാജൻ വലുതായെന്നുമാണ്.
സത്യത്തിൽ ജയരാജനെതിരേയുള്ള ഈ വിധിപോലും ഒരു പ്രതിഷേധ പ്രകടനമാണ്. ശുംഭൻ എന്നു ജയരാജൻ വിളിച്ചതിൽ കോടതിയ്ക്ക് ഇങ്ങനെ പ്രതിഷേധിക്കാം. പക്ഷെ അതുപോലാണോ പൊതുയൊഗവും ജാഥയും മറ്റും നിരോധിക്കുക വഴി ജനങ്ങളുടെ പ്രതികരണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്? ജനങ്ങൾ പാലിക്കാത്ത നിയമങ്ങൾ നിർമ്മിച്ചാൽ വില പോകുന്നതാരുടെ? കോടതികളുടെ വില പോയാൽ നിങ്ങൾ ജഡ്ജിമാർക്കല്ല ജനങ്ങൾക്കുകൂടിയാണ് ദോഷം. ജഡ്ജിമാർ വരും പോകും. നമ്മുടെ രാജ്യത്ത് ഏതെങ്കിലും സമര രൂപങ്ങളെയോ പൊതു സമ്മേളനങ്ങളെയോ എന്നത്തേയ്ക്കും നിരോധിക്കാൻ സാധിക്കുന്ന കാര്യമാണോ? അഥവാ അത് ശരിയാണോ? എങ്കിൽ പിന്നെ എന്ത് ജനാധിപത്യം? ഏതാനും ജഡ്ജിമാർക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലായിരിക്കാം. പക്ഷെ ജനങ്ങൾക്ക് ഉണ്ട്.കോടതിവിധിയാണെന്നു കരുതി ജനാധിപത്യ ധ്വംസനത്തെ എത്രകാലം എല്ല്ലാവർക്കും അംഗികരിക്കാൻ കഴിയും? നമുക്ക് കാത്തിരുന്ന് കാണുക! ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു ആരോഗ്യകരമല്ലാത്ത ഒരു ഉരസലിന്റെ വക്കിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാതിരിക്കാനുള്ള ബാദ്ധ്യത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ ഇതിനു മുമ്പെഴുതിയ ലേഖനം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി

വിശ്വമാനവികം 1, Tuesday, November 8, 2011
ശുംഭൻ പ്രയോഗത്തിൽ ജയരാജനെതിരെ ശിക്ഷാവിധി
മുൻകുറിപ്പ്: ശുംഭൻ പ്രയോഗത്തിൽ സ. എം.വി. ജയരാജനെ ഹൈക്കൊടതി ശിക്ഷിച്ചെങ്കിലും അതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുപരി ബഹുമാനപ്പെട്ട കോടതികളോടുള്ള സർവ്വ ബഹുമാനവും നിലനിർത്തിക്കൊണ്ട് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു. ജഡ്ജിമാർക്കെതിരെ സി.പി.ഐ.എം നേതാവ് എം.വി.ജയരാജൻ നടത്തിയ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കൊടതി സ്വമേധയാ എടുത്ത കേസിന്റെ വിധി കാത്തിരിക്കുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജയരാജൻ തന്നെ പറഞ്ഞിരിക്കുന്നത് നീതി തേടിയെത്തുന്ന പൌരന്റെ ആശ്രയം കോടതികളാണെന്നാണ്. എന്നാൽ തന്റെ ശുംഭൻ എന്ന പ്രയോഗത്തിൽ വലിയ കുറ്റമൊന്നും കാണുന്നില്ലെന്നാണ് ജയരാജൻ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ പല ഭാഗത്തും പല അർത്ഥത്തിലാണ് ആ വാക്ക് പ്രയോഗിക്കുന്നത്. നിയതവും സർവ്വവ്യാപകവുമായ ഒരു അർത്ഥം ആ വാക്കിനില്ല. ഗൌരവമുള്ള കാര്യങ്ങളെ നിസാരമായി കാണുന്നതിനു ശുംഭത്തരം എന്ന് ചിലയിടങ്ങളിൽ അർത്ഥം കല്പിക്കുന്നതായി ജയരാജൻ പറയുന്നു. ഇതു സംബന്ധിച്ച് കോടതി തന്നെ മലയാള ഭാഷാ പണ്ഡിതന്മാരിൽ നിന്നും അർത്ഥം തേടിയിരുന്നു. ഇന്ന് കോടതി പറയാനിരിക്കുന്ന വിധി എന്തുമാകട്ടെ. ഈ കേസിനാസ്പദമായ വിഷയം ഇവിടെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.
പാതയൊരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ജയരാജന്റെ അഭിപ്രായപ്രകടനത്തിനിടയിലാണ് ശുംഭൻ പ്രയോഗം വന്നത്. കോടതികളും കോടതി വിധികളും വിമർശനങ്ങൾക്കതീതമാണോ എന്ന കാര്യം ഗൌരവമായി ചർച്ചയ്ക്കെടുക്കേണ്ടതാണ്. ഒരു കീഴ്ക്കോടതി പറയുന്ന വിധിക്കെതിരേ അപ്പീൽ പോകുന്നതും ഒരുതരത്തിൽ ആദ്യം വിധിപറഞ്ഞ ആ കീഴ്ക്കോടതിക്കെതിരെയുള്ള വിമർശനത്തിനു തുല്യമല്ലേ? കോടതികളും കോടതിവിധികളും വിമർശനങ്ങൾക്കതീതമാണെങ്കിൽ പിന്നെ അപ്പീൽ നൽകുനതും ഒരർത്ഥത്തിൽ കോടതിയലക്ഷ്യമല്ലേ? വിമർശനങ്ങൾ, പൊതുയോഗങ്ങൾ പ്രകടനങ്ങൾ, സമരങ്ങൾ എന്നിവയെല്ലാം ജനാധിപത്യാവകാശങ്ങളാണ്. എല്ലാ കാലത്തും പ്രക്ഷോഭങ്ങളും സമരങ്ങളും പൊതുയോഗങ്ങളും പ്രകടനങ്ങളും എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെയാണ് നടന്നു പോരുന്നത്. ലോകത്ത് എവിടെയും അങ്ങനെയാണ്. പണ്ടുമതേ, ഇപ്പോഴുമതേ! ഇന്ത്യയിൽ സ്വാതന്ത്ര്യസമര സേനാനികൾ സ്വാതന്ത്ര്യ സമരം നടത്തിയത് അവരവരുടെ വീടുകളി ഇരുന്നല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് വിവിധ പ്രക്ഷോഭസമരങ്ങൾ നടത്തിയത്. പൊതുസ്ഥലങ്ങളിൽ ഇതെല്ലാം നിരോധിക്കുന്ന കോടതി പിന്നെ എങ്ങനെയാണ്, എവിടെയെല്ലാമാണ് സമരങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തേണ്ടത് എന്നും കൂടി പറയാൻ ബാദ്ധ്യസ്ഥമല്ലേ?
ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്നത് പണ്ടും ഇന്നും ലോകത്തെവിടെയും നടക്കാറുള്ള കാര്യമാണ്. എന്നാൽ കോടതികൾ ജനാധിപത്യാവകാശങ്ങൾ അടിച്ചമർത്തുന്ന സംഭവം അത്ര സർവ്വസാധാരണമല്ല. ജനാധിപത്യാവകാശങ്ങളെയും അതിൽ ഉൾപ്പെടുന്ന രാഷ്ട്രീയാവകാശങ്ങളെയും ഭരണകൂടം അടിച്ചമർത്തിയാൽ ആ ഭരണകൂടത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ജനങ്ങൾക്ക് നീതി നൽകേണ്ടതുതന്നെ കോടതികളാണ്. ആ കോടതികൾ തന്നെ ഏതെങ്കിലും ജനാധിപത്യവിരുദ്ധരും അരാഷ്ട്രീയ വാദികളും സ്വാർത്ഥമതികളുമായ ഹർജിക്കാരെ ശല്യക്കാരായ വ്യവഹാരികളായി കണ്ട് നടപടി സ്വീകരിക്കുന്നതിനു പകരം അത്തരക്കാർക്കനുകൂലമായി വിധി പറയുന്നത് നമ്മുടെ ഭരണ കൂടത്തോടുള്ള് അനാദരവായി ആരെങ്കിലും ഉയർത്തി കാട്ടിയാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ? ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ അസഹിഷ്ണുതയും അലോസരവും തന്മൂലമുണ്ടാകുന്ന ചൊറിച്ചിലും മാറ്റാൻ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ പൌരാവകാശങ്ങളെത്തന്നെ ഇല്ലാതാക്കുന്ന വിധികൾ പറയുന്നത് കോടതികളിൽ പൊതു സമൂഹത്തിനുള്ള വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കുകയുള്ളു.
സമരവും പ്രകടനങ്ങളും ജാഥകളും പൊതുയോഗങ്ങളും ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. പാതയോര പൊതുയോഗ നിരോധനത്തെ ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കോടതിയുടെ പാതയൊര പൊതുയോഗ നിരോധനത്തെ മറികടക്കാൻ സർവ്വരാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചുതന്നെ പുതിയ നിയമം നിർമ്മിച്ചിരുന്നു. എന്നാൽ ആ നിയമവും ഇപ്പോൾ ഹൈക്കൊടതി മരവിപ്പിച്ചു. ആ മരവിപ്പിക്കലിനെയും ഒരു രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചിട്ടില്ല. കാരണം അതിനു ശേഷവും എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു സ്ഥലങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തി വരുന്നു. ഈ നിരോധനം എത്രകണ്ട് ജനം പാലിക്കും എന്നത് ഇനിയും കണ്ടറിയേണ്ടതാണ്. ബഹുമാനപ്പെട്ട കോടതികളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ഇത്തരം ജനവിരുദ്ധമായ വിധികളിൽ നിന്ന് കോടതികൾ ഒഴിഞ്ഞു നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഈ ലേഖകനെ പോലെ അരാഷ്ട്രീയവാദികളല്ലാത്തവർക്ക് ഉണ്ടാവുക.
ഇപ്പോൾ ജയരാജന്റെ ശുംഭൻ പ്രയോഗത്തിനെതിരെ ഹൈക്കോടതി വിധി വന്നിരിക്കുന്നു. അദ്ദേഹത്തിന് ആറുമാസത്തെ വെറും തടവും രണ്ടായിരം രൂപാ പിഴയും വിധിച്ചിരിക്കുന്നു. കോടതികൾക്കെതിരെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ചില സൂക്ഷ്മതകൾ എല്ലാവരും പുലർത്താൻ ഈ വിധി സഹായിച്ചേക്കാം. എന്നാൽ ഈ വിധിയിലൂടെ ജയരാജൻ ശുംഭൻ പ്രയോഗം നടത്താനുണ്ടായ സാഹചര്യം ഗൌരവമർഹിക്കുന്ന ഒന്നല്ലാതെ വരുന്നില്ല. കോടതിക്ക് വളരെ നിസാരമായി തള്ളിക്കളയാവുന്ന ഒരു പരാമർശമായിരുന്നു ഇത്. ഇത്തരം നിസാര കാര്യങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതിനെ പ്രമുഖ അഭിഭാഷകർതന്നെ വിമർശിച്ചിട്ടുണ്ട്. സ്വന്തം നിലപാടിൽ ഉറച്ചുനിന്ന്നേരിട്ട ജയരാജന്റെ ചങ്കൂറ്റം അംഗീകരിക്കേണ്ടതാണ്. ശിക്ഷയെങ്കിൽ ശിക്ഷ എന്ന നിലയിൽ തന്നെ ജയരാജൻ ഇതിനെ കണ്ടത്. ഇത് ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി, മൌലികാവകാശ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒരു പോരാട്ടം എന്ന നിലയിൽ തന്നെ കാണാവുനതാണ്. കാരണം ജനാധിപത്യം സംരക്ഷിക്കേണ്ട കോടതിയുടെ ഭാഗത്തു നിന്ന് തന്നെ ജനാധിപത്യ വിരുദ്ധമായ ഒരു വിധിവന്നു എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം അത്തരം ഒരു പരാമർശംതന്നെ നടത്താൻ ഇടയായത്.
ഇപ്പോൾ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ജയരാജന്റെ വാദം കോടതി നിരാകരിച്ചു. അദ്ദേഹത്തെ ജയിലിലേയ്ക്കു തന്നെ കൊണ്ടു പോകുന്നു. ഇനി വേണമെങ്കിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാം. എന്തായാലും അഴിമതിയ്ക്കും പെൺ വാണിഭത്തിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. പൌരാവകാശം സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തകരും കോടതിയും തമ്മിലുള്ള ഒരു സംവാദത്തിന്റെ ഒരു പരിണിതഫലം മാത്രമാണ് ഈ വിധി. ഈ ശിക്ഷകൊണ്ട് സി.പി.ഐ.എമ്മോ ജയരാജനോ തകരാൻ പോകുന്നില്ല. പൌരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നായാലും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നായാലും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സി.പി.ഐ.എമ്മിനെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പൊതുയോഗവും, സമരവും, പ്രകടനവും, ജാഥയും എല്ലാം എല്ലാവർക്കും വേണം.
പിൻകുറിപ്പ്: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനാധിപത്യത്തിനു മീതെയല്ല ഒരു പൌരനും, ഭരണകൂടവും കോടതികളും!
ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്ലറ്റ് മൌത്ത്

(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)
ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ.
http://www.deshabhimani.com/newscontent.php?id=80962
ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.
സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.
ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.
എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.
ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Sunday, November 6, 2011
അങ്ങനെയും ചിലർ ഹജ്ജിനു പോകുന്നു
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോയി വായിക്കുക
വിശ്വമനവികം 1
അങ്ങനെയും ചിലർ ഹജ്ജിനു പോകുന്നു
വിശ്വമനവികം 1
അങ്ങനെയും ചിലർ ഹജ്ജിനു പോകുന്നു
സൌജന്യ ഹജ്ജ് യാത്രയെപ്പറ്റി
ഹജ്ജിനു പോകേണ്ടതിനും ഹജ്ജു ചെയ്യേണ്ടതിനും ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നാണ് എന്റെ അറിവ്. അത്തരം എല്ലാ നിബന്ധനകളെക്കുറിച്ചും വലിയ അറിവില്ലതാനും. ഹജ്ജ് കഴിഞ്ഞ് മടങ്ങിയാലും പിന്നീടുള്ള ജീവിതത്തിലും മുമ്പില്ലാത്ത ചില നിബന്ധനകൾ ഒക്കെ ഉണ്ടെന്നും കേട്ടിട്ടുണ്ട്. മതപണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ള അറിവികൾക്കു പുറമേ എന്റെ കുടുംബത്തിലുള്ള പലരും ഹജ്ജിനു പോകുകയും മടങ്ങി വരികയും ഒക്കെ ചെയ്യുമ്പോൾ കുടുംബ സദസുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഹജ്ജ് സംബന്ധമായ ചില അറിവുകൾ ലഭിക്കാറുണ്ട്. അതിനൊക്കെ എത്രത്തോളം ആധികാരികതയുണ്ടെന്ന് അറിയില്ല.
എന്തായാലും സാമ്പത്തികമായി ശേഷിയുള്ളവർക്കാണ് ഹജ്ജ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിനു പോകാനുള്ള ചെലവുകൾ നിർവ്വഹികാൻ കഴിയാത്തവർ ഹജ്ജ് അനുഷ്ടിക്കണമെന്ന് നിർബന്ധമില്ല എന്ന് പല മത പണ്ഡിതന്മാരും പറഞ്ഞറിഞ്ഞറിവുണ്ട്. ഹജ്ജിനു പോകുന്നവർ തങ്ങൾക്ക് ആരുമായെങ്കിലും വല്ല സാമ്പത്തിക ബാദ്ധ്യതയും ഉണ്ടെങ്കിൽ അതൊക്കെ തീർക്കുകയും വേണ്ടപ്പെവർ ആരെങ്കിലുമായി വല്ല വിരോധവും ഉണ്ടെങ്കിൽ അതൊക്കെ അവസാനിപ്പിച്ച് എല്ലാവരുടെയും പൊരുത്തമൊക്കെ വാങ്ങി ശുദ്ധമനസോടെ ഹജ്ജിനു പോകണമെന്നാണ്. അതിൻപ്രകാരം ചിലരൊക്കെ ഹജ്ജ്സമയത്ത് ശത്രുക്കളെപ്പോലും കണ്ട് കെട്ടിപ്പിടിച്ച് പരസ്പരം സൌഹൃദപ്പെടുന്നതും സന്തോഷത്തോടെ യാത്രയാക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്.എന്തായാലും ഹജ്ജിനു പോകുന്ന സന്ദർഭങ്ങൾ മുസ്ലിം വീടുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഹജ്ജിനു പോകുക എന്നത് ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് ഒരു സ്വപ്നവുമാണ്.
ഇപ്പോൾ ഇവിടെ ഈ കുറിപ്പ് എഴുതാൻ കാരണം ഇന്ന് ഒരു പത്രത്തിൽ കണ്ട വാർത്തയാണ്. കുറച്ച പാവങ്ങൾക്ക് ഹജ്ജിനു പോകാൻ ഓരോ വർഷവും സൌദി സർക്കാരിൽനിന്ന് സഹായം ലഭിക്കുമത്രേ. ഇത്തവണ അങ്ങനെ ഇരുപത് പേർക്ക് സൌജന്യ ഹജ്ജ് യാത്ര തരപ്പെട്ടു. പാവപ്പെട്ടവരെ ഉദ്ദേശിച്ചാണ് സൌദി സർക്കാർ ഈ സൌജന്യ ഹജ്ജ് യാത്ര നൽകുന്നത്. എന്നാൽ ഇത്തവണ ഇവിടെ ആ സൌജന്യം പറ്റി ഹജ്ജിനു പോകുന്നവരൊന്നും പാവങ്ങളല്ലത്രേ. ചില മുസ്ലിം ലീഗ് നേതാക്കളും തീരെ പാവങ്ങളല്ലാത്ത ചിലരും ആണത്രേ പാവങ്ങൾക്കുള്ള സൌജന്യം തട്ടിയെടുത്ത് ഹജ്ജിനു പോകുന്നത്. പാണക്കാട് കുടുംബത്തിൽ പെട്ടവർ പോലും ഈ ആനുകൂല്യം പറ്റി ഹജ്ജിനു പോകുന്നുണ്ടത്രേ. പാണക്കാട് കുടുംബം അടുത്തിടെയെങ്ങാനും തീരെ പാപ്പരീകരിക്കപ്പെട്ടു എന്ന വാർത്തകൾ വല്ലതും നമുക്ക് മിസ് ആയോ ആവോ! എം. ഐ.ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൌഹൃദ സംഘവും സൌദി സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളായി ഇത്തവണ ഹജ്ജിനു പോകുന്നുണ്ട്. ഇത് സൌജന്യമല്ലെങ്കിലും ഈ ലിസ്റ്റിലും അനർഹരാണത്രേ കടന്നുകൂടിയിരിക്കുന്നത്.
സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർന്ധമുള്ളത്. അല്ലാത്തവരെ നിർബന്ധിച്ചാലും പാവങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ. ഹജ്ജിനു പോകാൻ സർക്കാരിൽ നിന്ന് സബ്സിഡി നൽകുന്നുണ്ട്. സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമാണ് ഹജ്ജ് നിർബന്ധമുള്ളത് എന്നിരിക്കെ സർക്കാരിൽ നിന്ന് സബ്സിഡി വാങ്ങുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച് ബാബറി മസ്ജിദ് ആക്ഷൻ കൌൺസിൽ നേതാവായിരുന്ന സയ്യദ് ഷിഹാബുദ്ദീൻ മുമ്പ് ഏതോ ഒരു പത്രത്തിൽ ലേഖനമെഴുതിയിരുന്നത് ഈ സന്ദർഭത്തിൽ ഞാൻ ഓർക്കുകയാണ്. .കാശുള്ളവരാണല്ലോ ഹജ്ജിനു പോകുന്നത്. അഥവാ അവരാണല്ലോ പോകാൻ നിർബന്ധിതർ. അവർക്കുപിന്നെ സബ്സിഡി എന്തിന്? അവർക്ക് അനുവദിക്കുന്ന സബ്സിഡി ഒഴിവാക്കി ആ തുകയിൽ കുറച്ചു പാവങ്ങളെ ഹജ്ജിനയച്ചാൽ അതല്ലേ കൂടുതൽ പുണ്യം.സബ്സിഡി വാങ്ങിയുള്ള ഹജ്ജ് യാത്രയെപോലും ചില മുസ്ലിം പണ്ഡിതന്മാരെങ്കിലും അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത.
പാവങ്ങൾക്ക് സൌദി സർക്കാർ അനുവദിക്കുന്ന സൌജന്യ ഹജ്ജ് യാത്രാ ആനുകൂല്യം സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പാവങ്ങളല്ലാത്തവർ തട്ടിയെടുത്ത് ഹജ്ജ് ചെയ്താൽ അത്.. ...... വേണ്ട, അവർ ഒരു പുണ്യ കർമ്മത്തിനു പോയിരിക്കുകയല്ലേ? അതുകൊണ്ട് കൂടുതൽ എന്തെങ്കിലും ഞാൻ ഇപ്പോൾ എഴുതുന്നില്ല.ഞാൻ ഇതെഴുതാൻ കാരണം, എന്റെ നാട്ടിൽ മരിക്കുന്നതിനുമുമ്പ് ഒന്നു ഹജ്ജിനുപോകാനുള്ള നിവൃത്തി ഉണ്ടായില്ലല്ലോ എന്ന് വിലപിക്കുന്ന ധാരാളം പാവപ്പെട്ട നിഷ്കളങ്കരായ മുസ്ലിങ്ങളുണ്ട്. അങ്ങനെയുള്ള പാവങ്ങളായ ചിലർക്കെങ്കിലും സൌജന്യമായി ഹജ്ജ് ചെയ്ത് ജിവിതസായൂജ്യം നേടാൻ സാധിതമാകുന്ന ഒരു ആനുകൂല്യം സ്വയം തട്ടിയെടുത്ത് അനർഹാരായവർ ഹജ്ജ് യാത്രചെയ്യുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നുമാത്രം.
ഹജ്ജ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അതെങ്ങനെ ആയിരിക്കണം എന്നും ഒക്കെയുള്ള കാര്യങ്ങൾ അവരവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ വായിച്ച പത്രവാർത്ത സത്യമാണെങ്കിൽ അനർഹമായ മാർഗത്തിൽ ഹജ്ജ് ചെയ്യുന്നവർക്ക് ഒരു മന:സാക്ഷിക്കുത്തും ഇല്ലല്ലോ എന്നത് അദ്ഭുതകരം തന്നെ എന്ന് പറയാതിരിക്കാനാകുന്നില്ല. അവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് തീർപ്പു കല്പിക്കാൻ ഞാൻ ആളല്ല. ഞാൻ ഒരു മതപണ്ഡിതനും അല്ല. അതൊക്കെ മത പണ്ഡിതന്മാർ പറയട്ടെ. അല്ലെങ്കിൽ അങ്ങ് സുബർക്കത്തിൽ തീരുമാനിക്കട്ടെ! മേലില്‍ ഇതൊന്നും ആരും ആവര്‍ത്തിക്കാതിരിക്കട്ടെ!
വാലെഴുത്ത്: വിശ്വാസങ്ങളുടെ അന്തകർ യുക്തിവാദികളായിരിക്കില്ല; ഒരു വിഭാഗം വിശ്വാസികളും പുരോഹിതന്മാരും തന്നെ ആയിരിക്കും!

ജാതിഭേദം മതദ്വേഷം
ജാതിഭേദം മതദ്വേഷം
ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ആണോ? ആണെന്ന പലരും കവിവാക്യത്തെ പലരും കൂട്ടുപിടിക്കുന്നത് തങ്ങളുടെ പ്രഭാഷണങ്ങളെയോ എഴുത്തിനെയോ കൊഴുപ്പിക്കുവാൻ വേണ്ടി മാത്രമാണ്. ജാതിബോധവും മതബോധവും അത്രവേഗം ആരുടെയും മനസിൽനിന്ന് ഒഴിഞ്ഞുപോകുന്ന ഒന്നല്ല. മതബോധം വെടിഞ്ഞിട്ടുവേണ്ടേ ജാതിബോധം വെടിയാൻ. അഥവാ ജാതിബോധം വെടിഞ്ഞിട്ടു വേണ്ടേ മതബോധം വെടിയാൻ. രണ്ടും പരസ്പരം വേർപെടുത്താനാകാത്തതാണല്ലോ. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും ജാത്യദുരഭിമാനം പേറുന്ന മാതൃകാ സ്ഥാനമാനിതെന്ന് ആരും പറയാൻ ഇടവന്നുകൂടാത്തതാണ്. സാധാരണക്കാർകിടയിൽ ജാതി-മത ചിന്തകളൊക്കെ നിലനിക്കുന്നത്, അഥവാ ബോധപൂർവ്വംതന്നെ നിലനിർത്തുന്നത്, ഒക്കെ നമുക്ക് മനസിലാക്കാം. എന്നാൽ ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർ , അഥവാ പ്രവർത്തിക്കേണ്ടവർ മേലാള-കീഴാള ചിന്തകൾ ഒരുപക്ഷെ അവരുടെ മനസിൽ ഉണ്ടെങ്കിൽത്തന്നെ ഏത് സാഹചര്യത്തിലായാലും അത് പ്രകടിപ്പിക്കാമോ? പ്രത്യേകിച്ചും പൊതുപ്രവർത്തകർ. അത് ജനപ്രതിനിധികൾ തന്നെയായാലോ? സ്ഥിതി അതീവ ഗൌരവതരമാകുന്നു. ആത്മാവും മരണാനന്തരജീവിതവുമൊക്കെ ഉണ്ടെന്നു വിശ്വസിച്ചാൽ, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റ് അയിത്താചാരങ്ങളുമായി മേലാള കീഴാള ഉച്ചനീചത്വങ്ങൾകൊണ്ട് കൊണ്ട് കാടും പടലും പിടിച്ചു കിടന്നിരുന്ന സമൂഹത്തെ ഉഴുതുമറിച്ച് സംസ്കരിച്ച് മാനവികതയുടെ പുതുനാമ്പുകൾ വിളയിപ്പിച്ച നമ്മുടെ പൂർവ്വികരായ സാമൂഹ്യപരിഷ്കർത്താക്കളുടെ ആത്മാക്കൾ അവരുടെ സമയനഷ്ടങ്ങളെയോർത്ത് ഇന്ന് വിലപിക്കുന്നുണ്ടാകണം.
നാഴികയ്ക്ക് നാൽപത് പ്രാവശ്യം ഭരണഘടനയെയും, നിയമങ്ങളെയും നാവിൻ തുമ്പിലിട്ട് അമ്മാനമാടുന്നവർതന്നെ മനസു നിറച്ചും ജാത്യാഭിമാനവും പരജാതിപുച്ഛവും കൊണ്ടുനടക്കുന്നവരാണെന്ന് ഇടയ്ക്കെങ്കിലും വിളിച്ചു പറയുന്നത് നമ്മുടെ സമൂഹത്തെപ്പറ്റി ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കുകയാണ്. കോരന് കഞ്ഞി കുമ്പിളിലല്ലാതെ ഇന്നും ലഭിക്കുന്നുണ്ടെങ്കിൽ കോരനു വെള്ളം കൊടുത്ത പാത്രത്തിൽ പിന്നെ കോരനല്ലാത്ത ആരെങ്കിലും ആ പാത്രത്തിൽ വെള്ളം കുടിയ്ക്കാറുണ്ടോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഭരണഘടനയെയും നിയമങ്ങളെയും ഭയന്നും ചിലരൊക്കെ ബഹുമാനിച്ചും കീഴ്ജാതിക്കാരെ അംഗീകരിക്കുന്നുവെന്നല്ല, മനസുനിറഞ്ഞ അസഹിഷ്ണുതകളോടെ സഹിക്കുന്നുവെന്നാണ് പറയേണ്ടത്. ഒരു പക്ഷെ നമുക്ക് ഇവിടെ ഇങ്ങനെ ഒരു ഭരണഘടനയും നിയമങ്ങളും അവയിലെ സംരക്ഷണപരമായ ചില വിവേചനങ്ങളും (പ്രൊട്ടക്ടീവ് ഡിസ്ക്രിമിനേഷൻ) സംവരണങ്ങളും ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തെ ദളിത് ജനവിഭാഗങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? നവോത്ഥാന നായകന്മാർ ഉഴുതുമറിച്ചു, പരിഷകരിച്ചു എന്നൊക്കെ പറഞ്ഞിട്ട് പിന്നെ എന്ത് കാര്യം ഉണ്ടാകുമായിരുന്നു? അയിത്തം ഇന്നും മനസിൽ ഒരാചാരമായി കൊണ്ടുനടക്കുന്നവരുള്ള ഒരു സമൂഹത്തിൽ നിയമത്തിന്റെ പിൻബലം ഇത്രയെങ്കിലും ലഭിച്ചിരുന്നില്ലെങ്കിൽ ഇനിയുമെത്ര സാമുഹ്യപരിഷ്കർത്താക്കളും അയിത്തോച്ചാടന പ്രസ്ഥാനങ്ങളും ഇവിടെ ഉണ്ടാകേണ്ടി വരുമായിരുന്നു?
ഇവിടെ സാക്ഷര കേരളത്തിൽ നിയമനിർമ്മാണസഭയിലേയ്ക്ക് കീഴാളമേലാള വ്യത്യാസമില്ലാതെ എല്ലാവരുടെയും വോട്ട് തേടി, വോട്ട് നേടി, നാനാജാതി മതസ്ഥരുടെയും പ്രതിനിധികളായി എത്തിച്ചേരുന്നവർ തങ്ങളെപോലെ വിജയിച്ചുവരുന്ന ദളിതരായ ജനപ്രതിനിധികളെ ജാതിക്കണ്ണുകൊണ്ട് ഒളിഞ്ഞു നോക്കുന്നവരാണെന്ന സത്യം അവരിൽ ആരുടെയെങ്കിലും നാക്കുദോഷംകൊണ്ടെങ്കിലും വെളിപ്പെടുത്തിയാൽ പരിഷ്കൃത മനുഷ്യരെന്ന് നമ്മൾ പിന്നെ ഊറ്റം കൊണ്ടിട്ട് എന്തുകാര്യം? ജനങ്ങൾ പിന്തുണച്ചയക്കുന്ന ഒരു നിയമനിർമ്മാണസഭാംഗത്തിന്റെ ഉള്ളിൽ ജാത്യാഭിമാനവും മേലാള കീഴാള ചിന്തയും അനിയന്ത്രിതമായി കുടികൊള്ളുന്നുവെങ്കിൽ, തന്നേക്കാൾ താഴ്ന്നതെന്ന് താൻ സ്വയം കരുതുന്ന ഒരു ജാത്യാഭിമാനി ഒരു ദളിത് സാമാജികനെ പരസ്യമായി അസ്ഥാനത്ത് ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുന്നുവെങ്കിൽ അത് ആധുനിക സമൂഹം ഗൌരവത്തോടെ തന്നെ കാണണം. അതിനു ചികിത്സയും വേണം. മേലിൽ ആരും നാവുളുക്കുമ്പോൾ ആരെയും ജാതിവിളിയ്ക്കാതിരിക്കാൻ നിയമവും സമൂഹവും ജാഗരൂകമാകണം. കാരണം ഇത് ഒരു നല്ല സൂചനയല്ല. ഇവിടെ ജാതി വിളിച്ചത് പി.സി.ജോർജോ വിളിക്കപ്പെട്ടയാൾ എ.കെ. ബാലനോ എന്നതല്ല; ഏതൊരാളോ ജാതി വിളിക്കുകയും ഏതൊരാളോ ആ വിളിയാൽ അധിക്ഷേപിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വിളിച്ചയാളുടെയും വിളിക്കപ്പെട്ടയാളിന്റെയും വലിപ്പച്ചെറുപ്പത്തിനപ്പുറം ചില നല്ലതല്ലാത്ത സൂചനകൾ ഇതിലുണ്ട്. അതിനെ ആ ഗൌരവത്തിൽത്തന്നെ കാണണം.

Monday, October 31, 2011
മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു
ടി.എം ജേക്കബ്ബിന് ആദരാഞ്ജലികൾ!
കാര്യ ഗൌരവമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഏതൊരു വിഷയത്തെക്കുറിച്ചും ആധികാരികമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവായിരുന്നു. കഴിവുറ്റ മന്ത്രിയും നല്ല നിയമസഭാ സാമാജികനും എഴുത്തുകാരനും വാഗ്മിയും ആയിരുന്നു. നിരവധി തവണ തുടർച്ചയായി നിയമസഭാംഗമാവുകയും പല പ്രാവശ്യം വിവിധ വകുപ്പുകളിൽ മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം ഏറെ സംഭവബഹുലമായിരുന്നു. വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ചൈനാ സന്ദരശനത്തെക്കുറിച്ച് എഴുതിയ യാത്രാ വിവരണം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല മരണം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്. നിലവിൽ അദ്ദേഹം സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായിരുന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ടി.എം. ജേക്കബ്ബിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ദേശാഭിമാനി ദിനപ്പത്രത്തിൽ (ഓൺലെയിൻ) വന്ന ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി . എം. ജേക്കബ്ബിന്റെ മരണവാർത്ത താഴെ
മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു
Posted on: 30-Oct-2011 11:25 PM
കൊച്ചി: സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി. എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ്് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു. അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.
Thursday, October 27, 2011
Sunday, October 23, 2011
സമരം അമേരിക്കയിലും
സമരം അമേരിക്കയിലും
സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും ഒന്നുമില്ലാത്ത ഒരു നാട് പുലരണമെന്നാണല്ലോ നമ്മുടെ നാട്ടിൽ ചില കപട അരാഷ്ട്രീയ വാദികളുടെ സ്വപ്നം. കപട അരാഷ്ട്രീയ വാദികൾ എന്നുതന്നെ പറയാൻ കാരണം പിന്നെ വിശദീകരിക്കാം. മുതലാളിത്തസ്ഥാപനത്തിനുശേഷം വലിയ സമരങ്ങൾ ഒന്നും സാധാരണമല്ലാത്ത രാജ്യങ്ങളാണ് അമേരിക്ക അടക്കമുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങൾ. നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളും വലതുപക്ഷ രാഷ്ട്രീയക്കാരും പ്രലോഭനബുദ്ധ്യാ ചൂണ്ടിക്കാണിക്കാറുള്ളതാണ് ഈ മുതലാളിത്തവ്യവസ്ഥിതികളെയും അവയുടെ ആകർണ ഘടകങ്ങളെയും. സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടും ഉള്ള എതിർപ്പ് പ്രകടിപ്പിക്കുവാനാണ് സത്യത്തിൽ ഇവർ ഈ മുതലാളിത്ത ‘മാതൃകകൾ‘ ചൂണ്ടിക്കാണിക്കുന്നത്. മുതലാളിത്തത്തിന്റെ നിലനില്പും വളർച്ചയും ശാശ്വതസ്വഭാവത്തിലുള്ളതല്ലെന്ന സത്യം ഇക്കൂട്ടർ അംഗീകരിക്കുയുമില്ല. ഈ മുതലളിത്ത രാഷ്ട്രങ്ങളിൽ അവർ കാണുന്ന വലിയൊരു നേട്ടം സമരങ്ങളില്ലാത്തതാണ്. പ്രത്യേകിച്ചും തൊഴിൽ സമരങ്ങൾ. യഥാർത്ഥത്തിൽ ഈ രാജ്യങ്ങളിലൊക്കെത്തന്നെ ചെറുതും വലുതുമായ സമരങ്ങൾ ഉണ്ടാകാറുണ്ട് എന്നതാണു സത്യം. പുറത്ത് അധികമാരും അറിയുന്നില്ലെന്നു മാത്രം.
എന്നാൽ ഇപ്പോൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പൊട്ടിത്തെറികൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വാൾസ്ട്രീറ്റ് പിടിക്കാൻ വേണ്ടി ഇപ്പോൾ അവിടെ നടക്കുന്ന പ്രഷോഭത്തിന് യുറോപ്യൻ രാഷ്ട്രങ്ങൾ അടക്കം നിരവധി രാഷ്ട്രങ്ങളിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളാണ് തൊണ്ണൂറ്റൊൻപത് ശതമാനം എന്ന പ്രഖ്യാപനവുമായിട്ടാണ് അമേരിക്കയിലെ സാധാരണ ജനങ്ങൾ സമരം ചെയ്യുന്നത്. മുതലാളിത്ത- ഉദാരവൽക്കരണനയങ്ങളുടെ ദുരന്തം പേരുന്ന സധാരണക്കാരും തൊഴിലളികളുമാണ് അവിടെ പ്രക്ഷോഭം നടത്തുന്നത്. ഇന്നല്ലെങ്കിൽ നളെ അവിടെയൊക്കെ ഇത് സംഭവിക്കേണ്ടിയിരുന്നതുതന്നെ. ഈയിടെ അവിടെയുണ്ടായ സാമ്പത്തികപ്രതിസന്ധിയുമായും അമേരിക്കൻ ജനതയുടെ ഈ പ്രക്ഷോഭങ്ങളെ കൂട്ടിവായിക്കണം. അമേരിക്കയെന്നാൽ സ്വർഗ്ഗമെന്ന് ധരിച്ചു വരുന്നവർക്ക് കേൾക്കാനത്ര സുഖമുള്ള വാർത്തകളായിരിക്കില്ല അവിടെ നിന്നും ഇനിവരുന്നത്. യൂറോപ്പിലേതടക്കം മറ്റ് മുതലളിത്ത രാഷ്ട്രങ്ങളിലും സമാനമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
ഞാൻ പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ അരാഷ്ട്രീയ വാദികളെക്കുറിച്ചാണല്ലോ. അവരിൽ വലിയൊരു പങ്ക് യഥാർത്ഥത്തിൽ അരാഷ്ട്രീയ വാദികൾ ഒന്നുമല്ല. വലതുപക്ഷ രാഷ്ട്രീയമുള്ളവർ ആണ്. അത് ഉളുപ്പില്ലാതെ പുറത്തുപറയാൻ മടിക്കുന്ന ചിലർ അരാഷ്ട്രീയതയുടെ മൂടുപടം ധരിക്കുന്നു. ശരിക്കും അവർ ഇടതുപക്ഷവിരുദ്ധർ ആണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒക്കെ കണക്കാണെന്ന് അക്കൂട്ടർ പറയും. സത്യത്തിൽ വലതുപക്ഷത്തെ ന്യായീകരിക്കുവാനാണ് അവർ അങ്ങനെ പറയുന്നത്. കമ്മ്യൂണിസത്തിന് പ്രത്യേകിച്ചു മെച്ചമൊന്നുമില്ലെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും താരതമ്യം ചെയ്ത് രണ്ടും ഒരുപോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആർ ഏത് അളവുകോലിലൂടെ അളന്നാലും ഇടതും വലതും ഒരുപോലെയാകില്ല. മുതലാളിത്തം കമ്മ്യൂണിസത്തെക്കാൾ മെച്ചപ്പെട്ട സാമൂഹ്യവ്യവസ്ഥിതിയുമാകില്ല.
കേരളത്തിൽ സമരങ്ങളും ഹർത്താലുകളും പണിമുടക്കുകളും കാരണം ഇറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ഞാൻ ഈ പറഞ്ഞ അരാഷ്ട്രീയമുഖംമൂടിക്കാരും വലതുപക്ഷ ചിന്താഗതിക്കാരും പറഞ്ഞുപോരുന്നുണ്ട്; സമരങ്ങളും പ്രതിഷേധങ്ങളും അധികം നടത്തുന്നത് ഇടതുപക്ഷക്കാരായിരിക്കുക സ്വാഭാവികമായിരിക്കുമല്ലോ. അതിന്റെ അസ്വാരസ്യമാണ് അവർ ഈ പ്രകടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം സമരവിരോധമായി പുറത്തുവരുന്നുവെന്നു മാത്രം. അവർക്ക് സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാത്ത നാട് പുലരണം. മുതലാളിത്തത്തിലും ചൂഷണത്തിലും ബഹുവിധ അസമത്വങ്ങളിലും ഭരണകൂടദുഷ്ചെയ്തികളിലും അധിഷ്ഠിതമായിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ തങ്ങൾക്ക് കുറച്ചുപേർക്ക് താരതമ്യേന അല്പം മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ ഉണ്ട് എന്ന് കരുതി പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളുമൊന്നുമില്ലാത്ത ഒരു സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ ഇനിയിപ്പോൾ അമേരിക്കയിൽ ചെന്നാലും പറ്റില്ലല്ലോ മക്കളേ!
Tuesday, October 18, 2011
സി.പി.ഐ (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം

കിളിമാനൂർ, 2011 ഒക്ടോബർ 18: സി.പി.ഐ (എം) പഴയകുന്നുമ്മേൽ ലോക്കൽ സമ്മേളനം 2011 ഒക്ടോബർ 18- നു കിളിമാനൂർ മഹാദേവേശ്വരം ജ്യോതി സദ്യാലയത്തിൽ നടന്നു. സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ആർ.കെ.ബൈജുവിനെ തെരഞ്ഞെടുത്തു. പുതിയ പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയുടെയും, സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് ഐകകണ്ഠേന ആയിരുന്നു.
Monday, October 17, 2011
2011 ഒക്ടോബര്‍ വാര്‍ത്തകള്‍

കേരള യുക്തിവാദി സംഘം ജില്ലാസമ്മേളനം
ആറ്റിങ്ങൽ, 2011 ഒക്ടോബർ 16: കേരള യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം എം.എൻ.കൃഷ്ണൻ കുട്ടി നഗറിൽ (ആറ്റിങ്ങൽ ടൌൺ ഹാൾ) നടന്നു. ആറ്റിങ്ങൽ എം.എൽ.എ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് എൻ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ ധനുവച്ചപുരം, എസ്.കുമാരി (ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ), വേണുഗോപാലൻ നായർ ( ചിറയിൻ കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. എസ്.ലെനിൻ ( മുദായ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), പി.ഉണ്ണികൃഷ്ണൻ ( ആറ്റിങ്ങൽ നഗരസഭാ പ്രതിപക്ഷനേതാവ്), അവനവഞ്ചേരി രാജു ( ആറ്റിങ്ങൽ നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), എഴുപുന്ന ഗോപിനാഥ് ( കെ.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാനുമായ എം.പ്രദീപ് സ്വാഗതവും , സ്വാഗതസംഘം കൺവീനർ ജേക്കബ് പി മാത്യു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എ.കെ.നാഗപ്പൻ സംഘടനാ റിപ്പോർട്ടും, അക്ടിംഗ് സെക്രട്ടറി എൻ.കെ.ഇസ്ഹാക്ക് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം "ജാതി നശീകരണം മതരഹിതസമൂഹത്തിലൂടെ" എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജമീലാ പ്രകാശം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. രാജഗോപാൽ വാകത്താനം വിഷയം അവതരിപ്പിച്ചു. ജി.തുളസീധരൻ പിള്ള ( കെ.എസ്.റ്റി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), തോട്ടയ്ക്കാട് ശശി ( ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഉണ്ണി ആറ്റിങ്ങൽ, ജെ.ശശി ( ജി.എസ്.റ്റി.യു സംസ്ഥാന പ്രസിഡന്റ്) എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിൽ വട്ടവിള സുരേന്ദ്രൻ ( മിശ്രവിവാഹ വേദി സെക്രട്ടറി) സ്വാഗതവും ജയകാന്തൻ മഞ്ഞാലുംമൂട് (കെ.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം) നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ശരീരദാന-നേത്രദാന സമ്മതിപത്രം നൽകലും സംഘടിപ്പിച്ചിരുന്നു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി സി ജംഗ്ഷനിൽ പൊതുയോഗവും ദിവ്യാദ്ഭുത അനാവരണ പരിപാടിയും നടന്നു. പൊതുയോഗം കെ.മഹേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പുതിയ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. രാജഗോപാൽ വാകത്താനം, സുകുമാരൻ ധനുവച്ചപുരം, കിളീമാനൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടയാൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എം.എ.മുഹമ്മദ് ഖാനും സംഘവും ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ.ദാമോദരൻ (പ്രസിഡന്റ്), എം.പ്രദീപ് (സെക്രട്ടറി) എന്നിവരെയും ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Sunday, October 16, 2011
യുക്തിവാദിസംഘം ജില്ലാസമ്മേളനം

Saturday, October 15, 2011
സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?
സി.പി. ഐ. (എം) ആകുന്നത് അത്ര വലിയ അപരാധമോ?
ഇവിടെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഇടതുപക്ഷത്തിനും പ്രത്യേകിച്ച് സി.പി.ഐ എമ്മിനും എതിരെ നടത്തുന്ന പ്രചണ്ഡമായ പ്രചരണങ്ങൾ കാണുമ്പോൾ ചോദിക്കാനുള്ള ചില ചോദ്യങ്ങളാണ് ഈ കുറിപ്പിൽ എഴുതാൻ ഉദ്ദേശിക്കുന്നത്. സി.പി.ഐ എമ്മിലോ മറ്റേതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിലോ വിശ്വസിക്കുകയോ അവയിലേതിലെങ്കിലും അംഗമാവുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് എന്ന് ധ്വനിപ്പിക്കുന്നവയാണ് അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും വിവിധ സോഷ്യൽ നെറ്റ്വർക്കുകളിലൂടെയും നടത്തുന്ന ഇടതുപക്ഷ-സി.പി.ഐ എം വിരുദ്ധ പ്രചരണങ്ങൾ. സി.പി.ഐ എമ്മിനെയാണ് ഏറ്റവും പ്രധാനമായി ഇവർ ഉന്നം വയ്ക്കുന്നത്. ഒരു ഇന്ത്യക്കാരൻ സി.പി.ഐ എം ആകുന്നതാണോ ഏറ്റവും വലിയ രാഷ്ട്രീയ അപരാധം? ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അതിനുമാത്രം മോശപ്പെട്ട ഒരു പ്രസ്ഥാനമാണോ സി.പി.ഐ.എം? ഇവിടുത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സി.പി.ഐ.എമ്മിനേക്കാൾ മെച്ചപ്പെട്ടവയും കുറ്റമറ്റവയുമാണോ? സി.പി.ഐ.എം എന്ന പാർട്ടിയെ സദാ ദോഷൈക ദൃഷ്ടിയോടെ മാത്രം കാണുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്? ഇതേതുതരം അസുഖത്തിൽപ്പെടും?
ഇവിടെ അപകടകരമായ ഒരുപാട് രാഷ്ട്രീയ സാമുഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുണ്ട്. അവയ്ക്കെതിരെ ആശയപ്രചരണം നടത്തി അവയെ ദുർബലപ്പെടുത്താനുള്ള ഊർജ്ജം മുഴുവനും ഇടതുപക്ഷവിരുദ്ധപ്രചരണങ്ങൾ നടത്തി പാഴാക്കുകയാണ് ആദർശകമ്മ്യൂണീസത്തിന്റെ മേലങ്കിയണിഞ്ഞവർപോലും. ഇവിടെ കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അതുതന്നെ. എന്നാൽ ഈ കോൺഗ്രസ്സ് മുതലാളിത്തത്തിന്റെ സംരക്ഷകരും ഇതിന്റെ നേതാക്കൾ നല്ലൊരു പങ്കും അഴിമതിയും ക്രിമിനൽ വാഴ്ചയും അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ്. എന്നാൽ ഈ കോൺഗ്രസ്സിൽ വിശ്വസിക്കുന്നതോ പ്രവർത്തിക്കുന്നതോ ഒരു അപരാധമായി ഇവിടെ ഇടതുപക്ഷ വിരുദ്ധപ്രചാരകർ കാണുന്നില്ല. ഇവിടെ ബി.ജെ.പി എന്നൊരു രാഷ്ട്രീയപ്രസ്ഥാനമുണ്ട്. അത് വർഗ്ഗീയ അജൻഡകളുമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ പ്രവർത്തനങ്ങൾ അക്രമോത്സുകമാണെന്നും അവരും മുതലാളിത്തത്തിന്റെ വക്താക്കളും അഴിമതി, ക്രിമിനൽ വാഴ്ച എന്നിവയിൽ കോൺഗ്രസ്സിനേക്കാൾ പിന്നിലല്ലെന്നും എല്ലാവർക്കും അറിയാം. ആർ.എസ്.എസ് എന്ന അക്രമോത്സുക വർഗീയ സംഘടനയാണ് ബി.ജെ.പിയെ നയിക്കുന്നതെന്നും എല്ലാവർക്കും അറിയാം. ഹിന്ദുരാഷ്ട്രം അവരുടെ ആത്യന്തിക ലക്ഷ്യമാണെന്നും മുസ്ലിം-ക്രൈസ്തവ-കമ്മ്യ്യുണിസ്റ്റ് വിരോധവും അസഹിഷ്ണുതയും അവരുടെ മുഖമുദ്രയാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഒരു ബി.ജെ.പിക്കാരനോ, ആർ.എസ്.എസ് കാരനോ ശിവസേനക്കാരനോ ആകുന്നതിൽ ഒരു അപരാധവും ഇടതുപക്ഷത്തെ വിമർശിച്ച് നന്നാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന ഈ കപട ആദർശശാലികളോ മാധ്യമ പുംഗവന്മാരോ കാണുന്നില്ല. ഒരാൾ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുന്നതിലും വലിയ അപകടം സി.പി.ഐ.എം ആകുന്നതാണോ?
ഇവിടെ എൻ.ഡി.എഫ്, എസ്.ഡി.പി.ഐ എന്നിങ്ങനെ പലപേരുകളിൽ മുസ്ലിം വർഗ്ഗീയ സംഘടനകൾ ഉണ്ട്. ഈ അക്രമോത്സുക സംഘടനകളിലും ധാരാളം പേർ പ്രവർത്തിക്കുന്നുണ്ട്. ആയുധപരിശീലനവും അക്രമവും കൊലപാതകവും ആർ.എസ്.എസിന് എന്ന പോലെ ഇവരും അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ആർ.എസ്.എസും എൻ.ഡി.എഫും ബദലുക്കു ബദലും രണ്ടും ഒരുപോലെ അപകടകാരികളും ആണെന്ന് അറിയാത്തവർ ആരുമില്ല. ഈ രണ്ടുകൂട്ടരുടെയും പൊതുശത്രു സി.പി.ഐ.എം ആണെന്നത് ഇത്തരുണത്തിൽ എടുത്തു പറഞ്ഞുകൊള്ളുന്നു. അതെന്തുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. ഒരു എസ്.ഡി.പി.ഐക്കാരനോ എൻ.ഡി.എഫുകാരനോ ആകുന്നതിലും വലിയ അപരാധമാകുമോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്? ഇവിടെ മുസ്ലിം ലീഗ് എന്നൊരു സംഘടനയുണ്ട്. മതേതരം എന്നു പറയുന്നെങ്കിലും പാർട്ടിയുടെ പേരിൽത്തന്നെ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. അനുയായികൾ എല്ലാം മുസ്ലിങ്ങൾ മാത്രമാണു താനും. സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ ചില അമുസ്ലിങ്ങളെ നിർത്തും എന്നതൊഴിച്ചാൽ ഈ പാർട്ടിയിൽ വലിയ മതേതരത്വമൊന്നും ദർശിക്കാനാകില്ല. തികഞ്ഞ വർഗ്ഗീയ-ഭീകരവാദികൾ ഒന്നുമല്ലെന്നു സമ്മതിക്കാം. പക്ഷെ നയങ്ങളിലും , അഴിമതി, ക്രിമിനൽവാഴ്ച മുതലായവയിൽ കോൺഗ്രാസിനെയോ ബി.ജെ.പിയെയോകാൾ ഒട്ടും പിന്നിലല്ല മുസ്ലിം ലീഗ്. മുതലാളിത്തത്തിന്റെ വക്താക്കൾതന്നെ അവരും. ഒരു മുസ്ലിം ലീഗ്കാരൻ ആകുന്നതിലും വലിയ അപരാധമാണോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്? ഇനിയുമുണ്ട് മറ്റൊരു കൂട്ടർ. കേരളാ കോൺഗ്രാസുകാർ. പേരിൽ മതമൊന്നുമില്ലെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരും കുറച്ചൊക്കെ അനുയായികളായി ഉണ്ടെങ്കിലും പള്ളി അരമന നിയന്ത്രിക്കുന്ന ഒരു കൈസ്തവ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് അതിന്റെയും നിലനിൽപ്. ഭീകരവാദികളോ തികഞ്ഞ വർഗ്ഗീയ വാദികളോ ഒന്നുമല്ലെങ്കിലും നയങ്ങൾ, അഴിമതി, ക്രിമിനൽ വാഴ്ച, മുതലാളിത്തത്തോടുള്ള കൂറ് തുടങ്ങിയവയിൽ മേല്പറഞ്ഞ വലതുപക്ഷ സംഘടനകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല കേരളാ കോൺഗ്രസ്സ്. ഒരു കേരളാ കോൺഗ്രസ്സുകാരൻ ആകുന്നതിലും മോശമായ ഒരു കാര്യമാണോ ഒരു സി.പി.ഐ.എം കാരൻ ആകുക എന്നത്?
ഇന്ത്യയിൽ നിലവിലിലുള്ളത് ഒരു മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ദൌർബല്യവും മനസിലാക്കാത്തവരല്ല ഒരു വിധം രാഷ്ട്രീയവിവരമുള്ള ആരും. ജാതിമത വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഇന്ത്യയിലെ മോശമായ ചില സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽ പലതും കമ്മ്യൂണീസ്റ്റുകാർക്കെന്നല്ല ആർക്കും ഒറ്റയറ്റിയ്ക്ക് ഇല്ലാതാക്കനാകില്ല എന്നതും എല്ലാവർക്കും അറിയാം. മുതലാളിത്തമടക്കമുള്ള ഇത്തരം സാമൂഹ്യാവസ്ഥകളോടൊക്കെ അല്പം ചില നീക്കുപോക്കുകളും പൊരുത്തപ്പെടലുകളും നടത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഇടതുപക്ഷവും പ്രവർത്തിക്കുന്നത് എന്നതും നിഷേധിക്കുന്നില്ല. പക്ഷെ ഒരു ഇടതുപക്ഷക്കാരനാകുക, അല്ലെങ്കിൽ സി.പി.ഐ.എമ്മുകാരനാകുക എന്നതിലപ്പുറം ഒരു അപരാധമില്ലെന്ന മട്ടിൽ പ്രചരണം നടത്തിയാലോ? മുതലാളിത്ത ഏജന്റുമാരിൽ നിന്ന് അച്ചാരംപറ്റി അത്തരം പ്രചരണം നടത്തുന്നവരെ മനസിലാക്കാം. പക്ഷെ സ്വന്തം ചൊറിച്ചിൽ മാറ്റാൻ വേണ്ടിമാത്രം അത്തരം ഇടതുപക്ഷ വിരുദ്ധ പ്രചരണം നടത്തുന്നതിനും ഇടതുപക്ഷത്തെ തീരെ ഇകഴ്ത്തുന്നതിനും പിന്നിലുള്ള അവരരവർ മനോരോഗം സ്വയം അറിഞ്ഞ് ചികിത്സിക്കുകതന്നെ വേണം എന്നേ ഉപദേശിക്കുവാനുള്ളൂ. അല്ലെങ്കിൽ ഈ മാർക്സിസ്റ്റ് വിരുദ്ധർ പകരം വയ്ക്കാൻ ഒരു സംവിധാനം കൂടി മുന്നോട്ടുവയ്ക്കുക.
ഞാൻ ബ്ലോഗിൽ വരുന്ന കാലത്ത് രാഷ്ട്രീയം അധികം എഴുതാറില്ലായിരുന്നു. പിന്നീട് ഓരോരോ ബ്ലോഗുകൾ വായിക്കുമ്പോൾ പലരും കോൺഗ്രസ്സിനുവേണ്ടി ബ്ലോഗെഴുതുന്നു. മുസ്ലിം ലീഗിനു വേണ്ടി എഴുതുന്നു. ബി.ജെ.പിയ്ക്കും ആർ.എസ്.എസിനും വേണ്ടി ബ്ലോഗെഴുതുന്നു. എൻ.ഡി.എഫിനു വേണ്ടി ബ്ലോഗെഴുതുന്നു. സുന്നികൾക്കു വേണ്ടി ബ്ലോഗെഴുതുന്നു. മുജാഹിദുകൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. ജമാഅത്തെ ഇസ്ലാമിക്കു വേണ്ടി ബ്ലോഗെഴുതുന്നു. യുക്തിവാദികൾക്കുവേണ്ടി ബ്ലോഗെഴുതുന്നു. തികഞ്ഞ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. നിരവധി പ്രതിലോമാശയങ്ങൾ ബ്ലോഗ് വഴി പ്രചരിപ്പിക്കുന്നു. മാടമ്പിത്തത്തെയും സ്ത്രീ പീഡനത്തെയും അഴിമതിയെയും മറ്റും അനുകൂലിച്ചുപോലും എഴുതുന്നു. ചിലരാകട്ടെ തികഞ്ഞ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നു. പക്ഷെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ വന്നത് ഒരു ഇടതുപക്ഷവിരുദ്ധ എഴുത്തു കണ്ടാൽ അതിനെ അനുകൂലിച്ചു കമന്റെഴുതാൻ അസാമാന്യമായ തിക്കുംതിരക്കുമാണ്. ഒരു ഇടതുപക്ഷ അനുകൂല എഴുത്തു വന്നാലോ പല്ലും നഖവുമായി ചാടിയിറങ്ങാൻ ഊരും പേരും ഉള്ളവരും ഇല്ല്ലാത്തവരും നിരവധി. സി.പി.എം അനുകൂല എഴുത്തെങ്ങാനും കണ്ടാൽ ഇങ്ങനെയൊന്നുമല്ല ബ്ലോഗെഴുതേണ്ടതെന്നും ബ്ലോഗെഴുത്തെന്നാൽ ഇടതുപക്ഷ വിരുദ്ധ എഴുത്താണെന്നും മറ്റും ഉപദേശിക്കുവാൻ പോലും ആളുകൾ ഉണ്ടായ്‌വന്നു. ഇക്കണ്ട പ്രതിലോമ ആശയക്കാർക്കൊക്കെയും അവരുടെ രാഷ്ട്രീയം എഴുതാമെങ്കിൽ ഞാനെന്തിന് എന്റെ രാഷ്ട്രീയം മറച്ചുവയ്ക്കുന്നെവെന്നു കരുതിയാണ് ഞാനും രാഷ്ട്രീയം എഴുത്തു തുടങ്ങിയത്. തീർച്ചയായും ഇടതുപക്ഷത്തിനോ സി.പി.ഐ എമ്മിനോ അനുകൂലമായി എഴുതുന്നതിൽ യാതൊരു കുറവും കാണുന്നില്ല. അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചുതന്നെ എഴുതും. അത്യാവശ്യം ഇടതുപക്ഷത്തെത്തന്നെ വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിക്കുകയും ചെയ്യും. അല്ലാതെ ഇന്നയിന്ന കാരണങ്ങളാൽ ഞാനെന്ന മഹാനിതാ കമ്മ്യൂണിസ്റ്റല്ലാതാകുന്നു എന്നു വിളംബരം ചെയ്ത് ആരുടെയെങ്കിലും കൈയ്യടി വാങ്ങേണ്ട യാതൊരാവശ്യവും ഇല്ല. ഇടതുപക്ഷ അനുകൂല എഴുത്തുകൾ ഇനിയും പ്രതീക്ഷിക്കുക! അല്ലപിന്നെ!
Saturday, October 8, 2011
തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്
തട്ടത്തുമലയിൽ എഞ്ചിനീയറിംഗ് കോളേജ്
കീളിമാനൂർ, 2011 ഒക്ടോബർ 7: തട്ടത്തുമലയിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് വരുന്നു; വിദ്യാ എഞ്ചിനീയറിംഗ് കോളേജ്. ഇതിന്റെ ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കിളിമാനൂരിൽ നടന്നു. വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ കാമ്പസ്, കിളീമാനൂർ (മലയ്ക്കൽ പി.ഓ, തിരുവനന്തപുരം-695602) എന്ന മേൽ വിലാസത്തിലായിരിക്കും കോളേജ് പ്രവർത്തിക്കുക. 2012 -ൽ അഡ്മിഷനും ക്ലാസ്സുകളും ആരംഭിക്കത്തക്ക നിലയിലാണ് പ്രോജക്ട് തയ്യറാക്കിയിട്ടുള്ളത്. തൃശൂർ ആസ്ഥാനമാക്കിയുള്ള പ്രവാസിമലയാളികളുടെ സംരംഭമായ വിദ്യാ ഇന്റെർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒരു യൂണിറ്റാണ് തട്ടത്തുമലയ്ക്കു സമീപം ചാവരുപച്ചയിലുള്ള പുതിയ എഞ്ചിനീയറിംഗ് കോളേജ്. തൃശൂർ ഭാഗത്ത വേറെയും ഒരു കോളേജ് ഇവർക്കുണ്ട്.
തട്ടത്തുമലയിൽ നിന്ന് ഏതാണ്ട് നാലു കിലോമീറ്റർ ഉള്ളിലായി വട്ടപ്പാറ ചാവരുപച്ചയിലാണ് കോളേജ് സ്ഥാപിക്കുന്നത്. പനപ്പാംകുന്ന് എന്ന സ്ഥലത്തിനും സമീപമാണ് ചാവരുപച്ച. തട്ടത്തുമല പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ വിദ്യാ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ചാവരുപച്ച, പനപ്പാംകുന്ന് എന്നീ പ്രദേശങ്ങൾ കിളിമാനൂർ ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തട്ടത്തുമലയിൽ നിന്നാണ് ഈ കോളേജിൽ എത്താൻ ഏറ്റവും സൌകര്യം. ഇവിടേയ്ക്കുള്ള പ്രധാന റോഡ് തട്ടത്തുമലയിൽ നിന്ന് പടിഞ്ഞാറേയ്ക്ക് തിരിയുന്നതാണ്.
കോളേജിന്റെ ശിലാസ്ഥാപനവും നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 2011 ഒക്ടോബർ 7-വെള്ളിയാഴ്ച 3 മണിയ്യ്ക്ക് കിളിമാനൂർ ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മിസോറാം ഗവർണ്ണം ശ്രീ. വക്കം പുരുഷോത്തമൻ നിർവ്വഹിച്ചു. മന്ത്രി കെ.സി.ജോസഫ്, എ.സമ്പത്ത് എം.പി , ബി.സത്യൻ എം.എൽ.എ, എം.എം.ഹസ്സൻ, കെ.ജി.പ്രിൻസ് തുടങ്ങിയവ നിരവധി പ്രശസ്ത വ്യക്തികളും നാട്ടുകാരുംമറ്റും പങ്കെടുത്തു. ശേഷം സംഗീതവിരുന്നും നടന്നു.
കോളേജിന്റെ വരവോടെ തട്ടത്തുമല, കൈലാസംകുന്ന്, വട്ടപ്പാറ, ചാവരുപച്ച, പനപ്പാംകുന്ന് പ്രദേശങ്ങളിൽ വസ്തുക്കൾക്ക് വലിയ ഡിമാൻഡും, വസ്തുവിലയിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൽകീഴ് തലൂക്കിൽ ഉൾപ്പെടുന്ന കിളീമാനൂർ, പഴയകുന്നുമ്മേൽ, മടവൂർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന നിലമേൽ എന്നീ നാല് ഗ്രാമ പഞ്ചായത്തുകൾ തൊട്ടുരുമ്മിക്കിടക്കുന്ന ഒരു പ്രദേശത്താണ് ഈ പുതിയ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. കോളേജിന്റെ വരവ് ഈ പ്രദേശങ്ങളുടെ ചെറുതല്ലാത്ത വികസനത്തിന് ഗതിവേഗം കൂട്ടുമെന്നു കരുതുന്നു.

Thursday, October 6, 2011
സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം
സി.പി.ഐ (എം) ബ്രാഞ്ച് സമ്മേളനം
സി.പി.ഐ (എം) തട്ടത്തുമല ബ്രാഞ്ച് സമ്മേളനം 2011 ഒക്ടോബർ 3 ന് കെ.എം. ലൈബ്രറിഹാളിൽ കിളീമാനൂർ ഏരിയാ സെക്രട്ടരി മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ജയതിലകൻ നായരെ വീണ്ടും തെരഞ്ഞെടുത്തു.
യുവാവ് ആത്മഹത്യ ചെയ്തു
യുവാവ് ആത്മഹത്യ ചെയ്തു
2011 ഒക്ടോബർ 5: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ താമസിച്ചു വന്ന ഉദ്ദേശം 26 വയസ്സുള്ള വേണു വീടിന്റെ ടെറസിന്റെ മുകളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാട്ടറ സ്വദേശിയായ ഈ യുവാവ് ഇവിടെ ലക്ഷംവീട്ടിൽ സ്വന്തം സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സഹോദരി വഴക്കുകാര്യത്തിന് വഴക്ക് പറഞ്ഞെന്ന നിസാര കാര്യത്തിനാണ് ഈ യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് പറയപ്പെടുന്നത്.
2011 ഒക്ടോബർ 6 : ഇന്നലെ തട്ടത്തുമല ലക്ഷംവീട്ടിൽ ആത്മഹത്യ ചെയ്ത വേണുവിന്റെ മൃതുദേഹം കിളിമാനൂർ എസ്.ഐ സുരേഷ് കുമാറും സംഘവും വന്ന് ഇങ്ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു കൊണ്ടു പോയി. സംസ്കാരം കല്ലറ പാട്ടറയിൽ.

2011 സെപ്റ്റംബർ വാർത്തകൾ

അംബുജാക്ഷൻ സാർ മരണപ്പെട്ടു
തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.
നിലമേലില്‍ വാഹന അപകടം
തട്ടത്തുമല, 2011 സെപ്റ്റംബർ 25: നിലമേൽ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്ത് മണിയോടടുപ്പിച്ച് നടന്ന വാഹന അപകടം. തത്സമയം അലന്‍ സ്റ്റുഡിയോയിലെ കപിൽ എടുത്ത ചിത്രം
Sunday, September 25, 2011
അംബുജാക്ഷൻ സാർ മരണപ്പെട്ടു
അംബുജാക്ഷൻ സാർ മരണപ്പെട്ടു
തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.
തട്ടത്തുമല, 2011 സെപ്റ്റംബർ 25: തട്ടത്തുമല ഗവ. എച്ച്.എസ്.എസിലെ ആദ്യകാല അദ്ധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അമ്പുജാക്ഷൻ സാർ (74) അന്തരിച്ചു. ഇന്ന് രാത്രി 8-30 മണിയോടെ വീട്ടിൽ വച്ച് ഒരു തളർച്ച വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻതന്നെ കിളിമാനൂരിൽ സരളാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. നിരവധി വർഷം തട്ടത്തുമല സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായിരുന്ന അംബുജാക്ഷൻസാർ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. ഭാര്യ: ലീലാകുമാരി. ഷെർളി, ഷീബ, ഷോബി. മരുമക്കൾ: ഹരി, ഷിബു, പ്രിയങ്ക. സംസ്കാരം 2011 സെപ്റ്റംബർ 26-ന് രാവിലെ 10 മണിയ്ക്ക്.
നിലമേലില്‍ വാഹന അപകടം
Thursday, September 15, 2011
കണ്ണൂര്‍ സൈബര്‍മീറ്റ്
http://easajim.blogspot.com/2011/09/blog-post_14.html
ആ പോസ്റ്റ് ഇവിടെയും വയിക്കാം
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രബ്ലോഗം 2 എന്ന ബ്ലോഗം സന്ദർശിക്കുക. http://chithrablogam.blogspot.com/2011/09/blog-post.html
ഈ ചിത്രങ്ങൾ കൂടുതലും റെജി പുത്തൻ പുരയ്ക്കലിന്റേതാണ്. മറ്റ് ചിലരെടുത്ത ചിത്രങ്ങളുമുണ്ട്. അവരുടെയൊക്കെ ബ്ലോഗുകൾ കാണാൻ വിശ്വമാനവികം ബ്ലോഗ് വായനശാല എന്ന ബ്ലോഗിൽ എത്തുക. http://viswamanavikamvayanasala.blogspot.com/
ആ പോസ്റ്റ് ഇവിടെയും വയിക്കാം
കണ്ണൂർ സൈബർമീറ്റ്പോസ്റ്റ്
(പോസ്റ്റിനു താഴെ ഏതാനും ചിത്രങ്ങളും ഉണ്ട്)

ഓരോ പരിപാടി മുൻകൂട്ടി നിശ്ചയിക്കുമ്പോഴും ആ ദിവസം വരുമ്പോൾ എന്തെങ്കിലും അസൌകര്യം വന്ന് അതിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ എന്ന ഉൾക്കണ്ഠ എന്നെ ബാധിക്കാറുണ്ട്. കണ്ണൂർ സൈബർ മീറ്റിനെ സംബന്ധിച്ചും ഈ ഒരുൾക്കണ്ഠ ഉണ്ടായിരുന്നു.ഭാഗ്യത്തിന് സമയത്ത് മറ്റ് അസൌകര്യങ്ങൾ ഒന്നും വന്നു ചേർന്നില്ല. അങ്ങനെ കണ്ണൂർ സൈബർ മീറ്റിലും എനിക്ക് പങ്കെടുക്കാനായി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ബ്ലോഗ്മീറ്റിലായാലും മറ്റേതൊരു പരിപാടിയിലായിരുന്നാലും പങ്കെടുക്കാൻ എത്തുന്നത് അല്പം താമസിച്ചായാലും പരിപാടി മുഴുവൻ തീർന്നിട്ടേ മടങ്ങുന്ന പതിവുള്ളൂ. എന്നാൽ ഈ മീറ്റിൽ ഞാൻ നേരത്തെ എത്തുകയും നേരത്തേ പോകാൻ നിർബന്ധിതമാകുകയും ചെയ്തു. കാരണം പിറ്റേന്ന് കാലത്ത് ഏഴ് മണിയ്ക്ക് മുമ്പെങ്കിലും വീട്ടിൽ എത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് കണ്ണൂർനിന്ന് മടക്കയാത്ര തൂടങ്ങിയാലേ ഈ പറഞ്ഞ സമയത്ത് വീട്ടിലെത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് വളരെ വിഷമത്തോടെയാണെങ്കിലും ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് ഞാൻ മീറ്റിൽ നിന്നും യാത്ര പറഞ്ഞു. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം മീറ്റ് എങ്ങനെയിരുന്നു എന്നെനിക്കറിയാൻ ഇനി മറ്റാരുടെയെങ്കിലും പോസ്റ്റ് വായിക്കണം. എങ്കിലും എനിക്ക് ഈ മീറ്റിൽ പങ്കെടുക്കുന്നതിനു വേണ്ടി വീട്ടിൽനിന്ന് യാത്ര തിരിക്കുന്നതുമുതൽ മീറ്റിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള അനുഭവങ്ങൾ വച്ച് ഇതുവരെ പങ്കെടുത്ത മറ്റെല്ലാ മീറ്റുകളെക്കുറിച്ച് എഴുതിയിട്ടുള്ളവയെക്കാൾ നല്ലൊരു നെടുനീളൻ പോസ്റ്റ് ഇടാനുള്ള കാര്യങ്ങൾ ഉണ്ട്. എന്നാൽ അത്തരം സാഹസത്തിന് തൽക്കാലം മുതിരണമോ എന്നു തീരുമാനിച്ചിട്ടില്ല്ല.
എന്തായാലും ആദ്യം മീറ്റിനെക്കുറിച്ച് പറയാം. കണ്ണൂർ മീറ്റും അർത്ഥപൂർണ്ണമായി. ഒരു മീറ്റ് എന്നതുകോണ്ട് അർത്ഥമാക്കുന്നത് എന്താണോ ആ അർത്ഥത്തിൽ ഈ മീറ്റും സമ്പൂർണ്ണ വിജയമായിരുന്നു. എന്നാൽ പങ്കാളിത്തം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല എന്നൊരു നിരാശ എല്ലാവരിലും ഉണ്ടായി. അത് വലിയൊരു പങ്കാളിത്തം പ്രതീക്ഷിച്ചതുകൊണ്ട് ഉണ്ടായതാണ്. ആളു കുറഞ്ഞതിന്റെ ഒരു ജാള്ള്യത ജാള്യത സംഘാടകർ ക്ഷമാപണപൂർവ്വം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ സംഘാടകരുടെ എന്തെങ്കിലും വീഴ്ചകൊണ്ടല്ല ഈ മീറ്റിൽ ആളുകുറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.കാരണം ഒരു മീറ്റിന്റെ സംഘാടനത്തിന് ആവശ്യമായ ഒരു കാര്യത്തിലും വീഴ്ച വന്നിട്ടില്ല. അറിയിപ്പുകൾ, ഹാൾ, പരസ്യങ്ങൾ, ഉച്ചഭക്ഷണം, താമസ സൌകര്യം ഇതെല്ലാം അതിന്റെ വഴിക്ക് നടന്നു. സംഘാടകർതന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തതുകൊണ്ട് അവർക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ചെയ്യേണ്ടതൊക്കെ സംഘാടകർ ചെയ്തു. പക്ഷെ വരാമെന്നു ഉറപ്പിച്ച് പറഞ്ഞവരും വരാനുള്ള സാദ്ധ്യത പറഞ്ഞവരും വരുമെന്ന് കരുതിയതിലും നല്ലൊരു പങ്ക് വന്നില്ല. അത് സംഘാടകരുടെ വീഴ്ചയല്ല. എന്നാൽ ഒരു മീറ്റിന് ആവശ്യമായ പങ്കാളിത്തം ഉണ്ടാകുകയും ചെയ്തു. ഇതുവരെ നേരിൽ കാണാൻ കഴിയാത്ത പല ബ്ലോഗ്ഗർമാരെയും ഈ മീറ്റിൽ വച്ചും എനിക്ക് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഇതുവരെ മീറ്റുകളിൽ പങ്കെടുക്കാത്ത പലരും ഈ മീറ്റിൽ ഉണ്ടായിരുന്നു.
പ്രതീക്ഷിച്ചതുപോലെ പങ്കാളിത്തം ഉണ്ടാകാത്തതിന് മറ്റ് പല കാരണങ്ങളുമാണുള്ളത്. ഒന്ന് ഓണം പോലെയുള്ള പൊതു ആഘോഷ വേളകളിലെ ഏതെങ്കിലുമൊരു അവധി ദിവസം ഇത്തരം പരിപാടികൾ നടത്താൻ ഉചിതമല്ല. കാരണം പലർക്കും ഇത്തരം വേളകളിൽ ഇതുപോലുള്ള പരിപാടികളിൽ വരാൻ അസൌകര്യങ്ങൾ ഉണ്ടാകും. ഞാനും നന്നേ അഡ്ജസ്റ്റ് ചെയ്തിട്ടാണ് മീറ്റിനെത്തിയത്.കണ്ണൂരിൽ നിന്ന് കൂടുതൽ തെക്കോട്ടുള്ളവർക്ക് വലിയൊരു ദൂരം ഈ സമയത്ത് യാത്രയ്ക്ക് വേണ്ടി ചെലവഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നിരിക്കും. . തുടർച്ചയായി ഇതിനുമുമ്പ് പല മീറ്റുകൾ പല സ്ഥലത്ത് വച്ച് നടക്കുകയും അതിലെല്ലാം ധാരാളം പേർ പങ്കെടുക്കുകയും ചെയ്തതാണ്. അതുകൊണ്ട് ചിലരെങ്കിലും ഈ മീറ്റിൽ മറ്റ് അസൌകര്യങ്ങൾ കൂടി കണക്കിലെടുത്ത് വരാൻ മടിച്ചിട്ടുണ്ടാകണം. മീറ്റിന്റെ പിറ്റേന്ന് സ്കൂളുകളും ഓഫീസുകളും തുറക്കുന്നതിനാൽ യാത്രയ്ക്കുള്ള തിക്കുംതിരക്കും മടക്കയാത്രയ്ക്ക് പ്രയാസങ്ങൾ ഉണ്ടാക്കും എന്നതും മിറ്റ് കഴിഞ്ഞ് പിറ്റേന്ന് വിദ്യാർത്ഥികൾക്ക് പഠനസ്ഥലങ്ങളിലേയ്ക്കും ജോലിയുള്ളവർക്ക് ജോലിസ്ഥലങ്ങലിലേയ്ക്കും പോകാൻ കഴിയില്ല എന്നതും ചിലരെ സ്വയം ഈ മീറ്റിൽ വരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാകാം. വീടും ജോലി സ്ഥലവും, വീടും പഠന സ്ഥലവും ഒക്കെ തമ്മിൽ ദൂരമുള്ളവർക്ക് ഈ മീറ്റിൽ വരുന്നത് കൊണ്ട് പിറ്റേന്ന് അസൌകര്യങ്ങൾ ഉണ്ടാകുമായിരുന്നിരിക്കണം. പ്രവാസികളിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ ലീവും കിട്ടിയിട്ടുണ്ടാവില്ല. അതൊക്കെക്കൊണ്ടാകാം. പ്രതീക്ഷിച്ച പങ്കാളിത്തം വരാതിരുന്നത്. അതൊക്കെ എന്തെങ്കിലുമാകട്ടെ പറഞ്ഞതിൽ പകുതി പേരും, പറയാത്തവരിൽ ചിലരെങ്കിലും കൂടി വന്ന് മീറ്റ് വൻവിജയമാക്കി. . ആദ്യമേ പറഞ്ഞല്ലോ കൂടുതൽ പേരെ പ്രതീക്ഷിച്ചു എന്നതുകൊണ്ടാണ് ആളെണ്ണത്തിന്റെ കാര്യത്തിൽ ഒരു നിരാശ വന്നത്. അല്ലാതെ മീറ്റിന് തീരെ ആളില്ലാഞ്ഞതല്ല.
എന്നെ സംബന്ധിച്ച് ഈ മീറ്റും വലിയൊരു അനുഭവമായിരുന്നു. മീറ്റുകളിൽ പങ്കെടുത്ത് പങ്കെടുത്ത് ഇനി ഇടയ്ക്കിടെ ഇങ്ങനെ ബ്ലോഗ്ഗർമാരെയും, ബ്ലോഗിനികളെയും നേരിൽ കാണാതെ പറ്റില്ലെന്ന അവസ്ഥ ആയിട്ടുണ്ട്. ഓരോ മീറ്റിലും അതുവരെ നേരിൽ കണ്ടിട്ടില്ലാത്തവരെ നേരിൽ കാണാൻ കഴിയും എന്നതിന്റെ ആവേശം വേറെയും. ബ്ലോഗ് മീറ്റിൽ വന്ന് ക്യാമറകളുമായി പടം പിടിക്കാൻ ഓടി നടക്കുന്നവരുടെ ആവേശവും സന്തോഷവും മറ്റും കണ്ടാൽ മതി ബ്ലോഗ്മീറ്റുകൾ ബ്ലോഗാളികൾക്ക് എത്ര സന്തോഷപ്രദമാണ് എന്ന് മനസിലാക്കാൻ. ഓരോ മീറ്റും കേവലം ഒരു അനുഭവം എന്നതിനപ്പുറം ഓരോ ചരിത്ര സംഭവങ്ങളായി അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും രേഖപ്പെടുത്തപ്പെടുന്നുമുണ്ടല്ലോ. ബ്ലോഗിന്റെ ലോകം ഇപ്പോഴും അന്യമായിട്ടുള്ളവർക്ക് പറഞ്ഞാൽ മനസിലാകാത്ത എന്തോ വൈകാരികത ബ്ലോഗ്ഗർമാരിൽ ബഹുഭൂരിപക്ഷത്തിനുമുണ്ട് എന്നത് ഓരോ ബ്ലോഗ് മീറ്റുകളിലെയും പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ കെ.പി. സുകുമാരൻ അഞ്ചരക്കണ്ടി പറഞ്ഞതുപോലെ വ്യത്യസ്തമായ ആശയങ്ങളും വിശ്വാസങ്ങളും വച്ചു പുലർത്തുന്ന എല്ലാവരിലും നന്മയുടെ- മാനവികതയുടെ ഒരംശം കിടക്കുന്നു എന്നതു തന്നെയാകണം ബ്ലോഗ്ഗർമാരെ പരസ്പരം ഒത്തു ചേരാൻ പ്രേരിപ്പിക്കുന്നതും അത് വൈകാരികമായ ഒരനുഭവമായി മാറുന്നതും.
എനിക്ക് വലിയ സന്തോഷമുണ്ട്. കണ്ണൂർ മീറ്റിൽ കൂടി പങ്കെടുത്ത് കഴിഞ്ഞതോടെ അറിയപ്പെടുന്ന നല്ലൊരു പങ്ക് സജീവ ബ്ലോഗ്ഗർമാരെയും നേരിൽ കാണാൻ കഴിഞ്ഞു. ഇനിയും ചിലർ ബാക്കിയുണ്ടെങ്കിലും. ഞാൻ ബ്ലോഗിൽ വരുന്ന നാളുകളിൽത്തന്നെ നേരിൽ കാണണമെന്നഗ്രഹിച്ചിരുന്ന പ്രമുഖ ബ്ലോഗ്ഗർമാരിൽ ചിലരായ കെ.പി.സുകുമാരനും ചിത്രകാരനും മറ്റും കണ്ണൂർ മീറ്റിൽ പങ്കെടുക്കുമെന്ന സൂചന ലഭിച്ചപ്പോൾത്തന്നെ ഈ മീറ്റ് എനിക്ക് മിസ് ആകരുതേ എന്ന് ആഗ്രഹിച്ചിരുന്നു. എന്തായാലും ഇതിലും പങ്കേടുക്കാൻ കഴിഞ്ഞു. മീറ്റിൽ ഷെരീഫ് കൊട്ടാരക്കരയായിരുന്നു മോഡറേറ്റർ എങ്കിലും മൊബെയിൽ വീഡിയോ പിടിത്തത്തിനിടെ കെ.പി.എസും വന്ന് മോഡറേറ്ററായിരുന്നു. അതുപോലെ ഞാൻ നേരിൽ കണ്ടിരുന്നില്ലാത്ത മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങി വേറെ പലരെയും ഈ മീറ്റിൽ ആദ്യമായി നേരിൽ കാണാനായി. മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണമൊക്കെ നാം ബ്ലോഗിലൂടെ അറിയപ്പെടുന്നതിലുമപ്പുറം എന്തൊക്കെയാണെന്ന് മനസിലാക്കാൻ മീറ്റിൽ പങ്കെടുത്തതുകൊണ്ട് സാധിച്ചു. അങ്ങ് ബിലാത്തിപ്പട്ടണത്തിലും അവർ ചുമ്മാതിരിക്കുന്നില്ല. പല നല്ലനല്ല ആക്‌റ്റിവിറ്റീസുകളുമുണ്ട്. അദ്ദേഹവും സമദ് വക്കീലുമൊക്കെ നല്ല മജീഷ്യന്മാരും കൂടിയാണ്. രണ്ടുപേരും ചില മേജിക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. മാത്സ് ബ്ലോഗിലെ ജനാർദ്ദനൻ മാഷുടെ കുട്ടിപ്പാട്ടും മീറ്റിൽ ശ്രദ്ധേയമായി. വനിതാ ബ്ലോഗ്ഗർമാരിൽ ശാന്ത കാവുമ്പായി, പ്രീത, മിനി തുടങ്ങിയ പലരെയും ഞാൻ നേരിട്ട് മാണുന്നത് ഈ മീറ്റിലാണ്. ഇതെഴുതുന്ന സമയത്ത് ഓർക്കുന്ന പേരുകൾ മാത്രമാണ് ഞാൻ എഴുതുന്നത്. തൊടുപുഴമീറ്റിൽ വച്ച് വിശദമായി പരിചയപ്പെടാൻ കഴിയാതെ പോയ നൌഷാദ് വടക്കേലിനെ കണ്ണൂരിൽ വിശദമായിത്തന്നെ പരിചയപ്പെടാൻ കഴിഞ്ഞു.
മീറ്റിൽ വരാൻ കഴിയാതിരുന്ന പലരും മീറ്റിനു പോകുന്നില്ലേ പോകുന്നില്ലേ എന്ന് എന്നോട് വിളിച്ചു ചോദിച്ചിരുന്നു.ഞാൻ കണ്ണൂരിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ (മാഹി പാലം കടക്കുമ്പോൾ) ബൂലോകം ഓൺലെയിൻ സാരഥി ഡോ.ജെയിംസ് ബ്രൈറ്റ് വിളിച്ച് മീറ്റിന്റെ കാര്യം അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശംസകൾ മീറ്റിൽ ഞാൻ എന്നെ പരിചയപ്പെടുത്തുന്ന സമയത്ത് കൈമാറുകയും ചെയ്തു. അതുപോലെ പാലക്കാട്ടേട്ടൻ ഷെരീഫ് കൊട്ടാരക്കര മുഖാന്തരം ആശംസകൾ വിളിച്ചറിയിച്ചു. അങ്ങനെ മീറ്റിൽ വരാത്ത പലരും ആശംസകൾ വിളിച്ചറിയിച്ചു. . മീറ്റിലെ ബാഡ്ജ് സ്പോൺസർ ചെയ്തത് ബൂലോകം ഓൺലെയിനും നമ്മുടെ ബൂലോകവും ആണ്. ഞാൻ ഈ പറഞ്ഞത് മീറ്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കൂടി ആവേശമണ് ബ്ലോഗ് മീറ്റുകൾ എന്ന് സൂചിപ്പിക്കുവാനണ്. ആ ശ്രീജിത്ത് കൊണ്ടോടി ( എ സ്മാർട്ട് ആൻഡ് ഹാൻഡ്സം പയ്യൻജി) ഗൾഫിൽ നിന്ന് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം വന്നതാണത്രേ! അല്ല, അവർ അവിടെ നിന്നും ഫ്ലൈറ്റിൽ വന്നിറങ്ങുന്നതിനേക്കാൾ റിസ്കാണല്ലോ നമ്മൾ തിരുവനന്തപുരത്ത് നിന്ന് ബസിൽ കണ്ണൂർവരെ ചെല്ലുന്നത്! അതാണ് ബ്ലോഗ് മീറ്റിന്റെ ഒരാകർഷണംന്നേ!
രാവിലെ അല്പം നേരത്തേ എത്തിയവർക്ക് കെ.പി.എസിന്റെ അദ്ധ്യക്ഷതയിൽ കസേരവട്ടം കൂടി ബ്ലോഗും മറ്റ് സോഷ്യൽനെറ്റ്വർക്കുകളും ആശയ സംവാദങ്ങളുമായും മറ്റും ബന്ധപ്പെട്ട പലപല കാര്യങ്ങളും സംസാരിക്കുവാനും അദ്ദേഹത്തിൽ നിന്നുതന്നെ പല അറിവുകളും ലഭിക്കുവാനുമിടയായി. ഒരർത്ഥത്തിൽ പുതുതലമുറയുടെ മേച്ചില്പുറമായ ഒരു മാധ്യമമേഖലയിൽ ഒരു നിയോഗം പോലെ പ്രായഭേദം മറന്ന് ഇടപെട്ട് സഹവർത്തിച്ചും, സംവദിച്ചും തന്റെ വൈജ്ഞാനികാനുഭവങ്ങൾ ബ്ലോഗിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും പങ്ക് വച്ച് അവയെ സജീവമാക്കുന്നതിൽ കെ.പി. സുകുമാരന്റെ പങ്ക് ഇത്തരുണത്തിൽ എടുത്തുപറയാൻ ആഗ്രഹിക്കുകയാണ്. മുമ്പൊരിക്കൽ നമ്മുടെ “സംഭവം കുമാരൻ” ചോദിച്ചിരുന്നു ചിത്രകാരനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇല്ലെന്ന്. അപ്പോൾ സംഭവം പറഞ്ഞു, ബ്ലോഗിൽ കാണുമ്പോലെയല്ലാ ആൾ വെറും പാവം ആണെന്ന്. പറഞ്ഞത് കുമാരനായതുകൊണ്ട് വിശ്വസിക്കേണ്ടെന്നു കരുതിയതാണ്. അതും ഒരു കുമാരഫലിതം എന്നേ കരുതിയുള്ളൂ. പല ബ്ലോഗ്ഗർമാരും ബ്ലോഗ്ഗിൽ കാണുന്നതുപോലെയല്ല, നേരിൽ കാണുമ്പോൾ എന്ന് സൂചിപ്പിക്കുമ്പോൾ രാവിലെ കെ.പി.എസ് ഉദാഹരിച്ചതും ചിത്രകാരനെയായിരുന്നു. രണ്ടുപേരും കണ്ണൂർകരായതുകൊണ്ട് ഇപ്പോൾ കണ്ണൂർവാസിയായ ചിത്രകാരനെക്കുറിച്ച് പറയുന്നത് ഒരു കണ്ണൂർ ഫലിതമാകാനേ തരമുള്ളൂ എന്നുതന്നെ കരുതി. സാക്ഷാൽ ചിത്രകാരനെ നേരിൽ കണ്ട് പരിചയപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ശാന്തനും സൌമ്യനുമായ ഈ ബ്ലോഗ്പ്രതിഭ ഒരു അദ്ഭുതമായാണ് എനിക്ക് അനുഭവപ്പെട്ടത്. അതുപോലെ നേരത്തേ പറഞ്ഞ മുരളീ മുകുന്ദൻ ബിലാത്തിപ്പട്ടണം,സമദ്,നൌഷാദ് അകമ്പാടം, ശ്രീജിത്ത് കൊണ്ടോട്ടി,നാടകക്കാരൻ, മേല്പത്തൂരാൻ, മുക്താർ, സമീർ തിക്കോടി, വാല്യക്കാരൻ, ശാന്ത കാവുമ്പായി, എം.സി.പ്രീത, മിനിലോകം തുടങ്ങിയ താരങ്ങളെയൊക്കെ നമ്മൾ ബ്ലോഗിലൂടെമാത്രം അറിഞ്ഞാൽ പോരാ, സത്യമായും നേരിട്ട് കണ്ട് തന്നെ അറിയണം. മഹാ സംഭവങ്ങളാ!
ശ്ശോ, മറ്റുള്ളവരുടെ പേരുകളൊന്നും ഓർമ്മ കിട്ടുന്നില്ല. എല്ലാം ഓർത്തിട്ട് പോസ്റ്റാമെന്നു വച്ചാൽ ഇപ്പോഴൊന്നും നടക്കില്ല്ല. അതിനൊക്കെയാണ് അവിടെ പങ്കെടുത്തവരുടെയൊക്കെ ബ്ലോഗ് യു.ആർ.എലുകൾ എന്റെ വായനശാലാ ബ്ലോഗിൽ കമന്റ് ഇടാൻ ഞാൻ ആവശ്യപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് പോരേണ്ടായിരുന്നു; പക്ഷെ എന്തു ചെയ്യാൻ! മുമ്പ് കണ്ടിട്ടുള്ള ബ്ലോഗ്ഗർമാരെപറ്റിയൊന്നും ഇവിടെ പേരെടുത്ത് പരാമർശിക്കുന്നില്ല. ഈ മീറ്റിൽ പാതിക്ക് മുങ്ങിയതിനാൽ ഒരു അപൂർണ്ണത എനിക്ക് അനുഭവപ്പെടുന്നുണ്ട്. ശ്രീ സുകുമാരൻസാർ ഞാൻ യാത്ര ചോദിക്കുമ്പോൾ ഇത് പറഞ്ഞിരുന്നു. ഉച്ചയ്ക്ക്ശേഷം ഏതോ കോളേജ് സ്റ്റുഡന്റ്സ് ഒക്കെ അവിടെ ബ്ലോഗ് പഠിക്കാനായി വന്ന് കൂടിക്കിടക്കുന്നതു കണ്ടു. അവരുടെയൊക്കെ സ്ഥിതി എന്തായോ ആവോ. നമ്മളൊക്കെ യാത്ര പറയുമ്പോൾ കുമാരനൊക്കെ സന്തോഷപൂർവ്വം നമ്മളെ കൈയ്യും തന്ന് പറഞ്ഞുവിടുന്നതിൽ ഒരു തിടുക്കം ഉണ്ടായില്ലേ എന്നൊരു സംശയം! പിള്ളേർ വല്ലതും പഠിച്ചോ പഠിപ്പിച്ചോ എന്നൊനും അറിയില്ല. പിന്നെ സീനിയേഴ്സ് ഒക്കെ ഉള്ള ബലത്തിൽ നമ്മളിങ്ങു പോന്നതാണ്. ഉച്ചയ്ക്കു ശേഷത്തെ സെഷൻ ക്ലാസ്സും മറ്റുമായി നന്നായിട്ടുണ്ടാകും എന്ന് കരുതുന്നു. ഇനി ഉച്ചയ്ക്ക് ശേഷമടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക.
ഞാൻ കണ്ണൂരിൽ ആദ്യമായി പോകുകയായിരുന്നു. മുമ്പ് ചില ആവശ്യങ്ങൽക്ക് പോകാൻ അവസരമുണ്ടായിരുന്നെങ്കിലും അന്നൊന്നും സൌകര്യപ്പെട്ടില്ല. കണ്ണൂർവരെ അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര മൊത്തമായും ബസിലായിരിക്കണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. മാത്രവുമല്ല, യാത്ര ഉറപ്പിക്കാനാകത്തതുകൊണ്ട് ട്രെയിൻ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നുമില്ല. ട്രെയിനിൽ തള്ളിഞെരുങ്ങി നിന്നുള്ള ദുസഹമായ ചില യാത്രകളുടെ ഓർമ്മകളും സീറ്റ് റിസർവ് ചെയ്യാത്ത ട്രെയിൻ യാത്രയിൻ നിന്ന് എന്നെ പിന്തിരിപ്പിക്കാറുണ്ട്. പിന്നെ ബസാണെങ്കിൽ വീട്ടിനടുത്ത് നിന്ന് കയറി പോകുകയും വന്നിറങ്ങുകയും ചെയ്യാം. ട്രെയിനാണെങ്കിൽ വർക്കലയോ ചിറയിങ്കീഴോ തിരുവനന്തപുരത്തോ പോകണം. ട്രെയിനുകളുടെ സമയനിഷ്ഠയിൽ പണ്ടേ എനിക്ക് വിശ്വാസവുമില്ല. എന്തായാലും ഈ യാത്രയോടെ ഇനി ദൂരയാത്രകൾ ട്രെയിനിൽ മതിയെന്ന ചിന്ത എന്നിൽ ഉണ്ടാക്കിയിട്ടുണ്ടെന്നത് വേറെ കാര്യം. കണ്ണൂരിലെ റോഡുകൾക്ക് ഈ മനം മാറ്റമുണ്ടാക്കുന്നതിൽ ഒരു പങ്കില്ലാതില്ല.അല്ലെങ്കിൽ കേരളത്തിൽ എവിടെയാണ് റോഡുകൾ എല്ലാം ഭംഗിയായിട്ടുള്ളത്? എങ്കിലും കണ്ണൂരിൽ അല്പം കൂടി സ്ഥിതി പരിതാപകരമല്ലേ എന്നു തോന്നാതിരുന്നില്ല. അവിടത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒന്നും ഇത് കാണുന്നില്ലെന്നുണ്ടോ?
മീറ്റിനെ പറ്റി ഇതുവരെ എഴുതിയതൊക്കെത്തന്നെ എനിക്കിപ്പോൾ പങ്ക് വയ്ക്കാൻ കഴിയുന്ന വിശേഷങ്ങൾ. ഇനി അല്പം ചില കത്തികൽ കൂടി അടിച്ചിട്ടേക്കാം. നിങ്ങൾ ആരും വായിച്ചില്ലെങ്കിലും എനിക്ക് ഭാവിയിൽ വായിച്ച് ഓർമ്മകൾ അയവിറക്കാമല്ലോ. അവനവന്റെ ഡയറിക്കുറിപ്പുകൾക്കു കൂടി പ്രസക്തിയുള്ളതാണല്ലോ ബ്ലോഗം!
സെപ്റ്റംബർ പത്താം തീയതി രാവിലെ ആറ് മണിയ്ക്ക് ഞാൻ തട്ടത്തുമല ജംഗ്ഷനിൽ നിന്നും ഒരു ഫാസ്റ്റിൽ കയറി കൊട്ടാരക്കര ബസ്റ്റാൻഡിൽ ഇറങ്ങി. ഒരു ചായ കുടിച്ച് കഴിഞ്ഞപ്പോഴേയ്ക്കും അവിടെ നിന്നും അപ്പോൾത്തന്നെ കോട്ടയത്തിനു ബസ് കിട്ടി. കോട്ടയത്ത് ചെന്നിറങ്ങി ഒരു ഉപ്പ് സോഡാ നാരങ്ങാവെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേയ്ക്കും കോഴിക്കോട്ടേയ്ക്കും ഉടൻ ബസ് കിട്ടി. വൈകുന്നേരം അഞ്ചുമണിയോടടുപ്പിച്ച് കോഴിക്കോട് എത്തിയെന്നാണ് ഓർമ്മ. അവിടെനിന്നും കണ്ണൂർ ബോർഡ് വച്ച ഒരു സ്വകാര്യ ബസിൽ കയറി. കുറെ ദൂരം ചെന്ന് കണ്ടക്റ്റർ ടിക്കറ്റ് നൽകാൻ വന്നപ്പോൾ പറയുന്നു, വണ്ടി തലശ്ശേരി വരെയേ ഉള്ളൂവെന്ന്. അങ്ങനെ തലശ്ശേരിയുടെ മണ്ണിലും കാലുകുത്തി. കാൽമണിക്കൂർ തലശ്ശേരിയിൽ കാത്തുനിന്ന് മറ്റൊരു സ്വകാര്യ ബസിനു വച്ച് പിടിച്ചു. രാത്രി പത്തുമണിയോടെ കണ്ണൂർ പട്ടണത്തിലെ പേരറിയാത്തൊരു കവലയിൽ ആ ബസുകാർ കൊണ്ടിറക്കി. ബസ്സ്റ്റാൻഡ് പരിസരവുമല്ല, റെയിൽ വേ സ്റ്റേഷൻ പരിസരവുമല്ല.ആന്റണിജിയെ അനുകരിക്കുന്ന മിമിക്രിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വളരെ ക്രൂരവും പൈശാചികവുമായ ഒരു കൊണ്ടിറക്കലായിരുന്നു അത്.എന്തായാലും ചെന്നിറങ്ങിയേടത്തുതന്നെ ഒരു ഹോട്ടൽ കണ്ടു. ചാടിയങ്ങു കയറി. വിശപ്പത്രയ്ക്കുണ്ടായിരുന്നു. രാവിലെ മൂന്നര മണിയ്ക്ക് എഴുന്നേറ്റതാണ്. പുലർച്ചേതന്നെ അഞ്ചുമണിയ്ക്ക് അല്പം പുട്ടും കട്ടൻചായയും കഴിച്ചതാണ്. പിന്നെ കൊട്ടാരക്കര നിന്നൊരു കാലിച്ചായ. കോട്ടയത്ത് നിന്നൊരു ഉപ്പ് സോഡാ നാരങ്ങവെള്ളം. തൃശൂരിൽ നിന്നൊരു ചായയും കടിയും. അല്ലാതെ ഒന്നും കഴിച്ചിരുന്നില്ല. അതിനുള്ള സമയം തരാതെ ഓരോ ബസ്സ്റ്റേഷനുകളിൽ നിന്നും ബസ് കിട്ടിക്കൊണ്ടിരുന്നു.
മാത്രവുമല്ല, യാത്രകളിൽ വയറിനെ പരീക്ഷണ വസ്തുവാക്കാൻ ഞാൻ തുനിയാറില്ല. വയറൊക്കെ നമ്മുടേതുതന്നെ. എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ സുഖമായിരിക്കണം എന്നില്ല. വിശപ്പുണ്ടെന്നു കരുതി അവനവന്റെ വയറിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാതെ കണ്ടതും കടിയതും വാങ്ങിത്തിന്നുന്നത് ബുദ്ധിപരമല്ല. തൃശൂരിൽ ഭക്ഷണം കഴിക്കാൻ ബസ് പിടിച്ചിട്ടിരുന്നു. കണ്ടക്ടറും ഡ്രൈവറും മറ്റ് യാത്രക്കരും കയറിയ ഹോട്ടലിൽ ഞാനും ചെന്ന് ഒന്ന് എത്തി നോക്കി. അവിടെ ഡിഷിൽ ഇരിക്കുന്ന ചോറിന്റെ രൂപഭാവങ്ങളും ഹോട്ടലിന്റെ ആകെമൊത്തം ടോട്ടൽ രീതി ശാസ്ത്രവുമൊക്കെ കണ്ടപ്പോൾ തന്നെ എന്റെ വയറ് വിളിച്ച് പറഞ്ഞു. കണ്ണൂർവരെ ഞാൻ അടങ്ങിയിരുന്നോളാമേ! ദയവായി ഈ ഹോട്ടലിൽ കയറി എന്നെ പീഡിപ്പ്ക്കരുതേ എന്ന്! ഡ്രൈവർക്കും കണ്ടക്ക്ടർക്കും സ്പെഷ്യൽ പരിഗണനയൊക്കെ ഹോട്ടലിൽ കിട്ടും. ബസിലെ മൊത്തം യാത്രക്കാരെയും അവിടെ കൊണ്ടു കയറ്റിക്കൊടുക്കുന്നതാണല്ലോ. പക്ഷെ നാളെ അതുവഴിവരാൻ സാദ്ധ്യതയില്ലാത്ത യാത്രക്കാരോട് ഹോട്ടലുകാർക്ക് വലിയ സ്നേഹമൊന്നും വേണ്ടല്ലോ. മിക്കവാറും തലേ ദിവസത്തെയും പിറ്റേന്നത്തെയും സാധനങ്ങളുടെ മിശ്രിതങ്ങളായിരിക്കും അവർക്ക് മുന്നിൽ വിളമ്പുന്നത്. മുമ്പ് നമ്മുടെ പ്രദേശത്ത് പരിചയമുള്ള ഒരു ഹോട്ടലിൽ ഇതുപോലെ ബസ് നിർത്തിയ സമയത്ത് യാദൃശ്ചികമായി നമ്മളും ചെന്നു കയറിയതും ബസിൽ വന്നവർക്ക് കൊടുത്ത ഭക്ഷണം തന്നെ നമുക്കും നൽകാൻ അവർ നിർബന്ധിതരായതും വീട്ടിൽ എത്തി വൊമിറ്റ് ചെയ്തതും ഇത്തരം സന്ദർഭങ്ങളിൽ ഓർക്കാറുണ്ട്. എന്തായാലും ഈ യാത്ര ഭാഗീകമായെങ്കിലും ഒരു നിരാഹാര യാത്രയായി തന്നെ തുടരാം എന്ന് തീരുമാനിച്ചു. അവിടെ ഒരു സ്റ്റാളിൽ നിന്നും ഒരു ചായയും പേരറിയാത്ത വട്ടത്തിലുള്ള ചെറിയൊരു പലഹാരവും വാങ്ങി കഴിച്ച് ബസിൽ കയറി. പേരറിയാത്ത ആ സാധനം ഒന്നു കടിച്ചുനോക്കിയപ്പൊൾ വലിയ കുഴപ്പാകാരനല്ലെന്നു തോന്നിയതുകൊണ്ട് അതങ്ങ് തിന്നു. നല്ല രുചിയുമുണ്ടായിരുന്നു. നമ്മുടെ ഇവിടെയൊന്നും ആ വട്ടക്കടിയില്ല!
അപ്പോൾ നമ്മൾ കണ്ണൂരെത്തിയതല്ലേ? കണ്ണൂരിൽ ആ ഹോട്ടലിൽ നിന്ന് രാത്രി ബാക്കിവന്ന ഭക്ഷണത്തിൽ ഒരു പങ്ക്- മൂന്ന് പെറൊട്ടയും മീർകറിയും പരീക്ഷിച്ച ശേഷം പുറത്തിറങ്ങി. കണ്ണൂരിൽ ആദ്യമായതുകൊണ്ട് ഇവിടെ എങ്ങനെയൊക്കെയാണ് നമ്മൾ പെർഫോം ചെയ്യേണ്ടതെന്ന് അത്ര നിശ്ചയമില്ല. കണ്ണൂരിലെ റോഡുകളിലൂടെ സഞ്ചരിച്ച വശംകെട്ടതിന്റെ ലക്ഷണങ്ങൾ കാണുന്ന എല്ലാവരിലും ഉണ്ടോ എന്ന ഒരു സംശയവും ഉണ്ടായി. ഇനി ഒരു ആട്ടോ വിളിക്കണം. മാഡായിപ്പാറയിൽ എത്തണം. അവരെ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാതെ അവിടെ എത്തണം.ഞാൻ കയറിയ ഹോട്ടലിനു സമീപമുള്ള ഒരു കടയിൽ അന്വേഷിക്കാമെന്നു കരുതി. ചുമ്മാ ചോദിച്ചാൽ അവർക്ക് വല്ല ബുദ്ധിമുട്ടോ ഉണ്ടായാലോ എന്നു കരുത് സിഗരറ്റ് വലി ശീലമല്ലെങ്കിലും ഒരു സിഗരറ്റ് വാങ്ങി ബാഗിൽ ഒളിപ്പിച്ചിട്ട് നൈസായി ചോദിച്ചു, ഈ മാഡായിപ്പാറ എവിടെയാണെന്ന്! (വല്ല മിഠായിയോ വാങ്ങിയാൽ അടവാണെന്ന് അവർക്ക് മനസിലാകും). പക്ഷെ വിത്സ് വാങ്ങിയത് വെറുതെയായി. നാലുരൂപ പോയത് മിച്ചം. കടക്കാരൻ കുറച്ച് അലോചിക്കുന്നതായൊക്കെ അഭിനയിച്ചിട്ട് മനസില്ലാ മനസോടെ പഴയങ്ങാടി എന്നു പറഞ്ഞു.അതിനു പഴയങ്ങാടി എവിടാന്നറിയാമെങ്കിൽ പിന്നെ അവിടെ ചെന്നിട്ട് ചോദിച്ചാൽ പോരേ എന്ന് അയാളോട് പറയണമെന്നുണ്ടായിരുന്നെങ്കിലും സ്ഥലം കണ്ണൂരാണ്. ഒറ്റ ഓട്ടത്തിനൊന്നും തട്ടത്തുമലയെത്തില്ല. അതുകൊണ്ട് ബുദ്ധിപരമായ തീരുമാനമെടുത്തു. പിന്നെ ഒന്നും ചോദിച്ചില്ല.
റോഡിന്റെ മറുവശത്ത് വന്ന് അവിടെ പാർക്ക് ചെയ്തിരുന്ന ഒന്ന് രണ്ട് ആട്ടൊകളിൽ ചെന്ന് മുട്ടി നോക്കി. പക്ഷെ മാഡായിപ്പാറയിലല്ല ഏതു മൂഡായിപ്പാറയിലായാലും ഓടാൻ അവർക്ക് താല്പര്യമില്ല. ഇന്നത്തേക്ക് അവർക്ക് എല്ലാം തികഞ്ഞ് കിടക്കുകയാണെന്ന് നമ്മളുണ്ടോ അറിയുന്നു! പിന്നെ അവിടെ ആളിറക്കാൻ വന്ന് നിന്ന ഒന്നു രണ്ട് ആട്ടോകൾ വിളീച്ചു നോക്കി. അവർക്കും അന്നത്തേയ്ക്ക് എല്ലാം തികഞ്ഞ മട്ടാണ്. ഓടാൻ വയ്യ. പിന്നെ എന്റെ ചിന്ത ഈ ആളൊഴിഞ്ഞതും വൃത്തിഹീനവുമായ സ്ഥലത്ത് നിന്ന് ബസ്സ്റ്റൻഡിലേയ്ക്കോ റെയിൽവേ സ്റ്റേഷനിലേയ്ക്കോ പോകാം എന്നായി. നടക്കാൻ തുടങ്ങുമ്പോൾ ഒരു ആട്ടോ വന്ന് ആളിറക്കാൻ നിർത്തി. ഒരു ഭാഗ്യപരീക്ഷണം കൂടി നടത്താമെന്ന് കരുതി. പക്ഷെ മാഡായിക്കാര്യം ഞാൻ പറഞ്ഞില്ല. റെയിൽ വേ സ്റ്റേഷനിൽ കൊണ്ട് വിടാൻ പറഞ്ഞു. അപ്പോൾ എന്നെ വിശ്വാസമില്ലാത്തതുപോലെ അയാൾ തുക പറഞ്ഞു. ഇരുപത് രൂപ. ആകട്ടെയെന്ന് ഞാനും. റെയിവേ സ്റ്റേഷനിൽ ചെന്ന് അവിടെ ബ്ലോഗ്ഗർമാർ വല്ലവരും വല്ല ട്രെയിനിലും വന്നിറങ്ങുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു ലക്ഷ്യം. അവിടെ ചെന്നപ്പോൾ അവിടെ കുറെ പോലീസും പരിവാരവും ആൾക്കൂട്ടവും ഒക്കെ. ങേ! ഞാൻ വരുമെന്ന് ഇവരോടൊന്നും പറഞ്ഞിരുന്നില്ലല്ലോ. പ്രൊട്ടക്ഷനൊന്നും ചോദിച്ചിരുന്നില്ലല്ലോ. പിന്നെ ഇതിപ്പോൾ ഇവരെങ്ങനെ അറിഞ്ഞു? ഒരു സ്റ്റേറ്റ് കാറും കിടപ്പുണ്ട്. ഞാൻ മനസിൽ പറഞ്ഞു, വേണ്ടായിരുന്നു. അവിടെ പോലീസുകാർക്കിടയിലെയ്ക്ക് നുഴഞ്ഞു കയറിയിട്ട് ആരും മയൻഡു ചെയ്യുന്നില്ല.ആളെ മനസിലാകാഞ്ഞിട്ടാണോ? അല്ല, അവർക്ക് സ്വീകരിക്കേണ്ട ആളെയൊക്കെ അവർക്ക് മനസിലായി. മന്ത്രി കുഞ്ഞാലിക്കുട്ടി പരിവാര സമേതം ട്രെയിനിൽ വന്നിറങ്ങി മന്ദം മന്ദം നടന്നു വന്ന് എനിക്ക് വേണ്ടി ഒരുക്കി നിർത്തിയിരുന്ന സ്റ്റേറ്റ് കാറിൽ കയറി പോകുകയായിരുന്നു!
ഇനിയിപ്പോൾ ഇവിടെ നിന്ന് കറങ്ങുന്നതിൽ അർത്ഥമൊന്നുമില്ല. എങ്ങനെയും ഒന്നുറങ്ങണം. ആദ്യം ഒരു ട്യൂറിസ്റ്റ് ഹോമിൽ ചെന്നപ്പോൾ അവിടെ റിസപ്ഷനിൽ തറയിൽ പായ വിരിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് രണ്ടുമൂന്നു പേർ. റിസപ്ഷൻ ചെയറിൽ ആരുമില്ല. അവിടെനിന്നും മറ്റൊരു ട്യൂറിസ്റ്റ് ഹോമിൽ പോയി ഒരു മുറിയെടുത്തു. പിന്നെ ഇറങ്ങിവന്ന് ഒരു ഹോട്ടലിൽ കയറി രണ്ട് പെറൊട്ട കൂടി വാങ്ങി തിന്നിട്ട് മുറിയിൽ പോയിക്കിടന്നുറങ്ങി. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. പുറത്തിറങ്ങി അല്പം നടന്നിട്ട് റെയിൽവേ ക്യാന്റീനിൽ കയറി രണ്ടുമൂന്ന് നൂലപ്പവും ഒരു ചായയും ചെയ്തു! പിന്നെ വന്ന് കുളിച്ച് റെഡിയായി ഒരു ആട്ടോയിൽ കയറി ജവഹർ വായനശാലയിൽ എത്തി. ഇതിനിടയിൽ അത്യാവശ്യം വീട്ടിൽ വിളിച്ച് വിശേഷങ്ങൾ തിരക്കി. ജവഹർ വായനശാലാ ഹാളിൽ വേദിക്കുമുന്നിൽ നേരത്തെ എത്തി ചർച്ചയിലായിരുന്ന കെ.പി.സുകുമാരൻ, നൌഷാദ് വടക്കേൽ തുടങ്ങിയ രണ്ടുമൂന്നുപേർ ഉണ്ടായിരുന്നു. ഞാൻ അവരുടെ തൊട്ടുപുറകിൽ ചെന്ന് ഇരുന്നു. തിരിഞ്ഞുനോക്കിയ കെ.പി.സുകുമാരൻ എന്നെ കണ്ടതും തിരിച്ചറിഞ്ഞ് ഹായ് പറഞ്ഞ് കൈതന്നു. പിന്നെ അപരിചിത്വം ഏതുമില്ലാതെ കുശല പ്രശ്നങ്ങളും ചർച്ചകളും തുടർന്നു.നേരിട്ട് കാണുന്നിലെങ്കിലും എന്നും ബന്ധപ്പെടുന്നവരാണല്ലോ. അതുകൊണ്ട് എന്നും കാണുന്നവരെ പോലെ നമ്മൾ സംസാരത്തിലായി. നൌഷാദ് വടക്കേലിനെ തൊടുപുഴവച്ച് നേരെ പരിചയപ്പെടാൻ കഴിയാത്ത കുറവ് പരിഹരിക്കപ്പെട്ടു.
അല്പസമയം കഴിഞ്ഞപ്പൊൾ ആർ.കെ.തിരൂരും, പത്രക്കാരനും വന്ന് ഒപ്പം ചേർന്നു. പിന്നെ ഒറ്റയ്ക്കും കൂട്ടായും ബ്ലോഗ്ഗർമാർ വന്നുകൊണ്ടിരുന്നു. പത്ത് മണിയോടെ മീറ്റ് ആരംഭിച്ചു.ഷെരീഫ് കൊട്ടാരക്കര മോഡറേറ്ററായി. ഇടയ്ക്കിടെ അത്യാവശ്യം മൊബെയിൽ വീഡിയോ പിടിത്തത്തിനിടയിൽ കെ.പി.എസും വന്ന് മോഡറെറ്ററായി. പങ്കെടുത്ത എല്ലാവരും സദസിനു മുന്നിൽ വന്ന് പരിചയപ്പെട്ടു. അല്പം വിശദമായിത്തന്നെ.മുക്താറിന്റെ വിരൽ തൊടീയ്ക്കൽ പരിപാടി, വക്കീൽ സമദിന്റെയും മുരളീമുകുന്ദൻ ബിലാത്തി പട്ടണത്തിന്റെയും മാജിക്ക് ഷോ, അതിൽ ചിലതിന്റെ അനാവരണം, ബിലാത്തിയുടെ മിഠായി സൽക്കാരം, ജനാർദ്ദനൻ മാസ്റ്ററുടെ കുട്ടിപ്പാട്ട്, കൂടാതെ റെജി പുത്തൻ പുരയ്ക്കൽ, നൌഷാദ് അകമ്പാടം, വാല്യക്കാരൻ, കെ.പി.എസ് എന്നിവരുടെ സ്റ്റിൽ-വീഡിയോ പിടിത്തങ്ങൾ തുടങ്ങിയവയുമായി ഉച്ചവരത്തെ മീറ്റ് ഉത്സാഹഭരിതമായിരുന്നു. ഉച്ചയ്ക്ക് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വിഭവ സമൃദ്ധമായ ഓണ സദ്യ. നല്ല രസ്യൻ പായസമായിരുന്നെങ്കിലും പായസം ഞാൻ കുടിച്ചില്ല.
ഉച്ചയൂണിനു ശേഷം ഞാൻ മീറ്റിൽ നിന്ന് യാത്രപറഞ്ഞുതുടങ്ങി. കെ.പി.സുകുമാരൻ സാറിനോട് യാത്ര പറയുമ്പോൾ അത് ഒരു പൂർണ്ണത തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എനിക്കും അങ്ങനെ തന്നെ തോന്നുന്നുവെന്ന് ഞാനും പറഞ്ഞു. ഒരു മീറ്റിൽ നിന്നും ഇതുവരെ പാതിവഴിക്ക് പോയിട്ടില്ല. പക്ഷെ പിറ്റേന്ന് വെളുപ്പിന് ഏഴ് മണിയ്ക്ക് മുമ്പ് വീട്ടിൽ എത്തിയേ പറ്റൂ .ഉച്ചയ്ക്കു ശേഷം നിന്നാൽ അത് നടക്കില്ല. അതുകൊണ്ട് ക്ഷമാപണത്തോടെ കെ.പി.എസ്, ചിത്രകാരൻ, ബിജു കൊട്ടില തുടങ്ങിയവരോടെല്ലാം യാത്രപറഞ്ഞു. ഇങ്ങോട്ട് ബസിലാണ് വന്നതെന്നറിഞ്ഞ ചിത്രകാരൻ ഇനി ട്രെയിനിലേ പോകാവൂ എന്ന് കർശനമായി ഉപദേശിക്കുകയും ചെയ്തു. പ്രത്യേകിച്ചും കണ്ണൂർമുതൽ കോഴിക്കോട് വരെ ഉള്ള റോഡിന്റെ അവസ്ഥകൂടി കണക്കിലെടുത്താണ് അവർ അങ്ങനെ പറഞ്ഞത്. പക്ഷെ ട്രെയിൻ കാത്ത് നിൽക്കാനും ടിക്കറ്റ് തരപ്പെടുത്താഉമൊന്നും ഞാൻ മിനക്കെട്ടില്ല. ലോഡ്ജിൽ റൂം വെക്കേറ്റ് ചെയ്യാൻ പോയപ്പോൾ ടോയിലറ്റിൽ കയറി ഒന്നു മുഖം കഴുകാമെന്ന് വച്ച് മുഖം കഴുകി തിരിച്ചിറങ്ങുമ്പോൾ കാൽ വഴുതി ചെറുതായൊന്ന് തറയിൽ വീണത് കാരണം പിന്നെ കുളിക്കേണ്ടിയും വന്നു. അതുകാരണം അരമണിക്കൂറിലധികം വൈകുകയും ചെയ്തു. അതുകൊണ്ട് അല്പം റിസ്ക് എടുത്താണെങ്കിലും ബസിൽതന്നെ മടക്കയാത്രചെയ്യാൻ തീരുമാനിച്ചു.. മാത്രവുമല്ല, ഇന്ത്യൻ റെയിൽവേയുടെ സമയനിഷ്ഠയിൽ എനിക്ക് തീരെ വിശ്വാസം പോരാ. ട്രെയിൻ എവിടെയെങ്കിലും പിടിച്ചിട്ടാൽ സംഗതി കുഴഞ്ഞു. പിന്നെ രാവിലെ ഏഴുമണിയ്ക്കല്ല, രാത്രിയയാലും എത്തില്ല.
പിറ്റേന്ന് രാവിലെ ഏഴ് മണിയ്ക്ക് ഞാനിങ്ങ് വീട്ടിലെത്താതിരുന്നാൽ എന്തു സംഭവിക്കുമെന്നല്ലേ?ങാ, ചോദിച്ചില്ലെങ്കിലും പറയാം. ഞാൻ കണ്ണൂരിൽ വരുന്ന വിവരം ഇവിടെ ആരോടും കൊട്ടി ഘോഷിച്ചിരുന്നില്ല. എന്റെ ഒരു യാത്രകളും മുൻ കൂട്ടി ആരോടും പറയാറില്ല.തലേന്നാകുമ്പോൾ വീട്ടിൽ പറയും. വാപ്പയും ഉമ്മയും സുഖമായിരിക്കുന്നെങ്കിലേ ഉള്ളൂ ദൂരയാത്ര. ഇതും അങ്ങനെ ആയിരുന്നു. എന്റെ ഡീംഡ് സർവ്വകലാശാലയിൽ (ചെറിയൊരു ട്യൂഷൻ പുരയാണേ!) പകരം മറ്റ് അറേജ്മെന്റുകൾ വരുത്തിയിരുന്നില്ല. ഓണാവധികഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമാണ്. രാവിലെ കുട്ടികൾ എത്തും. ഏഴര മണിയ്ക്ക് ക്ലാസ്സ് തുടങ്ങണം. അവറ്റകൾ വരുമ്പോൾ ഞാനില്ലെന്നറിഞ്ഞാൽ ചില വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി നിരന്ന് നിന്ന് സർവകലാശാലയുടെ തൂണുകൾ ഓരോന്ന് പിഴുത് താങ്ങിയെടുത്ത് റോഡിൽ കൊണ്ടുവച്ചിട്ട് പുര നിന്നിടം പ്ലേ ഗ്രൌണ്ടാക്കും. റോഡിൽ വാഹന ഗതാഗതം സ്തംഭിയ്ക്കും. പ്ലസ്-ടൂവിലെ വേന്ദ്രന്മാരും വേന്ദ്രത്തികളും കൂടി തൊട്ടുചേർന്ന് കിടക്കുന്ന റബ്ബർതോട്ടം ലാൽബാഗ് ഉദ്യാനമാക്കും! ഏതെങ്കിലും ലേഡീ ടീച്ചർമാർ വന്നുപെട്ടാൽ അവരെ മണവാട്ടിയാക്കി ചിലർ ഒപ്പനകളിക്കും. വല്ല ജൂനിയർ സാറന്മാരോ ചെന്ന് അച്ചടക്കം പാലിക്കണമെന്നു പറഞ്ഞാൽ അവരെ സ്റ്റംബാക്കി കുത്തി നിർത്തിയായിരിക്കും പിന്നെ ക്രിക്കറ്റ്കളി! വല്ല സീനിയർ ഡിഗ്രിക്കുട്ടികളോ സാറു വരുമ്പോൾ പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ അവരെ എടുത്ത് തറ്റുടുത്തുകൊണ്ടാകും പിന്നെ ജൂനിയേഴ്സിന്റെ താണ്ഡവനൃത്തം! മണിക്കൂറുകൾക്കുള്ളിൽ വീടും കോളേജും പരിസരവും എല്ലാം ചാത്തനാടിയ കളം പോലെയാകും. അതാണ് കാലം. അതുകൊണ്ട് എങ്ങനെയും ഏഴുമണിയ്ക്ക് എത്തിയേ കഴിയുമായിരുന്നുള്ളൂ!
കണ്ണൂർ നിന്ന് ഒരു ചായയും കുടിച്ച് ഒരു ബസിൽ കോഴിക്കോട് എത്തി. സത്യം റോഡ് വഴി നാല് മണിക്കൂർ എടുത്തു. രാത്രി എട്ട് മണിയോടടുപ്പിച്ച് കോഴിക്കോട് ബസ്സ്റ്റാൻഡിൽ എത്തി. കെ.എസ്.ആർ.റ്റിസി സ്റ്റാൻഡിൽ പോകാൻ ആട്ടോ വിളിച്ചപ്പോൾ ഇപ്പോൾ ബസെല്ലാം ഈ സ്റ്റാൻഡിൽ നിന്നാണ് പോകുന്നതെന്നും മറ്റേടത്ത് പണിനടക്കുകയാണെന്നും അറിഞ്ഞു.ബസ്സ്റ്റാൻഡിലെ ഒരു ഹോട്ടലിൽ കയറി രണ്ടുമൂന്ന് പെറോട്ടയും ഒരു ചായയു പരീക്ഷിച്ച ശേഷം തൃശൂരിലെയ്ക്കുള്ള ഒരു കെ.എസ്.ആർ.റ്റി.സി ബസിൽ കയറി സ്ഥലം പിടിച്ചു. അപ്പോഴുണ്ട് ഒരു അനൌൺസ്മെന്റ് വരുന്നു; മുവാറ്റുപുഴ, കോട്ടയം, കിളിമാനൂർ വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിലുണ്ട്, ഉടൻ പുറപ്പെടുന്നുവെന്ന്. ഇരുന്ന ബസിൽ നിന്ന് ചാടിയിറങ്ങി തിരുവനന്തപുരം ബസിൽ കയറി. സീറ്റുകിട്ടിയില്ല. പുറകുവശത്ത് ചാരി ഒരു നില്പ്. മാനന്തവാടിയിൽ നിന്ന് കയറിയരും നിൽക്കുന്നുണ്ട്. നല്ല തിക്കും തിരക്കും. കുറെ ദൂരം നിന്നു.പിന്നെ പ്ലാറ്റ് ഫോമിൽ ഇരുന്നു. ഞാൻ ഇരിക്കാത്ത താമസം എന്റെ സമീപത്ത് കൂനിക്കൂടി നിന്നിരുന്ന ഓരോരുത്തരായി പ്ലാറ്റ്ഫോമിൽ ഇരിപ്പും കിടപ്പുമായി. തൃശൂരിൽ എത്തിയപ്പോൾ എനിക്ക് സീറ്റ് കിട്ടി. ഇനി ആരെ പേടിക്കണം? പിന്നെ ഉറക്കം, സ്വപ്നം, ഉണരൽ, പിന്നെയും ഉറങ്ങൽ, സ്വപ്നം അമേരിക്ക, ലണ്ടൻ, ഫ്രാൻസ് തുടങ്ങി ഭൂഖണ്ഡാന്തര സ്വപ്നയാത്രകൾ! ഇടയ്ക്ക് മുവാറ്റുപുഴ നിർത്തിയിട്ടപ്പോൾ ഒരു ചൂട് കട്ടൻചായ ചെയ്തു. (മുവാറ്റുപുഴയാണെന്ന് തോന്നുന്നു. അതൊക്കെ രാത്രി ആരു നോക്കാൻ!)
കൊട്ടാരക്കരയിൽ അല്പസമയം വണ്ടി പിടിച്ചിട്ടപ്പോൾ സൂപ്പർഫാസ്റ്റിന് സ്ഥിരം സ്റ്റോപ്പില്ലാത്ത തട്ടത്തുമലയിൽ എന്നെ ഇറക്കാൻ നിർത്തണമെന്നൊരു റിക്വസ്റ്റ് ഞാൻ കണ്ടക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു. ആറരയ്ക്ക് തിരുവനന്തപുരത്തെത്തേണ്ട ബസാണ് അല്പം വൈകിയോടുന്നതെന്ന വിവരം അക്ണ്ടക്ടർ സൂചിപ്പിച്ചു. അതിനാൽ ഞാൻ ആ റിക്വസ്റ്റ് പിൻവലിച്ചു. കാരണം ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും സമയത്ത് എത്തുമോ എന്ന വേവലാതിയുമായി ഇരുന്ന ആളാണ് ഞാൻ. ഇനി ഞാനായിട്ട് ഒരു നിമിഷം യാത്രക്കാർക്ക് പാഴാക്കുന്നില്ല. തട്ടത്തുമലയ്ക്കപ്പുറം കിളിമാനൂർ സ്റ്റാൻഡിലോ തട്ടത്തുമലയ്ക്കിപ്പുറം നിലമേൽ ജംഗ്ഷനിലോ ഇറങ്ങാൻ തീരുമാനിച്ചു. രാവിലെ ഏഴ് മണിയ്ക്ക് നിലമേൽ ജംഗ്ഷനിൽ ഇറങ്ങി മറ്റൊരു കെ.എസ്.ആർ.റ്റി സി ബസിൽ കയറി ഏഴുമണിയും അഞ്ച് നിമിഡവുമായപ്പോൾ തട്ടത്തുമല ജംഗ്ഷനിലെത്തി. പിന്നെ പെട്ടെന്ന് കുളിച്ച് റെഡിയായി നമ്മുടെ തൊഴിൽ ജീവിതത്തിലേയ്ക്ക്! ഇതൊക്കെ തന്നെ എന്റെ മീറ്റ് യാത്രാ വിശേഷങ്ങൾ. ആരെങ്കിലും വായിച്ച് സമയ നഷ്ടം വന്നെങ്കിൽ ക്ഷമ ചോദിക്കുന്നില്ല. വായിച്ചെങ്കിൽ അക്ഷരം കുറച്ചുകൂടി ഉറച്ചിട്ടുണ്ടാകും; അതൊരു നഷ്ടമല്ലല്ലോ!

മീറ്റിനെക്കുറിച്ച് കൂടുതലറിയാനും ചിത്രങ്ങൾ കാണാനും മറ്റുള്ളവരുടെ പോസ്റ്റുകൾ വായിക്കുക. മീറ്റിൽ പങ്കെടുത്ത കുറച്ചുപേരുടെ ബ്ലോഗുകൾ ഞാൻ എന്റെ വിശ്വമാനവികം വായനശാലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പോയി നോക്കാം. മീറ്റിൽ പങ്കെടുത്ത എല്ലാവരും അവരുടെ ബ്ലോഗ് യു.ആർ.എൽ നൽകിയാൽ അത് വായനശാലയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കും. http://viswamanavikamvayanasala.blogspot.com/
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ചിത്രബ്ലോഗം 2 എന്ന ബ്ലോഗം സന്ദർശിക്കുക. http://chithrablogam.blogspot.com/2011/09/blog-post.html
Subscribe to:
Posts (Atom)