തട്ടത്തുമല നാട്ടുവർത്തമാനം

Wednesday, December 22, 2010

2010 ഡിസംബർ വാർത്തകൾ


2010
ഡിസംബർ വാർത്തകൾ

താലൂക്ക്
ലൈബ്രറി കൌൺസിൽ കലോത്സവം

ചിറയിൻ
കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ കലോത്സവം 2010 ഡിസംബർ 26, 28, 29 തീയതികളിൽ ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്നു. കലോത്സവം ആറ്റിങ്ങൽ നഗരസഭാ ചെയർപേർസൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. തട്ടത്തുമല കെ.എം ലൈബ്രറി &സ്റ്റാർ തിയേറ്റേഴ്സിനെ പ്രതിനിധീകരിച്ച് വിവിധമത്സങ്ങളിൽ പങ്കെടുത്ത മത്സരാർത്ഥികൾ വിവിധ സമ്മാനങ്ങൾ നേടി. എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ്, അദേഴ്സ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കവിതാരചന, പ്രസംഗം, നാടൻപാട്ട്, പദ്യംചൊല്ലൽ , ക്വിസ്, കഥാപ്രസംഗം, മോണോആക്റ്റ് , സമൂഹഗാനം തുടങ്ങിയ വിവിധയിനങ്ങളിൽ കെ.എം. ലൈബ്രറിയ്ക്ക് സമ്മാനങ്ങൾ ഉണ്ട്. , മത്സരത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. മൂന്ന് ഫോട്ടോകൾ മാത്രം നൽകുന്നു.
കലോത്സവത്തിൽ കെ.എം. ലൈബ്രറിയെ പ്രതിനിധീകരിച്ച് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് തട്ടത്തുമല വാർഡ് (ഒന്നാം വാർഡ്) മെംബർ അംബികകുമാരി ലളിതഗാന മത്സരത്തിൽ പാടുന്നു

അനഘ പാടുന്നു

സമാപന സമ്മേളനം വി.കെ മധു ഉദ്ഘാടനം ചെയ്യുന്നു.



ഗ്രാമ സഭ

തട്ടത്തുമല, ഡിസംബർ 22: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ ഡിസംബർ 22 ബുധനാഴ്ച രാവിലെ 10 30-ന് തട്ടത്തുമല ന്യൂസ്റ്റാ‍ർ കോളേജിൽ നടന്നു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെംബെർ അംബികാ കുമാരി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം . ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനനി കോൺഗ്രസ്സ് നേതാവ് എം. എം ബഷീർ തുടങ്ങിയവർ സംസാരിച്ചു. ദീപ കൃതജ്ഞത രേഖപ്പെടുത്തി.

ദീപശിഖാ പ്രയാണത്തിന് വൻ വരവേല്പ് നൽകി

തട്ടത്തുമല, 2010 ഡിസംബർ 17 : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന അൻപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ദീപശിഖാപ്രയാണത്തിന് തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ വരവേല്പ് നൽകി. ഇന്ന് രാവിലെ തിരുവല്ലയിൽ നിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്.

ഉച്ചയ്ക്ക് 12-30-ന് തട്ടത്തുമല ജംഗ്ഷനിൽ എത്തിയ ദീപ ശിഖാ പ്രയാണത്തെ .സമ്പത്ത് എം.പി, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.രാജേന്ദ്രൻ, ആർ.പി.രജിത, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. താജുദീൻ
അഹമ്മദ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രഘുനാഥൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ബാൻഡ് മേളത്തിന്റെയും സ്കൌട്ട് പരേഡിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, കൈലാസംകുന്ന് പാർവ്വതിവിലാസം എൽ. പി. എസ് എന്നീ സ്കൂളുകളിലെ കുട്ടികളും അദ്ധ്യാപകരും ഘോഷ യാത്രയായെത്തിയാണ് ദീപശിഖാ പ്രയാണത്തെ വരവേറ്റത്.

പോലീസിനും മാധ്യമ പ്രവർത്തകർക്കും പുറമേ വൻ ജനാവലി തത്സമയം തട്ടത്തുമല ജംഷനിൽ സ്വീകരണത്തിന് എത്തിച്ചേർന്നിരുന്നു.




Monday, November 8, 2010

എസ്. രഘുനാഥൻ നായർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്


എസ്.
രഘുനാഥൻ നായർ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

തട്ടത്തുമല, നവംബർ 8 : തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ സി. പി. ഐ. (എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗവും മുൻ ലേബർ ഓഫീസറും എൻ. ജി. ഒ യൂണിയൻ മുൻ നേതാവും മുൻ മുഖ്യമന്ത്രി ഇ. കെ. നായനാറുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളുമായിരുന്ന എസ്. രഘുനാഥൻ നായർ ആണ് പ്രസിഡന്റ്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രഘുനാഥന് പതിനൊന്ന് വോട്ടും എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിലെ എ. ഷിഹാബുദീന് അഞ്ച് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയായി വിജയിച്ച അനിൽകുമാറിന്റെ വോട്ടാണ് രേഖപ്പെടുത്താതെ അസാധുവായത്. ആകെ പതിനേഴ് അംഗങ്ങളാണുള്ളത്.

പുതിയ പ്രസിഡന്റിന് പഴയ പ്രസിഡന്റിന്റെ സാരോപദേശം. പുതിയ പ്രസിഡന്റ് ജി. രഘുനാഥനും, മുൻ പ്രസിഡന്റ് എം. നാരായണനും സി.പി. ഐ.എം ഏരിയാകമ്മിറ്റി ഓഫീസിൽ.

തൊട്ടു മുമ്പത്തെ പ്രസിഡന്റ് റിട്ടയേർഡ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്ന എം.നാരായണനായിരുന്നു പ്രസിഡന്റ്. അതിനുമുൻപ് റിട്ടയേർഡ് കെ.എസ്.ആർ.ടി സി കണ്ടക്ടറും ചെക്കറും സ്റ്റേഷന്മസ്റ്ററും ഒക്കെ ആയിരുന്ന എം. മൈതീൻ കുഞ്ഞായിരുന്നു പ്രസിഡന്റ്. ഏറെക്കാലം പ്രസിഡന്റായിരുന്ന പരേതനായ കെ.എം. ജയദേവൻ മാസ്റ്റർ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്നു.

ജനനി വൈസ് പ്രസിഡന്റ്

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐ.എമ്മിലെ ജനനി മോഹൻ ദാസ് തെരഞ്ഞെടുക്കപ്പെട്ടു.

Tuesday, November 2, 2010

മുസ്തഫ വൈദ്യർ മരണപ്പെട്ടു


മുഹമ്മദ്
മുസ്തഫ വൈദ്യർ മരണപ്പെട്ടു


തട്ടത്തുമല, നവംബർ 2: തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ . മുഹമ്മദ് മുസ്തഫ (75) മരണപ്പെട്ടു. ഇന്ന് പുലർച്ചെ സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. കിളിമാനൂരിലി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ദീർഘകാലമായി ശ്വാസംമുട്ട് രോഗം ആയിരുന്നു

ജമീലാ ബീവിയാണ് ഭാര്യ.

പിതാവ് പരേതനായ അബ്ദുൽഖാദർ. മാതാവ് പരേതയായ ബീവിക്കുഞ്ഞ്.

മക്കൾ: റജിലാ ബീവി, സാജിറാ ബീവി, നസീം (മുത്തു നുജൂം), ഷജിലാ ബീഗം ( ടീച്ചർ, ഗവ. എച്ച്.എസ്.എസ് തട്ടത്തുമല), റഫീക്ക് (സൌദി), റിയാസ് (ദുബൈ).

മരുമക്കൾ: ഹാഷിം (സൌദി-ഇപ്പോൾ നാട്ടിൽ)), ജാഫർ (മരണപ്പെട്ടുപോയി), ഹാക്കിമുദീൻ (സൌദി), നസീലാ ബീഗം, ഷൈമ.

സഹോദരങ്ങൾ : എ.ഇബ്രാഹിം കുഞ്ഞ് (റിട്ടയേർഡ് ടീച്ചർ), ഷംസുദീൻ വൈദ്യർ, ജുബൈറാ ബീവി, ജലാലുദീൻ ( റിട്ടയേർഡ് ട്രഷറി ഉദ്യോസ്ഥൻ), ഷാഹിദാ ബീവി, ഷറഫുദീൻ വൈദ്യർ (ദുബായി)

മൂത്ത പുത്രൻ നസീം വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഇളയ മകൻ റിയാസ് നിലമേൽ എൻ.എസ്.എസ്. കോളേജിലെ എസ്.എഫ്.ഐ നേതാവും തട്ടത്തുമലയിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. ചെറുമകൻ ഹിജാസ് ഇപ്പോൾ ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകനും ഡി.വൈ.എഫ്.ഐ തട്ടത്തുമല യൂണിറ്റ് പ്രസിഡന്റും ആണ്

മറ്റുവിവരങ്ങൾ: തട്ടത്തുമലയിൽ റിട്ടയേർഡ് അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ എ. ഇബ്രാഹിം കുഞ്ഞ് സാറിന്റെ നേരെ ഇളയ അനുജനാണ് മരിച്ച മുസ്തഫ. ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമലയുടെ പിതൃസഹോദരനുമാണ് (കൊച്ചുവാപ്പ) പരേതനായ മുസ്തഫ.

പരേതനായ പ്രശസ്ത വൈദ്യൻ പാപ്പാല പുളിമൂട്ടിൽ കുടുംബാംഗമായ ഇസ്മായിൽ പിള്ള വൈദ്യരുടെ അനന്തിരവനാണ് മുഹമ്മദ് മുസ്തഫ. തട്ടത്തുമലയിൽ പരേതനായ അബ്ദുൽ റഹീം (സിംഗപ്പൂർ) മരിച്ച മുഹമ്മദ് മുസ്തഫയുടെ സഹോദരീ ഭര്‍ത്താവാണ്.

2010 നവംബര്‍ വാര്‍ത്തകള്‍

മരണം

ശശിധരൻ നായർ

തട്ടത്തുമല, നവംബർ 28: തട്ടത്തുമല നെടുമ്പാറ ശശിധരൻ നായർ മരണപ്പെട്ടു. നെടുമ്പാറ അമ്പലത്തിൽ നിൽക്കുമ്പോൾ രാത്രി ഒൻപത് മണിയോടെ ഹൃദയാഘാതം വന്ന് മരണമടയുകായായിരുന്നു. കിളിമാനൂരിൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ച് മൃതുദേഹം വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ശശിധരൻ നായർ മുമ്പ് തട്ടത്തുമല ജംഗ്ഷനിൽ ഹോട്ടൽ നടത്തിയിരുന്നു. അറുപത് വയസുണ്ടാകും. ഭാര്യ രുഗ്മിണി. മക്കൾ പ്രശാന്ത് (ഇപ്പോൾ ഗൾഫ്), രാജീവ്, പ്രിയ. ശവസംസ്കാരം നവംബർ 29 -നു രാവിലെ പത്ത് മണിയ്ക്ക്.

മരണം


പ്ലാവിളയിൽ തങ്കപ്പൻ

തട്ടത്തുമല, നവംബർ 24: തട്ടത്തുമല കൈലാസം കുന്നിൽ പ്ലാവിള വീട്ടിൽ തങ്കപ്പൻ (താടി തങ്കപ്പൻ) മരണപ്പെട്ടു. തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും അറിയപ്പെട്ടിരുന്ന ഒരു വ്യക്തിയാണ് ശ്രീ. പ്ലാവിളയിൽ തങ്കപ്പൻ. ഏതാനും നാളുകളായി രോഗബാധിതനായി കഴിയുകയായിരുന്നു.


എസ്. രഘുനാഥൻ നായർ പഴയകുന്നുമ്മേൽ ഗ്രാ‍മപഞ്ചായത്ത് പ്രസിഡന്റ്

തട്ടത്തുമല, നവംബർ 8 : തട്ടത്തുമല ഉൾപ്പെടുന്ന പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ സി. പി. ഐ. (എം) പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗവും മുൻ ലേബർ ഓഫീസറും എൻ. ജി. ഒ യൂണിയൻ മുൻ നേതാവും മുൻ മുഖ്യമന്ത്രി ഇ. കെ. നായനാറുടെ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളുമായിരുന്ന എസ്. രഘുനാഥൻ നായർ ആണ് പ്രസിഡന്റ്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രഘുനാഥന് പതിനൊന്ന് വോട്ടും എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിലെ എ. ഷിഹാബുദീന് അഞ്ച് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയായി വിജയിച്ച അനിൽകുമാറിന്റെ വോട്ടാണ് രേഖപ്പെടുത്താതെ അസാധുവായത്. ആകെ പതിനേഴ് അംഗങ്ങളാണുള്ളത്.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ തൊട്ടു മുമ്പത്തെ പ്രസിഡന്റ് റിട്ടയേർഡ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്ന എം.നാരായണനായിരുന്നു പ്രസിഡന്റ്. അതിനുമുൻപ് റിട്ടയേർഡ് കെ. എസ്. ആർ. ടി. സി കണ്ടക്ടറും ചെക്കറും സ്റ്റേഷന്മസ്റ്ററും ഒക്കെ ആയിരുന്ന എം. മൈതീൻ കുഞ്ഞായിരുന്നു പ്രസിഡന്റ്. ഏറെക്കാലം പ്രസിഡന്റായിരുന്ന പരേതനായ കെ. എം. ജയദേവൻ മാസ്റ്റർ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ വീണ്ടും ഒരു റിട്ടയേർഡ് സർക്കാർ ജീവനക്കാരൻ പ്രസിഡന്റായിരിക്കുന്നു.

പുതിയ പ്രസിഡന്റിന് പഴയ പ്രസിഡന്റിന്റെ സാരോപദേശം. പുതിയ പ്രസിഡന്റ് ജി. രഘുനാഥനും, മുൻ പ്രസിഡന്റ് എം. നാരായണനും സി.പി. ഐ.എം ഏരിയാകമ്മിറ്റി ഓഫീസിൽ.

ജനനി വൈസ് പ്രസിഡന്റ്

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐ.എമ്മിലെ ജനനി മോഹൻ ദാസ് തെരഞ്ഞെടുക്കപ്പെട്ടു.

കെ.ജി.പ്രിൻസ് കിളിമാനൂർ പഞ്ചാ‍യത്ത് പ്രസിഡന്റ്

തട്ടത്തുമല, നവംബർ 8 : തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ കിളിമാനൂർ പഞ്ചായത്തിൽ മുളയ്ക്കലത്തുകാവിലെ കെ.ജി.പ്രിൻസാണ് പുതിയ പ്രസിഡന്റ്. വട്ടപ്പാറ- കൈലാസം മേഖല ഉൾക്കൊള്ളൂന്ന വാർഡിൽ നിന്നാണ് പ്രിൻസ് ജയിച്ചത്. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ജോയി ആയിരുന്നു.

ഗൃഹപ്രവേശം

തട്ടത്തുമല, നവംബർ 7 : കോൺഗ്രസ്സ് പ്രവർത്തകനായ മറവക്കുഴി അനിൽ കുമാറിന്റെ പുതിയ വീടിന്റെ പാലുകാച്ച് ഇന്ന് നടന്നു. അവരുടെ കുടുംബവീട് ഇരുന്ന സ്ഥലത്താണ് പഴയ ആ വീട് മാറ്റി പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്. ഇതിനോട് ചേർന്നാണ് അനിലിന്റെ ജ്യേഷ്ഠൻ അപ്പുസാറിന്റെ വീടും നഴ്സറിയും. ഇ.എം.എസ് ഭവന പദ്ധതിപ്രകാരം പഞ്ചായത്തിൽ നിന്നും ലഭിച്ച വീടാണ് ഇത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് അനിൽ കുമാറിന്റെ കുടുംബം. ആറാം ക്ലാസ്സിൽ പഠിക്കുന്ന മകൾ നല്ല ഗായികയാണ്. ഒരു മകനും ഉണ്ട്.

നഷ്ടപ്പെട്ടു

തട്ടത്തുമലയിൽ ഓട്ടോ ഓടിക്കുന്ന വട്ടപ്പാറ അമ്പുവിന്റെ പതിമൂവായിരത്തില്പരം രൂപയും ഡ്രൈവിംഗ് ലൈസൻസും കഴിഞ്ഞൊരുദിവസം രാത്രി തട്ടത്തുമല ജംഗ്ഷനിൽ വച്ച് നഷ്ടപ്പെട്ടു.

സുഖമില്ലാതായി

വട്ടപ്പാറ: വട്ടപ്പാറ തേവയിൽ ജമാൽ അവർകളുടെ ഭാര്യ റഫീക്കാ ബീവി രക്തസമ്മർദ്ദം കൂടി തിരുവനന്തപുരം കിംസ് ആശുപത്രിയീൽ ചികിത്സയിലാണ്.
***************************************************


മരണം

മുസ്തഫ വൈദ്യർ മരണപ്പെട്ടു

തട്ടത്തുമല, നവംബർ 2 : തട്ടത്തുമല പെരുംകുന്നം പ്ലാവിള വീട്ടിൽ . മുഹമ്മദ് മുസ്തഫ (75) മരണപ്പെട്ടു. ഇന്ന് പുലർച്ചെ സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. കിളിമാനൂരിലി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ദീർഘകാലമായി ശ്വാസംമുട്ട് രോഗം ആയിരുന്നു

ജമീലാ ബീവിയാണ് ഭാര്യ.

പിതാവ് പരേതനായ അബ്ദുൽഖാദർ. മാതാവ് പരേതയായ ബീവിക്കുഞ്ഞ്.

മക്കൾ: റജിലാ ബീവി, സാജിറാ ബീവി, നസീം (മുത്തു നുജൂം), ഷജിലാ ബീഗം ( ടീച്ചർ, ഗവ. എച്ച്.എസ്.എസ് തട്ടത്തുമല), റഫീക്ക് (സൌദി), റിയാസ് (ദുബൈ).

മരുമക്കൾ: ഹാഷിം (സൌദി-ഇപ്പോൾ നാട്ടിൽ)), ജാഫർ (മരണപ്പെട്ടുപോയി), ഹാക്കിമുദീൻ (സൌദി), നസീലാ ബീഗം, ഷൈമ.

സഹോദരങ്ങൾ : .ഇബ്രാഹിം കുഞ്ഞ് (റിട്ടയേർഡ് ടീച്ചർ), ഷംസുദീൻ വൈദ്യർ, ജുബൈറാ ബീവി, ജലാലുദീൻ ( റിട്ടയേർഡ് ട്രഷറി ഉദ്യോസ്ഥൻ), ഷാഹിദാ ബീവി, ഷറഫുദീൻ വൈദ്യർ (ദുബായി)

മരൈച്ച മുസ്തഫയുടെ മൂത്ത പുത്രൻ നസീം വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഇളയ മകൻ റിയാസ് നിലമേൽ എൻ.എസ്.എസ്. കോളേജിലെ എസ്.എഫ്. നേതാവും തട്ടത്തുമലയിൽ ഡി.വൈ.എഫ്. യൂണിറ്റ് സെക്രട്ടറിയും ആയിരുന്നു. ചെറുമകൻ ഹിജാസ് ഇപ്പോൾ ന്യൂസ്റ്റാർ കോളേജ് അദ്ധ്യാപകനും ഡി.വൈ.എഫ്. തട്ടത്തുമല യൂണിറ്റ് പ്രസിഡന്റും ആണ്

മറ്റുവിവരങ്ങൾ: തട്ടത്തുമല റിടയേർഡ് അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ . ഇബ്രാഹിം കുഞ്ഞ് സാറിന്റെ നേരെ ഇളയ അനുജനാണ് മരിച്ച മുസ്തഫ. ബ്ലോഗ്ഗർ ..സജിം തട്ടത്തുമലയുടെ പിതൃ സഹോദരനുമാണ് (കൊച്ചുവാപ്പ) പരേതനായ മുസ്തഫ.

പരേതനായ പ്രശസ്ത വൈദ്യൻ പാപ്പാല പുളിമൂട്ടിൽ കുടുംബാംഗമായ ഇസ്മായിൽ പിള്ള വൈദ്യരുടെ അനന്തിരവനാണ് മുഹമ്മദ് മുസ്തഫ. തട്ടത്തുമലയിൽ പരേതനായ അബ്ദുൽ റഹീം (സിംഗപ്പൂർ) മരിച്ച മുഹമ്മദ് മുസ്തഫയുടെ അളിയൻ ആണ്.

Sunday, October 31, 2010

അയ്യപ്പനെ അനുസ്മരിച്ചു.



എ.അയ്യപ്പനെ അനുസ്മരിച്ചു


കിളിമാനൂർ, ഒക്ടോബർ 30: ചെഗുവേരാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കവി .അയ്യപ്പൻ അനുസ്മരണം നടന്നു. വൈകുന്നേരം കിളിമാനൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗത്തിൽ ജി.എൽ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഹരീഷ് സ്വാഗതം പറഞ്ഞു. ..സജിം അനുശോചനപ്രമേയം വായിച്ചു. കല്ലറ അജയൻ, കൃഷ്ണൻ കുട്ടി മടവൂർ, എം.നാരായണൻ, ആർ.രാധാകൃഷ്ണൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷിജിത്ത് കൃതജ്ഞ പറഞ്ഞു.
***************************************************************************
കവി . അയ്യപ്പൻ മരണപ്പെട്ടു. അദ്ദേഹത്തെക്കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന വാർത്തയും ചില ലേഖനങ്ങളും സ്കാൻ ചെയ്തിടുന്നു. ശരിക്ക് കണ്ട് വായിക്കുവാൻ ചിത്രങ്ങളിൽ ക്ലിക്കുചെയ്ത് വലുതാക്കാവുന്നതാണ് !


*************************************************************

കവി എ. അയ്യപ്പനെകുറിച്ച് ഇ.എ.സജിം എഴുതിയ അനുസ്മരണക്കുറിപ്പ് താഴെ കൊടുക്കുന്നു


കവി എ.അയ്യപ്പനെക്കുറിച്ച്

ഇ.എ.സജിം തട്ടത്തുമല

കവി എ. അയ്യപ്പന്റെ ശവസംസ്കാരം നടക്കുന്ന ദിവസമാണ് ഈ കുറിപ്പ് എഴുതുന്നത്. സംസ്കാരചടങ്ങുകൾ നീണ്ടു പോയത് വിവാദമായിക്കിടക്കുന്നുമുണ്ട്. അയ്യപ്പന്റെ ജീവിതം താളം തെറ്റിയതായിരുന്നെങ്കിലും മരണപ്പെട്ട അദ്ദേഹത്തിന് സാംസ്കാരിക കേരളം താളം തെറ്റാത്ത ഒരു അന്ത്യ യാത്ര നൽകേണ്ടതുതന്നെ. മരിച്ചുകിടക്കുന്ന കവിയ്ക്ക് താളം പിഴക്കില്ലല്ലോ. പക്ഷെ സാംസ്കാരിക കേരളത്തിന് അല്പം താളം പിഴച്ചോ എന്ന് പലർക്കും സംശയം തോന്നിയതിൽ കുറ്റം പറയുന്നില്ല. എന്തായാലും സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ഈയുള്ളവൻ അവർകൾ ഇല്ല. കാരണം ബേബി കവിതയെയും സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ സ്നേഹിക്കുന്ന ആളാണ്. ബോധപൂർവ്വം അയ്യപ്പനെയെന്നല്ല ഒരാളെയും അപമാനിക്കുവാൻ എം.എ. ബേബി ശ്രമിക്കില്ല.അതവിടെ നിൽക്കട്ടെ; മനപ്പൂർവ്വം അല്ലാതെ സംസ്കാരം അല്പം വൈകിയാലും കവിയോടുള്ള ആദരവിൽ കുറവുവരാതിരുന്നാൽ മതി.

കവിതയിലും ജീവിതത്തിലും താളവും താളമില്ലായ്മയുമായി നടന്ന അയ്യപ്പൻ സ്വയം അയ്യപ്പനെ നിഷേധിച്ചു നടന്നെങ്കിലും അയ്യപ്പൻ എന്ന കവിയെ സാംസ്കാരിക കേരളത്തിന് നിഷേധിക്കുവാനാകില്ല. അയ്യപ്പൻ എന്ന കവി ഒരു മഹാസംഭവമായി നമുക്കിടയിൽ ജീവിച്ചു മരിച്ചു. സമൂഹത്തിലെ അനീതികളോടും ജീർണ്ണതകളോടും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പരിഹാസം ചൊരിഞ്ഞു. കവിത വിൽക്കുന്ന ഈ യാചകൻ ഇനി ആരുടെയും മുന്നിൽ അനുവാദമില്ലതെ ചെന്ന് കവിത ചൊല്ലില്ല. തെരുവോരത്ത് നിന്ന് ആരോടെന്നില്ലാതെ കലഹിക്കില്ല. അലഞ്ഞുതിരിഞ്ഞു നടന്ന് ഒടുവിൽ അപരിചിതന്റെ ആട്ടോയും വിളിച്ച് ബഹുദൂരം താണ്ടി പരിചിതരുടെ മുന്നിൽ ചെന്നിറങ്ങി ആട്ടോക്കൂലിയും കൊടുപ്പിച്ച് തനിക്ക് അന്നത്തെ അന്നവും കിടപ്പും തരപ്പെടുത്താൻ ഇനി ഈ കൂട്ടുകാരുടെ ശല്യക്കാരൻ ഉണ്ടാകില്ല. പത്രമാഫീസുകളിൽ അക്ഷരം കോറിയ കടലാസു തുണ്ടുമായി ചെന്ന് വില പറയാൻ ഇനി അയ്യപ്പനില്ല. വഴിനീളെ പിറുപിറുത്ത് കവിതചൊല്ലി കാഴ്ചക്കാരന് കൌതുകമായി നടന്നു നീങ്ങുന്ന അയ്യപ്പൻ ഇനി ഓർമ്മകളിൽ മാത്രം. കലാലയങ്ങളിലെ സാഹിത്യകുതുകികൾക്കിടയിൽ ചെന്ന് കൂട്ടുകൂടി കതിതചൊല്ലി പണം പിരിക്കാനും ചിലപ്പോൾ വെറും കയ്യോടെ മടങ്ങാനും ഇനി ഈ തെരുവോരകവി ഇല്ല. വീടും കുടുംബവും അനാവശ്യ വസ്തുക്കളായിക്കണ്ട്, ഇരിക്കാൻ തോന്നുന്നിടം ഇരിപ്പിടമായും, കിടക്കാൻ തോന്നുന്നിടം കിടപ്പാടമായും കണ്ട് നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത യാചകനെ പോലെ അയ്യപ്പൻ നമുക്കിടയിൽ നിർഭയനായി ജീവിച്ചു. ഒന്നും നഷ്ടപ്പെടുവാനില്ലാത്തവർക്ക് ഭയം വേണ്ടല്ലോ! ഒടുവിൽ തനിക്ക് പ്രിയപ്പെട്ട തെരുവോരത്തൊരിടത്ത്തന്നെ അദ്ദേഹം ഇനിയുണരാത്ത ഉറക്കവും ഉറങ്ങി.

അയ്യപ്പന്റെ നഷ്ടം അയ്യപ്പനു നിസാരമായിരിക്കാം. പക്ഷെ മലയള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അയ്യപ്പന്റെ വേർപാട് തീരാദു:ഖമാണ്. അയ്യപ്പനെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നവരും ഒളിഞ്ഞുനിന്ന് അയ്യപ്പന്റെ ചലനങ്ങളെ നോക്കിക്കാണുമായിരുന്നു. അതെ, അയ്യപ്പൻ ഒരു കവി എന്നതിലുപരി ഒരു കൌതുക മനുഷ്യനും ആയിരുന്നു. അയ്യപ്പനിലെ വിപ്ലവകാരി തന്റേതുമാത്രമായ വൈചിത്ര്യങ്ങളെ സമരായുധങ്ങളാക്കിക്കൊണ്ടാണ് വ്യവസ്ഥിതിയോടുള്ള പരിഹാസവും പ്രതിഷേധവും ചൊരിഞ്ഞത്;പൊരുതിയത്. ജീവിതവും കവിതയും അയ്യപ്പന് തന്റേതായ പോരാട്ടമായിരുന്നു. ഇവിടെ ഏക്കറുകളും ഹെക്ടറുകളും വെട്ടിപ്പിടിക്കാൻ വെമ്പുന്ന സമൂഹത്തിനു മുന്നിൽ അളന്നു തിട്ടപ്പെടുത്താനാകാത്തത്ര വിശാലമായ ഭൂമിയിൽ അയ്യപ്പൻ വിരാജിച്ചു. താൻ ചെല്ലുന്നുടമെല്ലാം തനിക്കുള്ളതായിരുന്നു അയ്യപ്പന്. താൻ കണ്ടുമുട്ടുന്നവരെല്ലാം ചിര പരിചിതരെ പോലെയായിരുന്ന അയ്യപ്പൻ ആർക്കും അന്യനായിരുന്നില്ല.

തിരുവനന്തപുരം നഗരത്തിൽ കറങ്ങി നടക്കുന്ന ഏതൊരാളും നഗരത്തിന്റെ ഏതെങ്കിലും ഭാഗത്തുവച്ച് അയ്യപ്പനെ കണ്ടുമുട്ടുക പതിവാണ്. തിരുവനന്തപുരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കവി അയ്യപ്പൻ. എവിടെയെങ്കിലും നാലാൾ കൂടുന്നിടത്ത് പ്രത്യേകിച്ചും സാംസ്കാരിക പരിപാടികളിൽ വലിഞ്ഞുകയറിചെല്ലുവാനുള്ള തന്റെ അവകാശം അയ്യപ്പൻ അരക്കിട്ടുറപ്പിച്ചിരുന്നു. അയ്യപ്പനോടൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കുവാൻ അവിടങ്ങളിലൊക്കെ പുതിയപുതിയ കൂട്ടുകാരും! ഇനി അയ്യപ്പനില്ലാത്ത അനന്തപുരിയുമായും നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. നഗരത്തിൽ പലപല കാഴ്ചകളുണ്ട്. അയ്യപ്പനും ഒരു നഗരക്കാഴ്ചയായിരുന്നു. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരുടെയും മനസിൽ വിപ്ലവത്തിന്റെ തിരയിളകുന്നവരുടേയും നഗരക്കാഴ്ച. അങ്ങനെയുള്ളവർ എല്ലാം അയ്യപ്പന്റെ ശല്യങ്ങളെ സ്നേഹംകൊണ്ട് സഹിച്ചു. അയ്യപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടതൊക്കെ കൊടുത്തു. അയ്യപ്പന് പ്രായമായി തലനരച്ചിട്ടും, തലമുറകൾ മാറിമാറി വന്നിട്ടും, ഓരോകാലത്തെയും ഇളം തലമുറയുടെ കൂട്ടുകാരനായിനടന്ന അയ്യപ്പൻ അങ്ങനെ നിത്യയൌവ്വനവുമായി കഴിഞ്ഞുകൂടി.

ഒരു സംഭവം ഇത്തരുണത്തിൽ ഈയുള്ളവനവർകൾ ഓർത്തെഴുതുന്നു. ഒരിക്കൽ ഞങ്ങൾ ഡി.സി ബുക്സിൽ നാട്ടിലെ വായനശാലയ്ക്ക് പുസ്തകമെടുക്കാൻ ചെല്ലുമ്പോൾ അയ്യപ്പൻ അവിടെ ഉണ്ടായിരുന്നു. അവിടെ അപ്പോൾ മാനേജർ ഇല്ല. സെയിത്സിനു നിൽക്കുന്ന പയ്യൻ മാരുമായി ചങ്ങാത്തം കൂടി ഒരു സ്മാളിനുള്ള കാശൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അയ്യപ്പൻ. ഇടയ്ക്ക് ഞങ്ങളോടും കുശലം പറയുന്നുണ്ട്. ആ രവി തന്നെ കുഴയ്ക്കുന്നതായി അയ്യപ്പൻ പരാതിപ്പെട്ടു. രവിയെന്നാൽ രവി ഡി.സി. ഞങ്ങൾ കാര്യം ചോദിച്ചു. അപ്പോൾ അയ്യപ്പൻ പറഞ്ഞത് ആയിരം രൂപയൊക്കെ തനിക്കെടുത്ത് തന്നാൽ താൻ കുഴയത്തില്ലയോ എന്നാണ്. അത്രയും വലിയ തുകയൊന്നും താങ്ങാനുള്ള ശക്തി തനിക്കില്ലെന്നാണ് അയ്യപ്പൻ ഉദ്ദേശിച്ചത്. കാരണം ആയിരം രൂപയ്ക്കൊക്കെ കുടിയ്ക്കുകയെന്നുവച്ചാൽ..! കൂടെക്കൂടെ അദ്ദേഹം ആയിരം രൂപാ തന്ന് കുഴയ്ക്കുന്നുണ്ടത്രേ! എന്നിട്ട് വീണ്ടും പറയുകയാണ്; അല്ല തന്നാലെന്താ? തന്റെ കവിതയൊക്കെ പ്രസിദ്ധീകരിക്കുന്നതല്ലേ? എന്താ രവിക്കു തന്നാൽ? വീണ്ടും സെയിത്സ് ബോയികൾക്കടുത്ത് ചെന്ന് വഴക്കിടുന്നു. ഇടയ്ക്ക് ഈയുള്ളവനവർകളുടെ കൂടെ വന്ന സുഹൃത്തിന്റെ നോട്ടം കണ്ടിട്ട് താങ്കളെന്താ ഇല്ല പോലീസുകാർ നോക്കുന്നതുപോലെ നോക്കുന്നത് എന്നൊരു ചോദ്യം! കാഴ്ചയിൽ ഏതാണ്ട് പോലീസുകാരന്റെ ഗാംഭീര്യമുള്ള സുഹൃത്ത് താൻ പോലീസുതന്നെന്നും അതുകൊണ്ടാണ് പോലീസുകാരനെ പോലെ നോക്കുന്നതെന്നും വെറുതേ പറഞ്ഞു! തനിക്കതു കണ്ടപ്പോഴേ മനസിലായെന്ന് അയ്യപ്പനും!

കടയ്ക്കു പുറത്ത് റോഡിൽ യഥാർത്ഥ പോലീസുകാർ പലരും പലഭാഗത്തായി നില്പുണ്ടായിരുന്നു. കടയ്ക്കുമുന്നിൽതന്നെ റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരനെ ചീത്തപറഞ്ഞുകൊണ്ട് അയാൾക്കരികിലേയ്ക്ക് നീങ്ങുന്ന അയ്യപ്പനെയാണ് പിന്നെ കാണുന്നത്. ഞങ്ങൾ കരുതി പോലീസുകാരുമായി ഇപ്പോൾ പ്രശ്നമാകുമെന്ന്. പുറകെ ചെന്നു ഞങ്ങൾ നോക്കുമ്പോൾ , ഇവിടെ നിങ്ങൾ പോലീസുകാർ വന്നു നിൽക്കാൻ മാത്രം വിഷയമെന്തെന്നു മാന്യമായി ചോദിച്ചു നിൽക്കുകയാണ് അയ്യപ്പൻ. പിന്നെ പെരുമ്പാവൂർ പോകാനുള്ള ബസ്ഫെയറും അറിയണം. അത് പോലീസുകാരൻ പറഞ്ഞുകൊടുക്കാൻ ബാധ്യസ്ഥനാണത്രേ! പരസ്പരബന്ധമില്ലാത്ത രണ്ടു കാര്യങ്ങളുമായാണ് അയ്യപ്പൻ പോലീസുകാരനെ സമീപിച്ചിരിക്കുന്നത്. ആളെ മനസിലാക്കിയ പോലീസുകാരൻ ഞങ്ങളെ നോക്കി കണ്ണീറുക്കിയിട്ട് അയ്യപ്പന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകുന്നുണ്ടായിരുന്നു. പിന്നെ പോലീസിനെ വിട്ട് ഞങ്ങളുടെ അരികിൽ തിരിച്ചു വന്നിട്ട് ഒരിക്കൽ പറഞ്ഞു സുഗത കുമാരിയുടെ വീട്ടിൽ പോകുന്നുവെന്ന്. ചോദിച്ചിട്ടൊന്നുമല്ല, ചുമ്മാ പറയുകയാണ്.

അല്പം കഴിഞ്ഞ് കറങ്ങി തിരിഞ്ഞ് വന്നിട്ട് പറഞ്ഞു ഹിന്ദുവിൽ (ദിനപത്രം) പോകുന്നുവെന്ന്. അവിടെ പോയാൽ പൈസ കിട്ടുമത്രേ. പിന്നെ പെരുമ്പാവൂരും പോകണം.അതിടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. അവിടെ എന്തോ കാര്യമുണ്ടെന്ന് മനസിലായി. ബുക്സ് ക്സ് സ്റ്റാളിൽ വരുന്നവരോടും പോകുന്നവരോടുമൊക്കെ പെരുമ്പാവൂരിലേയ്ക്കുള്ള ബസ്ഫെയർ തിരക്കുകയാണ് അയ്യപ്പൻ. ആരും വ്യക്തമായ ഉത്തരം നല്കുന്നില്ലെന്ന പരാതിയുമായി കുറച്ചു നേരം അവിടെ കറങ്ങിനിന്നിട്ട് പുറത്തുനിന്ന പോലീസുകാരനോട് ചെന്നു പറഞ്ഞു ഒരു ആട്ടോ വിളിച്ചു കൊടുക്കാൻ. സ്വന്തമായി വിളിച്ചു പോയാൽ മതിയെന്നായി പോലീസുകാരൻ. ഉടനെ നമ്മുടെ അടുത്ത് വന്നു പറഞ്ഞു ആ പോലീസുകാരന്റെ സർവീസ് ശരിയല്ല, റാസ്കൽ എന്ന്! പിന്നെ വീണ്ടും ചെന്ന് അതേ പോലീസുകാരനോട് സ്നേഹ സല്ലാപം നടത്തിയിട്ട് ഒരു ആട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്രയായി. എന്തായാലും ആ ആട്ടോയുടെ കൂലി കൊടുക്കാൻ വിധിക്കപ്പെട്ട് നഗരത്തിൽ എവിടെയോ ഇരിക്കുന്ന അയ്യപ്പന്റെ ഏതോ ഒരു സുഹൃത്തിനെക്കുറിച്ചായി പിന്നെ നമ്മുടെ പറച്ചിലും ചിരിയും. ഒരു പക്ഷെ അത് നഗരത്തിനു പുറത്തുമാകാം! പാവം സുഹൃത്ത്! എത്ര ദൂരത്തെ ആട്ടോക്കൂലി ആ ഹതഭാഗ്യൻ കൊടുക്കേണ്ടിവരുമോ എന്തോ!

അങ്ങനെ അയ്യപ്പൻ കഥകൾ പറഞ്ഞാൽ ഒരുപാടുണ്ട്. നഗരത്തിലെ പല സമ്മേളനങ്ങളിലും കയറി വേദി പിടിച്ചെടുക്കുന്ന അയ്യപ്പനെ പിടിച്ചിറക്കാൻ പെടുന്ന പാട് പലരും അനുഭവിച്ചിട്ടുണ്ട്. ചില വേദികളിൽ അയ്യപ്പനെ ക്ഷണിച്ചിരുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. പിന്നെ എത്രയൊക്കെ ശല്യമാണെങ്കിലും അയ്യപ്പനെ സ്നേഹിക്കാതിരിക്കാൻ ആർക്കുമാകില്ല. സ്നേഹത്തിന്റെ ഒരു അഭൌമസ്പർശം അയ്യപ്പനിൽ എപ്പോഴുമുണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. അയ്യപ്പനാകട്ടെ ആരോടും സ്നേഹം യാചിച്ചു ചെല്ലുകയല്ല പതിവ്; ഒരു പിടി “കടുത്ത” സ്നേഹവുമായി കടന്നുചെന്ന് പിടിമുറുക്കുകയാണ് പതിവ്. ഒഴിവാക്കി വിടുന്നവരെയും ഒഴിഞ്ഞുതിരിഞ്ഞ് രക്ഷപ്പെടുന്നവരെയും തെല്ലും പരിഭവമില്ലാതെ അയ്യപ്പൻ വീണ്ടും വീണ്ടും തിരക്കി ചെല്ലുമായിരുന്നു. അല്ലെങ്കിൽതന്നെ പരിഭവിച്ച് സമയം കളയാൻ അയ്യപ്പനു സമയമെവിടെ? അവർക്ക് സമയമുള്ളപ്പോൾ അയ്യപ്പനെ കിട്ടില്ല. അയ്യപ്പനു സമയമുള്ളപ്പോൾ അവരെ ചെന്നു കാണുകയേ നിവൃത്തിയുള്ളൂ!

അയ്യപ്പൻ എന്ന വ്യക്തിയും അയ്യപ്പൻ എന്ന കവിയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നുവെന്നത് പലപ്പോഴും ഈയുള്ളനവർകളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താളം തെറ്റി നടക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര നല്ല കവിതകൾ എഴുതാൻ കഴിയുന്നത് എന്നത് അദ്ഭുതകരം തന്നെ! കരുതലില്ലാത്ത ശരീരവും മനസുമായി നടക്കുന്ന ഈ കവി വെറും കവിയല്ല; ഒരു വിസ്മയകവിതന്നെ! അയ്യപ്പൻ എന്ന ആ ദുർബല ശരീരവും താളം തെറ്റിയ ആ അയ്യപ്പമനസിൽ നിന്ന് ഉയിരെടുത്ത കവിതകളും എക്കാലത്തും സാഹിത്യ ലോകത്ത് ചർച്ചചെയ്യപ്പെട്ട് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും!

കവി എ. അയ്യപ്പന് ആദരാഞ്ജലികൾ!

Wednesday, October 27, 2010

തട്ടത്തുമലയിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ


തട്ടത്തുമലയിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ

തട്ടത്തുമല, ഒക്ടോബർ 27: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തട്ടത്തുമലയിൽ വാർഡ് 1-ൽ യു.ഡി.എഫും, വാർഡ് 2-ലും 3-ലും എൽ.ഡി.എഫും വിജയിച്ചു. ഷെഡ്ഡിൽക്കട, കുളപ്പാറ വാർഡുകളും എൽ.ഡി.എഫ് നേടി. ആകെ പതിനേഴ് വാർഡുകളാണുള്ളത്.

പഴയകുന്നുമ്മേൽ ഒന്നാം വാർഡിൽ (തട്ടത്തുമല) യു.ഡി.എഫ് സ്ഥാനാർത്ഥി അംബികാകുമാരി (കോൺഗ്രസ്സ്) വിജയിച്ചു. രണ്ടാം വാർഡിൽ (പറണ്ടക്കുഴി) എൽ.ഡി.എഫിലെ റെഹിയാനത്ത് ബീവി (സി.പി.ഐ.എം) വിജയിച്ചു. മൂന്നാം വാർഡിൽ എൽ.ഡി.എഫിലെ സുമ (സി.പി.ഐ.എം) വിജയിച്ചു. ഈ മൂന്നുവാർഡും തട്ടത്തുമല ജംഗ്ഷനിൽ സന്ധിക്കുന്നവയാണ്.

തൊട്ടടുത്ത വാർഡുകളായ കുളപ്പാറയിൽ എൽ.ഡി.എഫിലെ രതീഷും (സി.പി.ഐ.എം), ഷെഡ്ഡിൽക്കട വാർഡിൽ എൽ.ഡി.എഫിലെ ഹരീഷും (സി.പി.ഐ.എം) വിജയിച്ചു.

ചെറുനാരകംകോട് വാർഡിൽ യു.ഡി.എഫിലെ ജോണി (കോൺഗ്രസ്സ്) വിജയിച്ചു.

പതിനാറാം വാർഡിൽ (പാപ്പാല) യു.ഡി.എഫ് സ്ഥാനാർത്ഥി എ.ഷിഹാബുദീൻ (കോൺഗ്രസ്സ്) വിജയിച്ചു.

പതിനേഴാം വാർഡിൽ (മണലേത്തുപച്ച-പാപ്പാല) എൽ.ഡി.എഫിലെ ജി.എൽ. അജീഷ് (സി.പി.ഐ) വിജയിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് വന്ന സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൽ ഖലാമിനോടായിരുന്നു ഇഞ്ചോടിഞ്ച് മത്സരം. കോൺഗ്രാസ് സ്ഥാനാർത്ഥി ശോഭ മൂന്നാം സ്ഥാനത്തേയ്ക്കു പോയി.

എൽ.ഡി.എഫിലെ ജനനി-സി.പി.ഐ.എം (അടയമൺ), ലീല-സി.പി.ഐ-എം (വണ്ടന്നൂർ), സരളമ്മ-സി.പി.ഐ.എം (മഞ്ഞപ്പാറ), രഘുനാഥൻ-സി.പി.ഐ.എം(കാനാറ), ആരാധന-സി.പി.ഐ, സ്വതന്ത്രചിഹ്നം (പുതിയകാവുഭാഗം), സുജിത്ത്-സി.പി.ഐ (പുതിയകാവ്) എന്നിവരും യു.ഡി.എഫിലെ പ്രസന്ന-കോൺഗ്രസ്സ് (അടയമൺ), ഗായത്രീദേവി -കോൺഗ്രസ്സ് (മഹാദേവേശ്വരം), യു.ഡി.എഫ് റിബൽ അനിൽകുമാർ (കുന്നുമ്മേൽ) എന്നിവരും വിജയിച്ചു. ആകെ പതിനേഴു സീറ്റിൽ പതിനൊന്നെണ്ണം എൽ.ഡി.എഫും ആറെണ്ണം യു.ഡി.എഫും ഒരെണ്ണം യു.ഡി.എഫ് റിബലും നേടി. പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ.ഡി.എഫിന്.

ബ്ലോക്ക് പഞ്ചായത്ത്

തട്ടത്തുമല ഉൾപ്പെടുന്ന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പഴയകുന്നുമ്മേൽ ഡിവിഷനിൽ എൽ.ഡി.എഫിലെ ബിന്ദു രാമചന്ദ്രൻ-സി.പി.ഐ.എം വിജയിച്ചു. കോൺഗ്രസ്സിലെ ലളിതയായിരുന്നു മുഖ്യ എതിരാളി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ.ഡി.എഫിനാണ്.

ജില്ലാപഞ്ചാ‍യത്ത്

തട്ടത്തുമല ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കിളിമാനൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാജേന്ദ്രൻ-സി.പി.ഐ.എം വിജയിച്ചു. യു.ഡീഫിലെ സുഗതൻ-ജെ.എസ്.എസ്- ആയിരുന്നു മുഖ്യ എതിരാളി. ഇക്കുറി ജില്ലാപഞ്ചായത്ത് ഭരണം യു.ഡി.എഫിനാകാനാണ്.

Thursday, October 14, 2010

മരണം


വട്ടപ്പാറ നവാസ് സാറിന്റെ മ്മ മരണപ്പെട്ടു

തട്ടത്തുമല, 2010 ഒക്ടോബർ 14: തട്ടത്തുമല വട്ടപ്പാറ കളിയിലിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ സൈനബാ ബീവി (80) നിര്യാതയായി. കുറച്ചു നാളായി കൊട്ടിയം പോളിക്രോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊട്ടിയത്ത് മകൾ ലൈലയുടെ വീട്ടിൽ വച്ച് ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഖബറടക്കം വട്ടപ്പാറ മുസ്ലിം ജമാ-അത്ത് ഖബർ സ്ഥാനിൽ വൈകുന്നേരം നാലുമണിയ്ക്ക്.

ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്.

പിതാവ് വട്ടപ്പാറ കറ്റുവട്ടി വീട്ടില്‍ പരേതനായ ഹബീബ്; മാതാവ് പരേതയായ ബീവിക്കുഞ്ഞ്.

സൈനബാ ബീവിയുടെ മക്കൾ : സൈനുദീൻ (വിരമിച്ച പട്ടാള ഉദ്യോഗസ്ഥൻ- ഇപ്പോൾ പോങ്ങനാട് കാവേരി ഹോട്ടൽ ഉടമ ), നവാസുദ്ദീൻ (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ, ഇപ്പോൾ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ), ജമീലാ ബീവി (പരേത ), ലൈലാ ബീവി (കൊട്ടിയം), നസീമാ ബീവി (ചങ്ങനാശേരി).

സൈനബാ ബീവിയുടെ മരുമക്കൾ : റാഫിയത്ത് ബീവി, നുജുമാ ബീഗം (ടീച്ചർ ,ഗവ.എച്ച്.എസ്.എസ് തട്ടത്തുമല), ഇസ്ഹാക്ക് (റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ), അബൂ ബേക്കർ (പരേതൻ, കൊല്ലം ഉമയനല്ലൂരിലെ പഴയ ബ്രദേഴ്സ് ഹോട്ടൽ ഉടമ), ഹലീൽ റഹ്മാൻ (വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ കോട്ടയം- സ്റ്റേറ്റ് എമ്പ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ്).